മലയാളികളുടെ പ്രിയ താരം ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഐഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ദുബായിൽ വച്ചു നടന്ന ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. വെള്ളയും പച്ചയും ഒറഞ്ചും കലർന്ന പട്ട് സാരിയും കസവ് തട്ടവും സ്വർണ്ണാഭരണങ്ങളുമായിരുന്നു ഷംനയുടെ വിവാഹ വേഷം. റിസപ്ഷൻ ചുവപ്പും ചാരനിറവും ചേർന്ന ഹെവി ബ്രൈഡൽ ലഹങ്കയാണ് ഷംന ധരിച്ചത്. ദുബായിൽ വിവാഹം നടന്നതിനാൽ സിനിമാരംഗത്തുള്ള കുറച്ച് പേരെ പങ്കെടുത്തിരുന്നുള്ളൂ. ഇവർക്കായി പിന്നീട് റിസപ്ഷൻ ഉണ്ടാകുമെന്നാണ് വിവരം.
Read More