ശീതകാല സമ്മേളനത്തിന് ശേഷം മന്ത്രിസഭാ വിപുലീകരണത്തിൽ തീരുമാനം: മുഖ്യമന്ത്രി

ബെംഗളൂരു : സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തിന് ശേഷം പാർട്ടി ഹൈക്കമാൻഡിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭാ വികസനം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തിങ്കളാഴ്ച അറിയിച്ചു. “നമുക്ക് മുന്നിൽ ഇപ്പോൾ ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പുണ്ട്. അതിനുശേഷം സമ്മേളനം വരുന്നു. അതിന് ശേഷം ഞങ്ങളുടെ മുതിർന്ന നേതാക്കളുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭാ വികസനം സംബന്ധിച്ച നടപടികൾ സ്വീകരിക്കും,” അദ്ദേഹം പറഞ്ഞു.    

Read More
Click Here to Follow Us