വിനോദയാത്രയ്ക്ക് എത്തിയ ഒരേ കുടുംബത്തിലെ 6 പേർ നദിയിൽ മുങ്ങിമരിച്ചു

ബെംഗളൂരു : ഉത്തര കന്നഡ ജില്ലയിലെ ദണ്ഡേലി താലൂക്കിലെ അക്വാഡ ഗ്രാമത്തിന് സമീപം കാളി നദിയിൽ ഞായറാഴ്ച ഒരേ കുടുംബത്തിലെ ആറ് പേർ മുങ്ങിമരിച്ചു .

പുഴയിൽ നീന്താൻ ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്, പോലീസ് എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

ഹൂബ്ലി സ്വദേശികളായ നസീർ അഹമ്മദ് (40), അൽചിയ അഹമ്മദ് (10), മൊഹിൻ അഹമ്മദ് (6), രേഷ ഉന്നിസ (38), ഇഫ്ര അഹമ്മദ് (15), ആബിദ് അഹമ്മദ് (12) എന്നിവരാണ് മരിച്ചത്.

  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

ഹുബ്ബള്ളിയിലെ ഈശ്വര നഗർ സ്വദേശികളാണ് മരിച്ചത്. വിനോദയാത്രയ്ക്കായി അക്വാഡയിലെത്തിയ ഇവർ നദിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് മുങ്ങിമരിച്ചത്.

ആകെ എട്ടുപേരാണ് നദിയിൽ നീന്താൻ പോയത്. എന്നാൽ, ഇവരിൽ ആറുപേർ മുങ്ങിമരിക്കുകയും രണ്ടുപേർ രക്ഷപ്പെടുകയും ചെയ്തു.

ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്ത പോലീസ് ദണ്ഡേലി ആശുപത്രിയിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുംഭമേളയിൽ 'വൈറലായ' ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
[masterslider id="10"]

Related posts