നടൻ വിജയ് യുടെ വീട്ടിലേക്ക് മലയാളി യുവാവ് ചെരുപ്പ് എറിഞ്ഞതായി പരാതി 

ചെന്നൈ: നടൻ വിജയ് യുടെ വീടിനുനേരേ മലയാളിയുവാവിന്റെ ചെരിപ്പേറ്. ചെന്നൈ നീലാങ്കരയിലുള്ള വീടിന്റെ ഗേറ്റിനുമുകളിലൂടെ ഉള്ളിലേക്ക് ചെരിപ്പെറിയുകയായിരുന്നു. മാനസികവിഭ്രാന്തിയുണ്ടെന്ന് കരുതപ്പെടുന്ന ഇയാളെ സുരക്ഷാജീവനക്കാർ ഓടിച്ചുവിട്ടു. പിന്നീട് മാധ്യമപ്രവർത്തകരെക്കണ്ട ഇയാള്‍ പരസ്പരവിരുദ്ധമായ മറുപടികളാണ് നല്‍കിയത്. മലപ്പുറം സ്വദേശിയാണെന്നും രാഷ്ട്രീയത്തിലിറങ്ങിയ വിജയ്ക്ക് മുന്നറിയിപ്പുനല്‍കാനാണ് ഇവിടെയെത്തിയതെന്നും പറഞ്ഞു. ടി.വി.കെ. വാർഷികാഘോഷത്തിന് ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു ഇയാളുടെ പ്രതിഷേധം.

Read More

ഗായകൻ യേശുദാസ് ആശുപത്രിയിൽ? പ്രതികരണവുമായി വിജയ് യേശുദാസ് 

ചെന്നൈ: ഗായകൻ യേശുദാസ് വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ആശുപത്രിയിലെന്ന് പ്രചരണം. ഗുരുതരാവസ്ഥയിലായ ഗായകനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് സമൂഹമാധ്യമങ്ങളിലടക്കം വാർത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ ഈ വാർത്തകള്‍ തള്ളി മകനും ഗായകനുമായ വിജയ് യേശുദാസ് രംഗത്തെത്തി. തന്റെ പിതാവ് പൂർണ ആരോഗ്യവാനാണെന്നും വിജയ് വ്യക്തമാക്കി. അദ്ദേഹം ഇപ്പോള്‍ അമേരിക്കയിലാണെന്നും വിജയ് പറഞ്ഞു. ഇപ്പോള്‍ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും വിജയ് പറഞ്ഞു. വർഷങ്ങളായി അമേരിക്കയില്‍ കഴിയുകയാണ് യേശുദാസ്. ഇവിടെ ടെക്സസിലെ ഡാലസില്‍ മകൻ വിശാലിന്റെ കൂടെയാണ് അദ്ദേഹം. യേശുദാസ് എന്തുകൊണ്ടാണ് അമേരിക്കയില്‍ കഴിയുന്നതെന്ന് മുൻപ് വിജയ്…

Read More

വീട്ടിൽ കഞ്ചാവ് ചെടി; 4 മലയാളി വിദ്യാർത്ഥികളടക്കം അറസ്റ്റിൽ 

ചെന്നൈ: കോയമ്പത്തൂരിനടുത്ത കുനിയമുത്തൂരില്‍ വാടക വീട്ടില്‍ കഞ്ചാവ് വളർത്തിയത് കണ്ടെത്തി. മലയാളി വിദ്യാർഥികളായ വിഷ്ണു (19), ധനുഷ്(19), അഭിനവ് (19), അനിരുദ്ധ് (19), അരിയല്ലൂർ സ്വദേശി കലൈവാണൻ (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പുറത്തുനിന്ന് കഞ്ചാവ് വാങ്ങുന്നതിലെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് താമസസ്ഥലത്ത് ചെടി വളർത്തിയതെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കി.

Read More

ഭക്ഷണം വൈകി; ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു 

ചെന്നൈ : കൃത്യസമയത്ത് ഭക്ഷണം നല്‍കാത്തതിന്റെ പേരില്‍ ചെന്നൈയില്‍ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ചെന്നൈ തിരുമുള്ളൈവോയലിലെ കമലന്നഗറിലെ വിനായകത്തിന്റെ ഭാര്യ ധനലക്ഷ്മി (65) ആണ് കൊല്ലപ്പെട്ടത്. ധനലക്ഷ്മിക്ക് അസുഖമായതിനാല്‍ ബുധനാഴ്ച കൃത്യസമയത്ത് ഭക്ഷണം നല്‍കാൻ കഴിഞ്ഞിരുന്നില്ല. ദമ്പതികള്‍ തമ്മില്‍ പലപ്പോഴും വഴക്കുകള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം മക്കള്‍ ജോലിക്ക് പോയ ശേഷം വിനായകം ഭാര്യയുമായി വഴക്കുണ്ടാക്കുകയും അടുക്കളയില്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച്‌ ഭാര്യയെ കുത്തുകയുമായിരുന്നു. തുടർന്ന് കഴുത്ത് മുറിച്ച്‌ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. മക്കള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അമ്മ മരിച്ചുകിടക്കുന്നതു കാണുകയായിരുന്നു. തുടർന്ന്…

Read More

ട്രെയിനിൽ ഓടിക്കയറുന്നതിനിടെ വീണ് മലയാളി സ്റ്റേഷൻ മാസ്റ്റർ മരിച്ചു 

ചെന്നൈ: നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ വീണ് ട്രെയിനിന് അടിയില്‍പെട്ട മലയാളി സ്റ്റേഷൻ മാസ്റ്റർ മരിച്ചു. മധുര കല്ലിഗുഡി റെയില്‍വേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർ അനു ശേഖർ (31) ആണ് മരിച്ചത്. തിരുവനന്തപുരം കീഴാരൂർ സ്വദേശിയാണ്. ഇന്ന് രാവിലെ 8.30 ഓടെയാണ് ദാരുണ സംഭവം. ചെങ്കോട്ട – ഈറോഡ് ട്രെയിനില്‍ ഓടിക്കയറാൻ ശ്രമിക്കുമ്ബോഴാണ് അപകടം ഉണ്ടായത്. കാല്‍വഴുതി ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ അനുശേഖർ മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Read More

വഴക്കിനിടെ സഹോദരി കിണറ്റിൽ ചാടി, രക്ഷിക്കാനിറങ്ങിയ സഹോദരനും മരിച്ചു 

ചെന്നൈ: തമിഴ്‌നാട് പുതുക്കോട്ടൈയില്‍ സഹോദരങ്ങള്‍ കിണറ്റില്‍ വീണ് മരിച്ചു. സഹോദരങ്ങളായ പവിത്രയും മണികണ്ഠനുമാണ് മരിച്ചത്. വഴക്കിനിടയില്‍ മണികണ്ഠന്‍ പവിത്രയുടെ ഫോണ്‍ എറിഞ്ഞ് തകര്‍ത്തിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. പവിത്രയുടെ ഫോണ്‍ ഉപയോഗം മണികണ്ഠന്‍ ചോദ്യം ചെയ്തിരുന്നു. പിന്നാലെ ദേഷ്യത്തെ തുടര്‍ന്ന് പവിത്ര കിണിറ്റില്‍ ചാടുകയായിരുന്നു. പവിത്രയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയതിനെ തുടര്‍ന്നാണ് മണികണ്ഠനും ജീവന്‍ നഷ്ടമായത്.

Read More

അനധികൃത മദ്യവില്‍പ്പനക്കാർ വിദ്യാർത്ഥിയെയും ബന്ധുവിനെയും വെട്ടിക്കൊന്നു 

ചെന്നൈ: അനധികൃത തെരുവ് മദ്യവില്‍പ്പനക്കാർ ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെയും ബന്ധുവിനെയും വെട്ടിക്കൊന്നു. തമിഴ്‌നാട്ടില്‍ മയിലാടുതുറൈ ജില്ലയിലെ മുട്ടം ഗ്രാമത്തിലാണ് സംഭവം. മുട്ടം നോർത്ത് സ്ട്രീറ്റില്‍ താമസിക്കുന്ന ഡിപ്ലോമധാരിയായ ഹരീഷും പച്ചവടി സ്വദേശി എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ബന്ധു ഹരിശക്തിയുമാണ് കൊല്ലപ്പെട്ടത്. വിവരം ലഭിച്ചതിനെത്തുടർന്ന് പെരമ്പൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി മയിലാടുതുറൈ സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രാജ്കുമാർ, തങ്കദുരൈ, മൂവേന്ദൻ എന്നിവർ ഈ പ്രദേശത്ത് അനധികൃതമായി മദ്യം വില്‍ക്കാറുണ്ടായിരുന്നു എന്നും അവരുടെ പ്രവർത്തനങ്ങളെ…

Read More

കാമുകിയുടെ അമ്മയെ യുവാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി 

ചെന്നൈ: പ്രണയബന്ധത്തെ എതിർത്ത കാമുകിയുടെ അമ്മയെ യുവാവ് കൊലപ്പെടുത്തി. മുഗപ്പെയർ ഈസ്റ്റില്‍ താമസിച്ചിരുന്ന മുൻ ബി.എസ്.എൻ.എല്‍. ജീവനക്കാരി മൈഥിലിയെയാണ് (64) മകളുടെ കാമുകൻ ശ്യാം കണ്ണൻ (22) ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയത്. അഭിപ്രായവ്യത്യാസത്തെ ത്തുടർന്ന് മൈഥിലിയുടെ ഭർത്താവ് ജയകുമാർ പിരിഞ്ഞു താമസിക്കുകയായിരുന്നു. മുഗപ്പെയറിലെ വീട്ടില്‍ മൈഥിലിയും സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന മകളുമാണ് താമസിച്ചിരുന്നത്. മകളുമായി പ്രണയത്തിലായിരുന്ന ശ്യാം ഇവരുടെ വീട്ടില്‍ നിത്യസന്ദർശനകനായിരുന്നു. എന്നാല്‍ ബന്ധത്തെ എതിർത്ത മൈഥിലി മകളെ പലതവണ വിലക്കി. എന്നാല്‍ ഇവർ ബന്ധം തുടർന്നു. കഴിഞ്ഞദിവസം രാത്രിയില്‍ ഈ വിഷയത്തില്‍ അമ്മയും മകളും…

Read More

12 വയസുകാരി സ്കൂളിൽ കുഴഞ്ഞ് വീണ് മരിച്ചു 

ചെന്നൈ: തഞ്ചാവൂരില്‍ 12 വയസ്സുകാരി സ്കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു. പല്ലത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി കവിബാലയാണ് തിങ്കളാഴ്ച വൈകീട്ടോടെ മരിച്ചത്. കൂട്ടുകാരോടൊപ്പം സ്കൂള്‍ ഗ്രൗണ്ടിലേക്ക് നടക്കവേ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. കുട്ടിയുടെ മൂക്കില്‍ നിന്ന് രക്തസ്രാവമുണ്ടായതായും പറയുന്നു. അധ്യാപകർ കവിബാലയെ ഉടൻ തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ശേഷം പട്ടുക്കോട്ടൈയിലെ ആശുപത്രിയിലുമെത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. തിങ്കളാഴ്ച സ്കൂളില്‍ വിരനിർമാർജന പദ്ധതിയുടെ ഭാഗമായുള്ള ആല്‍ബെൻഡസോള്‍ ഗുളികകള്‍ കുട്ടികള്‍ക്ക് നല്‍കിയിരുന്നു. കവിബാലയും ഇത് കഴിച്ചിരുന്നു. അതേസമയം, ഗുളികയുടെ പാർശ്വഫലമാണോ…

Read More

എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയെ അധ്യാപകർ ചേർന്ന് ബലാത്സംഗം ചെയ്തു; 3 പേർ അറസ്റ്റിൽ 

ചെന്നൈ: കൃഷ്ണഗിരിയില്‍ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ അധ്യാപകർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തില്‍ മൂന്ന് അധ്യാപകരെ അറസ്റ്റ് ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അധ്യാപകർക്കെതിരെ കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടി സ്കൂളിലേക്ക് വരാതായതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. കുട്ടിയെ അന്വേഷിച്ച്‌ സ്കൂള്‍ പ്രിൻസിപ്പല്‍ എത്തിയപ്പോള്‍ കുട്ടി വിവരം പറയുകയായിരുന്നു. പിന്നാലെ മൂന്നു അധ്യാപകരെയും സ്കൂള്‍ അധികൃതർ സസ്പെൻഡ് ചെയ്തു.

Read More
Click Here to Follow Us