ബെംഗളൂരു: മംഗളൂരു തണ്ണീര്‍ഭാവി ബീച്ചില്‍ ക്രിക്കറ്റ് കളിച്ച് മടങ്ങുകയായിരുന്നവര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയും പി.യു വിദ്യാര്‍ത്ഥികളും അടക്കമുള്ളവര്‍ക്ക് പോലീസിന്റെ ലാത്തിയടിയേറ്റു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. വാരാന്ത്യവും പുതുവര്‍ഷവും ആയതിനാല്‍ തണ്ണീര്‍ഭാവി ബീച്ചില്‍ ഞായറാഴ്ച സന്ദര്‍ശകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച മുതല്‍ ബീച്ചിലേക്കുള്ള റോഡില്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഞായറാഴ്ച വൈകീട്ട് ക്രിക്കറ്റ് കളിച്ച് മടങ്ങുകയായിരുന്നവരെ പോലീസ് തടഞ്ഞത് വാക്കുതര്‍ക്കത്തിന് കാരണമായി. ക്രിക്കറ്റ് കളി റോഡില്‍ ഗതാഗത തടസത്തിന് കാരണമാകുന്നുവെന്നായിരുന്നു പോലീസിന്റെ ആരോപണം. വാക്കുതര്‍ക്കം കയ്യാങ്കളിയിലെത്തിയതോടെയാണ് പോലീസ് ലാത്തിവീശിയത്.…
Read MoreTag: പോലീസ്
മൊബൈൽ കവർച്ച ; ഫോണുകളുമായി രണ്ട് പേർ പിടിയിൽ
ബെംഗളൂരു: മൊബൈൽ ഫോൺ കവർച്ച സംഘത്തിലെ 2 പേർ കസ്റ്റംസ് പിടിയിലായി. ഇവരിൽ നിന്നും 78 ലക്ഷം രൂപയോളം വില വരുന്ന 512 മൊബൈൽ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തു. ശിവാജിനഗറിൽ നിന്നും കഴിഞ്ഞ ദിവസം പതരായന സ്വദേശിയായ അഫ്സൽ പാഷ, ശിവാജി നഗർ സ്വദേശി എസ്സർ എന്നിവരാണ് പിടിയിലായത്. കവർച്ചയ്ക്ക് നേതൃത്വം നൽകി വന്നത് അഫ്സൽ പാഷയാണെന്ന് പോലീസ് പറയുന്നു. എസ്സർ ഉൾപ്പെടെ 12 പേരെ കവർച്ചയ്ക്കായി അഫ്സൽ ഏർപ്പെടുത്തിയിരുന്നു. കവർച്ച ചെയ്യുന്ന മൊബൈൽ ഫോണുകൾ ഡൽഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ കൊണ്ടുപോയി വിൽക്കുകയാണ്…
Read Moreപരീക്ഷയിൽ ഉന്നത റാങ്ക് വാഗ്ദാനം ചെയ്ത് തട്ടിപ്പ്, ഒരാൾ പിടിയിൽ
ബെംഗളൂരു: കർണാടക അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥിയിൽ നിന്നും 59 ലക്ഷം തട്ടിയ ആളെ പോലീസ് പിടികൂടി. ബെളഗാവി സ്വദേശി സിദ്ധരാജു കട്ടിമണിയാണ് പിടിയിലായത്. ഇയാൾ ഉന്നത റാങ്ക് വാഗ്ദാനം നൽകി ഉദ്യോഗാർഥിയിൽ നിന്നും 59 ലക്ഷം കൈക്കൽ ആക്കുകയിരുന്നു. ഇയാൾ സമാനമായ രീതിയിൽ മറ്റുള്ളവരിൽ നിന്നും പണം തട്ടിയെടുത്തിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.
Read Moreമുഹമ്മദ് ഫാസിൽ വധം, 6 പേർ കൂടി അറസ്റ്റിൽ
ബെംഗളൂരു: മുഹമ്മദ് ഫാസിൽ വധക്കേസിൽ ആറ് പേർ കൂടി അറസ്റ്റിൽ. വാടകയ്‌ക്കെടുത്ത കാറിലെത്തിയാണ് അക്രമികൾ കൊലപാതകം നടത്തിയതെന്ന് മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ എൻ ശശി കുമാർ പറഞ്ഞു. മൂന്ന് ദിവസത്തേക്കാണ് ഇവർ കാർ വാടകയ്ക്ക് എടുത്തത്. ഒരു ദിവസം 5000 രൂപ വാടക നിശ്ചയിച്ചിരുന്നതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മോഹൻ സിങ്, ശ്രീനിവാസ് കതിപല്ല, ഗിരിധർ, ദീക്ഷിത്, അഭിഷേക്, സുഹാസ് ഷെട്ടി എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. അജിത് കാസ്ട്ര എന്ന വ്യക്തിയിൽ നിന്നാണ് ഇവർ കാർ വാടകയ്ക്ക് എടുത്തത്. ഇതോടെ കേസിൽ…
Read More