ബെംഗളുരു: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ബെളഗാവിയിലെ കർഷകർക്ക് ബാങ്ക് വക കൂട്ട അറസ്റ്റ് വാറന്റ് ലഭിച്ചു. അറസ്റ്റ് വാററന്റിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബാങ്ക് ശാഖകൾക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. കൊൽക്കത്ത ഒൻപതാം മെട്രോപൊളിറ്റൻ കോടതിയാണ് 180 കർഷകർക്കെതിരെ വാറന്റ് പുറപ്പെടുവിച്ചത്. കഴിഞ്ഞ 3 വർഷമായി അടവ് മുടങ്ങിയ കർഷകർക്കെതിരെയാണ് അറസ്റ്റ് നീക്കം . കടുത്ത വരൾച്ചയിൽ കൃഷി നഷ്ടമായി ജീവിക്കാൻ നിവൃത്തിയില്ലാത്ത കർഷകർക്കാണ് അറസ്റ്റ് വാറന്റ് ലഭിച്ചിരിക്കുന്നത്. 2019 ഫെബ്രുവരി 19 മുൻപ് അറസ്റ്റ് ചെയ്യാനാണ് ഉത്തരവ്.
Read MoreTag: agnst
വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണം തട്ടൽ; മനുഷ്യാവകാശ സംഘടനാ പ്രവർത്തകർ പോലീസ് പിടിയിൽ
ബെംഗളുരു: വിവാഹ മോചന കേസിൽ വീട്ടമ്മയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മനുഷ്യാവകാശ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ സൗത്ത് ഇന്ത്യ ചാപ്റ്റർ പ്രസിഡന്റ് സീമ ഖാൻ(43), ഭർത്താവ് ഇമ്രാൻ (48) എന്നിവരാണ് ക്രൈംബ്രാഞ്ച് പിടിയിലായത്. വീട്ടമ്മയെ ഭീഷണിപ്പെടുത്തി ദമ്പതികൾ 8 ലക്ഷം രൂപ വാങ്ങിയിരുന്നു, തുടർന്നും ഭീഷണി അസഹനീയമായപ്പോൾ പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
Read More