ബെംഗളൂരു : കർണാടകത്തിൽ 478 പേർക്കുകൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവർ ആകെ 11,451 പേരായി. ഇതിൽ 620 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. 16 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. സംസ്ഥാനത്ത് എട്ടു പേരാണ് ഇതുവരെ മരിച്ചത്. ബെംഗളൂരുവിൽ 265 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ നഗരത്തിൽ ഡെങ്കിപ്പനി ബാധിച്ചവർ 4305 ആയി.
Read MoreCategory: HEALTH
സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം കൂടുന്നു: മരണം 12 ആയി; വാർ റൂമുകൾ ഒരുക്കുന്നു
ബെംഗളൂരു : സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടിവരുന്നതിനാൽ സംസ്ഥാനത്തുടനീളം ആരോഗ്യവകുപ്പ് വാർ റൂം സജ്ജീകരിച്ചു തുടങ്ങി. ബെംഗളൂരുവിലെ ആരോഗ്യസൗധയിലും സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമാണ് വാർ റൂമുകൾ ഒരുക്കുന്നത്. ഡെങ്കിപ്പനി വ്യാപനവിവരം അറിയാനും വിവര ശേഖരണത്തിനും നിർണായകഘട്ടങ്ങളിൽ സമയോചിതമായി പ്രവർത്തിക്കാനും ആരോഗ്യവകുപ്പ് ജീവനക്കാരെ ഈ വാർ റൂമുകൾ സഹായിക്കും. എല്ലാജില്ലയിലും ഡെപ്യൂട്ടി കമ്മിഷണർ ചെയർമാനായി ടാസ്ക് ഫോഴ്‌സ് രൂപവത്കരിക്കും. ആരോഗ്യം, നഗര വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളിലെയും വിവിധ സംഘടനകളിലെയും പ്രതിനിധികൾ ടാസ്ക് ഫോഴ്‌സിലുണ്ടാകും. വെള്ളിയാഴ്ച വൈകീട്ട് വരെ സംസ്ഥാനത്ത് 8658 പേർക്കാണ് ഡെങ്കിപ്പനി…
Read Moreഡെങ്കിപ്പനി ബാധ കൂടുതലും കുട്ടികളിൽ; മരണം 10 ആയി; ഡെങ്കിപ്പനിബാധിതരെ സന്ദർശിച്ച് പ്രതിപക്ഷനേതാവ് ആർ. അശോക
ബെംഗളൂരു : വടക്കൻ കർണാടകത്തിലെ ഗദഗ് സ്വദേശിയായ അഞ്ചു വയസ്സുകാരൻ ധാർവാഡിലെ സ്വകാര്യ ആശുപത്രിയിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ഷിറഞ്ച് ഗ്രാമവാസിയായ ചിരാഗ് ഹൊസമണിയാണ് മരിച്ചത്. കടുത്ത പനിയെത്തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗദഗ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയെ ശനിയാഴ്ചയാണ് ധാർവാഡിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാവിലെമരിച്ചു. ഈ വർഷം ഗദഗിൽ ഡെങ്കിപ്പനി ബാധിച്ചുള്ള ആദ്യത്തെ മരണമാണ്. പ്രതിപക്ഷ നേതാവ് ആർ. അശോക, ബി.ജെ.പി. നേതാക്കളായ കെ.സി. രാംമൂർത്തി, സോമശേഖർ എന്നിവർ ജയനഗർ ആശുപത്രിയിൽ ഡെങ്കിപ്പനി ബാധിതരുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നു സംസ്ഥാനത്ത്…
Read More74 കാരന്റെ മരണം സിക്ക ബാധിച്ചെന്ന് സംശയം
ബെംഗളൂരു: ശിവമൊഗ്ഗയിൽ സിക്ക വൈറസ് ബാധിച്ച് സചികിത്സയിലായിരുന്ന 74 കാരൻ മരിച്ചു. ജൂൺ 21 ന് സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാൾ വെള്ളിയാഴ്ചയാണ് മരിച്ചത്. നേരെത്തെ ശ്വാസതടസത്തിന് ചികിത്സ തേടിയിരുന്നതിനാൽ സിക്ക ബാധയാണോ യഥാർത്ഥ മരണകാരണമെന്നത് ആരോഗ്യവകുപ്പ് അന്വേഷിച്ചുവരികയാണ്. രക്ത സാമ്പിളുകൾ ബംഗളുരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്ക്ക് അയച്ചട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചിട്ടില്ല
Read Moreസൂക്ഷിക്കുക ഡെങ്കിപ്പനി വ്യാപിക്കുന്നു; 175 പേർക്കുകൂടി രോഗബാധ; നഗരത്തിൽ 11 വയസ്സുകാരൻ മരിച്ചു
ബെംഗളൂരു : ബെംഗളൂരു : ഡെങ്കിപ്പനി ബാധിച്ച് ബെംഗളൂരുവിൽ 11 വയസ്സുകാരൻ മരിച്ചു. വെള്ളിയാഴ്ചയാണ് മരണമുണ്ടായത്. കുട്ടി മരിച്ചത് ഡെങ്കിപ്പനി ബാധിച്ചതിനാലാണെന്ന് ശനിയാഴ്ച ബി.ബി.എം.പി. കമ്മിഷണർ തുഷാർ ഗിരിനാഥ് സ്ഥിരീകരിച്ചു. കഴിഞ്ഞ 28-ന് നഗരത്തിലെ കഗ്ഗദാസപുരയിൽ 27-കാരൻ ഡെങ്കിപ്പനി ബാധിച്ചു മരിച്ചിരുന്നു. കർണാടകത്തിൽ ഡെങ്കിപ്പനി പടർന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മെഡിക്കൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ട് ബി.ജെ.പി.യുടെ ബെംഗളൂരു റൂറൽ എം.പി.യും പ്രമുഖ ഹൃദ്രോഗ വിദഗ്ധനുമായ ഡോ. സി.എൻ. മഞ്ജുനാഥാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. രോഗവ്യാപനത്തിന് കാരണമായ കൊതുകുകളെ നിയന്ത്രിക്കാൻ കുടുതൽ പരിശ്രമം വേണമെന്നും പറഞ്ഞു. ആരോഗ്യവകുപ്പിന്റെ…
Read Moreടാൽക്കം പൗഡർ കാൻസറിന് കാരണമാകുന്നു; മുന്നറിയിപ്പുമായി കാൻസർ ഏജൻസി
ടാല്‍ക്കം പൗഡർ ഇടാത്ത ആളുകൾ ചുരുക്കമാണ്. എന്നാല്‍ ഇത് ക്യാൻസറിന് കാരണമായേക്കാമെന്നു പലപ്പോഴും ആരോപണങ്ങള്‍ ഉയർന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇത് ശരിവെക്കുന്ന തരത്തിലാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്‌ഒ) കാൻസർ ഏജൻസി ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന റിപ്പോർട്ട് ടാല്‍ക്കിനെ മനുഷ്യർക്ക് ‘ഒരുപക്ഷേ ക്യാൻസറിന് കാരണമാകാം’ എന്നാണ്. ടാല്‍ക്കം പൗഡറിൻ്റെ ഉപയോഗം മൂലം അണ്ഡാശയ ക്യാൻസറുണ്ടാവാമെന്ന് ഒരു ഗവേഷണം അവകാശപ്പെട്ടതിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് ഇത്തരമൊരു മുന്നറിയിപ്പ്. ഏറ്റവും പുതിയ സംഭവവികാസത്തില്‍, ഡബ്ല്യൂ എച്ച് ഒ യുടെ ഇൻ്റർനാഷണല്‍ ഏജൻസി ഫോർ റിസർച്ച് ഓണ്‍…
Read Moreകോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 14കാരൻ മരിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടി മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശി മൃദുൽ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ 24നാണ് കുട്ടിയെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തിൽ അജിത് പ്രസാദ്- ജ്യോതി ദമ്പതികളുടെ മകനാണ് മൃദുൽ. രണ്ട് മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു സംസ്ഥാനത്ത് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി. നേരത്തെ കണ്ണൂർ, മലപ്പുറം സ്വദേശികളാണ് മരിച്ചത്. ജൂൺ 16നു ഫാറൂഖ് കോളജിനു സമീപം അച്ചംകുളത്തിൽ മൃദുൽ കുളിച്ചിരുന്നു. അതിനു…
Read Moreനഗരം ഡെങ്കിപ്പനി ഭീതിയിൽ; 27-കാരൻ മരിച്ചു
ബെംഗളൂരു : ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് 27-കാരൻ മരിച്ചു. സി.വി. രാമൻ നഗർ സ്വദേശിയെ പനിയെത്തുടർന്ന് ജൂൺ 25-നാണ് മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡെങ്കിപ്പനി തീവ്രമായതിനെത്തുടർന്ന് 27-നാണ് മരണം സംഭവിച്ചതെന്ന് ബെംഗളൂരു കോർപ്പറേഷൻ (ബി.ബി.എം.പി.) ചീഫ് ഹെൽത്ത് ഓഫീസർ ഡോ. സയിദ് സിറാജുദ്ദീൻ മദ്‌നി പറഞ്ഞു. ഈവർഷം ബെംഗളൂരുവിലെ ആദ്യത്തെ ഡെങ്കിപ്പനിമരണമാണിത്. സംസ്ഥാനത്തെ ആറാമത്തേതും. ഹാസൻ, ശിവമോഗ, ധാർവാഡ്, ഹാവേരി എന്നീ ജില്ലകളിലായി നേരത്തേ അഞ്ചുപേർ മരിച്ചിരുന്നു. അതിനിടെ കഴിഞ്ഞദിവസം രോഗലക്ഷണങ്ങളോടെ ബെംഗളൂരുവിൽ മരിച്ച രണ്ടുപേരിൽ ഒരാളുടെ മരണകാരണം ഡെങ്കിപ്പനിയല്ലെന്നു സ്ഥിരീകരിച്ചു. അർബുദബാധിതയായ 80-കാരിയുടെ…
Read Moreസംസ്ഥാനത്ത് ഡെങ്കിപ്പനി കൂടുന്നു; അഞ്ചുപേർ മരിച്ചു; രോഗം നിയന്ത്രിക്കാൻ നടപടികളുമായി സർക്കാർ
ബെംഗളൂരു : സംസ്ഥാനത്ത് ഡെങ്കിപ്പനിബാധിതരുടെ എണ്ണംകൂടിവരുന്ന സാഹചര്യത്തിൽ രോഗം നിയന്ത്രിക്കാൻ ആവശ്യമായ എല്ലാ നടപടികളും ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പരിശോധനയും ചികിത്സയും ഗൗരവമായിട്ടെടുക്കണമെന്നും ചികിത്സയും മരുന്നുകളും ഏതുസമയത്തും ലഭ്യമായിരിക്കണമെന്നും നിർദേശമുണ്ട്. ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവുവുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി യോഗംചേർന്നു. ഈ വർഷം തിങ്കളാഴ്ച വരെ 5,374 പേർക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ചത്. അഞ്ചുപേർ മരിക്കുകയും ചെയ്തു. ബെംഗളൂരുവിലാണ് കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തത്. ബെംഗളൂരു കോർപ്പറേഷന്റെ പരിധിയിൽ മാത്രം 1230 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചിക്കമഗളൂരു, മൈസൂരു, ഹാവേരി,…
Read Moreനഗരത്തിൽ അപൂർവനേട്ടം; യുവ എൻജിനിയറുടെ ഹൃദയം ഏഴുവർഷത്തിനിടെ മാറ്റിവെച്ചത് രണ്ടുതവണ
ബെംഗളൂരു : ഏഴുവർഷത്തിനിടെ രണ്ടുതവണ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായി 32-കാരനായ എൻജിനിയർ. ആന്ധ്രാപ്രദേശ് കർണൂൽ സ്വദേശിയായ വെങ്കടേഷാണ് ബെംഗളൂരു ആസ്റ്റർ ആശുപത്രിയിൽ അപൂർവ ശസ്ത്രക്രിയക്ക് വിധേയനായത്. വെല്ലുവിളികൾനിറഞ്ഞ ഘട്ടങ്ങളിലെല്ലാം പിന്തുണയായി ഭാര്യ രൂപശ്രീയും കൂടെയുണ്ടായിരുന്നു. 2016-ലാണ് ആദ്യം ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. സാമ്പത്തിക പരാധീനതകൾ അലട്ടുന്നതിനിടെയായിരുന്നു ശസ്ത്രക്രിയ. പിതാവും പ്രണയിനിയായിരുന്ന രൂപശ്രീയും ചേർന്നാണ് ശസ്ത്രക്രിയക്ക് ആവശ്യമായ പണം കണ്ടെത്തിയത്. 2018-ൽ വെങ്കടേഷും രൂപശ്രീയും വിവാഹിതരായി. 2020-ൽ കോവിഡ് പിടിപെട്ടെങ്കിലും അതിജീവിച്ചു. ഇതിനിടെ ഇവർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. 2021 ആയപ്പോൾ നെഞ്ചുവേദനയും…
Read More