ബെംഗളുരു; എഡിജിപിയുടെ പേഴ്സണൽ അസിസ്റ്റന്റിന് കോവിഡ് , പേഴ്‌സണൽ അസിസ്റ്റന്റിന് കോവിഡ് -19 സ്ഥിരീകരിച്ചതോടെ കർണാടക എ.ഡി.ജി.പി. (ലോ ആൻഡ് ഓർഡർ) അമർ കുമാർ പാണ്ഡേ ഹോം ക്വാറന്റീനിൽ പ്രവേശിച്ചു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് കോവിഡ് 19 സ്ഥിതീകരിച്ചത്, സംസ്ഥാനത്തൊട്ടാകെ 170 പോലീസുകാർക്ക് രോഗം ബാധിച്ചു കഴിഞ്ഞു. കർണ്ണാടക റിസർവ് പോലീസിലെ 56 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. പോലീസുകാർക്ക് രോഗബാധയുണ്ടാകാതിരിക്കാൻ ഒട്ടേറെ നടപടികൾ ആഭ്യന്തരവകുപ്പ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്കയുളവാക്കുകയാണ്. ബെംഗളുരു നഗരത്തിലെ 16-ഓളം പോലീസ് സ്റ്റേഷനുകളാണ് ഇതുവരെ അടച്ചിട്ട്…
Read MoreTag: 19
പിടിവിടാതെ കോവിഡ്;വികാസ് സൗധ ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ചു;ഓഫീസുകൾ അടച്ചു പൂട്ടി.
ബെംഗളുരു; നിയമസഭാ മന്ദിരമായ വിധാന സൗധയ്ക്ക് സമീപത്തെ വികാസ് സൗധയിൽ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് പ്രധാന സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന വികാസ് സൗധയിൽ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിയ്ക്കുന്നത്. വികാസ് സൗധയിലെ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിലെ ജീവനക്കാരിക്കാണ് രോഗം കണ്ടെത്തിയത്. ഇതേത്തുടർന്ന് വികാസ് സൗധയിലെ താഴത്തെ നില അടച്ചുപൂട്ടി. 20-ഓളം ജീവനക്കാരെ നിരീക്ഷണത്തിലാക്കി.
Read Moreഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് കോവിഡ്;കോടതി സമുച്ചയം അടച്ചു.
ബെംഗളുരു; കോടതിയിൽ ജോലി നോക്കിയിരുന്ന പോലീസുകാരന് കോവിഡ് -19 സ്ഥിരീകരിച്ചതിനെത്തുടർന്ന് മെയോഹാളിലെ കോടതി സമുച്ചയം രണ്ടുദിവസത്തേക്ക് അടച്ചു. കോടതിയിൽ ഫയലുകൾ എത്തിച്ചുനൽകുന്ന ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെന്നൂർ പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനാണ് ബുധനാഴ്ച കോവിഡ്- 19 സ്ഥിരീകരിച്ചത്. ഇനി അണുനശീകരണത്തിനുശേഷം കോടതി തുറന്നുപ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി, ജീവൻ ബീമ നഗറിലെ പോലീസുകാരനുമായി സമ്പർക്കത്തിലുള്ളവരുടെ സ്രവങ്ങൾ കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനും കോവിഡ് സ്ഥിതീകരിച്ചത്. ഇതിനെ തുടർന്ന് ഇദ്ദേഹത്തെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനോടകം ഇദ്ദേഹവുമായി സമ്പർക്കത്തിൽവന്ന പോലീസുകാരുടെയും…
Read Moreബി.ടി.എം.ലേഔട്ടിൽ അലഞ്ഞ് നടന്നിരുന്ന യുവതിയെ നിംഹാൻസിലാക്കി പോലീസ്;യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു;ക്വാറന്റെനിലായി ആരോഗ്യപ്രവർത്തകർ.
ബെംഗളുരു; ബെംഗളുരുവിലെ പ്രശസ്ത ഹോസ്പിറ്റലായ നിംഹാൻസിൽ പ്രവേശിപ്പിച്ച രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എമർജൻസി കെയർ യൂണിറ്റ് തൊട്ടടുത്ത മറ്റൊരു കെട്ടിടത്തിലേക്കുമാറ്റിയതായി അധികൃതർ വ്യക്തമാക്കി. കോവിഡ് സ്ഥിരീകരിച്ചതിനാൽ നിലവിൽ പ്രവർത്തിക്കുന്ന എമർജൻസി യൂണിറ്റ് അണു വിമുക്തമാക്കിയ ശേഷമായിരിക്കും ഇനി പ്രവൃത്തിക്കുക, വെള്ളിയാഴ്ച്ച ഇവിടെ പ്രവേശിപ്പിച്ച , രോഗ ലക്ഷണങ്ങളില്ലാതിരുന്നതിനാലാണ് അറിയാതെ പോയത്. എന്നാൽ പിന്നീട് നടത്തിയ വിശദ പരിശോധനയിൽ ഇവർക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ബിടിഎം ലേ ഔട്ടിൽ അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന സ്ത്രീയെ പോലീസാണ് നിംഹാൻസിലെത്തിയ്ച്ചത്. പക്ഷേ അലഞ്ഞ് നടന്നിരുന്ന യുവതിയെ സുരക്ഷിതയാക്കാനായി പോലീസ്…
Read Moreസ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സയുടെ തുക കേട്ട് ഞെട്ടി ജനങ്ങൾ,
ബെംഗളുരു; സർക്കാർ ആശുപത്രികളിൽ മാത്രമാക്കാതെ ഇനി മുതൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാൻ താത്പര്യമുള്ളവർക്ക് അത്തരത്തിൽ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഒരുക്കുന്നതിന്റെഭാഗമായി കർണാടകത്തിലെ സ്വകാര്യ ആശുപത്രി അസോസിയേഷനുകളുമായി സർക്കാർ വൃത്തങ്ങൾ ധാരണയിലെത്തുമെന്ന് സൂചന സ്വകാര്യ ആശുപത്രികളിൽ കോവിഡ് -19 ചികിത്സയ്ക്ക് ഒരു ദിവസത്തെ ചെലവ് പരമാവധി 20,000 രൂപ വരുമെന്ന് സ്വകാര്യ ആശുപത്രി അസോസിയേഷൻ വ്യക്തമാക്കി. രോഗം ബാധിച്ച് കോവിഡ് ഐസൊലേഷൻ വാർഡിൽ ചികിത്സ തേടുന്നവർക്ക് ദിവസവും 10,000 രൂപയും ഐ.സി.യു, വെന്റിലേറ്റർ സൗകര്യങ്ങൾ ആവശ്യമായിട്ടുള്ള രോഗികൾക്ക് ദിവസേന 20,000 രൂപയും തങ്ങൾക്ക് ചെലവ് വരുമെന്നാണ്…
Read Moreകോവിഡ് 19;ബി.എം.ടി.സി.ബസുകളിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷ ആശങ്കയിൽ…
ബെംഗളൂരു : അടുത്തിടെ ബി.എം.ടി.സി. ബസുകളിൽ യാത്രക്കാർ കൂടിയത് കോവിഡ് സുരക്ഷാഭീതി വർധിപ്പിക്കുന്നു. മേയ് 19-ന് ബി.എം.ടി.സി. സർവീസ് പുനരാരംഭിച്ചതുമുതൽ ഓരോ ദിവസവുംയാത്രക്കാരുടെ എണ്ണം കൂടിവരുകയാണ്, കഴിഞ്ഞ കുറച്ചുദിവസങ്ങളായി ശരാശരി 60,000-യാത്രക്കാർ വീതമാണ് ഓരോ ദിവസവും ബി.എം.ടി.സി. ബസുകളിൽ കൂടിവരുന്നത്. യാത്രക്കാർ ക്രമാതീതമായി കൂടിവരുന്നത് സാമൂഹിക അകലം പാലിക്കുന്നതിന് വെല്ലുവിളിയാവുകയാണെന്ന് ജീവനക്കാർ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച 4.57 ലക്ഷം പേരായിരുന്നു യാത്രചെയ്തത്. കോവിഡ് വ്യാപനത്തിനു മുമ്പ് ദിവസേന 36 ലക്ഷം പേരായിരുന്നു ബി.എം.ടി.സി. ബസുകളിൽ യാത്ര ചെയ്തിരുന്നത്. വരുംദിവസങ്ങളിൽ നഗരത്തിലെ കൂടുതൽ ഓഫീസുകളും സ്ഥാപനങ്ങളും…
Read Moreകോവിഡ് രോഗി ബാര്‍ബര്‍ ഷോപ്പിലുമെത്തി;ജാഗ്രതാ നിർദേശം…
ബെംഗളുരു ; കോവിഡ് കാലത്ത് ഇരുട്ടടി, ഞെട്ടിത്തരിച്ച് കോലാറിലെ ജനങ്ങൾ, കോലാറില്‍ കോവിഡ് സ്ഥിരീകരിച്ച രോഗി ബാര്‍ബര്‍ ഷോപ്പില്‍ പോയതിനെ തുടര്‍ന്ന് പ്രദേശത്ത് അതിജാഗ്രത വേണമെന്ന് അധികൃതർ വ്യക്തമാക്കി. ബെംഗളുരുവിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള കോലാർ ജില്ലയിലെ ബംഗാര്‍പേട്ട് ടൗണിലെ പ്രശസ്തമായ ബാര്‍ബര്‍ ഷോപ്പിലാണ് മുടിവെട്ടാന്‍ പോയത് എന്ന് അധികൃതർ വ്യക്തമാക്കി. മലേഷ്യയില്‍നിന്ന് തിരിച്ചെത്തിയ ഈ വ്യക്തി 14 ദിവസത്തെ നിരീക്ഷണ കാലയളവിനുശേഷമാണ് ബാര്‍ബര്‍ ഷോപ്പില്‍ പോയത് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പക്ഷേ 14 ദിവസത്തെ നിരീക്ഷണ കാലയളവിനുശേഷമാണ് ഇയാളുടെ പരിശോധന ഫലം…
Read More