ബെംഗളൂരു : കർണാടകയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) സ്ഥാപിക്കുന്നതിന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യ ബുധനാഴ്ച പച്ചക്കൊടി കാട്ടിയിരുന്നു. ബുധനാഴ്ച ഡൽഹിയിൽ കർണാടക ആരോഗ്യമന്ത്രി ഡോ.കെ.സുധാകറും മാണ്ഡവ്യയും തമ്മിൽ നടത്തിയ ചർച്ചയിലാണ് നടപടി. സംസ്ഥാനത്തെ പൊതുജനാരോഗ്യ സംരക്ഷണവും മെഡിക്കൽ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിനായി കർണാടകയിൽ എയിംസ് ആരംഭിക്കണമെന്ന് സുധാകർ കേന്ദ്ര സർക്കാരിനോട് നേരത്തെ അപേക്ഷ നൽകിയിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ എയിംസ് സ്ഥാപിക്കാൻ കേന്ദ്ര ധനമന്ത്രി നിരമല സീതാരാമന്റെ സഹായം തേടിയിരുന്നു. “കർണ്ണാടകത്തിന് എയിംസ് ഉറപ്പ്…
Read More