നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ

കൊച്ചി: നടി മോളി കണ്ണമ്മാലി ഗുരുതരാവസ്ഥയിൽ എറണാകുളം ഫോർട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ. വീട്ടിൽ ബോധം കെട്ടു വീണതിനെ തുടർന്നു മൂന്നു ദിവസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനിലയിൽ കാര്യമായ മാറ്റമില്ലെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നുള്ള വിവരം. ഐസിയുവിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു കുറച്ചു കാലമായി ഇവർ ചികിത്സയിലായിരുന്നു. രണ്ടു പ്രാവശ്യം ഹൃദയാഘാതം ഉണ്ടായെങ്കിലും തിരിച്ചു വന്നു സിനിമയിൽ സജീവമായിരുന്നു. നടൻ മമ്മുട്ടി ഉൾപ്പടെയുള്ളവരുടെ സാമ്പത്തിക സഹായത്താലായിരുന്നു അന്നത്തെ ചികിത്സ പൂർത്തിയാക്കിയത്. നിലവിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു ബന്ധുക്കൾ പറയുന്നു.…

Read More

നടി മഞ്ജിമ മോഹൻ വിവാഹിതയായി

ബാലതാരം ആയി മലയാള സിനിമയിലേക്ക് എത്തിയ താരം മഞ്ജിമ മോഹനും നടൻ ഗൗതം കാർത്തിക്കും വിവാഹിതരായി. ചെന്നൈയിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹം. സംവിധായകൻ മണിരത്‌നം, ഗൗതം മേനോൻ, അഭിനേതാക്കളായ വിക്രം പ്രഭു, ആർകെ സുരേഷ്, ശിവകുമാർ, ഐശ്വര്യ രജനികാന്ത്, അശോക് സെൽവൻ, ആദി, നിക്കി ഗൽറാണി തുടങ്ങിയ സിനിമാ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. പ്രശസ്ത ഛായാഗ്രഹകൻ വിപിൻ മോഹന്റെയും നർത്തകി കലാമണ്ഡലം ഗിരിജയുടെയും മകളാണ് മഞ്ജിമ മോഹൻ. ‘കളിയൂഞ്ഞാൽ’ എന്ന സിനിമയിൽ ബാലതാരമായാണ് മഞ്ജിമ അഭിനയ രംഗത്തേക്ക് എത്തുന്നത്.…

Read More

പ്രഗ്നൻസി ടെസ്റ്റ് പോസിറ്റീവ്, ചിത്രം പങ്കുവച്ച് പാർവതി തിരുവോത്ത്

നടി പാർവതി തിരുവോത്ത് പങ്കുവച്ച ഫോട്ടോ വൈറൽ. ചിത്രം ഏറ്റെടുത്ത് സഹതാരങ്ങളും. ഒരു പ്രഗ്നൻസി കിറ്റിന്റെ ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. അതിൽ രണ്ട് വര കൂടി തെളിഞ്ഞ് കണ്ടതോടെ പാർവതി ഗർഭിണിയാണോ എന്ന ചോദ്യവുമായി പലരും എത്തി. പാർവതിയുടെ പോസ്റ്റിന് താഴെ നൂറ് കണക്കിനുള്ള കമന്റുകളാണ് വരുന്നത്. ഇതെങ്ങനെയാണ് സംഭവിച്ചത്, വിവാഹം കഴിഞ്ഞായിരുന്നോ, സത്യമെന്താണ് എന്നൊക്കെ അന്വേഷിക്കുകയാണ് ആരാധകർ. ഇതിന് പിന്നാലെയാണ് ഈ കഥയിലൊരു ട്വിസ്റ്റ് ഉണ്ടെന്നുള്ള കാര്യം പുറത്ത് വരുന്നത്. ‘സോ, അത്ഭുതം ഇവിടെ തുടങ്ങുന്നു’ എന്നാണ് ചിത്രത്തിന് നടി നൽകിയ ക്യാപ്ഷൻ.…

Read More

കന്നഡ നടിയെ ബ്ലാക്ക് മെയിൽ ചെയ്ത മേക്കപ്പ് ആർട്ടിസ്റ്റ് അറസ്റ്റിൽ

ബെംഗളൂരു: കന്നഡ നടിയുടെ നഗ്നചിത്രങ്ങൾ ചോർത്തുമെന്ന് ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതിന് മേക്കപ്പ് ആർട്ടിസ്റ്റ് അറസ്റ്റിൽ. 35 കാരിയായ നടി പരാതി നൽകി ദിവസങ്ങൾക്ക് ശേഷം ഒക്ടോബർ 22 ന് ഹെബ്ബാലിന് സമീപം ഭുവനേശ്വരി നഗർ സ്വദേശിയായ മഹന്തേഷിനെ (37) പോലീസ് അറസ്റ്റ് ചെയ്തു. 2013 നും 2015 നും ഇടയിൽ കന്നഡ സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ച താരം പിന്നീട് ക്യാരക്ടർ റോളുകൾ ഏറ്റെടുത്തു. പാൻഡെമിക്കിന് ശേഷം സിനിമയിലെ വേഷങ്ങൾ കുറഞ്ഞു. തന്റെ നഗ്ന, അർദ്ധനഗ്ന ചിത്രങ്ങളും വീഡിയോകളും തന്റെ…

Read More

നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറും നടി മഹാലക്ഷ്മിയും വിവാഹിതരായി

തമിഴ് സിനിമ നിർമാതാവ് രവീന്ദർ ചന്ദ്രശേഖറും നടിയും അവതാരകയുമായ മഹാലക്ഷ്മിയും വിവാഹിതരായി. ഇരുവരും ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. ഇരുവരുടേയും രണ്ടാം വിവാഹമാണിത്. തിരുപ്പതിയിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ. രണ്ടു വിവാഹ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. രവീന്ദർ നിർമ്മിക്കുന്ന ‘വിടിയും വരൈ കാത്തിർ’ എന്ന ചിത്രത്തിൽ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണ വേളയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. തമിഴിൽ പ്രശസ്ത നിർമ്മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്റെ ഉടമസ്ഥനാണ് രവീന്ദ്രൻ. സുട്ട കഥൈ, നളനും നന്ദിനിയും, നട്പെന്ന എന്നാന്നു തെരിയുമോ തുടങ്ങിയ…

Read More

ഒരു ‘കുഞ്ഞു’ വിശേഷവുമായി നടി വിദ്യ ബാലൻ 

ബോളിവുഡിലെ പുരുഷ താരങ്ങൾക്ക് മാത്രം സാധ്യമാണെന്ന് കരുതിയിരുന്ന ബോക്‌സ് ഓഫീസ് വിജയങ്ങൾ നേടിയിട്ടുള്ള താരമാണ് വിദ്യ ബാലൻ. ഈ പാതയിലൂടെയാണ്  ഇന്നത്തെ പല നായികമാരും സഞ്ചരിച്ച് വിജയം നേടിയത്. കഹാനി, ഡേർട്ടി പിക്‌ചർ തുടങ്ങിയ സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ ഞെട്ടിച്ച വിദ്യാ ബോക്‌സ് ഓഫീസ് വിജയത്തിന് പുരുഷ താരത്തിന്റെ ആവശ്യമില്ലെന്ന് തെളിയിക്കുന്നതായിരുന്നു. 2012 ൽ വിദ്യ ബാലനും നിർമ്മാതാവ് സിദ്ധാർത്ഥ് റോയ് കപൂറും വിവാഹിതരാകുന്നത്. തങ്ങളുടെ പ്രണയ കഥയെക്കുറിച്ച് വിദ്യ അധികം സംസാരിക്കാറില്ല. ഒരു അവാർഡ് ഷോയിൽ വച്ചാണ് വിദ്യയും സിദ്ധാർത്ഥും പരിചയപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ…

Read More

സുഹൃത്തിനൊപ്പം കിടക്ക പങ്കിടാന്‍ ഭർത്താവ് നിർബന്ധിച്ചു; ദുരിത ജീവിതകഥ തുറന്ന് പറഞ്ഞ് നടി

മുംബൈ:  ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തേയും വലിയ നായികമാരില്‍ ഒരാളാണ് കരിഷ്മ കപൂര്‍. തൊണ്ണൂറുകളില്‍ ഏറ്റവും തിരക്കുണ്ടായിരുന്ന നായിക. ബോളിവുഡിന് ഒരുപാട് സൂപ്പര്‍ താരങ്ങളെ സമ്മാനിച്ച താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് കരിഷ്മ സിനിമയിലെത്തുന്നത്. കപൂര്‍ കുടുംബത്തില്‍ നിന്നും പെണ്‍കുട്ടികള്‍ അഭിനേതാക്കളായി മാറുന്ന പതിവുണ്ടായിരുന്നില്ല. ഈ നിയമം തെറ്റിക്കുന്നത് കരിഷ്മയായിരുന്നു. 2003 ലായിരുന്നു താരത്തിന്റെ വിവാഹം.ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ സഞ്ജയ് കപൂറിനെയാണ് കരിഷ്മ കല്യാണം കഴിച്ചത്. എന്നാല്‍ പത്ത് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും പിരിയുകയായിരുന്നു. ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു…

Read More

80 രൂപ ചെലവിൽ 21 കലകൾ പഠിക്കാം, പുതിയ ആപ്പുമായി ആശ ശരത്ത്

കൊച്ചി: കുറഞ്ഞ ചെലവിൽ നൃത്തം പഠിപ്പിക്കാൻ മൊബൈൽ ആപ്പുമായി നർത്തകിയും നടിയുമായ ആശ ശരത്ത്. പ്രതിമാസം 80 രൂപ മാത്രം ചിലവാക്കിയാൽ മതി. നൃത്തമടക്കം 21 കലകൾ പഠിപ്പിക്കാനുള്ള മൊബൈൽ ആപ്പാണ് താരം അവതരിപ്പിക്കുന്നത്. പ്രാണ ആശ ശരത് കൾച്ചറൽ സെൻറർ മൊബൈൽ ആപ്പ് വരുന്ന ശനിയാഴ്ച അവതരിപ്പിക്കും. കലയെ ജനകീയമാക്കുക, കുറഞ്ഞ ചെലവിൽ താത്പര്യമുള്ളവർക്കെല്ലാം കലകൾ പഠിക്കാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ആശ ശരത്ത് മൊബൈൽ ആപ്പ് തയ്യാറാക്കുന്നത്. ആപ്പ് വഴി കലകൾ അഭ്യസിക്കുന്നതിന് പ്രതിമാസം 80 രൂപ മാത്രമാണ് ഫീസ്. ഫീസ്…

Read More

മോഹൻലാലിന് പിന്നാലെ നടി മഞ്ജുവിനും കേന്ദ്ര സർക്കാർ അംഗീകാരം 

നികുതി കൃത്യമായി അടച്ചു, നടി മഞ്ജു വാര്യർക്ക് അഭിനന്ദനം അറിയിച്ച്  കേന്ദ്ര സാമ്പത്തിക മന്ത്രാലയം. ജിഎസ്ടി നികുതികൾ കൃത്യമായി ഫയൽ ചെയ്യുകയും അടയ്‌ക്കുകയും ചെയ്‌തതിനാണ്  നടിയും നിർമാതാവുമായ മഞ്ജു വാരിയരെ തേടി കേന്ദ്ര സർക്കാർ അംഗീകാരം എത്തിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് പ്രശംസാപത്രം നടിക്ക് നൽകിയത്. കൃത്യമായി ടാക്സ് നൽകുന്നവർക്ക് കേന്ദ്ര സർക്കാർ ഇത്തരത്തിൽ പ്രശംസാപത്രം നൽകി വരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടൻ മോഹൻലാലിനെ തേടിയും ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനെ തേടിയും കേന്ദ്രത്തിന്റെ ഈ അംഗീകാരം എത്തിയിരുന്നു. ഫേസ്ബുക്ക് പേജിലൂടെ ആശീർവാദ് സിനിമാസ്…

Read More

റൂട്ട് കനാലിനു ശേഷം കന്നഡ നടി സ്വാതി സതീഷിന്റെ മുഖം വിരൂപമായി

ബെംഗളൂരു: കന്നഡ നടി സ്വാതി സതീഷ് അടുത്തിടെ റൂട്ട് കനാല്‍ സര്‍ജറിക്ക് വിധേയയായിരുന്നു. എന്നാൽ സർജറിയ്ക്ക് ശേഷം മുഖത്ത് നീരുവന്ന് പൂര്‍ണ്ണമായും മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധമായിരിക്കുകയാണ് ഇപ്പോൾ. ശസ്ത്രക്രിയയ്ക്ക് ശേഷം, മുഖത്തിന്റെ വീക്കം ഒരു സാധാരണ പാര്‍ശ്വഫലമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും ശസ്ത്രക്രിയ കഴിഞ്ഞ് 20 ദിവസം കഴിഞ്ഞിട്ടും അത് കുറയുകയോ സുഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇപ്പോഴിതാ, ഡോക്ടര്‍മാരുടെ മെഡിക്കല്‍ അശ്രദ്ധ ചൂണ്ടിക്കാട്ടി നടി പരാതി നൽകിയിരിക്കുകയാണ്.

Read More
Click Here to Follow Us