മെഡിക്കൽ കോളേജിന്റെ അഞ്ചാം നിലയിൽ നിന്ന് ചാടി ഡോക്ടർ ജീവനൊടുക്കി 

ചെന്നൈ: ട്രെയിനി ഡോക്ടർ മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന ട്രെയിനി ഡോക്ടർ കാമ്പസിലെ കെട്ടിടത്തിൻ്റെ അഞ്ചാം നിലയില്‍ നിന്നാണ് ചാടിയത്. കാഞ്ചീപുരം ജില്ലയിലെ മീനാക്ഷി മെഡിക്കല്‍ കോളേജിലാണ് സംഭവം. മരിച്ച 23 കാരിയായ ഷെർലിൻ തിരുനെല്‍വേലി സ്വദേശിനിയും സ്ഥാപനത്തിലെ അഞ്ചാം വർഷ വിദ്യാർത്ഥിയും ട്രെയിനി ഡോക്ടറുമായിരുന്നു. ഞായറാഴ്ച രാത്രി അഞ്ചാം നിലയിലെ ജനല്‍പ്പടിക്ക് പുറത്ത് ഷെർലിൻ ഏറെ നേരം ഇരിക്കുന്ന ദൃശ്യങ്ങള്‍ മറ്റ് വിദ്യാർത്ഥികളുടെ ക്യാമറയില്‍ പതിഞ്ഞിരുന്നു. എന്നാല്‍ ആരെങ്കിലും യുവതിയെ സമീപിച്ച്‌ സംസാരിക്കുന്നതിന്…

Read More

നവജാത ശിശുവിനെ ലക്ഷം രൂപയ്ക്ക് വിറ്റു; അമ്മ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ 

ചെന്നൈ: നവജാതശിശുവിനെ ലക്ഷം രൂപക്ക് സുഹൃത്തിന് വിറ്റ കേസില്‍ പെരിയനായ്ക്കൻപാളയം പോലീസ് മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സാമിചെട്ടിപാളയത്തിനടുത്തുള്ള ചിന്നക്കണ്ണൻപുത്തൂരിലെ എ. നന്ദിനി (22), കസ്തൂരിപാളയം സത്യനഗറില്‍ വി. ദേവിക (42), കൗണ്ടംപാളയം എം. അനിത (40) എന്നിവരെ കോടതി റിമാൻഡ് ചെയ്തു. പെരിയനായ്ക്കൻപാളയത്തിനടുത്ത തുണി കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രതികളായ മൂന്ന് സ്ത്രീകളും അടുത്ത സുഹൃത്തുക്കളാണെന്ന് പോലീസ് പറഞ്ഞു. നന്ദിനിക്ക് രണ്ട് വയസ്സുള്ള മകനുണ്ട്. ആഗസ്റ്റ് 14ന് പെണ്‍കുഞ്ഞിനുകൂടി ജന്മം നല്‍കി. കുട്ടികളില്ലാത്ത അനിത പെണ്‍കുഞ്ഞിനെ തനിക്ക് കൈമാറാൻ ദേവിക വഴി…

Read More

ഹൊസൂർ-കൃഷ്ണഗിരി ദേശീയപാതയിൽ 13 വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, ഒമ്പത് പേർക്ക് ഗുരുതരമായി പരിക്കേറ്റു

ചെന്നൈ: കൃഷ്ണഗിരിയിലെ ഹൊസൂരിൽ ഞായറാഴ്ച 13 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹൊസൂർ-കൃഷ്ണഗിരി ദേശീയപാതയിൽ പെരണ്ടപ്പള്ളിക്ക് സമീപം ഹൊസൂരിൽ നിന്ന് കൃഷ്ണഗിരിയിലേക്ക് വരികയായിരുന്ന കരിങ്കല്ല് നിറച്ച ലോറി നിയന്ത്രണം വിട്ട് കാറിൽ ഇടിക്കുകയായിരുന്നു. പുറകിലായിവന്ന എട്ട് കാറുകളും നാല് ലോറികളും ഒരു ലോറിയും TNSTC ബസ് എന്നിവ കൂട്ടിയിടിക്കുകയായിരുന്നു.. പോലീസ് സ്ഥലത്തെത്തി സാരമായി പരിക്കേറ്റ പത്ത് പേരെ ആംബുലൻസിൽ കൃഷ്ണഗിരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും ഹൊസൂർ സർക്കാർ ആശുപത്രിയിലേക്കും അയച്ചു. ഇവരിൽ കാർ ഡ്രൈവർ ജക്കരപ്പള്ളി…

Read More

ഹൊസൂർ-കൃഷ്ണഗിരി ദേശീയപാതയിൽ 13 വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, ഒമ്പത് പേർക്ക് ഗുരുതരമായി പരിക്കേറ്റു

ചെന്നൈ: കൃഷ്ണഗിരിയിലെ ഹൊസൂരിൽ ഞായറാഴ്ച 13 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹൊസൂർ-കൃഷ്ണഗിരി ദേശീയപാതയിൽ പെരണ്ടപ്പള്ളിക്ക് സമീപം ഹൊസൂരിൽ നിന്ന് കൃഷ്ണഗിരിയിലേക്ക് വരികയായിരുന്ന കരിങ്കല്ല് നിറച്ച ലോറി നിയന്ത്രണം വിട്ട് കാറിൽ ഇടിക്കുകയായിരുന്നു. പുറകിലായിവന്ന എട്ട് കാറുകളും നാല് ലോറികളും ഒരു ലോറിയും TNSTC ബസ് എന്നിവ കൂട്ടിയിടിക്കുകയായിരുന്നു.. പോലീസ് സ്ഥലത്തെത്തി സാരമായി പരിക്കേറ്റ പത്ത് പേരെ ആംബുലൻസിൽ കൃഷ്ണഗിരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും ഹൊസൂർ സർക്കാർ ആശുപത്രിയിലേക്കും അയച്ചു. ഇവരിൽ കാർ ഡ്രൈവർ ജക്കരപ്പള്ളി…

Read More

നടൻ വിജയ് യുടെ പാർട്ടി പതാക വിവാദത്തിൽ

ചെന്നൈ: നടന്‍ വിജയുടെ രാഷ്ട്രീയപാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പുതിയ പതാകയെച്ചൊല്ലി വിവാദം. പതാകയിലുള്ള ചിഹ്നങ്ങള്‍ക്കും പതാകയുടെ നിറത്തിനും എതിരെയാണ് വിവിധങ്ങളായ പരാതികള്‍ ഉയരുന്നത്. മഞ്ഞയും ചുവപ്പും ചേര്‍ന്ന പതാകയില്‍ വാകപ്പൂവിന് ഇരുവശങ്ങളിലുമായി രണ്ട് ആനകളെയും കാണാം. ദേശീയ രാഷ്ട്രീയ പാര്‍ട്ടിയായ ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) തങ്ങളുടെ ചിഹ്നമായ ആനയെ ടിവികെ ഉപയോഗിച്ചതില്‍ രംഗത്തുവന്നു. പതാകയില്‍ നിന്ന് ആനകളെ നീക്കണമെന്നും ബിഎസ്പി ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ബിഎസ്പി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം പതാക സ്‌പെയിനിന്റെ ദേശീയപതാക പകര്‍ത്തിയതാണെന്നും…

Read More

വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ 

ചെന്നൈ: ഒമ്പത് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതിന് സർക്കാർ സ്‌കൂള്‍ അധ്യാപകനെ അറസ്റ്റില്‍. 54 കാരനായ പ്രതിക്കെതിരെ പരാതി ലഭിച്ചിട്ടും പോലീസില്‍ റിപ്പോർട്ട് ചെയ്യാത്തതിന് രണ്ട് വനിതാ അധ്യാപികമാർക്കും സ്കൂള്‍ പ്രിൻസിപ്പലിനും എതിരെ കേസെടുത്തിട്ടുണ്ട്. കോയമ്പത്തൂരിലെ സിരുമുഖൈ പ്രദേശത്തുള്ള സ്‌കൂളില്‍ ബാലലൈംഗിക പീഡനത്തെയും ശൈശവ വിവാഹത്തെയും കുറിച്ച്‌ ബോധവല്‍ക്കരണ സെഷനിലെത്തിയ പെണ്‍കുട്ടികള്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂണിറ്റ് (ഡിസിപിയു) ഉദ്യോഗസ്ഥർക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. നടരാജൻ എന്ന പ്രതി മാസങ്ങളായി തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നതായി ഏഴിലും എട്ടിലും പഠിക്കുന്ന വിദ്യാർഥിനികള്‍ പരാതിപ്പെട്ടു.…

Read More

കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടി തമിഴ് നാട്ടിൽ ഉണ്ടെന്ന് സൂചന 

ചെന്നൈ: കഴക്കൂട്ടത്ത് നിന്ന് കാണാതായ അതിഥി തൊഴിലാളിയുടെ മകള്‍ തമിഴ്‌നാട്ടിലെന്ന് സൂചന. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ബംഗുളൂരു-കന്യാകുമാരി ട്രെയിനില്‍ പെണ്‍കുട്ടി യാത്ര ചെയ്തതായി സ്ഥിരീകരിച്ചു. തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്നാണ് കുട്ടി ട്രെയിനില്‍ കയറിയത്. ട്രെയിനില്‍ ഇരുന്ന് കരയുന്ന കുട്ടിയെ കണ്ട സഹയാത്രക്കാരി ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോയാണ് നിര്‍ണായകമായത്. ഫോട്ടോയിലുള്ളത് തന്‍റെ മകള്‍ തന്നെയെന്ന് കുട്ടിയുടെ പിതാവ് സ്ഥിരീകരിച്ചു. കുട്ടിയുടെ ഫോട്ടോ തമിഴ്നാട് പോലീസിന് കൈമാറിയിട്ടുണ്ട്. കേരള പോലീസ് സംഘം കന്യാകുമാരിയിലേക്ക് പോകും. ആസാം സ്വദേശികളായ‌ അൻവർ ഹുസൈന്‍റെ മകളെയാണ് കാണാതായത്. അമ്മ വഴക്ക്…

Read More

റെയിൽവേ പാളത്തിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിച്ച വയോധികൻ ട്രെയിൻ തട്ടി മരിച്ചു 

ചെന്നൈ: റെയില്‍ വേ പാളത്തില്‍ നിന്ന് സെല്‍ഫിയെടുക്കാൻ ശ്രമിച്ച 51 കാരൻ ട്രെയിനിടിച്ച്‌ മരിച്ചു. കോയമ്പത്തൂർ രത്‌നപുരി ജീവാനന്ദം റോഡ് സ്വദേശി ശിവദാസ് ആണ് മരിച്ചത് . രത്‌നപുരി മേഖലയിലെ റെയില്‍വേ ഗേറ്റിന് സമീപമായിരുന്നു അപകടം. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന ശിവദാസ് മേല്‍പ്പാലത്തിന്റെ താഴത്തെ ഭാഗത്തുള്ള റെയില്‍വേ ഗേറ്റിന് സമീപം നില്‍ക്കുകയായിരുന്നു. ആ സമയം വന്ദേഭാരത് ട്രെയിൻ ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് വരികയായിരുന്നു. എന്നാല്‍ അപകടസാധ്യത കണക്കിലെടുക്കാതെ പാളത്തിന് സമീപം നിന്ന് സെല്‍ഫിയെടുക്കാൻ ശ്രമിക്കുകയായിരുന്നു ശിവദാസ്. ഇതുകണ്ട് ട്രെയിൻ ഹോണ്‍ മുഴക്കിയെങ്കിലും…

Read More

പാർട്ടി പതാക പുറത്തിറക്കാൻ ഒരുങ്ങി നടൻ വിജയ് 

ചെന്നൈ: തമിഴ് നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പതാക നാളെ പുറത്തിറക്കും. ചെന്നൈയിലെ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ വിജയ് പതാക ഉയർത്തുമെന്ന് ടിവികെ വൃത്തങ്ങള്‍ അറിയിച്ചു. ചടങ്ങില്‍ തമിഴ്‌നാട്, കേരളം, പുതുച്ചേരി, കർണാടക എന്നിവിടങ്ങളില്‍ നിന്നുള്ള 300 ഓളം പ്രവർത്തർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങള്‍ അറിയിച്ചു. ചങ്ങുകള്‍ വിലയിരുത്താൻ വിജയ് തിങ്കളാഴ്ച പാർട്ടി അസ്ഥാനം സന്ദർശിച്ചിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും അടക്കം വലിയ ആരാധക പന്തുണയുള്ള വിജയ് ഫെബ്രുവരിയിലാണ് തന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. അതേസമയം പാർട്ടിയുടെ…

Read More

മകന്‍ മേല്‍ജാതിക്കാരിയായ പെണ്‍കുട്ടിയെ പ്രണയിച്ചു; യുവാവിന്റെ അമ്മയെ ഉപദ്രവിച്ചതായി പരാതി 

ചെന്നൈ: ദലിത് സമുദായക്കാരനായ മകന്‍ മേല്‍ജാതിക്കാരിയായ പെണ്‍കുട്ടിയെ പ്രണയിച്ചതിന് അമ്മയെ ഉപദ്രവിച്ചെന്ന് പരാതി. തമിഴ്‌നാട്ടിലെ ധര്‍മ്മപുരിയിലെ മോറാപ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. 24 കാരനായ ദലിത് യുവാവും 23 കാരിയായ ഗൗണ്ടര്‍ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയുമാണ് പ്രണയത്തിലായത്. ചൊവ്വാഴ്ചയാണ് ഇവര്‍ വിവാഹം കഴിച്ചത്. ബംഗലൂരുവില്‍ പഠനത്തിന് ശേഷം ജോലി ചെയ്യുകയാണ് യുവാവും യുവതിയും. വിവാഹ വാര്‍ത്ത അറിഞ്ഞതോടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് യുവാവിന്റെ വീട്ടുകാര്‍ക്ക് നേരെ അക്രമമുണ്ടാകുന്നത്. യുവതിയുടെ വീട്ടുകാര്‍ യുവാവിന്റെ അമ്മയ്ക്ക് നേരെ അക്രമം അഴിച്ചു…

Read More
Click Here to Follow Us