ഇന്ന് കര്‍ണാടകയില്‍ 91 മരണം;പുതിയ കോവിഡ് രോഗികള്‍ 4120;ബെംഗളൂരുവില്‍ ഇന്ന് 36 മരണം;2156 പുതിയ കോവിഡ് രോഗികള്‍.

ബെംഗളൂരു: ഇന്ന് കര്‍ണാടകയില്‍ 91 പേര്‍ കോവിഡ് കാരണം മരണമടഞ്ഞതായി സംസ്ഥാന സര്‍ക്കാറിന്റെ  പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു. ബെംഗളൂരു നഗര ജില്ലയില്‍ 36 പേര്‍ മരിച്ചു,ദക്ഷിണ കന്നഡ 1,വിജയപുര 1,ഉഡുപ്പി 1,ധാര്‍വാട 4,മൈസുരു 11,ബെലഗാവി 2,ബെല്ലാരി 3,കലബുരഗി 3,ദാവനഗേരെ,ഹവേരി,ബാഗല്‍കോട്ടെ,ഹാസന 2 വീതം,ബീദര്‍ 3 ചിക്ക മഗലുരു 1,ഗദഗ് 4,കോലാര 5,തുമുക്കുരു 2,കോപ്പള 4 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കോവിഡ് മരണങ്ങളുടെ ഇന്നത്തെ കണക്ക്. കര്‍ണാടകയില്‍ ആകെ കോവിഡ് മരണം 1331 ആയി;ബെംഗളൂരുവില്‍ ആകെ മരണം 667 ആയി. ഇന്ന് സംസ്ഥാനത്ത് 4120 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു,ബെംഗളൂരു…

Read More

കോവിഡ് രോഗികളുടെ എണ്ണത്തിൽ കർണാടക നാലാമത്;കോവിഡ് മരണങ്ങളിൽ അഞ്ചാമത്.

ബെംഗളൂരു: കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുന്നു. 4500ൽ ഏറെ പുതിയ കേസുകളാണ് ഇന്നലെ സംസ്ഥാനത്ത്‌ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ കോവിഡ് രോഗികളുടെ അകെ എണ്ണത്തിൽ ഇന്ത്യയിൽ സംസ്ഥാന അടിസ്ഥാനത്തിൽ കർണാടക നാലാമത് ആയിരിക്കുന്നു. കോവിഡ് ഏറ്റവും മോശമായി ബാധിച്ച മഹാരാഷ്ട്ര, തമിഴ്നാട് , ഡൽഹി സംസ്ഥാനങ്ങൾ ആണ് യഥാക്രമം ഒന്നാമതും രണ്ടാമതും മൂന്നാമതുമായി ഉള്ളത്. ഈ സംസ്ഥാങ്ങൾക് പുറകിലാണ് 59,652 കോവിഡ് കേസുകളുമായി കർണാടക നാലാമത് നിൽക്കുന്നത്. കോവിഡ് മരണങ്ങളുടെ കാര്യത്തിൽ കർണാടക അഞ്ചാം സ്ഥാനത്താണ്‌ . 1240 കോവിഡ്…

Read More

കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരേ ദിവസം 4500 കടന്നു;ഇന്ന് മരണം 93; കൂടുതല്‍ വിവരങ്ങള്‍…

ബെംഗളൂരു : കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരേ ദിവസം 4500 കടന്നു;ഇന്ന് മരണം 93. ഇന്ന് വൈകുന്നേരം കോവിഡ് പ്രതിരോധത്തിന്റെ ചുമതലയുള്ള മന്ത്രി ഡോ:കെ.സുധാകര്‍ നടത്തിയ വാര്‍ത്ത‍ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇന്ന് കര്‍ണാടകയില്‍ 4537 പുതിയ കോവിഡ് കേസുകള്‍ ആണ് സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് ഉണ്ടായ 93 മരണങ്ങളില്‍ 49 പേര്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നാണ്. സംസ്ഥാനത്ത് ആകെ കോവിഡ് 1240 ആയി. ബെംഗളൂരുവില്‍ ഇന്ന് 2125 കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് 1018 പേര്‍ രോഗ മുക്തി നേടി,നഗരത്തില്‍ 250…

Read More

ഇന്ന് 115 മരണം;കര്‍ണാടകയില്‍ 3693 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു : ഇന്ന് സംസ്ഥാനത്ത് 3693 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു,കഴിഞ്ഞ 24 മണിക്കൂറില്‍ കര്‍ണാടകയില്‍ രേഖപ്പെടുത്തിയത് 115 മരണം. ഇന്ന് 6 മണിയോടെ മെഡിക്കല്‍ വിദ്യാഭ്യസ മന്ത്രിയും സംസ്ഥാനത്തെ കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഇന്‍ചാര്‍ജുമായ ഡോ: കെ.സുധാകര്‍ അറിയിച്ചതാണ് ഇക്കാര്യം. സംസ്ഥാനത്ത് ആക്റ്റീവ് കേസുകള്‍ 33205 ആയി,ഇന്ന് 1028 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതുവരെ 950177 ശ്രവ സാമ്പിളുകള്‍ പരിശോധിച്ചു,ഇന്ന് മാത്രം 24700 പരിശോധനകളുടെ ഫലം ആണ് പുറത്ത് വന്നത്. ബെംഗളൂരുവില്‍ മാത്രം ഇന്ന് 2208 പേര്‍ക്ക് കോവിഡ് ഇന്ന്…

Read More

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കര്‍ണാടകയില്‍ റിപ്പോര്‍ട്ട്‌ ചെയ്തത് 100ല്‍ അധികം മരണം;4000ല്‍ അധികം പുതിയ രോഗികള്‍;ആകെ കോവിഡ് മരണം 1000 കടന്നു ;ആകെ രോഗ ബാധിതരുടെ എണ്ണം 50000 കടന്നു.

ബെംഗളൂരു : ഇന്ന് 5 മണിക്ക് കര്‍ണാടക ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ആദ്യമായി 24 മണിക്കൂറില്‍ മരണ സംഖ്യ 100 കടന്നു,ഇന്ന് 104 കോവിഡ് മരണങ്ങള്‍ ആണ് റിപ്പോര്‍ട്ട്‌ ചെയ്തത്. പുതിയ രോഗികളുടെ എണ്ണത്തിലും റെക്കോര്‍ഡ്‌ വര്‍ധനയാണ് 4169 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ബെംഗളൂരു നഗര ജില്ലയില്‍ ഇന്ന് 70 പേര്‍ മരിച്ചു,ദക്ഷിണ കന്നട 7,മൈസുരു 3,കോലാര 6,ബാഗല്‍കോട്ടെ 5,കലബുരഗി 1 ,ബെല്ലാരി 4 ,ഹാസന 2,മാണ്ട്യ 1 എന്നിങ്ങനെ യാണ് ഇന്നത്തെ ജില്ല തിരിച്ചുള്ള മരണ സംഖ്യ.…

Read More

ബെംഗളൂരുവിൽ രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ ആശ്വാസകരമായ വർധന.

Covid Karnataka

ബെംഗളൂരു: നഗരത്തിൽ കോവിഡ് മരണങ്ങളും പുതിയ രോഗികളുടെ എണ്ണവും തുടർച്ചയായി വർധിച്ചു വരുന്നു. നഗരത്തിൽ 24 മണിക്കൂറിനുള്ളിൽ തുടർച്ചയായ രണ്ടാം ദിവസവും 50 ന് മുകളിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിൽ ഇന്നലെ 60 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ബെംഗളൂരു നഗര ജില്ലയിൽ ഇത് വരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 437 ആയി വർധിച്ചു. ബെംഗളൂരു നഗര ജില്ലയിൽ ഇന്നലെയും 1000 ന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇത്…

Read More

24 മണിക്കൂറില്‍ കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണം 3000 കടന്നു;ഇന്ന് 87 മരണം;കൂടുതല്‍ വിവരങ്ങള്‍…

ബെംഗളൂരു: കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന തുടരുന്നു.മരണ സംഖ്യയിലും കുറവില്ല,ഇന്ന് സംസ്ഥാനത്ത് 87 കോവിഡ് മരണങ്ങള്‍ ആണ് റിപ്പോര്‍ട്ട്‌ ചെയ്തത്,ഇതില്‍ 60 പേര്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നാണ്. മൈസുരു 6,ഉത്തര കന്നഡ 3,ബാഗല്‍ കോട്ടെ 3,ചിക്കബലപുര 2,റായിചൂരു 2,മണ്ട്യ,ശിവമോഗ്ഗ,തുമക്കുരു,രാമനഗര,ചിത്ര ദുര്‍ഗ,ചിക്കമഗലുരു ജില്ലകളില്‍ ഓരോ മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. സംസ്ഥാനത്ത് അകെ കോവിഡ് മരണം 928 ആയി,കോവിഡ് രോഗികളുടെ കോവിഡ് കാരണമല്ലാത്ത മരണം 6. ഇന്ന് സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചത് 3176 പേര്‍ക്ക്,ഇതില്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്ന് 1975 പേര്‍ ഉള്‍പ്പെടുന്നു.…

Read More

നഗരത്തിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 20000 ന് മുകളിലെത്തി.

ബെംഗളൂരു നഗരത്തിൽ ഇന്നലെ 56 പേർ കോവിഡ് ബാധിച്ചു മരിച്ചു. 1267 പേർക്ക് കോവിഡ് ബാധിച്ചു. അകെ കോവിഡ് രോഗികളുടെ എണ്ണം 20000 ന് മുകളിൽ. ബെംഗളൂരു: നഗരത്തിൽ കോവിഡ് മരണങ്ങളും പുതിയ രോഗികളുടെ എണ്ണവും തുടർച്ചയായി വർധിച്ചു വരുന്നു. നഗരത്തിൽ 24 മണിക്കൂറിനുള്ളിൽ 50 ന് മുകളിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിൽ ഇന്നലെ 56 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ബെംഗളൂരു നഗര ജില്ലയിൽ ഇത് വരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന മരണസംഖ്യയാണിത് . ഇതോടെ നഗരത്തിൽ കോവിഡ് ബാധിച്ചു…

Read More

കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണം രേഖപ്പെടുത്തിയ ദിവസം;സംസ്ഥാനത്ത് 87 മരണം ബെംഗളൂരുവില്‍ 56;ആകെ രോഗ ബാധിതരുടെ എണ്ണം 44000 കടന്നു;ആക്ടീവ് കേസുകള്‍ 25000ന് മുകളില്‍.

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് മരണസംഖ്യാ വീണ്ടും ഉയരുന്നു.ഇന്ന് മാത്രം രേഖപ്പെടുത്തിയത് 87 പേരുടെ മരണം അതില്‍ 56 പേര്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നാണ്. നഗരത്തിലെ ആകെ കോവിഡ് മരണം 377 ആയി. ബെല്ലാരി 5,മൈസുരു,ദക്ഷിണ കന്നഡ,ബാഗല്‍ കോട്ടെ 4 വീതം,വിജയപുര ,ചിക്ക മഗലുരു 3 വീതം റായി ചൂരു ,ചാമരാജ നഗര 2 വീതം ധാര്‍വാട്,കലബുരഗി,ദാവനഗരെ,ഹാസന ഓരോ മരണങ്ങള്‍ രേഖപ്പെടുത്തി. ആകെ കോവിഡ് മരണം 842 ആയി,കോവിഡ്കാരണമല്ലാതെ 6 കോവിഡ് രോഗികള്‍ ഇതുവരെ  മരിച്ചു. ഇന്ന് ബെംഗളൂരു നഗര ജില്ലയില്‍ 1267 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു,മൈസുരു…

Read More

ഇന്ന് 73 മരണം;കര്‍ണാടകയില്‍ പുതിയ കോവിഡ് രോഗ ബാധിതര്‍ 2738;കൂടുതല്‍ വിവരങ്ങള്‍.

ബെംഗളൂരു: ഇന്ന് സംസ്ഥാനത്ത്  73 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു,ഇതില്‍ 47 പേര്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നാണ്. മൈസുരു 6,ധാര്‍ വാട് 5,ശിവമോഗ്ഗ 3,ബാഗല്‍ കോട്ടെ 2,കൊടുഗ് 2,ബെലഗാവി 2,തുമക്കുരു ,ദാവനഗരെ,ഹവേരി ഗദഗ് ഹാസന ഒരാള്‍ വീതം. ആകെ കോവിഡ് മരണ സംഖ്യാ 757 ആയി. ഇന്ന് സംസ്ഥാനത്ത് 2738 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു,ആകെ രോഗ ബാധിതരുടെ എണ്ണം 41518 ആയി,. ഇന്ന് 839 പേര്‍ രോഗ മുക്തി നേടി ,ആകെ 16248 പേര്‍ ആശുപത്രി വിട്ടു. 24572 പേര്‍ ചികിത്സയില്‍ ഉണ്ട്,ഇതില്‍ 545…

Read More
Click Here to Follow Us