മോഹൻലാലിന് പിന്നാലെ നടി മഞ്ജുവിനും കേന്ദ്ര സർക്കാർ അംഗീകാരം 

നികുതി കൃത്യമായി അടച്ചു, നടി മഞ്ജു വാര്യർക്ക് അഭിനന്ദനം അറിയിച്ച്  കേന്ദ്ര സാമ്പത്തിക മന്ത്രാലയം. ജിഎസ്ടി നികുതികൾ കൃത്യമായി ഫയൽ ചെയ്യുകയും അടയ്‌ക്കുകയും ചെയ്‌തതിനാണ്  നടിയും നിർമാതാവുമായ മഞ്ജു വാരിയരെ തേടി കേന്ദ്ര സർക്കാർ അംഗീകാരം എത്തിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് പ്രശംസാപത്രം നടിക്ക് നൽകിയത്. കൃത്യമായി ടാക്സ് നൽകുന്നവർക്ക് കേന്ദ്ര സർക്കാർ ഇത്തരത്തിൽ പ്രശംസാപത്രം നൽകി വരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടൻ മോഹൻലാലിനെ തേടിയും ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനെ തേടിയും കേന്ദ്രത്തിന്റെ ഈ അംഗീകാരം എത്തിയിരുന്നു. ഫേസ്ബുക്ക് പേജിലൂടെ ആശീർവാദ് സിനിമാസ്…

Read More

റൂട്ട് കനാലിനു ശേഷം കന്നഡ നടി സ്വാതി സതീഷിന്റെ മുഖം വിരൂപമായി

ബെംഗളൂരു: കന്നഡ നടി സ്വാതി സതീഷ് അടുത്തിടെ റൂട്ട് കനാല്‍ സര്‍ജറിക്ക് വിധേയയായിരുന്നു. എന്നാൽ സർജറിയ്ക്ക് ശേഷം മുഖത്ത് നീരുവന്ന് പൂര്‍ണ്ണമായും മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധമായിരിക്കുകയാണ് ഇപ്പോൾ. ശസ്ത്രക്രിയയ്ക്ക് ശേഷം, മുഖത്തിന്റെ വീക്കം ഒരു സാധാരണ പാര്‍ശ്വഫലമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും ശസ്ത്രക്രിയ കഴിഞ്ഞ് 20 ദിവസം കഴിഞ്ഞിട്ടും അത് കുറയുകയോ സുഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇപ്പോഴിതാ, ഡോക്ടര്‍മാരുടെ മെഡിക്കല്‍ അശ്രദ്ധ ചൂണ്ടിക്കാട്ടി നടി പരാതി നൽകിയിരിക്കുകയാണ്.

Read More

നടിയുടെ മരണം, ഒളിവിൽ പോയ ഡോക്ടർക്കായി അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും

ബെംഗളൂരു: ശരീരത്തിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയ്ക്കിടെ നടി ചേതന രാജ് മരിച്ച സംഭവത്തില്‍ ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ക്കായി അന്വേഷണം വിപുലമാക്കി ബെംഗളൂരു പോലീസ്. ഇവര്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്നതായുള്ള വിവരത്തിന്റ അടിസ്ഥാനത്തില്‍ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. മരുന്നുവില്‍പ്പനശാലയുടെ ലൈസന്‍സിന്‍റെ മറവിലാണ് കോസ്മെറ്റിക് ക്ലിനിക്ക് പ്രവര്‍ത്തിച്ചിരുന്നതെന്നാണ് പോലീസ് കണ്ടെത്തല്‍. ക്ലിനിക്കിനെതിരെ നടപടിക്ക് ആരോഗ്യവകുപ്പും നീക്കം തുടങ്ങിയിട്ടുണ്ട്. നടിയുടെ മരണത്തിന് പിന്നാലെ ഷെട്ടീസ് ക്ലിനിക്ക് അടച്ചുപൂട്ടിയ നിലയിലാണ്. നടത്തിപ്പുകാരനായ ഡോക്ടര്‍ അടക്കം ഒളിവില്‍ പോയി. പോളിക്ലിനിക്കിന്‍റെയും മരുന്നുവില്‍പ്പനശാലയുടെയും ലൈസന്‍സിന്‍റെ മറവിലാണ് അവിടെ ശസ്ത്രക്രിയ വരെ നടത്തിയത്. വിദഗ്ധരായ…

Read More

നടി ചേതന മരിച്ചത് ചികിത്സാപിഴവിനെ തുടർന്ന്, ക്ലിനികിനെതിരെ കേസ് 

ബെംഗളൂരു :കന്നഡ സീരിയൽ നടി ചേതന രാജിൻറെ മരണത്തിൽ ബെംഗളൂരുവിലെ കോസ്‌മെറ്റിക് ക്ലിനിക്കിനെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ചികിത്സ പിഴവാണ് മരണകാരണം. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ അത്യാധുനിക സൗകര്യങ്ങളും അംഗീകാരവും ക്ലിനിക്കിന് ഇല്ലായിരുന്നുവെന്ന് പോ ലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഒരു ജീവനക്കാരി അടക്കം രണ്ട് പേരെ ചോദ്യം ചെയ്തു. നടത്തിപ്പുകാരനായ ഡോക്ടർ അടക്കം ഒളിവിൽ പോയവർക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്. ചികിത്സപ്പിഴവാണ് നടിയുടെ മരണകാരണമെന്ന കുടുംബത്തിൻ്റെ ആരോപണം ശരിവയ്ക്കുന്നതാണ് പോലീസിന്റെ കണ്ടെത്തലുകൾ. ശരീരത്തിലെ കൊഴുപ്പ് നീക്കാനായി ചേതന രാജ് ശസ്ത്രക്രിയ നടത്തിയ ഷെട്ടീസ് ക്ലിനിക്കിൽ…

Read More

ഫാറ്റ് ഫ്രീ പ്ലാസ്റ്റിക് സർജറിയെ തുടർന്ന് കന്നട നടി മരിച്ചു

ബെംഗളൂരു: സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പ്ലാസ്റ്റിക് സര്‍ജറി പരാജയപ്പെട്ടതിനെ തുടർന്ന് 21 കാരിയായ കന്നട നടി മരണപ്പെട്ടതായി റിപ്പോർട്ട്‌. കന്നഡ ടെലിവിഷന്‍ താരം ചേതന രാജ് ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് നടി സര്‍ജറി നടത്താനായി ആശുപത്രിയില്‍ എത്തിയത്. ശരീരത്തില്‍ നിന്നും കൊഴുപ്പ് നീക്കം ചെയ്യുന്ന ഫാറ്റ് ഫ്രീ പ്ലാസ്റ്റിക് സര്‍ജറിയാണ് നടത്തിയത്. എന്നാല്‍, സര്‍ജറിയെ തുടര്‍ന്ന് ശ്വാസകോശത്തില്‍ വെള്ളം അടിഞ്ഞുകൂടാന്‍ തുടങ്ങിയതോടെ നടിയുടെ ആരോഗ്യനില മോശമാവുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സങ്കീര്‍ണതകള്‍ ഗുരുതരമായതോടെ ഡോക്ടര്‍മാരുടെ ശ്രമങ്ങള്‍ വിഫലമാവുകയായിരുന്നു. ചേതന രാജിന്‍റെ മൃതദേഹം…

Read More

പ്രിയതമന്റെ ഓർമ ചിത്രവുമായി മേഘ്ന

തന്റെ പ്രിയതമനൊപ്പമുള്ള ഓര്‍മച്ചിത്രവുമായി നടി മേഘ്ന രാജ്. ഞങ്ങള്‍ എന്ന അടിക്കുറിപ്പിലാണ് ഭര്‍ത്താവും കന്നഡ സൂപ്പര്‍താരവുമായ ചിരഞ്ജീവി സര്‍ജയുമൊത്തുള്ള പ‌ഴയ ചിത്രം മേഘന രാജ് പങ്കുവച്ചത്. എന്റെ ലോകം എന്നു പറഞ്ഞാണ് ചിത്രം ഇന്‍സ്റ്റ​ഗ്രാം സ്റ്റോറിയാക്കിയിരിക്കുന്നത്. ആരാധകരും താരങ്ങളും ഉള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. ചിരഞ്ജീവിയുടെ മരണത്തിന് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ് മേഘ്ന ഇപ്പോൾ. ചിരഞ്ജീവിയുടെ പിറന്നാള്‍ ദിനത്തില്‍ താരം സിനിമയിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ ‘ശബ്‍ദ’ എന്ന ചിത്രവും മേഘ്‍ന രാജ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. കന്തരാജ്…

Read More

നടിയ്ക്ക് അശ്ലീല സന്ദേശം അയച്ചു: ഫാഷൻ ഡിസൈനർ പ്രസാദ് ബിഡപ്പയുടെ മകൻ ആദം ബിഡപ്പ അറസ്റ്റിൽ

ബെംഗളൂരു: കന്നഡ സിനിമാ നടിയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിന് ഫാഷൻ ഡിസൈനർ പ്രസാദ് ബിഡപ്പയുടെ മകൻ ആദം ബിഡപ്പയെ പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 25 രാത്രി 11 മണിയോടെ ആദം തനിക്ക് ആ സന്ദേശങ്ങൾ അയച്ചപ്പോൾ പൂർണ്ണമായും മദ്യപിച്ച് ബോധരഹിതനായിരുന്നു എന്ന് നടി പറഞ്ഞു. ആദം തനിക്കയച്ച സന്ദേശങ്ങൾ അധിക്ഷേപകരവും ക്രൂരവും വെറുപ്പുളവാക്കുന്നതും വിലകുറഞ്ഞതും വേദനിപ്പിക്കുന്നതും വളരെ അപമാനകരവുമായിരുന്നെന്നും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തനിക്ക് വളരെയധികം മാനസിക അസ്വസ്ഥതകൾ ആ സന്ദേശങ്ങൾ സൃഷ്ടിച്ചുവെന്നും താരം മാധ്യമങ്ങളോട് പങ്കുവെച്ച പ്രസ്താവനയിൽ പറഞ്ഞു. താൻ ഏഴുമാസം ഗർഭിണിയാണെന്നും…

Read More

നടി കാവ്യ ഥാപ്പർ അറസ്റ്റിൽ

മുംബൈ: നടി കാവ്യ ഥാപ്പറിനെ പോലീസിനെ മർദിച്ചതിനും അധിക്ഷേപിച്ചതിനും അറസ്റ്റ് ചെയ്തതായി ജുഹു പോലീസ് അറിയിച്ചു. അന്ധേരി കോടതിയിൽ ഹാജരാക്കിയ നടിയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പോലീസ് പറയുന്നതനുസരിച്ച്, നടി മദ്യപിച്ചിട്ടുണ്ട്. ഐപിസി സെക്ഷൻ 353,504,332,427 പ്രകാരം നടിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

പ്രശസ്ത കന്നഡ നടി സൗജന്യയുടെ മരണം; നടനെതിരെ പരാതിയുമായി പിതാവ്

ബെം​ഗളുരു; കന്നഡ നടി സൗജന്യയെ(25) മരിച്ച നിലയിൽ കണ്ടെത്തിയ വിഷയത്തിൽ പരാതിയുമായി നടിയുടെ പിതാവ് രം​ഗത്തെത്തി. സൗജന്യയുടെ കൂടെ അഭിനയിച്ചിരുന്ന വിവേക് എന്ന നടനെതിരെയാണ് നടിയുടെ പിതാവ് പ്രഭു മാടപ്പ പരാതി നൽകിയത്. വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പലതവണ മാനസികമായി പീഡിപ്പിച്ചുവെന്നാണ് പിതാവ് പരാതിയിൽ വ്യക്തമാക്കുന്നത്. നടിയുടെ സഹായിയായി പ്രവർത്തിച്ചിരുന്ന മഹേഷ് എന്നയാൾക്കെതിരെയും പരാതി ഉന്നയിച്ചിട്ടുണ്ട്. നടിയുടെ ആഭരണങ്ങളും മൊബൈൽ ഫോണും നഷ്ടപ്പെട്ടുവെന്നും വ്യക്തമാക്കുന്നു. പോലീസ് എത്തുന്നതിന് മുൻപ് മഹേഷ് സൗജന്യയുടെ മൃതദേഹം മാറ്റിയതായും പിതാവ്  ആരോപിക്കുന്നു. മൊബൈൽ ഫോൺ കണ്ടെത്തിയാൽ കൂടുതൽ‌ വിവരങ്ങൾ…

Read More

നടി സൗജന്യയെ മരിച്ച നിലയിൽ കണ്ടെത്തി; നടുക്കം മാറാതെ സിനിമ- സീരിയൽ ലോകം

ബെം​ഗളുരു; പ്രശസ്ത അഭിനേത്രി സൗജന്യയെ (25)മരിച്ച നിലയിൽ കണ്ടെത്തി. കെങ്കെരിയിലുള്ള ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കുടക് കുശാൽ ന​ഗർ സ്വദേശിനിയാണ് സൗജന്യ. മാനസിക സമ്മർദമാണ് തന്റെ ജീവനൊടുക്കാൻ കാരണമെന്നും മറ്റാർക്കും പങ്കില്ലെന്നും എഴുതിയ കുറിപ്പും കണ്ടെത്തി. കന്നഡ ടിവി – സീരിയലുകളിലൂടെ രം​ഗത്തുവന്ന നടിയാണ് സൗജന്യ. രാജരാജേശ്വരി ആശുപത്രിയിൽ എത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.

Read More