ഭർത്താവിനോടുള്ള വിരോധം തീർക്കാൻ ഒന്നര വയസുകാരനെ ക്രൂരമായി മർദ്ദിച്ച അമ്മ കസ്റ്റഡിയിൽ 

ആലപ്പുഴ: മാന്നാറില്‍ ഒന്നര വയസ്സുകാരനെ അമ്മ ക്രൂരമായി മര്‍ദിച്ചു. കുട്ടംപേരൂര്‍ സ്വദേശിയായ യുവതിയാണ് സ്വന്തം കുഞ്ഞിനെ മര്‍ദിച്ചത്. തന്നെയും കുഞ്ഞിനെയും ഭര്‍ത്താവ് നോക്കുന്നില്ലെന്നും ഇതിന്റെ ദേഷ്യത്തിലാണ് കുട്ടിയെ മര്‍ദിച്ചതെന്നും യുവതി പോലീസില്‍ മൊഴി നല്‍കി. വിദേശത്തുള്ള ഭര്‍ത്താവിന് കുഞ്ഞിനെ മര്‍ദിക്കുന്ന വീഡിയോ അയച്ച്‌ നല്‍കിയിരുന്നു. ഇയാളുടെ നാലാമത്തെ ഭാര്യയാണ് യുവതി. മറ്റൊരാളെക്കൂടി വിവാഹം ചെയ്തതിന് ശേഷമാണ് ഇയാള്‍ വിദേശത്തേക്ക് പോയതെന്നാണ് വിവരം. കുഞ്ഞിനെ മര്‍ദിച്ച സംഭവത്തില്‍ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read More

രണ്ട് മാസം പ്രായമായ കുഞ്ഞിനെ മാതാവിനെ ഏൽപ്പിച്ച ശേഷം യുവതി തൂങ്ങി മരിച്ചു

കൂറ്റനാട്: രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ മാതാവിനെ ഏൽപ്പിച്ച് യുവതി തൂങ്ങി മരിച്ചു. തൃത്താല പോലീസ്, പട്ടാമ്പി തഹസില്‍ദാര്‍ എന്നിവർ ഇന്‍ക്വസ്റ്റ് നടത്തി. മോഹനനന്‍റെ മകള്‍ ഐശ്വര്യ(24) ആണ് മരിച്ചത്. പടിഞ്ഞാറങ്ങാടി കല്ലടത്തൂര്‍ വരോട്ട് പറമ്കൂറ്റനാട് കോടനാട് പ്രദേശത്ത് വാടകവീട്ടിലാണ് സംഭവം. ദാമ്പത്യത്തിലെ പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. രണ്ട് മാസം പ്രായമായ കുഞ്ഞിനെ മാതാവിന്‍റെ കൈയിലേല്‍പ്പിച്ചാണ് യുവതി തൂങ്ങിമരിച്ചത്. രണ്ട് വയസുള്ള മറ്റൊരുകുട്ടി ഭര്‍ത്താവിന്‍റെ കൂടെയാണ് താമസം.

Read More

സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകുമെന്ന് റിപ്പോർട്ട്‌

തൃശൂർ: ലോക്സഭ സീറ്റില്‍ നിന്നും വിജയിച്ച സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. ബി.ജെ.പി ദേശീയനേതൃത്വം ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചുവെന്നാണ് വിവരം. അതേസമയം, സുരേഷ് ഗോപിക്ക് കാബിനറ്റ് മന്ത്രിസ്ഥാനം നല്‍കുമോയെന്നതില്‍ വ്യക്തതയില്ല. ഇതുസംബന്ധിച്ച്‌ പിന്നീട് തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്. കെ.സുരേന്ദ്രനെ രാജ്യസഭയിലേക്ക് എത്തിക്കാനും ബി.ജെ.പിക്ക് പദ്ധതിയുണ്ട്. ഒഴിവ് വരുന്ന രാജ്യസഭ സീറ്റില്‍ സുരേന്ദ്രനെ മത്സരിപ്പിച്ച്‌ എം.പിയാക്കാനാണ് ബി.ജെ.പിയില്‍ നീക്കം. എം.പിയായാലും കെ.സുരേന്ദ്രൻ ബി.ജെ.പി അധ്യക്ഷസ്ഥാനം ഒഴിയേണ്ട. രണ്ട് പദവിയും ഒന്നിച്ച്‌ കൊണ്ടുപോകാമെന്നാണ് ദേശീയനേതൃത്വം അറിയിച്ചിരിക്കുന്നത്. നേരത്തെ തൃശൂരില്‍ നിന്നും എം.പിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന്…

Read More

സ്കൂൾ അധ്യാപിക ജീവനൊടുക്കി; പിന്നാലെ മകളും ആത്മഹത്യയ്ക്ക് ശ്രമിച്ചു 

പാലക്കാട്‌: അധ്യാപിക ആത്മഹത്യ ചെയ്തതിന് പിന്നാലെ മകളും ആത്മഹത്യ ശ്രമം നടത്തി. പരുതൂർ മൂർക്കതൊടിയില്‍ സജിനിയാണ് മരിച്ചത്. സജിനി വെസ്റ്റ് കൊടുമുണ്ട ഗവണ്‍മെന്റ് ഹൈസ്കൂളിലെ യു.പി. വിഭാഗം അധ്യാപികയായിരുന്നു. അമ്മയുടെ മരണത്തിന് പിന്നാലെയാണ് സജിനിയുടെ മകളും ആത്മഹത്യക്ക് ശ്രമിച്ചത്. നിലവിൽ മകള്‍ പട്ടാമ്പി ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വീടിനകത്ത് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് 44 കാരിയായ സജിനിയെ കണ്ടെത്തിയത്. മകളാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ഇവരെ പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും…

Read More

സ്മാർട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവിന് ഗുരുതര പരിക്ക്

കാസർക്കോട്: സ്മാർട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവിന് ഗുരുതര പരിക്ക്. കാസർകോട് കള്ളാർ സ്വദേശി പ്രജില്‍ മാത്യുവിന്റെ സ്മാർട്ട്‌ഫോണാണ് പൊട്ടിത്തെറിച്ചത്. പ്രജില്‍ ധരിച്ചിരുന്ന പാൻ്റിന്റെ പോക്കറ്റിലാണ് ഫോണ്‍ ഉണ്ടായിരുന്നത്. ചൂടായ ഫോണില്‍ നിന്ന് ആദ്യം പുക ഉയരുകയും പിന്നാലെ പൊട്ടിത്തെറിക്കുകയുമായിരുന്നു. പ്രജിലിന്റെ തുടയിലും കൈയിലും പരിക്കേറ്റു. പൊട്ടിത്തെറിച്ച ഫോണ്‍ പിന്നീട് കത്തി നശിച്ചു. യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി.

Read More

നീന്തൽ പഠിക്കുന്നതിനിടെ കുളത്തിൽ വീണ് 4 വയസുകാരൻ മരിച്ചു 

കോട്ടക്കൽ: നീന്തല്‍ പഠിപ്പിക്കുന്നതിനിടെ മാതാപിതാക്കളുടെ കൈയില്‍ നിന്ന് കുളത്തില്‍ വീണ നാലു വയസുകാരന്‍ മരിച്ചു. കോട്ടക്കല്‍ ഇന്ത്യന്നൂര്‍ പുതുമനതെക്കെ മഠത്തില്‍ മഹേഷിന്‍റെയും ഗംഗാദേവിയുടെയും മകന്‍ ധ്യാന്‍ നാരായണന്‍ ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം നടന്നത്. വീടിനടുത്തുള്ള കുളത്തില്‍ അമ്മയും അഛനും നീന്തല്‍ പഠിപ്പിക്കുകയായിരുന്നു. ഇതിനിടെ കുട്ടി കുളത്തിലേക്ക് വീഴുകയായിരുന്നു. ഉടന്‍ പുറത്തെടുത്ത് കോട്ടക്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് മരണം. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Read More

രണ്ടുവയസുകാരിയെ ബന്ധു പെട്രോൾ ഒഴിച്ച് തീ കൊളുത്തി

തൊടുപുഴ: പൈനാവില്‍ രണ്ട് വയസുകാരിയെ ബന്ധു പെട്രോളൊഴിച്ച് തീകൊളുത്തി. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച മുത്തശ്ശിക്കും പൊള്ളലേറ്റു. പൈനാവ് അമ്പത്തിയാറ് കോളനി സ്വദേശിയായ അന്നക്കുട്ടി (57) കൊച്ചുമകള്‍ ദിയ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. അന്നക്കുട്ടിയുടെ മകളുടെ ഭര്‍ത്താവ് കഞ്ഞിക്കുഴി സ്വദേശിയായ സന്തോഷ് ആണ് ആക്രമണം നടത്തിയത്. ഇവര്‍ തമ്മില്‍ നേരത്തെ തന്നെ കുടുംബ പ്രശ്‌നം നിലനിന്നിരുന്നു. ഇത് പറഞ്ഞു തീര്‍ക്കാനാണ് വൈകിട്ടോടെ സന്തോഷ് അന്നക്കുട്ടിയുടെ വീട്ടില്‍ എത്തിയത്. ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായതോടെ ദിയയുടെ നേര്‍ക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. നാട്ടുകാരാണ് ഇവരെ സമീപത്തെ സ്വകാര്യ…

Read More

ഊബർ ടാക്സി ഡ്രൈവർക്ക് നേരെ ഓട്ടോ ഡ്രൈവർമാരുടെ മർദ്ദനം 

കൊച്ചി: ആലുവയില്‍ ഊബർ ടാക്സി ഡ്രൈവർക്ക് ഓട്ടോ ഡ്രൈവർമാരുടെ ക്രൂര മർദ്ദനം. സംഭവത്തില്‍ ആലുവ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി. ഊബർ ടാക്സി ഡ്രൈവറെ ഓട്ടോ ഡ്രൈവർമാർ മർദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പ്രചരിക്കുന്നതല്ലാതെ പോലീസില്‍ പരാതിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. വീഡിയോ ശ്രദ്ധയില്‍പ്പെട്ട പോലീസ്, കേസെടുത്തതിന് പിന്നാലെ ഊബർ ഡ്രൈവറെ മർദ്ദിച്ച ഓട്ടോ ഡ്രൈവർമാരോട് സ്റ്റേഷനില്‍ ഹാജരാവാൻ നിർദ്ദേശിച്ചിട്ടുണ്ട്. മർദ്ദനമേറ്റ ഊബർ ഡ്രൈവറെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ഊബറുകാരുടെ സാന്നിധ്യം തങ്ങളുടെ ഓട്ടം…

Read More

യുകെജി വിദ്യാർത്ഥിനി കാറിടിച്ച് മരിച്ചു 

കണ്ണൂർ: അഞ്ച് വയസുകാരി കാറിടിച്ച്‌ മരിച്ചു. യു കെ ജി വിദ്യാർത്ഥിനിയായ സൻഹ മറിയമാണ് മരിച്ചത്. പറമ്പായി സ്വദേശികളായ അബ്ദുള്‍ നാസറിൻ്റെയും ഹസ്നത്തിൻ്റെയും മകളാണ്. വീടിന് മുൻപിലെ റോഡില്‍ കളിക്കുന്നതിനിടെയാണ് അപകടം നടന്നത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. അതീവ ഗുരുതരമായി പരിക്കേറ്റ സൻഹ മറിയത്തെ ഇന്നലെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Read More

‘സജീവ രാഷ്ട്രീയത്തിൽ ഇനി ഇല്ല’ സാധാരണ പ്രവർത്തകനായി തുടരുമെന്ന് മുരളീധരൻ

തൃശൂർ: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാർട്ടിയെ സമ്മർദത്തിലാക്കി തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി മുരളീധരൻ. സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്ന താൻ പാർട്ടി കമ്മറ്റികളില്‍ പങ്കെടുക്കില്ലെന്നും വ്യക്തമാക്കി. സാധാരണ പ്രവർത്തകനായി തുടരും. തൃശൂരില്‍ എന്തോ മലമറിക്കാനായി കൊണ്ടുവന്നതെന്ന് പറഞ്ഞ് പാർട്ടി നേതൃത്വം തന്നെ തൃശൂരിലേക്ക് കൊണ്ടുവന്നതെന്നും മുരളീധരൻ ആരോപിക്കുന്നുണ്ട്. നഷ്ടമായ പാർട്ടി വോട്ടുകള്‍ കുറച്ച്‌ ബിജെപിയിലേക്ക് പോയി എന്നു മുരളിധരൻ ആരോപിക്കുന്നു. തോല്‍വിയില്‍ ആരെയും കുറ്റം പറയുന്നില്ലെങ്കിലും നേതൃത്വത്തോടുള്ള അസ്വാരസ്യം മുരളിയുടെ വാക്കുകളിൽ വ്യക്തമാണ്. തല്‍ക്കാലം സ്വന്തം നാട്ടില്‍ രാശിയില്ലെന്ന് പറഞ്ഞു വയ്ക്കുന്ന മുരളിധരൻ ഇനി തൃശൂരില്‍…

Read More
Click Here to Follow Us