കേൾക്കുന്നത് വെറും വ്യാജവാർത്ത! താൻ കോൺഗ്രസ് പാർട്ടിയുടെ സാമൂഹിക മാധ്യമ വിഭാഗത്തിന്റെ നേതൃസ്ഥാനത്തു നിന്ന് രാജിവച്ചു എന്ന വാർത്തയിൽ സത്യമില്ല;വിശദീകരണവുമായി കന്നഡ നടി രമ്യ ടിറ്ററിൽ.

ബെംഗളൂരു : കോൺഗ്രസ് സമൂഹമാധ്യമ വിഭാഗത്തിന്റെ ചുമതലയിൽനിന്ന് ഒഴിവാക്കിയെന്നും താൻ രാജിവച്ചെന്നുമുള്ള അഭ്യൂഹങ്ങൾ നടിയും മുൻ എംപിയുമായ ദിവ്യ സ്പന്ദന തള്ളി. പ്രചരിക്കുന്ന വിവരങ്ങൾ അസംബന്ധമാണെന്നും താൻ ഇപ്പോഴും പദവിയിലുണ്ടെന്നും അവർ ട്വീറ്റ് ചെയ്തു. ദിവ്യ സ്പന്ദനയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ ‘കോൺഗ്രസ് സോഷ്യൽ മീഡിയ ഇൻ ചാർജ്’ എന്ന വാചകം അപ്രത്യക്ഷമായതും മൂന്നു ദിവസമായി പാർട്ടി പരിപാടികളിൽനിന്നു വിട്ടുനിന്നതുമാണ് അഭ്യൂഹങ്ങൾക്കു വഴിവച്ചത്.

  ഗവർണർ വരാൻ വൈകി, ഗർഭിണിയായ ഭാര്യയുമായി വഴിയിൽ കുടുങ്ങിയ യുവാവ് റോഡിലിരുന്ന് പ്രതിഷേധിച്ചു, ബംഗളൂരുവിൽ വൻ ജനരോഷം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററിൽ അധിക്ഷേപിച്ചെന്ന് പേരിൽ പൊലീസ് ദിവ്യ സ്പന്ദനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇതിൽ അതൃപ്തരായ നേതൃത്വം നേതൃത്വം അവരെ ഒഴിവാക്കിയെന്നും ചുമതലകൾ മുതിർന്ന നേതാവ് മാർഗരറ്റ് ആൽവയുടെ മകൻ നിഖിൽ ആൽവയ്ക്കു കൈമാറിയെന്നുമാണ് വാർത്തകൾ പരന്നത് കൈമാറിയെന്നുമായിരുന്നു വാർത്തകൾ. മണ്ഡ്യയിൽനിന്നുള്ള മുൻ എംപിയായ ദിവ്യ കഴിഞ്ഞ വർഷം മേയിലാണ് കോൺഗ്രസിന്റ സാമൂഹിക മാധ്യമ വിഭാഗത്തിന്റെ മേധാവിയായി ചുമതല ഏറ്റെടുത്ത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന: സംസ്ഥാനത്തെ ആന ക്യാമ്പുകളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കി; വിവരങ്ങൾ ഇതാ
[masterslider id="10"]

Related posts