മസ്‌കറ്റ്: മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കുന്ന ഗോ എയറിന്റെ മസ്‌കറ്റ്-കണ്ണൂര്‍ സര്‍വിസിന്‍റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. വെള്ളിയാഴ്ചയാണ് ബുക്കിംഗ് ആരംഭിച്ചത്. തുടക്കത്തില്‍ മസ്‌കറ്റില്‍ നിന്ന് വെള്ളി, ഞായര്‍, ബുധന്‍ ദിവസങ്ങളിലാണ് സര്‍വീസ്. കണ്ണൂരില്‍നിന്ന് രാത്രി 9.45ന് പുറപ്പെടുന്ന വിമാനം 12 മണിക്ക് മസ്‌കറ്റിലെത്തും. തിരികെ ഒരു മണിക്ക് പുറപ്പെട്ട് ഇന്ത്യന്‍ സമയം ആറിന് കണ്ണൂരിലെത്തും. ബുക്കിംഗ് ആരംഭിച്ചപ്പോള്‍ മസ്‌കറ്റില്‍നിന്ന് കണ്ണൂരിലേക്ക് 30 റിയാലും ഇരുവശങ്ങളിലേക്ക് 60 റിയാലുമായിരുന്നു നിരക്ക്. തിരക്കേറിയതോടെ ഇത് 45 റിയാലായി ഉയര്‍ന്നു. ഫെബ്രുവരി 28ന് കണ്ണൂരില്‍ നിന്നുള്ള ആദ്യ സര്‍വീസില്‍ 35…
Read MoreCategory: TRAVEL
കെംപെഗൗഡ വിമാനത്താവളത്തിൽ രഹസ്യഭാഗത്ത് ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; മൂന്നു സ്ത്രീകൾ പിടിയിൽ
ബെംഗളൂരു: കെംപെഗൗഡ വിമാനത്താവളത്തിൽ രഹസ്യഭാഗത്ത് ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച മൂന്നുസ്ത്രീകൾ അറസ്റ്റിൽ. കുഴമ്പുരൂപത്തിലാക്കിയ സ്വർണം പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് പൊതിഞ്ഞ് രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. കൊളംബോയിൽനിന്ന് ശ്രീലങ്കൻ എയർവേയ്‌സിലാണ് ഇവർ ബെംഗളൂരുവിലെത്തിയത്. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് യന്ത്രസഹായത്തോടെ ഇവരുടെ ദേഹപരിശോധന നടത്തി. സ്കാനിങ്ങിൽ സ്വർണം കണ്ടെത്തിയതോടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 496 ഗ്രാം സ്വർണമാണ് ഇവരിൽനിന്ന് കണ്ടെടുത്തത്. മൂന്നുപേരും തമിഴ്‌നാട് സ്വദേശികളാണ്. ഗൾഫ് രാജ്യങ്ങളിൽനിന്ന് ശ്രീലങ്കവഴി സ്വർണം കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക നിഗമനം. ഈ സംഘത്തിന്റെ സജീവ കേന്ദ്രങ്ങളിലൊന്നാണ്…
Read Moreടിക്കറ്റില്ലാതെ ബിസിനസ് ക്ലാസ്സില്‍ ലണ്ടനിലേക്ക് ഒരു യാത്ര!!
സിംഗപ്പൂർ: ടിക്കറ്റില്ലാതെ എങ്ങിനെയാണ് വിമാനയാത്ര സാധ്യമാവുക? പാസ്പോര്‍ട്ടില്ലാതെ എങ്ങിനെ അന്താരാഷ്ട്ര യാത്ര നടത്തുവാന്‍ സാധിക്കും? ശരിയാണ് അന്താരാഷ്ട്ര വിമാനയാത്രയ്ക്ക് ടിക്കറ്റ് മാത്രമല്ല പാസ്പോര്‍ട്ടും ആവശ്യം തന്നെ… എന്നാല്‍ ഇവിടെ ഒരു “യാത്രക്കാരന്‍” ഇത് രണ്ടുമില്ലാതെയാണ് വിമാനത്തില്‍ കയറികൂടിയത്… ഈ യാത്രക്കാരനും മോശക്കാരനായിരുന്നില്ല.. യാത്രാ ചെയ്യാന്‍ തിരഞ്ഞെടുത്തത് ബിസിനസ് ക്ലാസ്സ് തന്നെ… സിംഗപ്പൂരില്‍നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന സിംഗപ്പൂർ എയര്‍ലൈന്‍സിന്‍റെ വിമാനത്തില്‍ ജനുവരി 7നായിരുന്നു സംഭവം. വിമാനത്താവളത്തില്‍നിന്ന് വിമാനം പുറപ്പെട്ട് 12 മണിക്കൂര്‍ കഴിഞ്ഞാണ് രസകരമായി ആ കാഴ്ച യാത്രക്കാര്‍ കാണാനിടയായത്. ടിക്കറ്റ് എടുത്ത് അവരവരുടെ സീറ്റുകളില്‍…
Read Moreഒരു വർഷമായിട്ടും പണി പൂർത്തിയാവാതെ ബയ്യപ്പനഹള്ളി സ്റ്റോപ്പ്.
ബെംഗളൂരു: ബാനസവാടിയിലേക്കു മാറ്റിയ എറണാകുളം പ്രതിവാര എക്സ്പ്രസിന് (12683–84; 22607–08) 45 ദിവസത്തിനകം ബയ്യപ്പനഹള്ളിയിൽ സ്റ്റോപ്പ് അനുവദിക്കാമെന്നു ദക്ഷിണ പശ്ചിമ റെയിൽവേ ഉറപ്പ് നൽകിയിരുന്നു. എന്നാൽ വികസന നിർമാണം തുടങ്ങി ഒരു വർഷം കഴിഞ്ഞിട്ടും വികസനം പൂർത്തിയാകാൻ 6 മാസം കൂടി എടുക്കുമെന്നാണ് അധികൃതർ ഒടുവിൽ നൽകുന്ന വിവരം. വലിയ ട്രെയിൻ നിർത്താൻ സൗകര്യങ്ങളില്ലാത്തതിനാൽ ബയ്യപ്പനഹള്ളിയിൽ പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടുന്ന ജോലി കഴിഞ്ഞ വർഷമാണ് തുടങ്ങിയത്. എന്നാൽ മേൽക്കൂര നിർമാണം, വൈദ്യുതീകരണം എന്നിവ പൂർത്തിയായിട്ടില്ല. മജസ്റ്റിക് സിറ്റി ഉൾപ്പെടെ നഗരത്തിലെ മറ്റു സ്റ്റേഷനുകളിലെ തിരക്കു കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ബയ്യപ്പനഹള്ളിയിൽ ടെർമിനൽ നിർമിക്കുന്നതിന്റെ ഭാഗമായുള്ള…
Read Moreടിക്കറ്റ് നിരക്കില്‍ വമ്പിച്ച ഇളവുമായി വിമാന കമ്പനികള്‍
ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുമായി വിമാന കമ്പനികള്‍. പൊതുവെ തിരക്ക് കുറവായതിനാല്‍ യാത്രക്കാരെ ആകര്‍ഷിക്കാനാണ് കമ്പനികളുടെ നീക്കം. എയര്‍ ഇന്ത്യ എക്സ്‍പ്രസിനൊപ്പം ബജറ്റ് എയര്‍ലൈനായ ഇന്റിഗോയും എമിറേറ്റ്സും എന്നിവയും കുറഞ്ഞ നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 13 വരെയാണ് ഇന്റിഗോ പ്രഖ്യാപിച്ച ഓഫറുകള്‍ പ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നത്. ജനുവരി 24 മുതല്‍ ഏപ്രില്‍ 15 വരെയുള്ള യാത്രകള്‍ക്കായി ഇപ്പോള്‍ ടിക്കറ്റെടുക്കാം. ആഭ്യന്തര യാത്രകള്‍ക്ക് 899 രൂപ മുതലും തെരഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര സെക്ടറുകളില്‍ 3399 രൂപയ്ക്കും ടിക്കറ്റ് ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍…
Read Moreപുതുവര്‍ഷത്തിലെ ആദ്യ ഓഫറുമായി എമിറേറ്റ്‌സ്!!
ദുബായ്: ദുബായിയില്‍ നിന്നും യു.എസ്, ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള ആകര്‍ഷകമായ വിമാനനിരക്കുകള്‍ എമിറേറ്റ്‌സ് ബുധനാഴ്ച പ്രഖ്യാപിച്ചു. ഈ വര്‍ഷം ആദ്യമായാണ് യാത്രാനിരക്കില്‍ എമിറേറ്റ്‌സ് ഡിസ്‌കൗണ്ട് പ്രഖ്യാപിക്കുന്നത്. യാത്രക്കാര്‍ക്ക് ഇന്നു മുതല്‍ ജനുവരി 22 വരെ ടിക്കറ്റുകള്‍ ബുക്കു ചെയ്യാം. 2019 ജനുവരി 10 മുതല്‍ നവംബര്‍ 30 വരെയുള്ള യാത്രകള്‍ക്കാണ് ഇത് ബാധകം. ഗള്‍ഫ് രാജ്യങ്ങള്‍, യൂറോപ്പ്, അമേരിക്ക, ഏഷ്യ, പസഫിക് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് എക്കണോമി, ബിസിനസ് ക്ലാസുകളിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. സഞ്ചാരികള്‍ക്ക് എമിറേറ്റ്‌സ് ഹോളിഡേ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. ഒരാള്‍ക്ക് വിമാനനിരക്ക്…
Read Moreയാത്രയ്ക്ക് 20 മിനിറ്റ് മുമ്പ് റെയില്‍വേ സ്റ്റേഷനിലും ഇനി ചെക്ക് ഇന്‍!!
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനൊരുങ്ങി റെയില്‍വെ. വിമാനത്താവളത്തിന് സമാനമായ രീതിയില്‍ യാത്ര പുറപ്പെടുന്നതിന് നിശ്ചിത സമയം മുമ്പ് സ്റ്റേഷനില്‍ എത്തി ചെക്ക് ഇന്‍ ചെയ്യണമെന്ന നിബന്ധനയോട് കൂടിമാറ്റങ്ങള്‍ ആരംഭിക്കുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. പോകേണ്ട ട്രെയിന്‍ സ്‌റ്റേഷനിലെത്തുന്നതിന് 15-20 മിനിറ്റ് മുമ്പ് സ്റ്റേഷനിലെത്തി സുരക്ഷ പരിശോധനകള്‍ പൂര്‍ത്തിയാക്കണം. ഈ നിബന്ധനകള്‍ ഉടന്‍ പ്രബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ കുംഭമേളയോടനുബന്ധിച്ച് അലഹബാദില്‍ ഈ രീതി നടപ്പിലാക്കിയിട്ടുണ്ട്. ഈ മാസം തന്നെ ഹൂബ്ലി റെയില്‍വേ സ്റ്റേഷനിലും മറ്റ് 202 റെയില്‍വേ സ്റ്റേഷനിലും നടപ്പിലാക്കാനുള്ള…
Read Moreട്രെയിനിൽ ഇനി ‘ബില്ലില്ലാത്ത ഊണ് സൗജന്യം’!
ന്യൂഡല്‍ഹി: ട്രെയിന്‍ സര്‍വീസുികളില്‍ എപ്പോഴും ചീത്തപ്പേര് കേൾപ്പിക്കുന്ന ഒരു വിഭാഗമാണ് കേറ്ററിംഗ്. ബില്‍ നല്‍കുന്നില്ല, അമിത തുക ഈടാക്കുന്നു, വൃത്തിയില്ല തുടങ്ങിയ ഇത്തരം പരാതികള്‍ ഇനി വേണ്ടെന്നാണ് റെയില്‍വേയുടെ തീരുമാനം. ഇതിനായി ഇനി ‘ബില്ലില്ലാത്ത ഊണ് സൗജന്യം’എന്ന ബോര്‍ഡ് ട്രെയിനുകളില്‍ സ്ഥാപിക്കും. കേറ്ററിങ് സര്‍വീസ് ഉള്ള ട്രെയിനുകളില്‍ ഓരോ ഇനത്തിന്റേയും വിലവിവരം കാണിക്കുന്ന ബോര്‍ഡ് വയ്ക്കും. അതിനടിയിലായിട്ടാണ് ‘ബില്ലില്ലാത്ത ഊണ് സൗജന്യം’ എന്ന അറിയിപ്പ് ഉണ്ടാവുക. അതേസയം ടിപ്പ് കൊടുക്കരുതെന്നും ഇതില്‍ ഉണ്ടാകും.റെയില്‍വേ ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു റെയില്‍വെ മന്ത്രി പിയൂഷ് ഗോയൽ ഇക്കാര്യം അറിയിച്ചത്. സുരക്ഷ ഒഴികെയുള്ള എല്ലാ…
Read Moreഗള്‍ഫില്‍ നിന്ന് മൃതദേഹം എത്തിക്കാനുള്ള നിരക്ക് ഏകീകരിച്ചു
ന്യൂഡല്‍ഹി: ഗള്‍ഫ് നാടുകളില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കാനുള്ള നിരക്ക് ഏകീകരിച്ചു. നിരക്ക് ഏകീകരിച്ചുകൊണ്ടുള്ള അറിയിപ്പ് എയര്‍ഇന്ത്യ കാര്‍ഗോ ഏജന്‍സികള്‍ക്ക് കൈമാറി. ഇനി മുതല്‍ രാജ്യത്ത് എല്ലായിടത്തും ഒരേ നിരക്കായിരിക്കും. പ്രവാസികളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ നിരക്ക് ഏകീകരിച്ചത്. പുതുക്കിയ നിരക്ക് അനുസരിച്ച് 12 വയസിന് താഴെയുള്ള ആളുടെ മൃതദേഹത്തിന് 750 ദിര്‍ഹം അടച്ചാല്‍ മതി. 12 വയസിന് മുകളില്‍ 1500 ദിര്‍ഹം അടയ്ക്കണം. മൃതദേഹം തൂക്കി നിരക്കേര്‍പ്പെടുത്തുന്നത് ഒഴിവാക്കി, 30 വയസിന് താഴെയുള്ളവര്‍ക്ക് 1000 ദിര്‍ഹവും അതിനു മുകളിലുള്ളവര്‍ക്ക് 1500…
Read Moreകണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗോവയിലേക്ക് ഇന്‍ഡിഗോ പറക്കും
കണ്ണൂര്‍: ജനുവരി 25 മുതല്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഗോവയിലേക്ക് ഇന്‍ഡിഗോ വിമാന സര്‍വീസ് ആരംഭിക്കും. ബുക്കിങ് തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. 1999 രൂപയ്ക്കാണ് ഇപ്പോള്‍ ബുക്കിങ് തുടങ്ങിയിട്ടുള്ളത്. രാത്രി 10.05 ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 11.35ന് ഗോവയിലെ വാസ്‌കോ വിമാനത്താവളത്തിലെത്തും. രാത്രി 11.55ന് ഗോവയില്‍നിന്ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 1.15ന് കണ്ണൂരിലെത്തും.
Read More