ബെംഗളൂരു: കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 252 കൊറോണ കേസുകൾ കണ്ടെത്തി. അണുബാധ മൂലം രണ്ട് പേർ മരിക്കുകയും 441 പേർ സുഖം പ്രാപിക്കുകയും ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. സംസ്ഥാനത്ത് ആകെ സജീവമായ കേസുകളുടെ എണ്ണം 1031 ആയി ഉയർന്നു. സംസ്ഥാനത്തുടനീളം മൊത്തം 7359 പേരെ കോവിഡ് 19 (ആർടിപിസിആർ – 6514, ആർഎടി – 845) പരിശോധിച്ചു, അതിൽ 252 പേർക്കാണ് രോഗം സ്ഥിരീകരിച്ചുത്. ബെംഗളൂരുവിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 470 സജീവ കൊറോണ കേസുകളാണ് ബെംഗളൂരുവിൽ നിലവിൽ ഉള്ളത്.…
Read MoreCategory: HEALTH
സംസ്ഥാനത്ത് 252 പേർക്കുകൂടി കോവിഡ്
ബെംഗളൂരു : സംസ്ഥാനത്ത് 252 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 7359 സാംപിളുകൾ പരിശോധിച്ചതിലാണിത്. 3.42 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. രണ്ടുപേർകൂടി മരിച്ചു. മൈസൂരുവിലും ബല്ലാരിയിലുമാണ് മരണമുണ്ടായത്. 1031 പേരാണ് ചികിത്സയിലുള്ളത്. 69 പേർ ആശുപത്രിയിലാണ്. ബെംഗളൂരുവിൽ 172 പേർക്കും ഹാസനിൽ 20 പേർക്കും മൈസൂരുവിൽ എട്ടുപേർക്കും കോവിഡ് സ്ഥിരീകരിച്ചു.
Read Moreശ്വാസതടസ്സവും പനിയും ഉള്ളവർക്ക് കോവിഡ് പരിശോധന നിർബന്ധം
ബെംഗളൂരു: ശ്വാസതടസ്സ അസുഖങ്ങളുള്ളവരും പനി പോലെയുള്ള അസുഖങ്ങളുള്ളവരും നിർബന്ധമായും കോവിഡ് പരിശോധന നടത്തണമെന്ന് നിർദേശം. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് ജീവനക്കാർക്ക് നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. ദിനേന 7000ത്തിലേറെ കോവിഡ് പരിശോധനകൾ നടത്തുന്നുണ്ട്. ഇതിൽ ശരാശരി 3.82 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ദിവസം ചെല്ലും തോറും പോസിറ്റിവിറ്റി നിരക്ക് വർധിച്ചുവരികയാണ്. അയൽ സംസ്ഥാനമായ കേരളത്തിൽ കോവിഡ് കേസുകളുടെ കേസുകൾ കുറഞ്ഞുവരികയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പനി ലക്ഷണങ്ങളുള്ളവരെയോ ശ്വാസസംബന്ധമായ അസുഖങ്ങളുള്ളവരെയോ കണ്ടെത്തിയാൽ നിർബന്ധമായും കോവിഡ് പരിശോധനക്ക് വിധേയമാക്കാനും കോവിഡ് രോഗികളെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും…
Read Moreസംസ്ഥാനത്ത് പുതുതായി 328 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ബെംഗളൂരു: സംസ്ഥാനത്ത് ആശങ്ക വർധിപ്പിച്ച് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. 328 പേർക്ക് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഏറെക്കാലത്തിനുശേഷം ഇതാദ്യമായാണ് ഒറ്റദിവസം ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. 7,205 സാംപിളുകൾ പരിശോധിച്ചതിലാണിത്. 4.55 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 1,159 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 72 പേർ ആശുപത്രികളിലാണ്. ബെംഗളൂരുവിൽ 163 പേർക്ക് രോഗം സ്ഥിരീകരിച്ചു. മൈസൂരുവിൽ 26 പേർക്കും ബെംഗളൂരു റൂറലിൽ 18 പേർക്കും തുമകൂരുവിൽ 15 പേർക്കും രോഗം സ്ഥിരീകരിച്ചു.
Read Moreസംസ്ഥാനത്ത് 148 പേർക്കുകൂടി കോവിഡ്
ബെംഗളൂരു: സംസ്ഥാനത്ത് 148 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 7,305 സാംപിളുകൾ പരിശോധിച്ചതിലാണിത്. 2.02 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. കോവിഡ് ബാധിച്ച് ഒരാൾകൂടി മരിച്ചു. വിജയനഗര ജില്ലയിലാണ് മരണം. 1,144 പേരാണ് ചികിത്സയിലുള്ളത്. 23 പേർ ഐ.സി.യു.വിലാണ്. ബെംഗളൂരുവിൽ 75 പേർക്കും ഹാസനിൽ 18 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. അതിനിടെ കോവിഡ് ജെ.എൻ.1 വകഭേദം ബാധിച്ചവരുടെ എണ്ണം 199 ആയി.
Read Moreസംസ്ഥാനത്ത് 10 മടങ്ങ് കോവിഡ് കേസുകൾ വർധിച്ചു; 1000 കടന്ന് രോഗികൾ ; ജെഎൻ1 വൈറസ് കേസുകളുടെ എണ്ണത്തിലും വർധന
ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 1000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 296 കൊറോണ പോസിറ്റീവ് കേസുകൾ കണ്ടെത്തുകയും ഒരാൾ മരിക്കുകയും ചെയ്തു. 50 പേർ സുഖം ബദ്ധമായതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. നിലവിൽ മൊത്തം സജീവ കേസുകളുടെ എണ്ണം 1245 ആയി. സംസ്ഥാനത്ത് ആശങ്കയുണ്ടാക്കിയ പുതിയ കൊവിഡ് സബ്‌ടൈപ്പ് ജെഎൻ1 കേസുകളുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്. 199 പേർക്ക് ജെഎൻ1 വൈറസ് സ്ഥിരീകരിച്ചു. 601 സാമ്പിളുകൾ ജീനോം സീക്വൻസ് പരിശോധനയ്ക്ക് അയച്ചു. ഇവരിൽ 262 പേർക്ക് രോഗം…
Read Moreകോവിഡ് വൈറസ് വാർത്ത: വെള്ളിയാഴ്ച 173 പോസിറ്റീവ് കേസുകൾ കണ്ടെത്തി; ബെംഗളൂരുവിൽ രണ്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു
ബെംഗളൂരു: കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 173 കൊറോണ പോസിറ്റീവ് കേസുകൾ കണ്ടെത്തി, ബംഗളുരുവിൽ രണ്ട് പേർ മരിച്ചു. മൊത്തം സജീവ കേസുകളുടെ എണ്ണം ഇതോടെ 702 ആയി ഉയർന്നു, 37 പേർ സുഖം പ്രാപിക്കുകയും ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. സംസ്ഥാനത്ത് വെള്ളിയാഴ്ച 8349 പേരെ (6400 RTCPR+ 1949 RAT) പരിശോധിച്ചതിൽ 173 പേർക്ക് രോഗം സ്ഥിരീകരിച്ചു. ബെംഗളുരുവിലാണ് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ ഉള്ളത്, ഇതുവരെ 471 കേസുകളാണ് ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആകെ 702 സജീവ കേസുകളിൽ 649 പേർ…
Read Moreകോവിഡ് ലക്ഷണങ്ങൾ ഉള്ളവരുമായി അടുത്ത് ഇടപഴകിയവരും പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പ്
ബെംഗളൂരു: സംസ്ഥാനത്തും കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രതയുമായി ആരോഗ്യ വകുപ്പ്. കോവിഡ് ലക്ഷണങ്ങളുള്ളവർക്ക് പുറമെ, ലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകിയവരും കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് വ്യാഴാഴ്ച പുറത്തിറക്കി. കോവിഡ് ബാധിതർക്ക് ഹോം ഐസൊലേഷൻ നിർബന്ധമാക്കിയതിന് പിന്നാലെയാണിത്. 400ഓളം കോവിഡ് രോഗികളാണ് ഹോം ഐസൊലേഷനിൽ കഴിയുന്നത്. ചിലർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്ന കോവിഡ് രോഗികളെ ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ സംഘം സന്ദർശിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. കോവിഡിന്റെ പുതിയ ഉപവകഭേദമായ ജെ.എൻ1 കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നിർദേശം. കോവിഡ് തരംഗകാലത്ത് ചെയ്തിരുന്ന…
Read Moreകേരളത്തിൽ ഒരു കോവിഡ് മരണം കൂടി
ഇടുക്കി: തൊടുപുഴയിൽ കോവിഡ് ബാധിച്ച വയോധികൻ മരിച്ചു. തൊടുപുഴ നഗരസഭയിലെ ഏഴാം വാർഡിൽ താമസിക്കുന്ന അസീസ് (80) ആണ് മരിച്ചത്. ഹൃദരോഗ ബാധിതനായ അസീസിനെ കഴിഞ്ഞ ദിവസം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഇന്നലെ അസീസിനെ തൊടുപുഴയിലെ ജില്ല ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് മരണം സ്ഥിരീകരിച്ചത്
Read Moreസംസ്ഥാനത്ത് 103 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു
ബെംഗളൂരു: സംസ്ഥാനത്ത് 103 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 80 പേർ ബെംഗളൂരുവിലാണ്. 7262 പേരെ പരിശോധിച്ചതിൽ നിന്നാണ് ഈ റിപ്പോർട്ട്. മൈസൂരുവിൽ ഒരാൾകൂടി മരിച്ചു. 479 പേരാണ് ചികിത്സയിലുള്ളത്. 1.41 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്.
Read More