2016 മുതലുള്ള എല്ലാ ക്ലോഷർ റിപ്പോർട്ടുകളും ഹാജരാക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കർണാടക എസിബി

ബെംഗളൂരു: കൈക്കൂലി കേസിൽ സംസ്ഥാന പോലീസിന്റെ അഴിമതി വിരുദ്ധ ബ്യൂറോയുടെ പെരുമാറ്റത്തെ അപലപിച്ച, ജൂലൈ 7 ലെ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച കർണാടക സർക്കാർ, എസിബി അവസാനിപ്പിച്ച എല്ലാ അന്വേഷണങ്ങളുടെയും രേഖകൾ നൽകാനുള്ള നിർദ്ദേശത്തെയും എതിർത്തു. 2016-ൽ ഏജൻസി രൂപീകരിച്ചതു മുതൽ എസിബി സമർപ്പിച്ച ബി റിപ്പോർട്ടുകളുടെ (ക്ലോഷർ റിപ്പോർട്ടുകൾ) വിശദാംശങ്ങൾക്കായി ജസ്റ്റിസ് എച്ച് പി സന്ദേശിന്റെ സിംഗിൾ ജഡ്ജി ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതിയിൽ വാദം കേൾക്കുന്നതിനിടെ സ്വമേധയാ വിവരങ്ങൾ നൽകിയ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവശ്യത്തെ എതിർത്തു. ഹൈക്കോടതി…

Read More

നഗരവികസന അതോറിറ്റി തോട്ടക്കാരന്റെ പേരിൽ 10 കോടിയിലേറെ ആസ്തി 

ബെംഗളൂരു: നഗരവികസന അതോറിറ്റിയിലെ തോട്ടക്കാരന്റെ പേരിൽ 10 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തി. നഗരവികസന അതോറിറ്റിയിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സഹായിയായ ശിവലിങ്കയുടെ പേരിൽ അഴിമതി വിരുദ്ധ ബ്യൂറോ അനധികൃത സ്വത്ത് കണ്ടെത്തി. ഇയാളുടെ പേരിൽ 4 വീടുകളും കൃഷിഭൂമിയും സ്വർണ ആഭരണങ്ങളും 3 കാറുകളും 2 ബൈക്കും ഉള്ളതായി അന്വേഷണത്തിൽ കണ്ടെത്തി. സംസ്ഥാനത്തെ 21 സർക്കാർ ഉദ്യോഗസ്ഥരുടെ വസതിയിൽ എസിബി നടത്തിയ റെയ്ഡിൽ ആണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. സർവീസിൽ നിന്നും വിരമിക്കാൻ ഇനി 13 ദിവസം മാത്രം ബാക്കി…

Read More

ബിസിനസുകൾക്ക് നികുതി കുറവ്; ബിബിഎംപിക്ക് നഷ്ടം 500 കോടി എന്ന് എസിബി.

ബിബിഎംപിക്ക് 500 കോടി രൂപയുടെ നഷ്ടമുണ്ടായതായി റവന്യൂ വകുപ്പ്. വൻകിട കമ്പനികൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും ഉചിതമായ നികുതി ചുമത്തുന്നതിൽ പരാജയപ്പെടുന്നതാണ്  നഷ്ടത്തിന് വഴി ഒരുക്കുന്നതെന്നും അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) ചൂണ്ടിക്കാട്ടി. കൂടാതെ  ബിബിഎംപി ഓഫീസുകളിൽ നടത്തിയ അപ്രതീക്ഷിത റെയ്ഡുകൾക്ക് ശേഷം സിവിൽ ബോഡിയിൽ ഒരു വൻ അഴിമതി കണ്ടെത്തിയതായും അഴിമതി വിരുദ്ധ ഏജൻസി അവകാശപ്പെട്ടു. അതിനാൽ റവന്യൂ, എഞ്ചിനീയറിംഗ്, കൈമാറ്റം ചെയ്യാവുന്ന വികസന അവകാശങ്ങൾ (ടിഡിആർ) വകുപ്പുകളിലെ രേഖകൾ എന്നിവ എസിബി ഉദ്യോഗസ്ഥർ സൂക്ഷ്മമായി പരിശോധിച്ച്‌ വരികയാണ്. നിരവധി ബഹുരാഷ്ട്ര കമ്പനികൾ, മാളുകൾ,…

Read More

പോലീസ് സ്റ്റേഷനിലെ കൈക്കൂലി വാങ്ങൽ; ബെം​ഗളുരുവിലെ എസ്ഐ അറസ്റ്റിലായതിങ്ങനെ

ബെം​ഗളുരു; കൈക്കൂലി വാങ്ങുന്നതിനിടെ എസ്ഐ പിടിയിലായി, അഴിമതി വിരുദ്ധ ബ്യൂറോയാണ് എസ്ഐയെ അറസ്റ്റ് ചെയ്തത്. ചിക്കജാല പോലീസ് സ്റ്റേഷനിലെ എസ്ആർ രാഘവേന്ദ്രയെയും സുഹൃത്തിനെയുമാണ് കയ്യോടെ പിടികൂടിയത്. 2 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്. കേംപ​ഗൗഡ വിമാനത്താവളത്തിന് സമീപം സ്ഥലം സ്വന്തമായുള്ള ആളാണ് മറ്റുള്ളവർ തന്റെ സ്ഥലം കയ്യേറുന്നു എന്ന് കാണിച്ച് പരാതി നൽകിയത്. പരാതി ഒത്തുതീർപ്പാക്കാൻ പത്ത് ലക്ഷം എസ്ഐ കൈക്കൂലി ആവശ്യപ്പെട്ടു. 8 ലക്ഷം ആദ്യം നൽകിയ പരാതിക്കാരൻ വീണ്ടും എസ്ഐ 2 ലക്ഷം കൂടി ആവശ്യപ്പെട്ട് ശല്യം ചെയ്തതോടെ എസിബിയുടെ…

Read More
Click Here to Follow Us