ഹൻസികയ്ക്ക് വിവാഹം, വരൻ രാഷ്ട്രീയ മേഖലയിൽ നിന്ന് 

തെന്നിന്ത്യൻ സിനിമാ ലോകത്തെ ഏറ്റവും മികച്ച അഭിനേത്രികളിൽ ഒരാളാണ് ഹൻസിക മോട്‌വാനി. ഇതുവരെ അമ്പത് ചിത്രങ്ങളിലാണ് നടി വേഷമിട്ടത്. സിനിമയിൽ തിളങ്ങി നിൽക്കെ, വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളാണ് ഇപ്പോൾ ഹൻസികയുടേതായി പുറത്തുവരുന്നത്. ദക്ഷിണേന്ത്യയിൽ അറിയപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ മകനുമായി നടിയുടെ വിവാഹം ഉണ്ടാകുമെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വരൻ ബിസിനസുകാരനാണെന്നും വിവാഹനിശ്ചയം തീരുമാനിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. എന്നാൽ നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read More
Click Here to Follow Us