മറീന ബീച്ചില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ 3 പേർ മരിച്ചു 

ചെന്നൈ: മറീന ബീച്ചില്‍ വ്യോമസേനയുടെ എയര്‍ ഷോ കാണാനെത്തിയ മൂന്ന് പേര്‍ മരിച്ചു. സൂര്യാഘാതമാണ് മരണകാരണമെന്നാണ് നിലവിൽ ലഭ്യമായ റിപ്പോർട്ട്‌. 92-ാമത് ഐഎഎഫ് ദിനാചരണത്തോടനുബന്ധിച്ച് നടന്ന എയര്‍ ഷോ കാണാന്‍ രാവിലെ 11.00 മുതല്‍ നിരവധി പേര്‍ എത്തിയിരുന്നു. ശക്തമായ ചൂടില്‍ കുട ചൂടിയാണ് അഭ്യാസ പ്രകടനങ്ങള്‍ കണ്ടത്. എയര്‍ ഷോയില്‍ സ്പെഷ്യല്‍ ഗരുഡ് ഫോഴ്സ് കമാന്‍ഡോകളുടെ രക്ഷാപ്രവര്‍ത്തനത്തിന്റെയും ബന്ദികളെ മോചിപ്പിക്കുന്നതിന്റേയും പ്രത്യേക പ്രകടനവും ഉള്‍പ്പെടുത്തിയിരുന്നു. റാഫേല്‍ ഉള്‍പ്പെടെ 72 വിമാനങ്ങള്‍, തദ്ദേശീയമായി നിര്‍മ്മിച്ച അത്യാധുനിക ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് തേജസ്, ലൈറ്റ് കോംബാറ്റ്…

Read More

ബൈക്ക് അപകടത്തിൽ കാമുകി മരിച്ചു; യുവാവ് ബസിന് മുന്നിൽ ചാടി ജീവനൊടുക്കി 

ചെന്നൈ: ബൈക്കപകടത്തില്‍ പരിക്കേറ്റ കാമുകി മരിച്ചതിന് പിന്നാലെ യുവാവ് ബസിന് മുന്നില്‍ ചാടി ജീവനൊടുക്കി. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലാണ് ദാരുണ സംഭവം. മധുരാന്തകം സ്വദേശി ഇ.സബ്രീന(20), ഉതിരമേരൂർ സ്വദേശി എസ് യോഗേശ്വരൻ(20) എന്നിവരാണ് 30 മിനിട്ട് വ്യത്യാസത്തില്‍ മരിച്ചത്. ഇരുവരും എൻജിനിയറിംഗ് മൂന്നാം വർഷ വിദ്യാർത്ഥികളാണ്. മാമല്ലപുരത്ത് നിന്ന് കോളേജിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. പുതുച്ചേരി ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസാണ് ബൈക്കിനെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ സബ്രീനയുടെ തലയ്‌ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഇതു കേട്ടയുടൻ യോഗേശ്വരൻ…

Read More

രജനികാന്തിന്റെ മെഡിക്കൽ റിപ്പോർട്ട്‌ പുറത്ത് വിട്ട് അപ്പോളോ ആശുപത്രി

ചെന്നൈ: നടൻ രജനികാന്തിന്റെ ആരോഗ്യസ്ഥിതി വിവരങ്ങള്‍ വെളിപ്പെടുത്തുന്ന ഏറ്റവും പുതിയ മെഡിക്കല്‍ റിപ്പോർട്ട് പുറത്തുവിട്ട് അപ്പോളോ ആശുപത്രി. രജനികാന്തിന്റെ ഹൃദയത്തിന്റെ പ്രധാന രക്തക്കുഴലില്‍ ഉണ്ടായ നീർവീക്കമാണ് അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നം എന്നാണ് മെഡിക്കല്‍ റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നത്. സെപ്റ്റംബർ 30നാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് രജനികാന്തിനെ ഗ്രീസ് റോഡിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഹൃദയത്തിന്റെ പ്രധാന രക്തക്കുഴല്‍ ആയ ആർട്ടറിയില്‍ ഉണ്ടായ നീർവീക്കമാണ് അദ്ദേഹത്തിന്റെ പ്രശ്നം ആയിരുന്നത്. ശസ്ത്രക്രിയേതര രീതിയിലൂടെയാണ് രജനികാന്ത് ചികിത്സ നടത്തിയത് എന്ന്  ആശുപത്രിയിലെ മുതിർന്ന ഹൃദ്രോഗ വിദഗ്ധനായ ഡോക്ടർ സായി സതീഷ് വ്യക്തമാക്കി.…

Read More

നിർത്തിയിട്ട കാറിനുള്ളിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ 

ചെന്നൈ: നിർത്തിയിട്ട കാറിനുള്ളില്‍ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയില്‍. സേലത്താണ് സംഭവം. വ്യവസായിയായ മണികണ്ഠൻ, ഭാര്യ നിത്യ ,മകള്‍ നികേദ്യ ,അമ്മ സരോജ ,മകൻ എന്നിവരാണ് മരിച്ചത്. ബിസിനസ്സിലുണ്ടായ തകർച്ചയെ തുടർന്ന് ഇവർ വിഷം കഴിച്ച്‌ ജീവനൊടുക്കി എന്നാണ് റിപ്പോർട്ട്. ആത്മഹത്യ കുറുപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംശയാസ്പദമായി കാർ വഴിയരികില്‍ പാർക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടവർ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സംഭവ സ്ഥലത്തെത്തി വാഹനത്തിന്റെ വാതില്‍ തകർത്ത് മൃതദേഹങ്ങള്‍ പുറത്തെടുത്തു. മൃത ദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

Read More

35 കാരിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കിയ 22 കാരൻ അറസ്റ്റിൽ 

ചെന്നൈ: 35കാരിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച 22കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ ദുരൈപാക്കത്ത് കഴിഞ്ഞ ദിവസം പുലർച്ചെ 5.30ഓടെ നാട്ടുകാരാണ് രക്തം ഒലിച്ചിറങ്ങുന്ന നിലയില്‍ സ്യൂട്ട്കേസ് കണ്ടെത്തിയത്. തുടർന്ന് പോലീസില്‍ വിവരം അറിയിച്ചു. പോലീസ് നടത്തിയ പരിശോധനയില്‍ സ്യൂട്ട്കേസിനുള്ളില്‍ വെട്ടിമുറിച്ച്‌ കഷണങ്ങളാക്കിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചെന്നൈ മടവരത്തുനിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ ദീപയുടെ മൃതദേഹമാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ മണികണ്ഠൻ എന്ന 22കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സ്യൂട്ട്കേസുമായി ഇയാള്‍ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന്…

Read More

തിരുപ്പതി ലഡ്ഡുവിൽ പന്നി കൊഴുപ്പും മീൻ എണ്ണയും സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട്‌ 

ചെന്നൈ: തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ ഭക്തർക്ക് പ്രസാദമായി നല്‍കുന്ന പ്രശസ്തമായ ലഡ്ഡുവില്‍ മൃഗകൊഴുപ്പും, മീൻ എണ്ണയും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച്‌ ലാബ് റിപ്പോർട്ട്. നേരത്തെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഇക്കാര്യം പറഞ്ഞിരുന്നു. വൈഎസ്‌ആർ കോണ്‍ഗ്രസ് സർക്കാർ വലിയതോതില്‍ പ്രസാദത്തില്‍ മ‍ൃഗകൊഴുപ്പും മീൻ എണ്ണയും ചേർത്തിരുന്നു എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഈ ആരോപണമാണ് ലാബ് റിപ്പോർട്ടുകള്‍ ശരിവയക്കുന്നത്. എൻ.ഡി.ഡി.ബി കാഫ് ലാബ് റിപ്പോർട്ടുകളാണ് പുറത്തുവന്നത്. ലഡ്ഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യില്‍ പോത്തിന്റെയും പന്നിയുടെയും കൊഴുപ്പും മീൻ എണ്ണയും പാമോയിലും അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍ സ്ഥിരീകരിക്കുന്നത്. ആന്ധ്രപ്രദേശ്…

Read More

നിർത്തിയ ബസിലേക്ക് കാർ പാഞ്ഞുകയറി അപകടം; ഒരു കുടുംബത്തിലെ 5 പേർ മരിച്ചു 

ചെന്നൈ: നിർത്തിയിട്ട ബസിലേക്ക് കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ അഞ്ച് പേർ മരിച്ചു. തമിഴ്‌നാട്ടിലെ രാമനാഥപുരത്തിനടുത്ത് ഉച്ചപ്പള്ളി എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. ജ്വല്ലറി ഷോപ്പ് ഉടമയും 2 പെണ്‍മക്കളുമടക്കം അഞ്ച് പേരാണ് മരിച്ചത്. തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസിലേക്കാണ് പിന്നാലെയെത്തിയ കാർ പാഞ്ഞുകയറിയത്. യാത്രക്കാരിക്ക് ഛർദ്ദിക്കാൻ വേണ്ടി ബസ് നിർത്തിയപ്പോഴാണ് പിന്നില്‍ വന്ന കാർ ബസിലേക്ക് ഇടിച്ചുകയറിയത്. ആശുപത്രിയില്‍ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ. കാർ ഡ്രൈവറും മരിച്ച ജ്വല്ലറി ഷോപ്പ് ഉടമയുടെ ഭാര്യയും പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അപകടത്തില്‍ കാർ പൂർണമായും തകർന്നു.

Read More

മലയാളി യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ചു 

ചെന്നൈ: ജോലി തേടി ചെന്നൈയിലെത്തിയ മലയാളി യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ചു. പെരിന്തല്‍മണ്ണ പനങ്ങാങ്ങര രാമപുരം കിഴക്കേതില്‍ മുഹമ്മദ് ഷെരീഫ് (36), കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം അമ്പലക്കോത്ത് തറോല്‍ ടി.ഐശ്വര്യ (28) എന്നിവരാണു മരിച്ചത്. ചൊവ്വാഴ്ച രാത്രി ഗുഡുവാഞ്ചേരി റെയില്‍വേ സ്റ്റേഷനിലെത്തിയ ഇവരെ സ്വീകരിക്കാൻ സുഹൃത്ത് മുഹമ്മദ് റഫീഖ് എത്തിയിരുന്നു. മൂവരും കൂടി ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഷെരീഫിനെയും ഐശ്വര്യയെയും ട്രെയിൻ ഇടിക്കുകയായിരുന്നു. ആദ്യം ട്രാക്ക് മുറിച്ചു കടന്നതിനാല്‍ മുഹമ്മദ് റഫീഖ് രക്ഷപ്പെട്ടു. ഷെരീഫ് സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ…

Read More

ഓണത്തിന് നാട്ടിൽ എത്താൻ ചെന്നൈ നിന്നും സ്പെഷ്യൽ ട്രെയിൻ 

ചെന്നൈ: ഓണം, വിനായക് ചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രക്കാരുടെ തിരക്കു പരിഗണിച്ചു കൊച്ചുവേളിചെന്നൈ -താംബരം സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. താംബരത്തുനിന്നു വെള്ളിയാഴ്ച രാത്രി 9.30ന് പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്കു 11. 30ന് കൊച്ചുവേളിയിലെത്തും. മടക്ക ട്രെയിന്‍ തിങ്കളാഴ്ചകളില്‍ ഉച്ചയ്ക്കു 3.35ന് കൊച്ചുവേളിയില്‍നിന്നു പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7.35ന് താംബരത്ത് എത്തും. താംബരത്തുനിന്നുള്ള സര്‍വീസുകള്‍ സെപ്റ്റംബര്‍ ആറ്, പതിമൂന്ന്, ഇരുപത് തീയതികളിലാണ്. കൊച്ചുവേളിയില്‍ നിന്നുള്ള സര്‍വീസുകള്‍ ഏഴ്, പതിനാല്, ഇരുപത്തിയൊന്ന് തീയതികളിലാണ്. തിരുവോണം കഴിഞ്ഞുള്ള തിങ്കളാഴ്ച മറ്റ് ട്രെയിനുകളില്‍ ടിക്കറ്റ്…

Read More

കാമുകനൊപ്പം ജീവിക്കാൻ 4 വയസുകാരി മകളെ കിണറ്റിൽ എറിഞ്ഞു കൊന്നു ; 23 കാരി അറസ്റ്റിൽ 

ചെന്നൈ: മകളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ 23 കാരിയായ യുവതി അറസ്റ്റില്‍. നാമക്കല്‍ ജില്ലയില്‍ സെന്തമംഗലത്തിന് അടുത്തുള്ള ഗാന്ധിപുരത്ത് നടന്ന സംഭവത്തില്‍ സ്‌നേഹ എന്ന യുവതിയാണ് അറസ്റ്റിലായത്. കാമുകനൊപ്പം ജീവിക്കാന്‍ നാല് വയസുള്ള മകള്‍ പുവരശിയെയാണ് സ്നേഹ കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തിയത്. സ്‌നേഹ ഏറെ നാളായി സെന്താമംഗലം സ്വദേശിയായ ശരത്ത് എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. അടുത്തിടെ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ സ്‌നേഹ ശരത്തിനൊപ്പം ഇറങ്ങിപ്പോയിരുന്നു. എന്നാല്‍ കുട്ടിയുള്ളതിനാല്‍ യുവാവിന്റെ വീട്ടുകാര്‍ സ്‌നേഹയെ സ്വീകരിച്ചില്ല. ഇതോടെ കാമുകൊപ്പം ജീവിക്കാന്‍ മകള്‍ തടസമാകുമെന്ന് കണ്ടാണ് യുവതി നാല് വയസുകാരിയെ…

Read More
Click Here to Follow Us