കാലി (കൊളംബിയ): അണ്ടർ 20 ലോക അത്ലറ്റിക്സ് മിക്സഡ് റിലേയിൽ ഇന്ത്യൻ ജൂനിയർ ടീം വെള്ളി മെഡൽ നേടി. ഭരത് ശ്രീധർ, പ്രിയ മോഹൻ, കപിൽ, രൂപൽ ചൗധരി എന്നിവരടങ്ങിയ ടീം 3 മിനിറ്റ് 17.67 സെക്കൻഡിൽ ഫിനിഷ് ചെയ്തു. 3 മിനിറ്റ് 17.69 സെക്കൻഡിലാണ് യുഎസ്എ സ്വർണം നേടിയത്. വെങ്കലം ജമൈക്കയ്ക്കായിരുന്നു.
Read MoreCategory: SPORTS
അവസാന ടി-20കൾ അമേരിക്കയിൽ നടക്കും; വിസ പ്രശ്നം പരിഹരിച്ചു
ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ അവസാന രണ്ട് ടി20 മത്സരങ്ങൾ അമേരിക്കയിലെ ഫ്ലോറിഡയിൽ നടക്കും. രണ്ട് ടീം അംഗങ്ങൾക്കും വിസ ലഭിച്ചതോടെ യുഎസിൽ മത്സരങ്ങൾ നടത്താനുള്ള പ്രതിസന്ധി പരിഹരിച്ചു. റിപ്പോർട്ടുകൾ പ്രകാരം വെസ്റ്റ് ഇൻഡീസ് ടീം ഇതിനകം ഫ്ലോറിഡയിൽ എത്തിയിട്ടുണ്ട്. വിസ ലഭിക്കാൻ വൈകിയതിനാൽ അവസാന രണ്ട് മത്സരങ്ങൾ വിൻഡീസിൽ തന്നെ കളിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ രണ്ട് ദിവസം വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് നടത്തിയ ചരടുവലികളിലൂടെ വിസ പ്രതിസന്ധി മറികടക്കാൻ കഴിഞ്ഞു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ…
Read Moreവെസ്റ്റിൻഡീസിനെതിരെ രോഹിത് ശർമ കളിച്ചേക്കുമെന്ന് റിപ്പോർട്ട്
ബാസ്റ്റെയർ: വെസ്റ്റിൻഡീസിനെതിരായ അടുത്ത രണ്ട് മത്സരങ്ങളിൽ രോഹിത് ശർമ കളിച്ചേക്കുമെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ് ക്രീസിൽ നിന്ന് ഇറങ്ങിയ രോഹിത് അടുത്ത മത്സരത്തിൽ കളിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു. രോഹിത് ശർമയ്ക്ക് കടുത്ത നടുവേദനയുണ്ടെന്നും ആരോഗ്യ വിദഗ്ധർ പരിശോധിച്ചുവരികയാണെന്നുമായിരുന്നു റിപ്പോർട്ട്. ശനി, ഞായർ ദിവസങ്ങളിൽ അമേരിക്കയിലെ ഫ്ലോറിഡയിൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരങ്ങളിൽ രോഹിത് പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഏഷ്യാ കപ്പും ടി20 ലോകകപ്പും നടക്കാനിരിക്കെ രോഹിത് ശർമ്മയുടെ ഫിറ്റ്നസ് ആശങ്കാജനകമാണ്. രോഹിത് ശർമയ്ക്ക് ഇന്നിംഗ്സ് ഓപ്പണ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പകരക്കാരനായി ഇഷാൻ കിഷനെ ഇറക്കണം. എന്നാൽ ടീമിനെ…
Read Moreകോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ തുലിക മാനുവിന് വെള്ളി
കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ തുലിക മാനു വെള്ളി നേടി. വനിതകളുടെ 78 കിലോഗ്രാം വിഭാഗത്തിൽ സ്കോട്ട്ലൻഡിന്‍റെ സാറാ അഡ്ലിങ്ടണോട് കീഴടങ്ങി ആണ് തുലിക രണ്ടാം സ്ഥാനത്തെത്തിയത്. മത്സരത്തിന്‍റെ തുടക്കത്തിൽ ലീഡ് ചെയ്തിരുന്ന ഇന്ത്യൻ താരത്തെ പരാജയപ്പെടുത്തിയാണ് സാറ അഡ്ലിങ്‌ടൺ അവസാന റൗണ്ടിൽ സ്വർണം നേടിയത്. കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ ലവ്പ്രീത് സിംഗ് വെങ്കല മെഡൽ നേടിയിരുന്നു. പുരുഷൻമാരുടെ 109 കിലോഗ്രാം വിഭാഗത്തിലാണ് വിജയം. ആകെ 355 കിലോ ഭാരം ഉയർത്തി. സ്നാച്ചിൽ 163 കിലോ ഉയർത്തി ദേശീയ റെക്കോഡ് കുറിച്ചു. ക്ലീൻ ആൻഡ് ജെർക്കിൽ…
Read Moreകോമൺ വെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ ലവ്പ്രീതിനും ഗുർദീപിനും വെങ്കലം
കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ ലവ്പ്രീത് സിങ് വെങ്കല മെഡൽ നേടി. പുരുഷൻമാരുടെ 109 കിലോഗ്രാം വിഭാഗത്തിലാണ് അദ്ദേഹം വിജയിച്ചത്. ആകെ 355 കിലോ ഭാരം ഉയർത്തി. സ്നാച്ചിൽ 163 കിലോഗ്രാം ഉയർത്തി ദേശീയ റെക്കോർഡ് സ്ഥാപിച്ചു. ക്ലീൻ ആൻഡ് ജെർക്കിൽ 192 കിലോഗ്രാം. 109ന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ഗുർദീപ് സിംഗും വെങ്കലം നേടി. ആകെ 390 കിലോയാണ് ഉയർത്തിയത്. ബർമിങ്ഹാമിൽ ഭാരോദ്വഹനത്തിൽ മൂന്ന് സ്വർണം ഉൾപ്പെടെ 10 മെഡലുകളാണ് ഇന്ത്യ നേടിയത്. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ വെയിൽസിന്‍റെ ഹെലൻ ജോൺസിനെ 5-0ന് നിഖത്ത്…
Read Moreവനിതാ ട്വന്റി20യില്‍ ബാര്‍ബഡോസിനെ വീഴ്ത്തി ഇന്ത്യ സെമി ഫൈനലിൽ
എഡ്ജ്ബാസ്റ്റണ്‍: കോമൺവെൽത്ത് ഗെയിംസിൽ വനിതാ ടി20യിൽ ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബാർബഡോസിനെ 100 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബാർബഡോസിന് മുന്നിൽ 163 റൺസ് ആണ് വച്ചത്. ബാർബഡോസിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് മാത്രമേ നേടാനായുള്ളൂ. രേണുക സിംഗ് നാല് വിക്കറ്റ് വീഴ്ത്തി. നേരത്തെ ഷഫാലി വർമ, ജെമിമ, ദീപ്തി ശർമ എന്നിവരുടെ ബാറ്റിങ് ആണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. 26 പന്തിൽ ഏഴു…
Read Moreനാപ്പോളിയിൽ കളിക്കുന്ന താരങ്ങൾ ആഫ്രിക്കൻ നേഷൻസ് കപ്പ് ഉപേക്ഷിക്കണം; നിബന്ധനയുമായി ഉടമ
ഇറ്റാലിയൻ സൂപ്പർ ക്ലബ് നാപ്പോളിക്ക് വേണ്ടി സൈൻ ചെയ്യണമെങ്കിൽ ആഫ്രിക്കൻ താരങ്ങൾ ആഫ്രിക്കൻ നേഷൻസ് കപ്പ് ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ക്ലബ് ഉടമ ഔറേലിയ ഡി ലോറന്‍റിസ്. ഒരു ടോക്ക് ഷോയിൽ സംസാരിക്കവേയാണ് ലോറന്‍റ്സ് ഈ നിബന്ധന പരസ്യമാക്കിയത്. യൂറോപ്യൻ ക്ലബ് ഫുട്ബോൾ നടക്കുന്ന ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് ആഫ്രിക്കൻ നേഷൻസ് കപ്പ് നടക്കുന്നത്. ഈ സമയത്ത്, ക്ലബുകൾക്ക് പലപ്പോഴും ആഫ്രിക്കൻ കളിക്കാരുടെ സേവനം നഷ്ടപ്പെടുന്നു. ഇത് പലപ്പോഴും ക്ലബ്ബുകളും ദേശീയ ടീമുകളും തമ്മിലുള്ള തർക്കങ്ങളിലേക്ക് നയിക്കുന്നു. ഇതിനിടയിലാണ് പുതിയ നിബന്ധനയുമായി ലോറന്‍റീസ് രംഗത്തെത്തിയത്. കഴിഞ്ഞ സീസണിൽ…
Read Moreഇന്ത്യ-ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ടി-20 പരമ്പര: തിരുവനന്തപുരത്തും മത്സരം
മുംബൈ: ഇന്ത്യയുടെ, ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയുമായിട്ടുള്ള ഏകദിന,ട്വന്റി 20 പരമ്പരയ്ക്കുള്ള മത്സരക്രമം ബി.സി.സി.ഐ പുറത്തുവിട്ടു. രണ്ട് പരമ്പരയും ഇന്ത്യയില്‍ വെച്ചാണ് നടക്കുന്നത്. തിരുവനന്തപുരം ഒരു മത്സരത്തിന് വേദിയാകും. ഒക്ടോബർ-നവംബർ മാസങ്ങളിലായി ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായാണ് പരമ്പര സംഘടിപ്പിക്കുന്നത്. ഓരോ പരമ്പരയിലും മൂന്ന് മത്സരങ്ങളാണുള്ളത്. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്‍റി-20 മത്സരങ്ങൾ മാത്രമാണുള്ളത്. മൂന്ന് മത്സരങ്ങളുടെ ഏകദിന, ട്വന്‍റി-20 പരമ്പരകളാണ് ദക്ഷിണാഫ്രിക്ക കളിക്കുക. സെപ്റ്റംബർ 11 ന് ആരംഭിക്കുന്ന ഏഷ്യാ കപ്പിന് ശേഷം ഒരാഴ്ചത്തെ ഇടവേളയിലാണ് രണ്ട് പരമ്പരകളും നടക്കുക. സെപ്റ്റംബർ 20നാണ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര…
Read Moreആരാധർക്ക് ആശ്വാസവാർത്ത: പോൾ പോഗ്ബയ്ക്ക് ലോകകപ്പ് നഷ്ടമാകില്ല
ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്ബയ്ക്ക് ലോകകപ്പ് നഷ്ടമാകില്ല. അടുത്തിടെ പരിക്കേറ്റ താരത്തിന് ശസ്ത്രക്രിയ ആവശ്യമില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഏകദേശം രണ്ട് മാസത്തിന് ശേഷം പോഗ്ബയ്ക്ക് കളിക്കളത്തിലേക്ക് മടങ്ങാൻ കഴിയുമെന്ന് സൂചനയുണ്ട്. 29കാരനായ പോഗ്ബ ഇത്തവണ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ഇറ്റാലിയൻ സൂപ്പർ ക്ലബ്ബായ യുവന്‍റസിലേക്ക് തിരികെയെത്തിയിരുന്നു. അമേരിക്കയിൽ ക്ലബിനൊപ്പം പ്രീ-സീസൺ പര്യടനത്തിനിടെയാണ് പോഗ്ബയ്ക്ക് പരിക്കേറ്റത്. പരിശീലനത്തിനിടെ പോഗ്ബയുടെ വലത് കാൽമുട്ടിനാണു പരിക്കേറ്റത്. താരത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വരുമെന്നും മാസങ്ങളോളം പുറത്ത് ഇരിക്കേണ്ടി വരുമെന്നുമായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ. ഈ വർഷം…
Read Moreപുതിയ 13 കളിക്കാർ;അടുത്ത സീസന്റെ ഒരുക്കവുമായി ഈസ്റ്റ് ബംഗാൾ
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ഈസ്റ്റ് ബംഗാൾ അടുത്ത ഇന്ത്യൻ ഫുട്ബോൾ സീസണിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. ഇന്നലെ ഇമാമി ഗ്രൂപ്പും ഈസ്റ്റ് ബംഗാളും തമ്മിലുള്ള സഹകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രാൻസ്ഫർ നീക്കങ്ങളുടെ ആദ്യ ഘട്ടവും ക്ലബ് ഇന്ന് പരസ്യമാക്കിയത്. 13 ഇന്ത്യൻ താരങ്ങളെ സൈൻ ചെയ്തതായി ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മാധ്യമങ്ങൾ നൽകിയ പത്രക്കുറിപ്പിലാണ് ക്ലബ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.ഗോളി പവൻ കുമാർ, പ്രതിരോധതാരങ്ങളായ മുഹമ്മദ് റാക്കിപ്, സാർത്തക് ഗോളുയി, അങ്കിത് മുഖർജി, ജെറി ലാൽറിൻസുല, പ്രീതം സിങ്, മിഡ്ഫീൽഡർമാരായ അമർജിത്…
Read More