ബെംഗളൂരു: കന്നഡ നടനും യുട്യൂബറുമായ വജ്ര സതീഷിനെ ബെംഗളൂരുവിലെ വാടക വീട്ടില്‍ കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. കൊലപാതകത്തിൽ നടന്റെ ഭാര്യ സഹോദരൻ അടക്കം രണ്ട് പേർ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. ആര്‍.ആര്‍. നഗര്‍ പട്ടണഗെരെയിലെ വീട്ടിലാണ് സതീഷിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മാണ്ഡ്യ മദ്ദൂര്‍ സ്വദേശിയായ സതീഷ് നാലുവര്‍ഷം മുമ്പാണ് വിവാഹം കഴിച്ചത്. ഒരു കുട്ടിയുണ്ട്. ഭാര്യ ഏഴുമാസം മുമ്പ് ആത്മഹത്യ ചെയ്യുകയായിരുന്നു. ലഗോരി എന്ന കന്നട ചിത്രത്തില്‍ സഹനടന്‍ ആയാണ് സതീഷിന്റെ സിനിമ കരിയറിന്റെ തുടക്കം, നിരവധി…
Read More