നഗരത്തിൽ മഴ കനക്കുന്നു; ഐടി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ചെയ്യാൻ അനുവദിച്ച് സർക്കാർ; വിശദാംശങ്ങൾ

ബംഗളൂരു: നഗരത്തിലിപ്പോൾ പെയ്യുന്ന കനത്ത മഴയിൽ പലയിടങ്ങളും വെള്ളത്തിനടിയിലായി. നഗരത്തിലെ പ്രധാന റോഡുകൾ വെള്ളത്തിനടിയിലായതിനാൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ടി.

എന്താണ് റോഡ്? റോഡിനു നടുവിൽ കുഴികളുണ്ടോ എന്നുപോലും അറിയാത്ത സ്ഥിതിയിലാണ്. ഇന്നും (ഒക്ടോബർ 16) നഗരത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ് ബെംഗളൂരുവിലെ ഐടി ജീവനക്കാർക്ക് ഇന്ന് വർക്ക് ഫ്രം ഹോം നൽകാൻ ഐടി കമ്പനികൾക്ക് നിർദേശം നൽകിയിത്.

  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം

ഇതുമായി ബന്ധപ്പെട്ട് ഇന്നവേഷൻ ആൻഡ് ടെക്‌നോളജി സൊസൈറ്റിയുടെ സർക്കുലർ പുറത്തിറക്കിയ സർക്കുലറിൽ മഴയിൽ റോഡുകൾ വെള്ളത്തിലായതിനാൽ ഗതാഗതക്കുരുക്ക് മൂലം ജീവനക്കാർ ഓഫീസിലേക്ക് പോകാൻ ബുദ്ധിമുട്ടുകയാണ്. അതിനാൽ വർക്ക് ഫ്രം ഹോം അനുവദിക്കാൻ ഐടി കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ബെംഗളൂരുവിൽ നിർത്താതെ പെയ്യുന്ന മഴ, റോഡുകൾ നദികൾ പോലെയാക്കി. ഇത് എല്ലായിടത്തും ഗതാഗതക്കുരുക്കുണ്ടാക്കി വാഹനയാത്രക്കാരെ കഷ്ടത്തിലാക്കുകയാണ്.

നാളെയും മഴ പ്രതീക്ഷിക്കുന്നതിനാൽ മുൻകരുതൽ നടപടിയായിട്ടാണ് നഗരത്തിലെ ഐടി ജീവനക്കാർക്ക് ഇന്ന് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകുന്നതെന്നും സർക്കുലറിൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത
[masterslider id="10"]

Related posts