അകാലത്തിൽ പൊലിഞ്ഞ അനുഗ്രഹീത കലാകാരൻ ബാലഭാസ്കറിന് പകരം “വിസ്മയം”പരിപാടിയിൽ ശബരീഷ് പ്രഭാകർ.

ബെംഗളൂരു : ബാലഭാസ്കറിന്റെ വിയോഗ വാർത്ത സംഗീത ലോകം കേട്ടത് വളരെ ഞെട്ടലോടെയായിരുന്നു, ഇപ്പോൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഈ വരുന്ന ഞായറാഴ്ച ബെംഗളൂരു മലയാളികൾക്കും അദ്ധേഹത്തിന്റെ വയലിൻ മാന്ത്രികത ആസ്വദിക്കാനുള്ള അവസരം ലഭിക്കുമായിരുന്നു,

കേരളത്തിലെയും കൊടുഗിലെയും പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് ധനസഹായം ലഭ്യമാക്കുക എന്ന ഉദ്ദേശവുമായി നായർ ഫ്രൻസ് അസോസിയേഷൻ ഒരുമയുടെ നേതൃത്വത്തിൽ നടത്തുന്ന സ്റ്റേജ് പ്രോഗ്രാമാണ് വിസ്മയം, പരിപാടിയിൽ പ്രധാന ഇനമായി ഒരുക്കിയിരുന്നത് ബാലഭാസ്കരന്റെ വയലിൻ തന്നെയായിരുന്നു, എന്നാൽ അദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്ന് മറ്റൊരാളെ തെരഞ്ഞെടുക്കുകയായിരുന്നു.

  മിന്നൽ വേഗത്തിൽ സി.ഐ.എസ്.എഫ്; വിമാനത്താവളത്തിൽ നഷ്ടപ്പെട്ട ഫോൺ 15 മിനിറ്റിൽ കണ്ടെത്തി, കയ്യടിച്ച് സോഷ്യൽ മീഡിയ

വരുന്ന ഞായറാഴ്ച്ച ഉച്ചക്ക് 2.30 ന് മലേഷ് പാളയയിലെ വി കെ കമ്യുണിറ്റി ഹാളിൽ ആണ് പരിപാടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരങ്ങളിലെ സമ്മർദ്ദവും ജീവിതശൈലിയും വില്ലനായി; ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ 'ബാക്ക് ആക്നെ' വ്യാപക്കുന്നതായി പഠനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts