ഇന്ന് നിശബ്ദ പ്രചാരണം; കേരളം നാളെ പോളിംഗ് ബൂത്തിലേയ്ക്ക്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം നാളെ പോളിംഗ് ബൂത്തിലേയ്ക്ക്. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷം സംസ്ഥാനം ഇന്ന് നിശബ്ദ പ്രചാരണത്തിൻ്റെ ചൂടിലാണ്. അവസാന മണിക്കൂറിലും വിലപ്പെട്ട വോട്ടുകൾ സ്വന്തം ചിഹ്നത്തിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടർമാരാണുള്ളത്. നാളെ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ജില്ലാ കളക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്ലാണ് നിരോധനാജ്ഞ. ഏപ്രില്‍…

Read More

12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ യെമനിലെത്തി നിമിഷയെ കണ്ട് അമ്മ

യമന്‍: ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയെ അമ്മ പ്രേമകുമാരി നേരിട്ടു കണ്ടു. യെമനിലെ സൻആ ജയിലിലെത്തിയ പ്രേമകുമാരി ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മകളെ കണ്ടത്. 12 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും നേരിൽ കാണുന്നത്. നിമിഷയെ കാണാൻ അമ്മയ്ക്ക് മാത്രമാണ് അനുവാദം നൽകിയത്. ജയിലിൽ ഫോൺ അനുവദിച്ചിരുന്നില്ല. പ്രേമകുമാരിക്കൊപ്പം പോയ സാമുവൽ ജെറോം ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ എംബസി അധികൃതരും ജയിലിൽ എത്തിയിരുന്നു. ഒരു ദശാബ്ദത്തിന് ശേഷം മകളെ കണ്ടതിന്റെ ആശ്വാസത്തിലാണ് അമ്മ പ്രേമകുമാരി. ഏറെ…

Read More

വീൽച്ചെയറിൽ നിന്ന് വീണ് മലയാളി യുവതി മരിച്ചു

death

ബെംഗളൂരു : മലയാളിയുവതി ബെംഗളൂരുവിൽ താമസസ്ഥലത്ത് വീൽച്ചെയറിൽനിന്ന് വീണു മരിച്ചു. ബെന്നാർഘട്ട റോഡിൽ താമസിക്കുന്ന കോഴിക്കോട് പെരുമണ്ണ സ്വദേശിയായ വിപിന (35) ആണ് മരിച്ചത്. അമ്മയ്ക്കൊപ്പമായിരുന്നു ബെംഗളൂരുവിൽ താമസം. വർഷങ്ങളായി കിടപ്പിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് മരിച്ചത്. മരണവിവരം അയൽവാസികളാണ് ബെന്നാർഘട്ട പോലീസ് സ്റ്റേഷനിൽ അറിയിച്ചത്. ബെംഗളൂരു എ.ഐ.കെ.എം.സി.സി. പ്രവർത്തകരാണ് മൃതദേഹം വിക്ടോറിയ ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോർട്ടത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൈസൂരുറോഡ് ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.

Read More

കേരളത്തിൽ ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന 

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാമാസവും ഒന്നിനുള്ള മദ്യനിരോധനമായ ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന. ഇങ്ങനെ വർഷത്തില്‍ 12 ദിവസം മദ്യവില്‍പ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ മാസം ചേർന്ന വകുപ്പു സെക്രട്ടറിമാരുടെ യോഗത്തില്‍ വിലയിരുത്തിയിരുന്നു. കൂടാതെ, ഇത് ദേശീയ-അന്തർദേശീയ കോണ്‍ഫറൻസുകളില്‍നിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനും കാരണമാകും. ഇതോടെയാണ് ഡ്രൈ ഡേ പിൻവലിക്കാൻ ആലോചിക്കുന്നത്. ടൂറിസം വകുപ്പ് ബന്ധപ്പെട്ടവരുമായി ആലോചിച്ച്‌ ഈ നിർദേശത്തെക്കുറിച്ച്‌ കുറിപ്പ് സമർപ്പിക്കണമെന്നാണ് നിർദേശം. ഇതിന് ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം ബിവറേജ് വില്‍പ്പനശാലകള്‍ ലേലംചെയ്യുക, മൈക്രോവൈനറികള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും…

Read More

കേരളത്തിൽ നാളെ വൈകിട്ട് മുതൽ മദ്യ വില്പന ശാലകൾ അടച്ചിടും 

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ എല്ലാ മദ്യവില്‍പ്പനശാലകളും ബുധനാഴ്ച വൈകീട്ട് ആറു മണി മുതല്‍ അടിച്ചിടും. ബുധനാഴ്ച വൈകീട്ട് ആറുമുതല്‍ തിരഞ്ഞെടുപ്പ് ദിവസമായ വെള്ളിയാഴ്ച വൈകിട്ട് ആറുമണി വരെ മദ്യവില്‍പ്പനശാലകള്‍ അടച്ചിടുക. തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 26ന് സംസ്ഥാനത്ത് പൊതു അവധിയായി സർക്കാർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. വോട്ടണ്ണല്‍ നടക്കുന്ന ജൂണ്‍ നാലിനും മദ്യവില്‍പ്പനശാലകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.

Read More

ലോക്‌സഭാ തെരഞ്ഞെടുപ്പ്: നാട്ടിലേക്ക് കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കേരള എസ്‌ആര്‍ടിസി

ബംഗളൂരു : ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് കെഎസ്‌ആര്‍ടിസി. യാത്രക്കാരുടെ ആവശ്യവും തിരക്കും പരിഗണിച്ചാണ് പ്രത്യേക അധിക സര്‍വീസുകള്‍ നടത്തുന്നത്. 30ാം തിയതി വരെയാണ് സര്‍വീസ്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സര്‍വ്വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. യാത്രക്കാരുടെ തിരക്ക് അനുസരിച്ച്‌ ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്നും കെഎസ്‌ആര്‍ടിസി അറിയിച്ചു. 30.04.2024 വരെ ബംഗളൂരുവില്‍ നിന്നുമുള്ള അധിക സര്‍വ്വീസുകള്‍: 1) 19.46 ബംഗളൂരു – കോഴിക്കോട് (കുട്ട മാനന്തവാടി വഴി) 2) 20:16…

Read More

കണ്ണൂർ – ബെംഗളൂരു ടിക്കറ്റ് ബുക്കിങ് നിർത്തിവെച്ച് എയർഇന്ത്യ എക്സ്പ്രസ് 

ബെംഗളുരൂർ : എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-ബെംഗളൂരു സെക്ടറിലുള്ള വിമാന ടിക്കറ്റ് ബുക്കിങ് നിർത്തിവെച്ചു. മേയ് മുതൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ ബെംഗളൂരു സർവീസുണ്ടാകില്ല. പ്രതിദിന സർവീസാണ് ബെംഗളൂരു സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് നടത്തിയിരുന്നത്. ഇൻഡിഗോ ബെംഗളൂരുവിലേക്ക് ദിനംപ്രതി രണ്ട്‌ സർവീസുകൾ നടത്തുന്നുണ്ട്.

Read More

ആദിവാസി പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ആദിവാസി പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ വാളംതോട് കണ്ടിലപ്പാറ കോളനിയിലെ ലാലു വിജയ ദമ്പതികളുടെ മകള്‍ അഖിലയാണ് (17)  മരിച്ചത്. നിലമ്പൂര്‍ മാനവേദന്‍ സ്‌ക്കുളിലെ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലാണ് പഠിക്കുന്നത്. ഇന്നലെ വൈകും നേരം മൂന്ന് മണി മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും തിരിച്ചില്‍ നടത്തുന്നതിനിടയില്‍ രാത്രി 10 മണിയോടെ കോളനിക്ക് സമീപമുള്ള വനത്തിലെ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്തുകയായിരുന്നു.

Read More

വിനോദയാത്രാസംഘം സഞ്ചരിച്ച കാർ മറിഞ്ഞ് മലയാളി യുവാവ് മരിച്ചു

ബെംഗളൂരു : നഞ്ചൻകോട് വിനോദയാത്രാസംഘം സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. മലപ്പുറം പെരുവള്ളൂർ കാടപ്പടി സ്വദേശി ഗഫൂറിന്റെ മകൻ ഇ.കെ. ഫായിദാണ് (20) മരിച്ചത്. കൂടെയുണ്ടായിരുന്ന ഷബീബിന് (20) ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് നഞ്ചൻകോട് ടോൾ പ്ലാസയ്ക്ക് സമീപത്തായിരുന്നു അപകടം. ഷബീബിനെ മൈസൂരു ജെ.എസ്.എസ്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. രണ്ടു കാറുകളിലായി 12 പേരടങ്ങുന്നസംഘം മൈസൂരുവിൽ വന്നതായിരുന്നു. തിരിച്ച് നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

Read More

മോഷണക്കേസിൽ നിരപരാധിത്വം തെളിയിക്കാൻ വീട് വിറ്റ് നിയമ പോരാട്ടം നടത്തി; സാമ്പത്തിക ബാധ്യതയെ തുടർന്ന് യുവാവ് ജീവനൊടുക്കി

മോഷണ കേസിൽ നിരപരാധിത്വം തെളിയിക്കാൻ വീട് വിറ്റ് നിയമ പോരാട്ടം നടത്തിയ യുവാവ് സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കി. കൊല്ലം അഞ്ചൽ അഗസ്ത്യഗോഡ് സ്വദേശി രതീഷാണ് ജീവനൊടുക്കിയത്. മോഷണ കേസിൽ പോലീസ് തെറ്റായി പ്രതിചേർത്തതോടെയാണ് രതീഷിന്റെ ദുരിതം തുടങ്ങിയത്. നീതി ലഭിക്കാൻ കിടപ്പാടം വരെ പണയം വെച്ചു. കേസ് പിൻവലിക്കാൻ പണം വരെ ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തു. രണ്ട് ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് ഭാര്യ പറഞ്ഞു. മോഷ്ണ കേസിൽ ആളു മാറി 2014 ലാണ് ബസ് ഡ്രൈവറായ രതീഷിനെ പോലീസ്…

Read More
Click Here to Follow Us