ട്രെയിൻ ടിക്കറ്റിന് ഇനി ക്യൂ നിൽക്കണ്ട; പുതിയ ആപ്പ് പുറത്തിറക്കി റെയിൽവേ 

യാത്രക്കാരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി ഇന്ത്യന്‍ റെയില്‍വേ പുതിയൊരു ആപ്പ് പുറത്തിറക്കിയിരിക്കുകയാണ്. സൂപ്പര്‍ ആപ്പ് സ്വാറെയില്‍ എന്ന ഈ ആപ്പ് ലഭ്യമായ എല്ലാ സേവനങ്ങളുടെയും ആനുകൂല്യങ്ങള്‍ യാത്രക്കാര്‍ക്ക് ലഭിക്കുന്ന ഒരു ഓള്‍-ഇന്‍-വണ്‍ ആപ്പാണിത്. ഈ ആപ്പിന്റെ സഹായത്തോടെ, നിങ്ങള്‍ക്ക് റിസര്‍വേഷന്‍ ടിക്കറ്റുകളും റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകളും ബുക്ക് ചെയ്യാന്‍ കഴിയും. പ്ലാറ്റ്ഫോം ടിക്കറ്റ്, പാഴ്സല്‍ ബുക്കിംഗ്, പിഎന്‍ആര്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കും. ചുരുക്കത്തില്‍ റെയില്‍വേ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന എല്ലാ സേവനങ്ങളും ഈ ആപ്പില്‍ യാത്രക്കാര്‍ക്ക് ലഭിക്കും. ഇന്ത്യന്‍ റെയില്‍വേയുടെ ഈ…

Read More

ഐ എസ് ആര്‍ ഒ തലപ്പത്ത് വീണ്ടും മലയാളി 

ബെംഗളൂരു: പ്രമുഖ ശാസ്ത്രജ്ഞൻ വി നാരായണനെ ഐ എസ് ആർ ഒയുടെ ചെയർമാനായി നിയമിച്ചു. നിലവില്‍ എല്‍ പി എസ് സി മേധാവിയാണ് കന്യാകുമാരി സ്വദേശിയായ നാരായണൻ. തിരുവനന്തപുരത്ത് വലിയമല ആസ്ഥാനവും ബെംഗളൂരുവില്‍ ഒരു യൂനിറ്റുമുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ എസ് ആർ ഒ) പ്രധാന കേന്ദ്രങ്ങളിലൊന്നായ ലിക്വിഡ് പ്രൊപ്പല്‍ഷൻ സിസ്റ്റംസ് സെന്ററിന്റെ (എല്‍ പി എസ് സി) ഡയറക്ടറാണ് വിഖ്യാത ശാസ്ത്രജ്ഞനായ ഡോ. വി നാരായണൻ. റോക്കറ്റ് ആൻഡ് സ്‌പേസ് ക്രാഫ്റ്റ് പ്രൊപ്പല്‍ഷൻ വിദഗ്ധനായ ഡോ. വി നാരായണൻ 1984-ല്‍…

Read More

യുപിഐയിൽ ഇന്ന് മുതൽ നിരവധി മാറ്റങ്ങൾ 

ന്യൂഡൽഹി: യുപിഐ പേയ്മെന്‍റുകളില്‍ ഇന്നു മുതല്‍ നിരവധി മാറ്റങ്ങള്‍ വരുന്നു. ഫീച്ചർ ഫോണ്‍ വഴിയുള്ള ഇൻസ്റ്റന്‍റ് പേയ്മെന്‍റ് സംവിധാനമായ യുപിഐ 123പേയുടെ പരിധി ഉയർത്തുന്നതാണ് ആദ്യമാറ്റം. ഉപയോക്താക്കള്‍ക്ക് ഇന്നു മുതല്‍ യുപിഐ 123പേ വഴി പ്രതിദിനം 10,000 രൂപ വരെ പണം അയയ്ക്കാമെന്നാണ് ആർബിഐ അറിയിച്ചിരിക്കുന്നത്. നേരത്തേ ഈ പരിധി 5,000 രൂപയായിരുന്നു. എന്നാല്‍, ഫോണ്‍ പേ, പേടിഎം, ഗൂഗിള്‍ പേ പോലുള്ള സ്മാർട്ട്ഫോണ്‍ ആപ്പുകളുടെ ഇടപാട് പരിധിയില്‍ മാറ്റമില്ല. ഇവയില്‍ പ്രതിദിനം ഒരു ലക്ഷം രൂപ വരെ യുപിഐ ഇടപാടുകള്‍ നടത്താം. എന്നാല്‍,…

Read More

സ്പേഡെക്സ് കുതിച്ചുയർന്നു; ഇന്ത്യ ചരിത്ര നേട്ടത്തിലേക്ക് 

ബെംഗളൂരു: ബഹിരാകാശത്ത് വീണ്ടും ചരിത്ര നേട്ടത്തിനൊരുങ്ങി ഇന്ത്യ. ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വെച്ച്‌ സംയോജിപ്പിക്കുന്ന പരീക്ഷണങ്ങള്‍ക്കായുള്ള സ്പേഡെക്സ് വിക്ഷേപിച്ചു. രാത്രി പത്തുമണിയോടെ പിഎസ്‌എല്‍വി സി60 റോക്കറ്റിലാണ് ഇരട്ട ഉപഗ്രഹങ്ങള്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചത്. 24 പരീക്ഷണ ഉപഗ്രഹങ്ങളും ബഹിരാകാശത്തേക്ക് കുതിക്കും. ഇന്ത്യൻ സ്പേസ് സ്റ്റേഷന്റെ സ്വപ്നങ്ങള്‍ക്കുള്ള ആദ്യപടിയെന്ന് സ്പേഡെക്സ് വിക്ഷേപണത്തെ വിശേഷിപ്പിക്കാം. ചേസർ, ടാർജറ്റ് എന്നീ രണ്ട് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് സംയോജിക്കുന്ന ഡോക്കിങ് പരീക്ഷണം ഏറെ നിർണായകമാണ്. നിശ്ചിത ഭ്രമണപാതയില്‍ ഉപഗ്രഹങ്ങളെ നിക്ഷേപിച്ച ശേഷം റോക്കറ്റിന്റെ നാലാം ഘട്ടത്തിലുള്ള ഭാഗവും ഭൂമിയെ വലംവയ്ക്കും. പത്തു പരീക്ഷണ…

Read More

ജനുവരി മുതൽ പഴയ ഫോണുകളിൽ വാട്സ്ആപ്പ് നിശ്ചലമാകും; നിങ്ങളുടെ ഫോൺ അതിൽ ഉണ്ടോ?

പഴയ മോഡല്‍ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളില്‍ വാട്സ്‌ആപ്പ് പ്രവർത്തനം അവസാനിപ്പിക്കുന്നു. 2025 ജനുവരി 1 മുതല്‍ ആൻഡ്രോയിഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തില് (ഒഎസ്) പ്രവര്ത്തിക്കുന്നതും പഴയ ഒഎസില് പ്രവർത്തിക്കുന്നതുമായ മോഡലുകളില്‍ വാട്സ്‌ആപ്പ് പ്രവർത്തനരഹിതമാകുമെന്ന് എച്ച്‌ഡി ബ്ലോഗ് റിപ്പോർട്ട് ചെയ്തു. വാട്സ്‌ആപ്പിനൊപ്പം മെറ്റയുടെ ഉടമസ്ഥതയിലുളള ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ആപ്പുകളും പ്രവർത്തനരഹിതമാകുമെന്ന് റിപ്പോർട്ടുണ്ട്. കാലപ്പഴക്കമുള്ള ഫോണുകളില്‍ വാട്സ്‌ആപ്പിന്റെ പുതിയ പതിപ്പുകള്‍ പ്രവർത്തിക്കുന്നതിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് സേവനം അവസാനിപ്പിക്കുന്നത്. ജനുവരി മുതല്‍ വാട്സ്‌ആപ്പ് പ്രവർത്തനരഹിതമാകുന്ന ഫോണുകള്‍ സാംസങ് ഗ്യാലക്സി എസ് 3 സാംസങ് ഗ്യാലക്സി നോട് 2 സാംസങ് ഗ്യാലക്സി…

Read More

പോയവരെ തിരിച്ചു പിടിക്കാൻ പുതിയ പ്ലാനുമായി വിഐ 

പാതി ദിനം അണ്‍ലിമിറ്റഡ് ഡാറ്റയും കോളും ആസ്വദിക്കാവുന്ന ‘സൂപ്പര്‍ ഹീറോ പ്രീപെയ്‌ഡ് പ്ലാന്‍’ അവതരിപ്പിച്ച്‌ ടെലികോം സേവനദാതാക്കളായ വോഡാഫോണ്‍ ഐഡിയ (വിഐ). അര്‍ധരാത്രി 12 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് ഈ പ്ലാന്‍ പ്രകാരം ആനൂകൂല്യങ്ങള്‍ ലഭിക്കുക. അണ്‍ലിമിറ്റഡ് ഡാറ്റ മുതല്‍ ഒടിടി സേവനങ്ങള്‍ വരെ ആസ്വദിക്കാവുന്നതാണ് സൂപ്പര്‍ ഹീറോ പ്ലാന്‍. അര്‍ധരാത്രി 12 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ പന്ത്രണ്ട് മണിക്കൂര്‍ നേരത്തേക്ക് അണ്‍ലിമിറ്റഡ് കോളും ഡാറ്റയും നല്‍കുന്ന വിഐയുടെ സൗജന്യ ആഡ്-ഓണ്‍ പ്രീപെയ്‌ഡ് പ്ലാനാണ് സൂപ്പര്‍…

Read More

സന്ദേശങ്ങൾ അയക്കാൻ കഴിയുന്നില്ല; ഇൻസ്റ്റാഗ്രാമിന് സാങ്കേതിക തകരാർ 

ഇന്‍സ്റ്റഗ്രാമില്‍ സാങ്കേതികപ്രശ്‌നം നേരിടുന്നതായി റിപ്പോര്‍ട്ട്. സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നില്ലെന്നടക്കം ഉപയോക്താക്കള്‍ പരാതി ഉന്നയിച്ചു. ചൊവ്വാഴ്ച വൈകീട്ട് 5.14-ഓടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് സർവീസ് തകരാറുകള്‍ ട്രാക്ക് ചെയ്യുന്ന ‘ഡൗണ്‍ഡിറ്റക്ടർ’ വ്യക്തമാക്കുന്നു. നിരവധി പേരാണ് തങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാം ഉപയോഗിച്ചപ്പോള്‍ തടസം നേരിട്ടതായി വ്യക്തമാക്കിയത്. മറ്റ് സമൂഹമാധ്യമങ്ങളില്‍ അടക്കം നിരവധി പേര്‍ ഇക്കാര്യം ഉന്നയിക്കുന്നുണ്ട്. ഇതുസംബന്ധിച്ച്‌ ഇൻസ്റ്റാഗ്രാമില്‍ നിന്നോ മെറ്റയില്‍ നിന്നോ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല.

Read More

ഐഫോണ്‍, ഐപാഡ് ഉപഭോക്താക്കൾ ഉടൻ അപ്ഡേറ്റ് ചെയ്യുക ; മുന്നറിയിപ്പുമായി കേന്ദ്രം

ഡൽഹി: രാജ്യത്തെ ഐഫോണ്‍, ഐപാഡ് ഉപഭോക്താക്കൾ ഉടന്‍ തന്നെ ഡിവൈസുകള്‍ ഏറ്റവും പുതിയ ഐഒഎസ് 18, ഐപാഡ് ഒഎസ് 18 എന്നിവയിലേക്ക് അപഗ്രേഡ് ചെയ്യണമെന്ന നിർദേശവുമായി സേര്‍ട്ട്-ഇന്‍. കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ആണ് സേര്‍ട്ട്-ഇന്‍. സുരക്ഷാ സംബന്ധമായ മുന്നറിയിപ്പായാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഐഒഎസ് 18 നും ഐപാഡ് ഒഎസ് 18 ഉം മുമ്പുള്ള ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈസുകളിലും, മാക് ഒഎസ് 14.7 ന് മുമ്പുള്ള പതിപ്പുകളില്‍ പ്രവർത്തിക്കുന്ന മാക് കംപ്യുട്ടറുകളിലും നിരവധി പ്രശ്‌നങ്ങള്‍ സേര്‍ട്ട്ഇന്‍ കണ്ടെത്തിയിട്ടുണ്ട്. ഡിവൈസുകളിലെ സുരക്ഷാ…

Read More

ഇന്ത്യയിലെ എ.ഐ. രംഗത്ത് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാൻ ഗൂഗിളും എന്‍വിഡിയയും

ന്യൂയോര്‍ക്ക്: ഇന്ത്യയിലെ നിര്‍മിതബുദ്ധി (എ.ഐ.) രംഗത്ത് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് ഗൂഗിളും എന്‍വിഡിയയും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് പുതിയ പ്രസ്താവന. ലോകത്തെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് സമ്പദ്വ്യവസ്ഥയും മികച്ച കംപ്യൂട്ടര്‍ ശാസ്ത്രജ്ഞരുള്ള രാജ്യമാണ് ഇന്ത്യയെന്നും, രാജ്യത്തെ പുതുതലമുറ സ്റ്റാര്‍ട്ടപ്പുകളും എ.ഐ.യില്‍ പ്രവര്‍ത്തിക്കുന്നവയാണെന്നും എന്‍വിഡിയ സി.ഇ.ഒ. ജെന്‍സന്‍ ഹ്വാങ് പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ കാഴ്ചപ്പാടോടെ ഇന്ത്യയെ പരിവര്‍ത്തനപ്പെടുത്താനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും, ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചൈ പറഞ്ഞു. ക്വാണ്ടം കംപ്യൂട്ടിങ്, എ.ഐ., സെമികണ്ടക്ടര്‍ തുടങ്ങിയ മേഖലകളിൽ പ്രവര്‍ത്തിക്കുന്ന 15…

Read More

ഇൻസ്റ്റഗ്രാമിൽ നിയന്ത്രണങ്ങൾ; 18 തികയാത്തവരെ കാത്തിരിക്കുന്നത് എട്ടിന്റെ പണി 

സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന കുട്ടികള്‍ ചതിക്കുഴികളില്‍ വീഴുന്നത് ഒഴിവാക്കാൻ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താനൊരുങ്ങി മെറ്റ. 18 വയസ്സിന് താഴെയുള്ളവർക്ക് വേണ്ടി പ്രത്യേക ‘കൗമാര അക്കൗണ്ടുകള്‍’ (Teen Accounts) ഇൻസ്റ്റഗ്രാമില്‍ അവതരിപ്പിക്കാനാണ് മെറ്റയുടെ നീക്കം. യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ അടുത്തയാഴ്ച മുതല്‍, ഇൻസ്റ്റഗ്രാം ആദ്യമായി ഉപയോഗിക്കുന്ന, 18 വയസ്സിന് താഴെയുള്ളവർക്ക് കൗമാരക്കാരുടെ അക്കൗണ്ടാണ് നല്‍കുക. നേരത്തെ മുതല്‍ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന 18ന് താഴെയുള്ളവരെ അടുത്ത 60 ദിവസത്തിനുള്ളില്‍ കൗമാര അക്കൗണ്ടിലേക്ക് മൈഗ്രേറ്റ് ചെയ്യും. യൂറോപ്യൻ യൂണിയനിലുള്ള കൗമാരപ്രായക്കാരുടെ അക്കൗണ്ടുകള്‍ ഈ വർഷാവസാനം ക്രമീകരിക്കപ്പെടും. കൗമാരക്കാർ അവരുടെ…

Read More
Click Here to Follow Us