വിനോദയാത്രാസംഘം സഞ്ചരിച്ച കാർ മറിഞ്ഞ് മലയാളി യുവാവ് മരിച്ചു

ബെംഗളൂരു : നഞ്ചൻകോട് വിനോദയാത്രാസംഘം സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു.

ഒരാൾക്ക് പരിക്കേറ്റു. മലപ്പുറം പെരുവള്ളൂർ കാടപ്പടി സ്വദേശി ഗഫൂറിന്റെ മകൻ ഇ.കെ. ഫായിദാണ് (20) മരിച്ചത്.

കൂടെയുണ്ടായിരുന്ന ഷബീബിന് (20) ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് നഞ്ചൻകോട് ടോൾ പ്ലാസയ്ക്ക് സമീപത്തായിരുന്നു അപകടം.

  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ

ഷബീബിനെ മൈസൂരു ജെ.എസ്.എസ്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു.

രണ്ടു കാറുകളിലായി 12 പേരടങ്ങുന്നസംഘം മൈസൂരുവിൽ വന്നതായിരുന്നു. തിരിച്ച് നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts