കർണാടകയിൽ എയിംസിന് അനുമതി നൽകി കേന്ദ്ര ആരോഗ്യമന്ത്രി

ബെംഗളൂരു : കർണാടകയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) സ്ഥാപിക്കുന്നതിന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യ ബുധനാഴ്ച പച്ചക്കൊടി കാട്ടിയിരുന്നു. ബുധനാഴ്ച ഡൽഹിയിൽ കർണാടക ആരോഗ്യമന്ത്രി ഡോ.കെ.സുധാകറും മാണ്ഡവ്യയും തമ്മിൽ നടത്തിയ ചർച്ചയിലാണ് നടപടി.

സംസ്ഥാനത്തെ പൊതുജനാരോഗ്യ സംരക്ഷണവും മെഡിക്കൽ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിനായി കർണാടകയിൽ എയിംസ് ആരംഭിക്കണമെന്ന് സുധാകർ കേന്ദ്ര സർക്കാരിനോട് നേരത്തെ അപേക്ഷ നൽകിയിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ എയിംസ് സ്ഥാപിക്കാൻ കേന്ദ്ര ധനമന്ത്രി നിരമല സീതാരാമന്റെ സഹായം തേടിയിരുന്നു.

  സുവർണ്ണ കർണ്ണാടക കേരള സമാജം ആവലഹള്ളി സോൺ സുവർണ്ണ പ്രതിഭാ സംഗമ മേളം സംഘടിപ്പിച്ചു

“കർണ്ണാടകത്തിന് എയിംസ് ഉറപ്പ് നൽകിയതിന് ഞങ്ങളുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്കും ഞാൻ നന്ദി പറയുന്നു. ഇത് സംസ്ഥാനത്തിന് വളരെയധികം ഗുണം ചെയ്യുകയും സംസ്ഥാനത്തിന്റെ ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യും, ”സുധാകർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച
[masterslider id="10"]

Related posts