ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത നാല് പേര്‍ പിടിയില്‍. കഴിഞ്ഞദിവസം രാത്രിയായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട ശിവന്‍കുട്ടിയുടെ മകളുടെ മകള്‍ നല്‍കിയ ക്വട്ടേഷനാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് കണ്ടെത്തി. ശിവന്‍കുട്ടിയുടെ ഭാര്യയും മകളും വീട്ടിലില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഒരു പ്രൊഫഷണല്‍ കൊലപാതകിയല്ല ഇതിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. വീട്ടിനുള്ളില്‍ ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയം നിലനില്‍ക്കേയാണ് എട്ടാം ക്ലാസുകാരിയാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് മനസിലാക്കിയത്. 67 വയസുള്ള ശിവന്‍കുട്ടിയുടെ മൃതദേഹം…
Read MoreCategory: KERALA
ഹൈവേയിലെ ‘മുട്ടാക്രമണം? കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറെന്ന് സംശയം; കർണാടക സർക്കാരിന് കത്തയച്ച് മന്ത്രി സിപി ജോൺ
തിരുവനന്തപുരം: മൈസൂരു-ബെംഗളൂരു ദേശീയപാതയിലെ ബിഡദിയിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ദാരുണ അന്ത്യത്തിനിടയാക്കിയ കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം ‘മുട്ടയേറ്’ ആണെന്ന സംശയം ശക്തമാകുന്നു. അപകടം നടന്ന അതേ മേഖലയിൽ വെച്ച് മറ്റൊരു കെഎസ്ആർടിസി ബസിന് നേരെയും സമാനമായ രീതിയിൽ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ, സംഭവത്തിൽ സമഗ്രമായ ഫൊറൻസിക് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി സി.പി. ജോൺ കർണാടക സർക്കാരിന് കത്തുനൽകി. കെഎസ്ആർടിസിയും വിഷയത്തിൽ കർണാടക പൊലീസിന് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. ഓഗസ്റ്റ് എട്ടിനാണ് കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ഡീലക്സ് ബസ് നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ ബസിന്റെ ഡ്രൈവറും…
Read Moreകുംഭമേളയിൽ ‘വൈറലായ’ ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം
കൊച്ചി: കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ പെൺകുട്ടിക്ക്, കേസുമായി ബന്ധപ്പെട്ട ഹർജികൾ തീർപ്പാക്കുന്നതുവരെ പൊലീസ് സംരക്ഷണം നൽകുന്നത് തുടരാൻ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ബച്ചു കുര്യൻ തോമസാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രായപൂർത്തിയായ ശേഷമാണ് തന്റെ വിവാഹം നടന്നതെന്ന് ബോധ്യപ്പെടുത്താനായി പെൺകുട്ടി സമർപ്പിച്ച ജനന സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും പരിശോധിച്ച ശേഷമാണ് കോടതി നടപടി. മതമാറി മുസ്ലീം സമുദായത്തിൽ നിന്നുള്ളയാളെ വിവാഹം കഴിച്ചതിന് പിന്നാലെ തനിക്കെതിരെ കടുത്ത വിദ്വേഷ പ്രചാരണങ്ങളും ഭീഷണികളും ഉയരുന്നുണ്ടെന്നും ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചത്. സ്വന്തം നാട്ടിലെത്തിയാൽ ദുരഭിമാനക്കൊലയ്ക്ക് ഇരയാക്കപ്പെടാൻ…
Read Moreതായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!
തൃശൂർ: മഹാരാഷ്ട്രയിൽ നടന്ന സി.ബി.എസ്.ഇ സൗത്ത് സോൺ തായ്‌കോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് മലയാളി വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകാൻ കുടുംബം. തൃശൂർ പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ഫൈസ് അബ്ദുൾ ജലാലിനാണ് (17) മത്സരത്തിനിടെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റത്. അബോധാവസ്ഥയിലായ ഫൈസിനെ കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ മാസം മൂന്നിന് വൈകിട്ട് മഹാരാഷ്ട്രയിലെ നാഗപ്പൂർ ചന്ദ്രപൂരിൽ വെച്ചായിരുന്നു സംഭവം. മത്സരസമയത്ത് സുരക്ഷാ ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും തലയ്‌ക്കേറ്റ ശക്തമായ പ്രഹരത്തിൽ തലച്ചോറിൽ രക്തം…
Read Moreഎന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി’; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ ‘അഗ്നിപരീക്ഷ’യെക്കുറിച്ച് ദിലീപ്
ആലുവ: നടിയെ ആക്രമിച്ച കേസിന് ശേഷം ചില പോലീസുകാരിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളും അതിക്രമങ്ങളും വെളിപ്പെടുത്തി നടൻ ദിലീപ്. കേസിന്റെ പേരിൽ തന്നെ തീർത്തും ഒറ്റപ്പെടുത്താനും ആരുടെയും സഹായമോ പിന്തുണയോ ലഭിക്കാതിരിക്കാനുമായി ചില പോലീസുകാർ ചേർന്ന് പദ്ധതികൾ തയ്യാറാക്കിയെന്നും ഇതിനായി തന്റെ ഡോക്ടറെപ്പോലും ബലിയാടാക്കി മോശമായി ചിത്രീകരിച്ചെന്നും ദിലീപ് ആരോപിച്ചു. ആലുവയിൽ ഡോ. സി.എം. ഹൈദരാലിയുടെ ആശുപത്രിയുടെ ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിന് ശേഷം ഇതാദ്യമായാണ് താൻ അനുഭവിച്ച കാര്യങ്ങളെക്കുറിച്ച് ദിലീപ് ഒരു പൊതുവേദിയിൽ തുറന്നു സംസാരിക്കുന്നത്. തനിക്കെതിരെ…
Read Moreപോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
കണ്ണൂർ: ദിവസങ്ങളോളം പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രമുഖ ആർ.എസ്.എസ്-സി.പി.എം രാഷ്ട്രീയ തർക്കങ്ങളിലെ സജീവ സാന്നിധ്യവും സ്വർണ്ണക്കടത്ത് കേസുകളിലെ സംശയിക്കപ്പെടുന്ന വ്യക്തിയുമായ അർജുൻ ആയങ്കിയെ പോലീസ് സാഹസികമായി പിടികൂടി റിമാൻഡ് ചെയ്തു. കൂത്തുപറമ്പ് മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. പ്രതിഭാഗം ജാമ്യാപേക്ഷ സമർപ്പിക്കാതിരുന്നതിനെ തുടർന്ന് ഇയാളെ തലശ്ശേരി സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ സൈബർ പോലീസ്…
Read Moreജയിലിൽ വെച്ച് പരിചയം, വീട്ടിൽ താമസം; 16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർളിൻ പിടിയിൽ
കാസർകോട്: മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനാറുകാരിയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രധാന പ്രതി തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി സ്നേഹ മെർളിൻ (സ്നേഹ) അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂർ മാത്തിലിലെ ഒളിവുകേന്ദ്രത്തിൽ നിന്നാണ് മേൽപ്പറമ്പ് പോലീസ് സംഘം പ്രതിയെ സാഹസികമായി പിടികൂടിയത്. സ്നേഹയ്ക്കെതിരെ രജിസ്റ്റർ ചെയ്യുന്ന നാലാമത്തെ പോക്സോ കേസാണിത്. മാത്തിലിലെ ഒരു ബന്ധുവീട്ടിൽ സ്നേഹ ഒളിച്ചുതാമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിങ്ങോം പൊലീസിന്റെ സഹായത്തോടെ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി വലയിലായത്. അഞ്ചോളം പോക്സോ കേസുകളിലും മറ്റ് ക്രിമിനൽ കേസുകളിലും ഉൾപ്പെട്ട പ്രതി…
Read Moreകാത്തിരിപ്പ് 36 വർഷം; ബത്തേരി – ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി
തിരുവനന്തപുരം: കേരള-കർണാടക അതിർത്തിയിൽ കബനി നദിക്ക് കുറുകെയുള്ള ബൈരക്കുപ്പ പാലം നിർമാണത്തിന് കർണാടക സർക്കാരിന്റെ ഔദ്യോഗിക അനുമതി ലഭിച്ചു. പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറാണ് ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട ഈ സുപ്രധാന തീരുമാനം അറിയിച്ചത്. നേരത്തെ ബെംഗളൂരുവിലെത്തി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി മന്ത്രി നടപ്പിലാക്കിയ നിർണായക ചർച്ചകളെ തുടർന്നാണ് പദ്ധതിക്ക് അനുകൂലമായ വഴിത്തിരിവുണ്ടായത്. വിഷയം കർണാടക മന്ത്രിസഭായോഗത്തിൽ ഉന്നയിച്ച് അനുമതി വേഗത്തിലാക്കാമെന്ന് ഡി.കെ. ശിവകുമാർ ഉറപ്പുനൽകിയിരുന്നു. വയനാട്ടിലെ പെരിക്കല്ലൂരിനെയും കർണാടകയിലെ ബൈരക്കുപ്പയെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ അന്തർസംസ്ഥാന പാലം. 1994 സെപ്റ്റംബർ 22-ന്…
Read Moreടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം
തിരുവനന്തപുരം: പ്രവാസി മലയാളികളും സംസ്ഥാനത്തെ ഭാഗ്യാന്വേഷികളും ഒരുപോലെ കാത്തിരിക്കുന്ന ഓണം ബമ്പർ ലോട്ടറിയുടെ ടിക്കറ്റ് വിൽപന കേരളത്തിലെമ്പാടും തകൃതിയായി പുരോഗമിക്കുന്നു. കേരളത്തിലെ ഏറ്റവും ജനപ്രിയമായ ലോട്ടറികളിലൊന്നായ ഓണം ബമ്പറിന്റെ ഈ വർഷത്തെ നറുക്കെടുപ്പ് സെപ്റ്റംബർ 26-നാണ് തീരുമാനിച്ചിരിക്കുന്നത്. കോടീശ്വരന്മാരാകാനുള്ള വലിയ അവസരമാണ് ഇതിലൂടെ ഭാഗ്യാന്വേഷികളെ കാത്തിരിക്കുന്നത്. കോടികളുടെ സമ്മാനങ്ങൾ, ആകാംഷയോടെ ഭാഗ്യാന്വേഷികൾ ഒന്നാം സമ്മാനം മാത്രമല്ല, നിരവധി ആളുകൾക്ക് വലിയ തുകകളുടെ ഇതര സമ്മാനങ്ങളും ലഭിക്കുന്നുവെന്നതാണ് ഓണം ബമ്പറിന്റെ പ്രധാന പ്രത്യേകത. കഴിഞ്ഞ വർഷങ്ങളിൽ അന്യസംസ്ഥാനക്കാർക്ക് ഒന്നാം സമ്മാനം അടിച്ചത് വലിയ ചർച്ചയായിരുന്നു. അതിനാൽ…
Read Moreദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും
കൊച്ചി: ദേശീയപാത 66-ൽ തലപ്പാടി മുതൽ തിരുവനന്തപുരം ജില്ലാ അതിർത്തിയായ കാരോട് വരെയുള്ള 645 കിലോമീറ്റർ പാതയിൽ പതിമൂന്നിടങ്ങളിൽ ടോൾ പിരിവ് ആരംഭിക്കുന്നു. നിലവിൽ പ്രവർത്തിക്കുന്ന അഞ്ച് ടോൾ ബൂത്തുകൾക്ക് പുറമേ എട്ടെണ്ണം പുതുതായി സ്ഥാപിച്ചാണ് ടോൾ പിരിവ് വിപുലമാക്കുന്നത്. ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ റോഡിന് മീതെയും ഇരുവശത്തുമായി ടോൾ ബൂത്തുകളുടെ നിർമാണപ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ഇവിടേക്ക് ആവശ്യമായ യന്ത്രസംവിധാനങ്ങൾ ഉടൻ തന്നെ സ്ഥാപിക്കും. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ ടോൾ ബൂത്തുകൾ വരുന്നത്—നാലിടത്ത്. കണ്ണൂർ, കോഴിക്കോട്, കൊല്ലം ജില്ലകളിൽ രണ്ട് വീതവും കാസർകോട്,…
Read More