കേരളത്തിലെ പ്രളയ ദുരിതബാധിതർക്ക് കൈത്തങ്ങാകാന്‍ ബി.എം.എഫിന്റെ “നെഞ്ചോരം”ഒക്ടോബർ 14 ന് രാമമൂര്‍ത്തി നഗറില്‍.

ബെംഗളുരു: കേരളത്തിലെ പ്രളയ ദുരിതബാധിതർക്ക് സഹായമൊരുക്കാൻ ബെംഗളുരു മലയാളി ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നെഞ്ചോരം ഒക്ടോബർ 14 ന്. പ്രളയ നാളുകളിൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ബെംഗളുരുവിൽ നിന്നും പുറപ്പെട്ട അഞ്ചു ട്രക്കുകൾ വയനാട്, പാലക്കാട്, പത്തനംതിട്ട, എറണാകുളം ആലപ്പുഴ എന്നീ ജില്ലകളിലെ പ്രളയ ബാധിതർക്കായി അവശ്യവസ്തുക്കൾ വിതരണം ചെയ്തിരുന്നു. അടിയന്തിര സഹായങ്ങളെത്തിക്കാനായി ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാനും ട്രസ്റ്റിന്റെ ഭാഗമായിരുന്നു. ഇതിന്റെ തുടർച്ചയായി പ്രളയബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടന കർമ്മം സിനിമാതാരം രാജാ സാഹിബ്…

Read More

ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ നടക്കുന്ന നാമജപ ഘോഷയാത്ര കേരളത്തിന്‌ പുറത്തേക്കും വ്യാപിക്കുന്നു;നഗരത്തില്‍ ഇന്നലെ നിരവധി സ്ഥലങ്ങളില്‍ പ്രതിഷേധ ഘോഷയാത്രകള്‍ നടന്നു.

ബെംഗളൂരു : ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ നടക്കുന്ന നാമജപ ഘോഷയാത്ര നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ നടന്നു. ക്ഷേത്ര ആചാര സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ കെആർ പുരത്ത് നടത്തിയ പ്രതിഷേധ റാലിയിൽ വിവിധ ക്ഷേത്ര സമിതി ഭാരവാഹികൾക്കൊപ്പം സ്ത്രീകളടങ്ങുന്ന വൻ ജനാവലിയാണ് പങ്കെടുത്തത്. വിജിനപുര അയ്യപ്പക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് രാമമൂർത്തിനഗർ, ഐടിഐ കോളനി, മെയിൻ റോഡ് വഴി നാമജപ ഘോഷയാത്ര സമീപിച്ചു. ആർ.കെ പിള്ള, സന്തോഷ് എന്നിവർ നേതൃത്വം നൽകി ജാലഹള്ളി അയ്യപ്പക്ഷേത്ര ട്രസ്റ്റും ശബരിമല അയ്യപ്പസേവാസമാജവും ചേർന്ന് സംഘടിപ്പിച്ച നാമജപഘോഷയാത്രയിൽ സ്ത്രീകൾ ഉൾപ്പെടെ ആയിരങ്ങളാണ് അണിനിരന്നത്. സംഘമിത്ര ട്രസ്റ്റ്, സമന്വയ,…

Read More

വിസ്മയക്കാഴ്ചയായി മലയാളി ചിത്രകാരന്‍ ക്രിസ്റ്റഫറിന്റെ ‘ഫ്ലീറ്റിങ് തോട്ട്സ്’ ചിത്ര പ്രദര്‍ശനം.

ബെംഗളൂരു : പതിവു ചായങ്ങൾക്കു പകരം ടൈൽസും ചിപ്സും ഉപയോഗിച്ച് ഡിജിറ്റൈസ് ചെയ്ത മ്യൂറൽ സൃഷ്ടികളുമായി മലയാളി കലാകാരന്റെ പ്രദർശനം. പാലക്കാട് പല്ലശന സ്വദേശി ക്രിസ്റ്റഫറിന്റെ ‘ഫ്ലീറ്റിങ് തോട്ട്സ്’ ആണ് കുമാരകൃപ റോഡിലെ കർണാടക ചിത്രകലാ പരിഷത്തിൽ എത്തുന്നവരെ ആകർഷിക്കുന്നത്. ഇരുപതോളം മ്യൂറലുകൾക്കു പുറമെ 19 ഓയിൽ പെയിന്റിങ്ങും പ്രദർശനത്തിലുണ്ട്. അഞ്ചാം തവണയാണ് ബെംഗളൂരുവിൽ പ്രദർശനം നടത്തുന്നതെന്നു ക്രിസ്റ്റഫർ പറഞ്ഞു. റിസറക്‌ഷൻ പള്ളി വികാരി ഫാ. ജോൺ സോളമൻ ഉദ്ഘാടനം ചെയ്തു. ഈ മാസം 10 വരെ ദിവസവും രാവിലെ 10.30 മുതൽ രാത്രി ഏഴു വരെയാണു പ്രദർശനം.

Read More

ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ അയ്യപ്പസേവാസമാജത്തിന്റെ പ്രതിഷേധ പരിപാടി ഞായറാഴ്ച്ച ജാലഹള്ളിയിൽ.

ബെംഗളൂരു : യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിതിരെ നഗരത്തിലെ അയ്യപ്പസേവാസമാജത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നു. ജാലഹള്ളി അയ്യപ്പക്ഷേത്രത്തിന്റെ സമീപത്താണ് ജാഥ സംഘടിപ്പിക്കുന്നത്, വരുന്ന ഞായറാഴ്ച (07.10.18) വൈകുന്നേരം 4 മണിക്ക് ശ്രീ ശനീശ്വര ക്ഷേത്രത്തിനടുത്ത് നിന്ന് തുടങ്ങുന്ന പ്രതിഷേധ ഘോഷയാത്ര ജാലഹള്ളി അയ്യപ്പൻ ക്ഷേത്രത്തിന് സമീപത്തുള്ള ദോസ്തി ഗ്രൗണ്ടിൽ അവസാനിക്കും എന്ന് സംഘാടകർ അറിയിച്ചു. ആചാര സംരക്ഷണത്തിനായി താൽപര്യപ്പെടുന്ന എല്ലാ വിശ്വാസികളും പരിപാടിയിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

Read More

സംഗീതം പാതിയിൽ നിർത്തി അകന്നുപോയ വയലിൻ മാന്ത്രികന് ആദരമൊരുക്കി”കണ്ണീർപ്പൂക്കൾ”ഞായറാഴ്ച ഹെന്നൂരിൽ.

ബെംഗളൂരു : മുഴുമിപ്പിക്കാതെ പാതിയിൽ നിർത്തിയ ഒരു സംഗീത പരിപാടിയായി മാറി ബാലഭാസ്കറിന്റെ ജീവിതം, നഗരത്തിൽ എത്രയോ തവണ ആ മാന്ത്രിക വയലിൻ ശബ്ദിച്ചിട്ടുണ്ട്, അത് ഒരു തിരിച്ചറിവാണ് ഈ ഗാനം മുഴുമിപ്പിക്കാൻ ഇടതു തോളിൽ വയലിനുയർത്തി അവൻ വരില്ല. ബെംഗളൂരു മലയാളികളെ എത്രയോ തവണ സംഗീത സാഗരത്തിൽ ആറാടിച്ചിട്ടുളള ആ പ്രതിഭയുടെ വിയോഗത്തിന് ശേഷം, ആദരമൊരുക്കാൻ തയ്യാറായി ഒരു സംഗീത പരിപാടി സംഘടിപ്പിക്കുന്നു. കേരള സമാജം ചാരിറ്റബിൾ സൊസൈറ്റിയും മ്യൂസിക് കഫേ ബാംഗ്ലൂരും ചേർന്ന് നടത്തുന്ന സംഗീത പരിപാടി ഈ ഞായറാഴ്ച വൈകുന്നേരം…

Read More

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതിഷേധിക്കാന്‍ ഒരുങ്ങി നഗരത്തിലെ സംഘടനകളും;ക്ഷേത്ര ആചാരസംരക്ഷണ സമിതിയുടെ പ്രതിഷേധം ഞായറാഴ്ച ഉച്ചക്ക് വിജനപുരയില്‍.

ബെംഗളൂരു : ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട സുപ്രീ കോടതി വിധിയും അതിനെ തുടര്‍ന്നുള്ള  പ്രതിഷേധങ്ങളും കേരളത്തില്‍ തുടരുകയാണ്,കൃത്യമായ രഹസ്യ അജണ്ടകള്‍ പിന്തുടരുന്ന  മുഖ്യധാര മാധ്യമങ്ങള്‍ മുഖം തിരിഞ്ഞ് നിന്നിട്ടും പ്രതിഷേധക്കാര്‍ക്ക് ലഭിക്കുന്ന ജന പിന്തുണ അത്ഭുതാവഹമാണ്.ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും വിഷയം ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ നിസ്തുല സേവനമാണ് ചെയ്യുന്നത്,ഇത്തരം പ്രതിഷേധങ്ങള്‍ക്ക് കേരളത്തിന്‌ പുറത്ത് നിന്നുമുള്ള പിന്തുണ ലഭികുന്നതയാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ശബരിമല ക്ഷേത്ര ആചാരങ്ങൾ നിലനിർത്തുന്നതിനായിട്ടും ആചാരങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിനെതിരെ പ്രതിഷേധം പ്രകടിപ്പിക്കുന്നതിനുമായി ക്ഷേത്ര ആചാര സംരക്ഷണ…

Read More

അകാലത്തിൽ പൊലിഞ്ഞ അനുഗ്രഹീത കലാകാരൻ ബാലഭാസ്കറിന് പകരം “വിസ്മയം”പരിപാടിയിൽ ശബരീഷ് പ്രഭാകർ.

ബെംഗളൂരു : ബാലഭാസ്കറിന്റെ വിയോഗ വാർത്ത സംഗീത ലോകം കേട്ടത് വളരെ ഞെട്ടലോടെയായിരുന്നു, ഇപ്പോൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഈ വരുന്ന ഞായറാഴ്ച ബെംഗളൂരു മലയാളികൾക്കും അദ്ധേഹത്തിന്റെ വയലിൻ മാന്ത്രികത ആസ്വദിക്കാനുള്ള അവസരം ലഭിക്കുമായിരുന്നു, കേരളത്തിലെയും കൊടുഗിലെയും പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് ധനസഹായം ലഭ്യമാക്കുക എന്ന ഉദ്ദേശവുമായി നായർ ഫ്രൻസ് അസോസിയേഷൻ ഒരുമയുടെ നേതൃത്വത്തിൽ നടത്തുന്ന സ്റ്റേജ് പ്രോഗ്രാമാണ് വിസ്മയം, പരിപാടിയിൽ പ്രധാന ഇനമായി ഒരുക്കിയിരുന്നത് ബാലഭാസ്കരന്റെ വയലിൻ തന്നെയായിരുന്നു, എന്നാൽ അദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്ന് മറ്റൊരാളെ തെരഞ്ഞെടുക്കുകയായിരുന്നു. വരുന്ന ഞായറാഴ്ച്ച ഉച്ചക്ക് 2.30 ന് മലേഷ്…

Read More

സുവർണ കർണാടക കേരള സമാജത്തിന്റെ കന്നഡ ക്ലാസുകൾ ആരംഭിച്ചു.

ബെംഗളൂരു : നഗരത്തിലെ മലയാളികൾക്ക് വേണ്ടി സുവർണ കർണാടകം കേരള സമാജം ബാംഗ്ലൂർ ഈസ്റ്റ് സോൺ നടത്തുന്ന കന്നഡ ക്ലാസ് ആരംഭിച്ചു. കമ്മനഹള്ളിയിൽ ഉള്ള റോയൽ സെറിനിറ്റി ഹോട്ടലിൽ വെച്ച് കന്നഡ ക്ലാസ് ന്റെ ഔദ്യോഗികമായ ഉദ്ഘാടനം ബാംഗ്ലൂർ മഹാനഗരപാലികേ പ്രതിപക്ഷ നേതാവ് ശ്രീ പദ്മനാഭറെഡി നിർവഹിച്ചു. ശാഖ ചെയർമാൻ ശ്രീ കെ ജെ ബൈജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കന്നട ടീച്ചർ ശ്രീ രവിചന്ദ്ര, സ്റ്റേറ്റ് ജനറൽ സെക്രട്ടറി ശ്രീ ശശിധരൻ, കോഡിനേറ്റർ ശ്രീ ടോബി ജേക്കബ്, ശ്രീ ബാഹുലേയൻ, ശ്രീ ജോൺസൻ, എന്നിവർ…

Read More

സർഗധാരയുടെ എന്റെ മലയാളം ഒക്ടോബർ 7 ന് ജാലഹള്ളിയില്‍.

ബാംഗ്ലൂര്‍ : സർഗധാര ഒക്ടോബർ 7 ഞായറാഴ്ച കാലത്ത് 10 മണി മുതൽ ജാലഹള്ളി നോർത്ത് വെസ്റ്റ് കേരള സമാജം ഹാളിൽ വച്ച് ബാംഗ്ളൂരിലെ മലയാളിക്കുട്ടികൾക്കായി, എന്റെ മലയാളം എന്ന പരിപാടി നടത്തുന്നു. മലയാളത്തിൽ കത്തെഴുത്ത്, വായന, കവിതാലാപനം എന്നിവയാണ് മത്സര ഇനങ്ങൾ.ശ്രീ. ഭാസ്കരപൊതുവാൾ മുഖ്യാതിഥിയായിരിക്കും. സാംസ്കാരികരംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു.9964352148, 9964947929.

Read More

മലയാളം മിഷൻ കർണാടക മേഖലയുടെ ചങ്ങാതിക്കുടുക്ക സ്നേഹ നിധി സമാഹരണത്തിനു തുടക്കമായി

ബെംഗളൂരു: നവകേരള നിർമാണത്തിന് കൈത്താങ്ങാകാൻ മലയാളം മിഷൻ കർണാടക മേഖലയുടെ ചങ്ങാതിക്കുടുക്ക സ്നേഹ നിധി സമാഹരണത്തിനു തുടക്കമായി. മലയാളം മിഷൻ സെന്ററുകളിലെ വിദ്യാർഥികൾ ശേഖരിക്കുന്ന തുക ഡിസംബർ 31നു ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറും. ചങ്ങാതിക്കുടുക്കയുടെ ഉദ്ഘാടനം മലയാളം മിഷൻ ബെംഗളൂരു കോ–ഓർഡിനേറ്റർ ബിലു സി.നാരായണൻ നിർവഹിച്ചു. മലയാളം മിഷൻ അവതരണ ഗാനത്തിന്റെ സിഡി പ്രകാശനം അക്കാദമിക് കോ–ഓർഡിനേറ്റർ കെ.ദാമോദരൻ നിർവഹിച്ചു. പ്രളയ ദുരന്തത്തിന്റെ അതിജീവനത്തിന്റെ അടയാളമായ ചേക്കുട്ടി പാവകൾ വിദ്യാർഥികൾ നിർമിച്ചു. അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. ഗോപിനാഥ്, സി.കുഞ്ഞപ്പൻ, ടോമി ആലുങ്കൽ, ജെയ്സൻ ലൂക്കോസ്, അനൂപ്, നൂർ മുഹമ്മദ്,…

Read More
Click Here to Follow Us