വിവാഹ സൽക്കാരത്തിനിടെ ഗാനമേളയെച്ചൊല്ലി കൂട്ടത്തല്ല്; പ്രശ്നം പരിഹരിക്കാൻ എത്തയ നാട്ടുകാർക്കും മർദ്ദനം

തിരുവനന്തപുരം: വിവാഹ സൽക്കാരത്തിനിടെ കൂട്ടത്തല്ല്. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം പെരിങ്ങമ്മലയിലെ സി.എസ്.ഐ പെരിങ്ങമ്മല സെൻ്റിനറി മെമ്മോറിയൽ ഹാളിലാണ് സംഭവം. വിവാഹ സൽക്കാരത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ച ​ഗാനമേളയെച്ചൊല്ലിയാണ് തല്ലുണ്ടായത്. വാക്കുതർക്കം കനത്തതോടെ വരന്റെയും വധുവിന്റെയും ബന്ധുക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സൽക്കാരത്തിന്റെ ഭാ​ഗമായി ഗാനമേള നടന്നിരുന്നു. ഇതിന് ചുവടുവച്ച് ഒരു സംഘം ആളുകൾ ഡാൻസ് കളിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതിനെ ഒരു വിഭാഗം എതിർത്തു. വാക്കുതർക്കം കയ്യാങ്കളിയിലേക്ക് കടന്നതോടെ കാര്യങ്ങൾ കൈവിട്ടുപേകുകയായിരുന്നു. ഇതോടെ വധുവിൻ്റെയും വരൻ്റെയും ഭാഗത്തുള്ളവർ ചേരി തിരിഞ്ഞ് ഓഡിറ്റോറിയത്തിന് മുന്നിൽ…

Read More

സ്കൂളിൽ തോക്ക് ചൂണ്ടി മുൻ വിദ്യാർത്ഥിയുടെ പരാക്രമം; വിഡിയോ കാണാം;പ്രതി അറസ്റ്റിൽ:

തൃശൂർ: മുൻ വിദ്യാർത്ഥി വിവേകോദയം സ്കൂളിൽ തോക്ക് ചൂണ്ടി പരാക്രമം നടത്തി. അധ്യാപകർക്ക് നേരെയും ക്ലാസ്സ്‌ മുറികളിൽ കയറി വിദ്യാർത്ഥികൾക്ക് നേരെയും തോക്ക് ചൂണ്ടി മുളയം സ്വദേശി ജഗൻ ആണ് എയർഗൺ ചൂണ്ടിയത്. രാവിലെ 10.15 ഓടെ ഓഫീസിൽ കയറി ആദ്യം അധ്യാപകർക്ക് നേരെയായിരുന്നു പരാക്രമം സ്കൂളിലെ മുൻ വിദ്യാർത്ഥിയായ ജഗൻ ലഹരിക്ക് അടിമയാണെന്ന് അധ്യാപകർ പറയുന്നത്. ഇയാളെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.

Read More

ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപണം; സ്വിഫ്റ്റ് ബസ് തടഞ്ഞ് ജീവനക്കാരെ മർദിച്ച രണ്ട് പേർ അറസ്റ്റിൽ

തൃശൂർ: ദേശിയ പാതയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടഞ്ഞു നിർത്തി ജീവനക്കാരെ മർദിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. ബൈക്ക് യാത്രികരായ ആമ്പല്ലൂർ ചുങ്കം തയ്യിൽ അശ്വിൻ(23) പുതുക്കാട് തേർമഠം ലിംസൺ സിൻജു(24) എന്നിവരാണ് അറസ്റ്റിലായത്. ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഇന്നലെ പുലർച്ചെ രണ്ടിന് കുറുമാലിയിലാണ് സംഭവമുണ്ടായത്. തിരുവനന്തപുരത്തുനിന്ന് കൽപ്പറ്റയിലേക്ക് പോവുകയായിരുന്നു ബസ്. കുറച്ചു നേരെ ബസ്സിന് മുന്നിൽ തടസമായി ബൈക്ക് ഓടിച്ചു. പിന്നീട് ബസ്സിന് കുറുകെ ബൈക്ക് നിർത്തി ജീവനക്കാരുമായി തർക്കമായി. ഇതിനിടെയാണ് യുവാക്കൾ കണ്ടക്ടറേയും ഡ്രൈവറേയും മർദിച്ചത്. ഇതോടെ…

Read More

നവകേരള സദസ്: മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷ വര്‍ധിപ്പിച്ചു

കണ്ണൂര്‍: നവകേരള സദസ് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ തുടരും. അഴീക്കോട്, കണ്ണൂര്‍, തലശ്ശേരി, ധര്‍മ്മടം മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ് നടക്കുക. ഇന്നലെ കല്യാശേരിയില്‍ നവകേരള സദസ് കഴിഞ്ഞ് തളിപ്പറമ്പിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. നവകേരള സദസ്സില്‍ വീണ്ടും പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷ വര്‍ധിപ്പിച്ചു. പരിപാടി നടക്കുന്ന സ്ഥലത്തും നവകേരള സദസ് യാത്രയിലും കൂടുതല്‍ പൊലീസിനെ വിന്യസിക്കും.

Read More

നിങ്ങൾ അറിഞ്ഞോ? കൊച്ചുവേളി മൈസൂരു എക്സ്പ്രെസിന് വർക്കലയിൽ സ്റ്റോപ്പ്; വിശദാംശങ്ങൾ

ബെംഗളൂരു : ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി കൊച്ചുവേളി – മൈസൂരു എക്സ്പ്രെസിന് 16316 ഡിസംബർ 30 മുതൽ ജനുവരി 1 വരെയും മൈസൂരു – കൊച്ചുവേളി എക്സ്പ്രെസിന് (16315 29) മുതൽ 31 വരെയും വർക്കലയിൽ ഒരു മിനിറ്റ് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു. കൊച്ചുവേളി – മൈസൂരു ട്രെയിൻ വൈകിട്ട് 5 .20 നും മൈസൂരു – കൊച്ചുവേളി ട്രെയിൻ രാവിലെ 7 .50 നും വർക്കലയിൽ നിർത്തും

Read More

നാഗർകോവിൽ – കന്യാകുമാരി റൂട്ടിൽ നിയന്ത്രണം; ബംഗളുരുവിൽ നിന്നുള്ള ചില സർവീസുകൾ റദ്ധാക്കി; വിശദാംശങ്ങൾ

ബെംഗളൂരു: കന്യാകുമാരി യാർഡിൽ നവീകരണ പ്രവർത്തികൾ നടക്കുന്നതിനാൽ കെ.എസ്.ആർ ബെംഗളൂരു – കന്യാകുമാരി എക്സ്പ്രസ്സ് 16526 25 മുതൽ ഡിസംബർ 1 വരെയും മൂന്നിനും നാഗർകോവിൽ – കന്യാകുമാരി സർവീസ് റദ്ധാക്കി. ഡിസംബർ 2 ന് തിരുവനന്തപുരം സെൻട്രലിനും കന്യാകുമാരിക്കും ഇടയിൽ സർവീസ് നടത്തില്ല. കന്യാകുമാരി – കെ.എസ്.ആർ ബെംഗളൂരു എക്സ്പ്രസ്സ് 16526 ഡിസംബർ 4 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നാകും പുറപ്പെടുക.

Read More

കെഎസ്ആർടിസി യൂണിഫോം വീണ്ടും കാക്കിയിലേക്ക്

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ യൂണിഫോം കാക്കിയിലേക്ക് മടങ്ങുന്നു. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം പരിഷ്‌കരിച്ച് ഉത്തരവായി. കണ്ടക്ടർ/ഡ്രൈവർ തസ്തികയിലുള്ളവർക്ക് കാക്കി പാന്റ്‌സും കാക്കി ഹാവ് കൈ ഷർട്ടുമാണ് യൂണിഫോം. വനിതാ കണ്ടക്ടർക്ക് കാക്കി ചുരിദാറും ഓഫർകോട്ടും. യൂണിഫോമിൽ നെയിംബോർഡും ഉണ്ടാകും. പരിഷ്‌കാരം ഉടൻ നടപ്പാക്കാനാണ് തീരുമാനം. ഇതിനായി 60,000 മീറ്റർ തുണി കേരള ടെക്‌സ്റ്റൈൽ കോർപറേഷൻ കൈമാറി. മെക്കാനിക്കൽ ജീവനക്കാർ നീല വസ്ത്രത്തിലേക്ക് മാറും. 2015ലാണ് കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം നീലയാക്കി ഉത്തരവിറങ്ങിയത്. യൂണിഫോം തിരിച്ച് കാക്കിയാക്കണമെന്ന് തൊഴിലാളി യൂണിയൻ വളരെ നാളുകളായി ആവശ്യമുന്നയിച്ചിരുന്നു. ഇതേത്തുടർന്ന്…

Read More

റോബിൻ ബസ്സിന്‌ തമിഴ്‌നാട്ടിലും പിഴ; കേരളത്തില്‍ ഈടാക്കിയതിന്റെ ഇരട്ടി; 70410 രൂപയാണ് പിഴയിട്ടത്

പാലക്കാട്: റോബിന്‍ ബസിന് തമിഴ്‌നാട്ടിലും പിഴ. ചാവടി ചെക്ക്‌പോസ്റ്റില്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ 70,410 രൂപയാണ് പിഴയിട്ടത്. ടൂറിസ്റ്റ് ബസ്, സ്റ്റേജ് കാരിയറായി ഓടിയതിനും നികുതി ഇനത്തിലുമാണ് ഇത്രയും തുക പിഴയിട്ടത്. കേരളത്തില്‍ ഈടാക്കിയതിന്റെ ഇരട്ടിയോളമാണ് ബസുടമ അടയ്‌ക്കേണ്ടി വന്നത്. മുഴുവന്‍ പിഴത്തുകയും അടച്ചതായി ഉടമ അറിയിച്ചു. ചാവടി ചെക്ക്‌പോസ്റ്റില്‍ ഒരു മണിക്കൂറോളം ബസ് പരിശോധിച്ചു. നേരത്തെ, കേരളത്തില്‍ നാലിടത്തായി 37,500 രൂപയോളം റോബിന്‍ ബസിന് പിഴയിട്ടിരുന്നു. ഒരാഴ്ച സര്‍വീസ് നടത്താന്‍ കഴിയുമെന്നതിനാലാണ് തമിഴ്‌നാട് എം.വി.ഡി. ചുമത്തിയ പിഴ അടച്ചതെന്നാണ് ഉടമയുടെ വിശദീകരണം.…

Read More

ക്രിസ്മസ് പുതുവത്സര അവധി; കേരള-കർണാടക ആർ.ടി.സികളുടെ ബുക്കിങ്‌ ഇന്നുമുതൽ; എന്താ നോക്കി ഇരിക്കുന്നെ ബുക്കിങ്‌ വേഗം ആയിക്കോട്ടെ!!!!

ksrtc

ബെംഗളൂരു: ക്രിസ്മസ് പുതുവത്സര അവധിക്ക് മുന്നോടിയായി നാട്ടിലേക്കുള്ള കേരള – കർണാടക ആർ.ടി.സികളുടെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഇന്ന് മുതൽ ആരംഭിക്കും. ഡിസംബർ 19 നുള്ള ബുക്കിങ്ങാണ് ഇന്ന് തുടങ്ങുന്നത്. അതേസമയം 21 മുതൽ 23 വരെയുള്ള ദിവസങ്ങളിലാണ് കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നത്. സ്വകാര്യ ബസുകളിലെ ടിക്കറ്റ് റിസർവേഷൻ ഒരു മാസം മുൻപേ ആരംഭിച്ചിരുന്നു. കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ 4 മാസംമുമ്പേ തീർന്നിരുന്നു

Read More

നടൻ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കാറിനുള്ളിൽ സിനിമ സീരിയൽ താരത്തെ മരിച്ച നിലയിൽ കണ്ടെത്തി. പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടെത്തിയത്. മീനടം കുറിയന്നൂർ വിനോദ് തോമസ് (47) ആണ് മരിച്ചത്. നത്തോലി ഒരു ചെറിയ മീനല്ല,അയ്യപ്പനും കോശിയും തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 11 മണിയോടെയാണ് വിനോദ് ബാറിനുള്ളിൽ എത്തിയതെന്നാണ് റിപ്പോർട്ടുകൾ ഒരുമണിക്കൂർ മുൻപാണ് വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പാമ്പാടി…

Read More
Click Here to Follow Us