കര്‍ണാടക സംസ്ഥാന യുവജനോത്സവം നവംബര്‍ 24,25 തിയ്യതികളില്‍

ബെംഗളൂരു : കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ യുവാക്കള്‍ക്കായി യുവജനോത്സവം സംഘടിക്കുന്നു . 2018 നവംബര്‍ 24,25 തിയ്യതികളില്‍ ഇന്ദിരാനഗര്‍ 5th മെയിന്‍ , 9th ക്രോസിലുള്ള കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ മൂന്ന് വേദികളിലായി നടക്കും. പദ്യം ചൊല്ലല്‍, ലളിതഗാനം , ശാസ്ത്രീയ സംഗീതം , നാടന്‍ പാട്ട്, മാപ്പിള പ്പാട്ട് , പ്രസംഗം (മലയാളം) , നാടോടി നൃത്തം , ഭരതനാട്യം , മോഹിനിയാട്ടം , കുച്ചുപ്പുടി ,ഓട്ടന്‍തുള്ളല്‍, മിമിക്രി , മോണോആക്റ്റ് , സംഘനൃത്തം , കൈകൊട്ടിക്കളി(തിരുവാതിര) ,…

Read More

ശബരിമല ആചാര സംരക്ഷണമാവശ്യപ്പെട്ട് അയ്യപ്പ ടെമ്പിൾ അസോസിയേഷന്റെ നേതൃത്വത്തിൽ നാമജപയാത്ര നടത്തി.

ബെംഗളൂരു: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച വിധി പുനഃപരിശോധിക്കണമെന്നും ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ശ്രീ അയ്യപ്പ ടെമ്പിൾ അസോസിയേഷന്റെ നേതൃത്വത്തിൽ നാമജപയാത്ര നടന്നു. ഫ്രീഡം പാർക്കിൽ വൈകുന്നേരം നടന്ന നാമജപയാത്രയിൽ നിരവധി പേർ പങ്കെടുത്തു. ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്കും രാഷ്ട്രപതിക്കും നിവേദനം നൽകാനും തീരുമാനിച്ചു. കോടിക്കണക്കിന് വരുന്ന അയപ്പ ഭക്തൻമാരുടെ വിശ്വാസം സംരക്ഷിക്കണമെന്നും വിധി സുപ്രീം കോടതി പുനഃപരിശോധിക്കണമെന്നും അസോസിയേഷൻ അംഗങ്ങൾ ആവശ്യപ്പെട്ടു. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ ഓർഡിനൻസ് പുറപ്പെടുപ്പിക്കാൻ രാഷ്ട്രപതിയോട് നിവേദനത്തിലൂടെ ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്. രാഹുൽ ഈശ്വർ, സ്വാമി ഭാർഗവരാം, സ്വാമി…

Read More

ശ്രീമുത്തപ്പൻ സേവാസമിതി ട്രസ്റ്റിന്റെ പൊതുമീറ്റിംഗ് ഞായറാഴ്ച റിംഗ്റോഡിനടുത്തുള്ള വി.വി കൺവെൻഷൻ ഹാളിൽ;രാഹുൽ ഈശ്വർ പങ്കെടുക്കും.

ബെംഗളൂരു: ശ്രീമുത്തപ്പൻ സേവാസമിതി ട്രസ്റ്റിന്റെ പൊതുമീറ്റിംഗ് 14ന് ഞായറാഴ്ച റിംഗ്റോഡിനടുത്തുള്ള വി.വി കൺവെൻഷൻ ഹാളിൽ വൈകുന്നേരം 3മണിമുതൽ ആരംഭിക്കുകയാണ്..! മടപ്പുര നിർമ്മാണത്തിന് വേണ്ടിയുള്ള ഭൂമിക്ക് വേണ്ടി ഭക്തജനങ്ങളുടെ സഹകരണം എന്ന വിഷയത്തിലും,മുത്തപ്പ ചരിതം ജനങ്ങളിലെത്തിക്കാനും ,സാമൂഹ്യ രംഗത്ത് വിവിധ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന ശ്രീ. രാഹുൽ ഈശ്വർ മുഖ്യപ്രഭാഷണം നടത്തുന്നു..! യോഗത്തിൽ സാമൂഹ്യ രംഗത്തെ പ്രഗത്ഭരും ,വിവിധ മലയാളി സംഘടനാ നേതാക്കൻമാരും പങ്കെടുക്കുന്നു….

Read More

പ്രളയ ദുരിതബാധിതരെ സഹായിക്കാനായി ബിഎംഎഫ് ഒരുക്കുന്ന”നെഞ്ചോരം” ദൃശ്യവിരുന്നിന് ഇനി രണ്ടു നാൾ മാത്രം.

ബെംഗളൂരു : നഗരത്തിലെ സേവനതല്പരരായ യുവാക്കൾ മൊത്തം ഇതിനകം നെഞ്ചോടു ചേർത്ത ബിഎംഎഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ “നെഞ്ചോരം 2018” ഇതിഹാസക്കുതിപ്പിന്‌ തയ്യാറെടുക്കുകയാണ്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ബിഎംഎഫ് എന്ന സംഘടനയുടെ ഒരുപറ്റം സന്നദ്ധ പ്രവർത്തകർ അണിയിച്ചൊരുക്കുന്ന ഒരു മെഗാ ഷോ ആയാണ് നെഞ്ചോരം വിലയിരുത്തപ്പെടുന്നത്.ഇവന്റ് മാനേജ്മെൻറ് ടീമുകളുടെ തള്ളിക്കയറ്റവും അമിത പരസ്യവും ഒന്നും ഇല്ലാതെ തന്നെ ബെംഗളൂരു മലയാളി മനസ്സുകളിലേക്കെത്താൻ നെഞ്ചോരത്തിനായി. ബിഎംഎഫ് പ്രവർത്തകരാണ് ഓരോ ടീമിലും കാര്യങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത് എന്നതാണ്. ഔട്ട് സോഴ്സ് ചെയ്ത പ്രൊഫെഷണൽസ് ആരും തന്നെയില്ല. ഇതു പോലെ ഒരു മെഗാഷോ…

Read More

ശബരിമലയിലെ നിലവിലെ ആചാരങ്ങള്‍ മാറ്റുന്നതില്‍ പ്രതിഷേധിച്ച് 14 ന് നഗരത്തിലെ അയ്യപ്പ ക്ഷേത്രഭരണ സമിതികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ വന്‍ നാമജപ ഘോഷയാത്ര;

ബെം​ഗളുരു: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശബരിമലയിലെ നിലവിലെ ആചാരങ്ങള്‍ മാറ്റുന്നതില്‍ പ്രതിഷേധിച്ച് 14 ന് നഗരത്തിലെ അയ്യപ്പ ക്ഷേത്രഭരണ സമിതികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ വന്‍ നാമജപ ഘോഷയാത്ര നടത്തുന്നു.പരിപാടിയില്‍ ആയിരക്കണക്കിന് ഭക്ത ജനങ്ങള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രതിഷേധ പരിപാടികള്‍ മുന്നില്‍ നിന്ന് നയിക്കാന്‍ നഗരത്തിലെ എല്ലാ അയ്യപ്പ ക്ഷേത്രങ്ങളുടെയും ഭാരവാഹികള്‍ ചേര്‍ന്ന് ശ്രീ അയ്യപ്പ ടെമ്പിള്‍ അസോസിയേഷന്‍ ബെം​ഗളുരുന് രൂപം നല്‍കി. കെ വി ഗിരീഷ്‌ കുമാര്‍ (കണ്‍വീനര്‍),ശിവറാം,ജയറാം,രാമസ്വാമി,പി ജി മുരളീധരന്‍ ,എം ലോകനതന്‍ (ജോയിന്റ് കണ്‍വീനര്‍) എന്നിവരാണ്‌ ഭാരവാഹികള്‍,ഇന്നലെ ജാലഹള്ളി ക്ഷേത്രത്തില്‍ നടന്ന…

Read More

ദസറയോടനുബന്ധച്ച് മൈസൂരു കൊട്ടാരമുറ്റത്ത് ഇന്ന് മുതല്‍ നടക്കുന്ന സാംസ്കാരിക സായാഹ്നത്തിൽ പ്രമുഖർ പങ്കെടുക്കുന്ന സംഗീത-നൃത്ത പരിപാടികൾ അരങ്ങേറും.

മൈസൂരു: ദസറയോടനുബന്ധച്ച് മൈസൂരു കൊട്ടാരമുറ്റത്ത് ഇന്ന് മുതല്‍ നടക്കുന്ന സാംസ്കാരിക സായാഹ്നത്തിൽ പ്രമുഖർ പങ്കെടുക്കുന്ന സംഗീത-നൃത്ത പരിപാടികൾ അരങ്ങേറും. പത്തിന് വൈകീട്ട് ആറിന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി സാംസ്കാരിക പരിപാടികൾ ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുക്കപ്പെടുന്ന ഒരു സംഗീതവിദ്വാന് അദ്ദേഹം പുരസ്കാരവും സമ്മാനിക്കും. പത്തിന് രാത്രി ഉദ്ഘാടനത്തിനുശേഷം ബെംഗളൂരുവിൽനിന്നുള്ള കലാകാരന്മാർ അവതരിപ്പിക്കുന്ന ഗജ ഗൗരവ എന്ന നൃത്തനാടകം അരങ്ങേറും. 11-ന് വൈകീട്ട് 6.45-ന് സമീർ റാവു, വംശിധർ എന്നിവർ അവതരിപ്പിക്കുന്ന പുല്ലാങ്കുഴൽ ഫ്യൂഷൻ, രാത്രി 8.30-ന് ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിക്കുന്ന നൃത്തപരിപാടി. 12-ന് വൈകീട്ട് 7.30-ന്…

Read More

മാതൃഭാഷയുടെ മഹത്വം വിളിച്ചോതി സർഗധാരയുടെ “എന്റെ മലയാളം”

ബെംഗളൂരു : സർഗധാരയുടെ എന്റെ മലയാളം എന്ന പരിപാടി പ്രസിഡന്റ് ശാന്തമേനോന്റെ അധ്യക്ഷതയിൽ നടന്നു. മുഖ്യാതിഥിയായെത്തിയ പയ്യന്നൂർ മലയാളഭാഷാ പാഠശാല ഡയറക്ടർ ടി.പി.ഭാസ്കരപൊതുവാൾ, മറ്റുള്ളവരെക്കുറിച്ച്‌ നല്ലത്‌ പറയുകയും നന്മയുടെ പാതയിലൂടെ സഞ്ചരിക്കുകയും ചെയ്യുമ്പോൾ, നാം നമ്മെത്തന്നെ ശുദ്ധീകരിക്കുന്നുവെന്നും,മാതാപിതാക്കളെയും ഗുരുവിനെയും മനസ്സിൽ വണങ്ങുന്നത് നേർവഴി സ്വയം തെളിക്കുന്നതാണെന്നു മനസ്സിലാക്കണമെന്നും, മാതൃഭാഷാമത്സരത്തിൽ പങ്കെടുത്ത കുട്ടികളെ അഭിസംബോധന ചെയ്തുകൊണ്ട്  പറഞ്ഞു. വിഷ്ണുമംഗലം കുമാർ, രാജേഷ് വെട്ടൻതൊടി, ആതിരമധു എന്നിവർ മത്സരങ്ങളുടെ വിധികർത്താക്കളായിരുന്നു.മറുനാട്ടിലും തങ്ങൾ മലയാളത്തെ മറന്നിട്ടില്ല എന്ന് മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ തെളിയിച്ചു.മുഖ്യാതിഥി സമ്മാനങ്ങൾ വിതരണം ചെയ്തു.സഹദേവൻ മുഖ്യാതിഥിയെ പരിചയപ്പെടുത്തി.പി.കൃഷ്ണകുമാർ…

Read More

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നിലപാടുകളെടുക്കാൻ നഗരത്തിലെ അയ്യപ്പക്ഷേത്രങ്ങളുടെ സംയുക്ത യോഗം ഇന്ന് ജാലഹള്ളിയിൽ.

ബെംഗളൂരു : ശബരിമലയിലെ നിലവിലെ ആചാരങ്ങൾ മാറ്റുന്നതിൽ പ്രതിഷേധിക്കാനും ഭാവി നടപടികൾ തീരുമാനിക്കാനുമായി ബെംഗളൂരുവിലെ എല്ലാ അയ്യപ്പക്ഷേത്രങ്ങളിലെയും ഭാരവാഹികൾ ഇന്നു സംയുക്ത യോഗം ചേരും. ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ വൈകിട്ട് ആറിനാണ് യോഗമെന്നു ക്ഷേത്രസമിതി സെക്രട്ടറി ജെ.സി.വിജയൻ അറിയിച്ചു. ഫോൺ: 9686155505, 9845767243, 9845719326.

Read More

വിട പറഞ്ഞ അനുഗ്രഹീത കലാകാരന് സംഗീതാഞ്ജലി ഒരുക്കി മ്യൂസിക് കഫേ.

ബെംഗളൂരു: കേരളസമാജം ചാരിറ്റബിൾ സൊസൈറ്റി ബെംഗളൂരു മ്യൂസിക് കഫെയുടെ സഹകരണത്തോടെ അകാലത്തിൽ മരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന് സംഗീതംകൊണ്ട് ആദരാഞ്ജലി. ചാരിറ്റബിൾ സൊസൈറ്റി ഹാളിൽനടന്ന അനുശോചനയോഗത്തിനുശേഷം മ്യൂസിക് കഫെയിലെ അംഗങ്ങൾ സംഗീതംകൊണ്ട് ആദരാഞ്ജലിയർപ്പിച്ചു. കണ്ണീർപ്പൂക്കൾ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രശോഭ്, ഷിമോൻ, ക്രിസ് എന്നിവർ നേതൃത്വം നൽകി. സൊസൈറ്റി പ്രസിഡന്റ് പി.ഡി. പോൾ, മഹിളാസമിതി ചെയർേപഴ്‌സൺ മിനി നമ്പ്യാർ, മ്യൂസിക് കഫെ ഡയറക്ടർ എ.ആർ. ജോസ്, രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.

Read More

ബാം​ഗ്ലൂർ ന​ഗരത്തിലെ കായംകുളം കൊച്ചുണ്ണി പോലീസ് പിടിയിൽ

ബെം​ഗളുരു: വ്യത്യസ്തനായ കള്ളൻ ഒടുവിൽ പോലീസ് പിടിയിൽ. മോഷണ കേസുകളിൽ അകത്താകുകയും പരോളിലിറങ്ങി വീണ്ടും മോഷണം നടത്തുകയും ചെയ്ത തമിഴ്നാടി സ്വദേശി വിൻസെന്റ്(62) ആണ് അറസ്റ്റിലായത്. എന്നാൽ ഇയാളെ വ്യത്യസ്തനാക്കുന്നത് എന്തെന്നാൽ, എത്ര തുകക്ക് മോഷണം നടത്തിയാലും അതിൽ നിന്നൊരു പങ്ക് കൃത്യമായി ഇയാൾ അനാഥാലയങ്ങളിൽ എത്തിച്ചിരുന്നു. ചെറുതോ, വലുതോ ആയ തുകകൾ എല്ലാ മോഷണത്തിൽ നിന്നും മാറ്റി വച്ച് ഇത്തരത്തിൽ കൊടുത്തിരുന്നത് താൻ ഒരു അനാഥനായതിനാലാണ് എന്നാണ് ഇയാൾ പറയുന്നത്. കലാശിപാളയത്തിൽ താമസിക്കുന്ന പ്രതിയിൽ നിന്നും അറസ്റ്റിലാകുമ്പോൾ പോലീസിന് ലഭിച്ചത് ഏകദേശം 16.25…

Read More
Click Here to Follow Us