ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടങ്ങള്‍. ഉച്ചതിരിഞ്ഞ് 3.30ന് ടക്കുന്ന ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പഞ്ചാബ് കിങ്‌സിനെ നേരിടും. ചെന്നൈയുടെ തട്ടകമായ എംഎ ചിദംബരം സ്‌റേഡിയത്തിലാണ് മത്സരം. അതേസമയം വൈകീട്ട് 7.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലാണ് ഏറ്റുമുട്ടുക. വാംഖഡെയില്‍ സ്വന്തം ആരാധകര്‍ക്ക് മുന്നിലാണ് മുംബൈ രാജസ്ഥാനെ നേരിടുക. പോയിന്റ് പട്ടികയില്‍ രാജസ്ഥാന്‍ രണ്ടാം സ്ഥാനത്തും മുംബൈ എട്ടാം സ്ഥാനത്തുമാണ്.
Read MoreCategory: SPORTS
ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോര് ഇന്ന്
ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോര് ഇന്ന്. ചാമ്പ്യന്‍ഷിപ്പിലെ പതിനാലാം ഗെയിമില്‍ റഷ്യയുടെ ഇയാന്‍ നിപ്പോംനിഷിയും ചൈനയുടെ ലാങ് ലിറനും തമ്മിലാണ് മത്സരം. നിലവില്‍ ഇരുവര്‍ക്കും ആറര പോയിന്റാണുള്ളത്. ജയിക്കുന്നവര്‍ ചാമ്പ്യന്‍മാരാകും. മത്സരം സമനിലയിലായാല്‍ ലോകചാമ്പ്യനെ കണ്ടെത്താന്‍ ടൈ ബ്രേക്കര്‍ വേണ്ടിവരും. പന്ത്രണ്ടാം ഗെയിമില്‍ വിജയിച്ചതോടെയാണ് ഡിങ് ലിറന്‍ നിപ്പോംനിഷിക്കൊപ്പമെത്തിയത്. വൈകിട്ട് മൂന്നിന് കസാക്കിസ്ഥാനിലെ അസ്താനയില്‍ ഹോട്ടല്‍ സെന്റ് റെജിസിലാണ് മത്സരം.
Read Moreഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍ നടക്കും
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍ നടക്കും. ഉച്ചതിരിഞ്ഞ് 3.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. വൈകീട്ട് 7.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഡെല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് പോരാട്ടം. പോയിന്റ് പട്ടികയില്‍ ഗുജറാത്ത് രണ്ടാം സ്ഥാനത്തും കൊല്‍ക്കത്ത ഏഴാം സ്ഥാനത്തുമാണ്. അതേസമയം പട്ടികയിലെ അവസാന സ്ഥാനക്കാരാണ് ഹൈദരാബാദും ഡല്‍ഹിയും.
Read Moreഐപിഎല്ലിൽ ഇന്ന് വീണ്ടും സഞ്ജുവും ധോണിയും നേർക്കുനേർ
ജയ്‌പൂർ: ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. സ്വന്തം തട്ടകത്തില്‍ റോയല്‍സിനെതിരായ ആദ്യപാദ മത്സരത്തിലെ പരാജയത്തിന് കണക്കുതീര്‍ക്കുകയാവും ചെന്നൈ ലക്ഷ്യമിടുക. ഡെവോണ്‍ കോണ്‍വെ, ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, അജിന്‍ക്യ രഹാനെ എന്നിവര്‍ ഉള്‍പ്പെടുന്ന ബാറ്റിംഗ് നിര ശക്തം. ധോണിയുടെ ഫിനിഷിംഗ് കൂടിയാവുമ്പോള്‍ ചെന്നൈക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാല്‍ ബൗളിംഗില്‍ സ്ഥിരത പുലര്‍ത്താനാവാത്തത് വെല്ലുവിളിയാണ്. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്തിയത് ടീമിന് ആത്മവിശ്വാസമേകും. മറുവശത്ത് അവസാന രണ്ട് മത്സരങ്ങളും പരാജയപ്പെട്ട റോയല്‍സ് വിജയവഴിയില്‍ തിരിച്ചെത്തുകയാണ് ലക്ഷ്യമിടുന്നത്. ആദ്യപാദ മത്സരത്തിലെ മൂന്ന് റണ്‍സിന്റെ…
Read Moreക്രിക്കറ്റിലെ ഒരേയൊരു സച്ചിൻ: ഇന്ത്യയുടെ പത്താം നമ്പർ ജേഴ്സിക്കാരന് ഇന്ന് 50 -ാം പിറന്നാൾ
ലോകം മാസ്റ്റർ ബ്ലാസ്റ്റർ പട്ടം ചാർത്തി ആദരിച്ച ഇന്ത്യയുടെ ആ പത്താം നമ്പർ ജേഴ്സിക്കാരന് ഇന്ന് അൻപതാം പിറന്നാൾ. ക്രിക്കറ്റ് എന്നാൽ വെറും ബാറ്റും ബോളുമായിരുന്ന ഒരു ജനതയെ അതിനെ ഇടനെഞ്ചോട് ചേർത്തു വയ്ക്കാൽ പഠിപ്പിച്ചൊരു മനുഷ്യൻ അതായിരുന്നു സച്ചിൻ രമേഷ് ടെണ്ടുൽക്ക ലോക ക്രിക്കറ്റ് ചരിത്രത്തെ രണ്ടായി തിരിക്കാം, സച്ചിന് മുൻപും സച്ചിന് ശേഷവും . കാരണം അത്രമേൽ ആ അഞ്ചരയടിക്കാരൻ ലോകമെമ്പാടമുള്ള ക്രിക്കറ്റ് പ്രേമികളുടെ ഹരമായി മാറിയിരുന്നു. പത്ത് വർഷം മുൻപ് താൻ അത്രമേൽ പ്രണയിച്ചിരുന്ന മൈതാനം വിട്ടയാൾ ഇറങ്ങിയിട്ടും ഇന്നും…
Read Moreരാജസ്ഥാൻ റോയൽസിന് വിജയ ലക്ഷ്യം 190 റൺസ്
ബെംഗളൂരു: ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സിനെതിരെ രാജസ്ഥാൻ റോയൽസിന് 190 റൺസ് വിജയലക്ഷ്യം. 77 റൺസ് എടുത്ത ഗ്ലെൻ മാക്‌സ്‌വെല്ലും 62 റൺസ് എടുത്ത ഫാഫ് ഡുപ്ലസിയുമാണ് റൺ വേട്ടക്കാർ. റോയൽസിന് വേണ്ടി ട്രെൻഡ് ബോൾട്ടും സന്ദീപ് ശർമ്മയും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. ടോസ് നേടിയ റോയൽസ് നായകൻ ബെഗളൂരുവിനെ ആദ്യം ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു. ആദ്യ പന്തിൽ തന്നെ വിരാട് കോഹ്‌ലിയെ പുറത്താക്കി ട്രെൻഡ് ബോൾട്ട് മിന്നും തുടക്കമാണ് നൽകിയത്. മൂന്നാം ഓവറിൽ ഷഹബാസ് അഹമ്മദിനെ കൂടെ കൂടാരം കയറ്റി ബോൾട്ട് ആർസിബിയെ…
Read Moreചിന്നസ്വാമിയിൽ ഇന്ന് റോയൽസ് പോരാട്ടം
ബെംഗളൂരു : ഐപിഎല്‍ പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങും. അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ വീഴ്‌ത്തിയെത്തുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് എതിരാളികള്‍. ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകുന്നേരം മൂന്നരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്. സീസണിലെ ആറ് മത്സരങ്ങളില്‍ നാലിലും ജയിച്ച് എട്ട് പോയിന്‍റോടെ ഒന്നാം സ്ഥാനത്താണ് സഞ്‌ജുവും സംഘവും. മൂന്ന് ജയമുള്ള ബെംഗളൂരു ആറാമതുമാണ് പോയിന്‍റ് പട്ടികയില്‍. വിജയവഴിയില്‍ തിരിച്ചെത്താന്‍ റോയല്‍സും ജയം തുടരാന്‍ റോയല്‍ ചലഞ്ചേഴ്‌സും ഏറ്റുമുട്ടുമ്പോള്‍ ചിന്നസ്വാമിയില്‍ തീപാറും പോരാട്ടം തന്നെ ഇന്ന്…
Read Moreവ്യാജ ടിക്കറ്റ് വില്‍പ്പന ഒരാള്‍ പിടിയില്‍
ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്‍റെ വ്യാജ ടിക്കറ്റ് വിറ്റതിന് ഒരാള്‍ ബെംഗളൂരു പോലീസിന്‍റെ പിടിയില്‍. സ്റ്റേഡിയത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന്‍ ഉള്‍പ്പെടെയുള്ള രണ്ടുപേര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് ഒരാളെ പോലീസ് കസ്‌റ്റഡിയിലെടുത്തിരിക്കുന്നത്. ബെംഗളൂരുവില്‍ നടക്കുന്ന ഐപിഎല്‍ ടൂര്‍ണമെന്‍റുകളുടെ ടിക്കറ്റ് വിതരണ ചുമതലയുള്ള സുമന്ത് എന്നയാള്‍ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. ദര്‍ശന്‍, സുല്‍ത്താന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതില്‍ ദര്‍ശനാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഐപിഎല്‍ ടൂര്‍ണമെന്‍റിനിടെ പാര്‍ട്ട് ടൈം സ്റ്റാഫായി ജോലി…
Read Moreമോഷണം പോയ കിറ്റ് തിരിച്ച് കിട്ടി, 2 പേർ അറസ്റ്റിൽ
ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബ് ഡൽഹി ക്യാപിറ്റൽസിൻറെ ക്രിക്കറ്റ് കിറ്റുകൾ മോഷ്‌ടിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ഡൽഹി മാനേജ്‌മെന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബെംഗളൂരു കബ്ബൺ പാർക്ക് പോലീസാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും 17 ബാറ്റുകൾ, ഗ്ലൗവ്‌സ്, ഹെൽമെറ്റുകൾ, പാഡുകൾ എന്നിവയുൾപ്പെടെ നിരവധി സാധനങ്ങൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ക്രിക്കറ്റ് കളിക്കാനാണ് കിറ്റ് മോഷ്‌ടിച്ചതെന്ന് പ്രതികൾ സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി. ഈ മാസം 15ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിന് പിന്നാലെയാണ് ഡൽഹി ക്യാപിറ്റൽസിന്റെ ക്രിക്കറ്റ് കിറ്റ്‌സ്…
Read Moreസൂപ്പർ കപ്പ് ബെംഗളൂരു എഫ് സി ഫൈനലിൽ
ഹീറോ സൂപ്പർ കപ്പിൽ സെമി ഫൈനലിൽ ജംഷെഡ്പൂർ എഫ്‌സിയെ പരാജയപ്പെടുത്തി ബെംഗളൂരു എഫ്‌സി ഫൈനലിലേക്ക്. ഇന്നലെ കോഴിക്കോട് ഇ .എം.എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഗോളുകൾക്കാണ് ബെഗളൂരുവിന്റെ വിജയം. ബെംഗളുരുവിനായി ജയേഷ് റാണെ, സുനിൽ ഛേത്രി എന്നിവർ ഗോൾ നേടി. ഈ സീസണിൽ ബെംഗളൂരു എഫ്‌സിയുടെ മൂന്നാം ഫൈനൽ പ്രവേശനമാണ് ഇത്.
Read More