വിദ്യാർത്ഥിനിയുടെ തലമുടി ഷവായി മെഷീനിൽ കുടുങ്ങി 

തിരുവനന്തപുരം: വിദ്യാർത്ഥിനിയുടെ തലമുടി ഹോട്ടലിലെ ഷവായി മെഷീനില്‍ കുടുങ്ങി. തിരുവനന്തപുരം പാളയം നൂർമഹല്‍ ഹോട്ടലിലാണ് സംഭവം. നിലമേല്‍ എൻ.എസ്.എസ് കോളേജ് വിദ്യാർത്ഥിനി അധീഷ്യക്കാണ് അപകടം പറ്റിയത്. ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. മഴ പെയ്തതോടെ പെണ്‍കുട്ടി കടയിലേക്ക് ഓടിക്കയറുന്നതിനിടയിലാണ് അപകടം. കാല്‍ വഴുതി വീണ പെണ്‍കുട്ടിയുടെ തല മെഷീനില്‍ ഇടിക്കുകയായിരുന്നു. പ്രവർത്തിച്ചുകൊണ്ടിരുന്ന മെഷീനില്‍ മുടി കുരുങ്ങിയതിനൊപ്പം ഉരുകി പിടിക്കുകയും ചെയ്തു. ഉടൻ മെഷീൻ ഓഫാക്കിയതിനാല്‍ വലിയ അപകടമൊഴിവായി. ഫയർഫോഴ്സ് എത്തി മുടി മുറിച്ച്‌ വിദ്യാർത്ഥിനിയെ രക്ഷിച്ചു. കുട്ടിക്ക് മറ്റു പരിക്കുകളില്ല.

Read More

മഴക്കാലം; ഈ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ വൈകാതെ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ച പനികള്‍ക്കെതിരെ പ്രത്യേകം ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജലദോഷം, ചുമ, വൈറല്‍ പനി, ഇന്‍ഫ്‌ളുവന്‍സ- എച്ച്‌.1 എന്‍.1, ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങള്‍ എന്നിവയാണ് കൂടുതലായും കാണുന്നത്. കൃത്യമായ ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും ഇവയെ പ്രതിരോധിക്കാനാകും. അസുഖമുള്ള കുട്ടികളെ സ്‌കൂളില്‍ അയക്കാതിരിക്കുന്നതാണ് നല്ലത്. പനിയോ വയറിളക്കമോ ഉള്ളവര്‍ ധാരാളം വെള്ളവും പാനീയങ്ങളും കുടിക്കണം. മൂന്ന് ദിവസത്തിലധികം നീണ്ട് നില്‍ക്കുന്ന പനിയോ അപായ സൂചനകളോ കണ്ടാല്‍ എന്തായാലും വിദഗ്ധ ചികിത്സ തേടണം. പനിയോട്…

Read More

വിവാഹം കഴിക്കാൻ പണം നൽകിയില്ല; മകൻ പിതാവിനെ തലയ്ക്കടിച്ച് കൊന്നു 

ഇടുക്കി: മാങ്കുളത്ത് മൃതദേഹം കത്തിക്കരിഞ്ഞ് നിലയില്‍ കണ്ട സംഭവം കൊലപാതകമെന്ന് കണ്ടെത്തല്‍. സംഭവത്തില്‍ മകൻ അറസ്റ്റില്‍. മാങ്കുളം ആറാംമൈല്‍ മുപ്പത്തിമൂന്നിന് സമീപം താമസിക്കുന്ന പാറേക്കുടിയിൽ തങ്കച്ചൻ അയ്യപ്പനെ(58) മൃതദേഹമാണ് ചൊവ്വാഴ്ച വൈകീട്ടോടെ കണ്ടെത്തിയത്. വിവാഹം ചെയ്യാൻ പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ മകൻ ബബിൻ (36), തങ്കച്ചനെ തലക്കടിച്ച്‌ വീഴ്ത്തിയ ശേഷം മരിച്ചെന്ന് കരുതി തീ വെയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്.

Read More

നിർത്തിയിട്ടിരുന്ന ബസിന് പിന്നിലേക്ക് പിക്കപ്പ് വാൻ ഇടിച്ചു കയറി; ആരും അറിഞ്ഞില്ല, ചികിത്സലഭിക്കാതെ ഡ്രൈവർ മരിച്ചു

തൃശൂർ: വടക്കഞ്ചേരി ദേശീയപാതയിൽ മുടിക്കോട് സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ബസിന് പിന്നിൽ പിക്കപ്പ് വാനിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. കോയമ്പത്തൂർ ഉക്കടം സ്വദേശി കറുപ്പയ്യ സേർവൈ (57) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം. സർവീസ് റോഡിൽ തകരാറിലായതിനെത്തുടർന്ന് നിർത്തിയിട്ടിരുന്ന ബസിന് പിറകിലാണ് പാലക്കാട് ഭാ​ഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ ഇടിച്ചത്. അപകടം ആരുടേയും ശ്രദ്ധയിൽപ്പെടാതിരുന്നതിനാൽ ചികിത്സ കിട്ടാതെയാണ് വാൻ ഡ്രൈവർ മരിച്ചത്. പിക്കപ്പ് വാൻ ബസിന് പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു. വാനിന്റെ മുൻഭാ​ഗം പൂർണമായും തകർന്ന നിലയിലാണ്. നേരം പുലർന്ന ശേഷമാണ് നാട്ടുകാർ അപകട…

Read More

‘മത്തി വീണ്ടും റിച്ച്’ കേരളത്തിൽ കുതിച്ചുയർന്ന് മത്തിവില 

കൊല്ലം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ആരംഭിച്ചതോടെ മത്സ്യവില കുതിച്ചുയരുന്നു. 52 ദിവസം നീണ്ടു നില്‍ക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 ന് അവസാനിക്കും. നിലവിൽ ഒരു കിലോ മത്തിയുടെ വില 280 മുതല്‍ 300 രൂപ വരെയെത്തി. ട്രോളിങ് നിരോധനത്തിന് പുറമേ മത്സ്യലഭ്യതയിലെ കുറവുമാണ് വിലക്കയറ്റത്തിന് കാരണം. വരും ദിവസങ്ങളില്‍ ഇനിയും വില ഉയരുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

Read More

സുരേഷ് ഗോപി ഇന്ന് കോഴിക്കോട് എത്തും; നായനാരുടെ വീട് സന്ദർശിക്കും 

തൃശൂർ: കേന്ദ്ര സഹമന്ത്രിയായി ചുമതല ഏറ്റെടുത്ത സുരേഷ്‌ഗോപി ഇന്ന് രാത്രി കോഴിക്കോടെത്തും. തളി ക്ഷേത്രം സന്ദർശിക്കുന്ന അദ്ദേഹം ജില്ലയിലെ മറ്റു പ്രമുഖരെയും സന്ദർശിക്കും. നാളെ രാവിലെ ട്രെയിൻ മാർഗം കണ്ണൂരിലേക്ക് പോകും. പയ്യാമ്പലം ബീച്ചില്‍ മാരാർ ജി സ്മൃതികുടീരത്തില്‍ പുഷ്പാർച്ചന നടത്തുന്ന സുരേഷ് ഗോപി നായനാരുടെ വീട്ടിലെത്തി ശാരദ ടീച്ചറെ കാണുമെന്നും വിവരമുണ്ട്. കൊട്ടിയൂർ ക്ഷേത്രം അടക്കമുള്ള ആരാധനാലയങ്ങളും ദർശിക്കും. മറ്റെന്നാള്‍ തൃശൂരിലേക്ക് പുറപ്പെടുമെന്നാണ് വിവരം. ചുമതല ഏറ്റെടുക്കുന്നതിന് മുന്നോടിയായി മാർ തട്ടില്‍ ഉള്‍പ്പടെയുള്ള സഭാ നേതാക്കളെ വിളിച്ച്‌ അദ്ദേഹം അനുഗ്രഹവും തേടി.

Read More

മന്ത്രിക്കൊപ്പം വേദിയിൽ ഇരിക്കാനുള്ള യോ​ഗ്യതയില്ലെന്ന് സംഘാടകർ; നടിയെ ചേർത്ത് നിർത്തി മന്ത്രി

തിരുവനന്തപുരം: സ്വന്തം നാട്ടിൽ നടന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ് സീരിയൽ താരവും ഇൻഫ്ലുവൻസറുമായ അമൃത നായർ. താൻ പഠിച്ചിരുന്ന സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻ അതിഥിയായി ക്ഷണിക്കുകയും പിന്നീട് പരിപാടിയുടെ തലേദിവസം മന്ത്രിക്കൊപ്പം വേദിയിലിരിക്കാനുള്ള യോഗ്യതയില്ലെന്നു പറഞ്ഞ് ഒഴിവാക്കുകയും ചെയ്തുവെന്ന് അമൃത പറയുന്നു. ആദ്യം പരിഗണന നൽകേണ്ട സ്വന്തം നാട്ടിൽ നിന്ന് തന്നെ അവഗണന നേരിട്ടതിൽ നിരാശയുണ്ടായിരുന്നെന്നും വിവരമറിഞ്ഞ് മന്ത്രി തന്നെ നേരിട്ട് വിളിച്ചു ചേർത്ത് നിർത്തിയതിൽ സന്തോഷമുണ്ടെന്നും അമൃത പറഞ്ഞു. അമൃത സോഷ്യൽ…

Read More

വില കൂടിയ ഫോണുകൾ ഓർഡർ ചെയ്യും, തകരാറെന്ന് പറഞ്ഞ് തിരിച്ചയക്കും; ഒടുവിൽ തട്ടിപ്പ് കണ്ടെത്തിയതോടെ അറസ്റ്റ് 

കൊച്ചി: ഓണ്‍ലൈൻ പർച്ചേസിന്‍റെ പേരില്‍ തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. ആമസോണില്‍ നിന്ന് വില കൂടിയ മൊബൈല്‍ ഫോണുകള്‍ വാങ്ങിയ ശേഷം അത് കേടാണ് എന്ന് റിപ്പോർട്ട് ചെയ്യുകയും തിരിച്ചെടുക്കാൻ വരുന്ന ജീവനക്കാർക്ക് വ്യാജ മൊബൈല്‍ ഫോണുകള്‍ കൊടുത്തുമായിരുന്നു തട്ടിപ്പ്. ഇങ്ങനെ കബളിപ്പിച്ച്‌ ലക്ഷങ്ങള്‍ കൈക്കലാക്കിയ തിരുമാറാടി മണ്ണത്തൂർ ഭാഗത്ത് തറെകുടിയില്‍ വീട്ടില്‍ എമില്‍ ജോർജ് സന്തോഷ് (23) ആണ് കൂത്താട്ടുകുളം പോലീസിന്റെ പിടിയിലായത്. ആമസോണ്‍ മുഖേന വിലകൂടിയ ഫോണുകള്‍ ഓർഡർ ചെയ്യുകയും ആ ഫോണുകള്‍ കൊച്ചി നഗരത്തിന്റെ പല സ്ഥലങ്ങളില്‍ നിന്ന് ഡെലിവറി…

Read More

സുരേഷ് ഗോപിയും ജോർജ് കുര്യനും ഇന്ന് ചുമതലയേൽക്കും 

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായി, കേന്ദ്ര മന്ത്രിസഭയിലെത്തിയ ഇരു മന്ത്രിമാരും ഇന്ന് ചുമതലയേല്‍ക്കും. സുരേഷ് ഗോപിയും ജോർജ് കുര്യനും ഇന്ന് രാവിലെ 11 മണിക്കാകും ചുമതലയേല്‍‌ക്കുക. ടൂറിസം, പെട്രോളിയം ആൻഡ് നാച്ചുറല്‍ ഗ്യാസ് വകുപ്പ് സഹമന്ത്രി സ്ഥാനമാണ് സുരേഷ് ഗോപി ഏറ്റെടുക്കുക. ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം വകുപ്പ് സഹമന്ത്രി സ്ഥാനമാണ് ജോർജ് കുര്യന് അനുവദിച്ചിട്ടുള്ളത്. മൂന്നാം മന്ത്രിസഭയിലെ മന്ത്രിമാരെല്ലാം തന്നെ ഇന്ന് ചുമതലയേല്‍ക്കും. പ്രധാനമന്ത്രി ഇന്നലെ ഓഫീസിലെത്തി ചുമതലയേറ്റിരുന്നു.

Read More

കേരളത്തിൽ വ്യാപക മഴ; ജില്ലകൾക്ക് യെല്ലോ അലേർട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. അടുത്ത നാല് ദിവസങ്ങളില്‍ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റർ മുതല്‍ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരളാ, തമിഴ്‌നാട് തീരത്ത് ഇന്ന് അർധരാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയർന്ന…

Read More
Click Here to Follow Us