യുവഎഴുത്തുകാരനായ സുഭാഷ്‌ചന്ദ്രന്റെ”സമുദ്രശില”യുടെ ബെംഗളൂരുവിലെ പ്രകാശനം മേയ് 19ന്.

ബെംഗളൂരു :”ഘടികാരം നിലക്കുന്ന സമയം”എന്ന പ്രഥമ കഥയിലൂടെ ശ്രദ്ധേയനായ കഥാകൃത്തും മലയാളത്തിലെ പ്രധാന സാഹിത്യ പുരസ്കാരങ്ങളായ സാഹിത്യ അക്കാദമി , വയലാർ അവാർഡുകൾ നേടിയ ‘മനുഷ്യന്‌ ഒരു ആമുഖം ‘എന്ന ക്ലാസിക് മാനമുള്ള നോവലിന്റെ കർത്താവും മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യ പ്രസിദ്ധീകരണമായ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരും പുരോഗമന ചിന്തകനും നല്ലൊരു പ്രഭാഷകനും സർവ്വോപരി മനുഷ്യപ്പറ്റുള്ള യുവഎഴുത്തുകാരനുമായ സുഭാഷ്‌ ചന്ദ്രൻ മലയാള നോവൽ സാഹിത്യത്തെപ്പറ്റി സംസാരിക്കുന്നു. മെയ് പത്തൊമ്പത്‌ ഞായർ രാവിലെ പത്തരയ്‌ക്ക് എച്ച്എഎൽ കൈരളീനിലയം സ്‌കൂൾ ആഡിറ്റോറിയത്തിൽ . സുഭാഷ്‌ചന്ദ്രന്റെ “സമുദ്രശില” എന്ന…

Read More

വിദേശജോലി ആഗ്രഹിക്കുന്ന നഴ്സുമാർക്ക് സുവർണാവസരം.

ബെംഗളൂരു : ബി.എസ്.സി നഴ്സിങ് ബിരുദവും 3 വർഷത്തെ പ്രവൃത്തി പരിചയവുമുള്ള നഴ്സുമാർക്ക് വിദേശജോലി നേടാൻ ഒരു സുവർണാവസരം. കുവൈറ്റിനെ സമാ മെഡിക്കൽ ഗ്രൂപ്പിലേക്ക് നഴ്സുമാരെ ആവശ്യമുണ്ട്. കേരള സർക്കാറിന്റെ നിയന്ത്രണത്തിലുള്ള നോർക്ക റൂട്ട്സ് മുഖേനയാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. വിസ, ടിക്കറ്റ്, താമസം സൗജന്യമാണ്, താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് തങ്ങളുടെ മെയ് 16ന് മുൻപായി ബയോഡാറ്റ അയക്കുക. അഭിമുഖം ഈ മാസം 28ന് ബെംഗളൂരുവിൽ വച്ച് നടക്കും. നോർക്ക റൂട്ട്സിനെ ബന്ധപ്പെടാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Read More

ഭിന്നലൈംഗിക വിഭാഗക്കാർക്കായുള്ള രാജ്യത്തെ ആദ്യ തൊഴിൽമേള ബെംഗളൂരുവിൽ!

ബെംഗളൂരു: ഭിന്നലൈംഗിക (എൽ.ജി.ബി.ടി.) വിഭാഗക്കാർക്കായുള്ള രാജ്യത്തെ ആദ്യ തൊഴിൽമേള ‘പ്രൈഡ് സർക്കിൾ’ എന്ന സംഘടന ജൂലായ് 12-ന് ഹോട്ടൽ ലളിത് അശോകിൽ സംഘടിപ്പിക്കുന്നു. 2020-ഓടെ ഭിന്നലൈംഗിക വിഭാഗക്കാർക്ക് ആയിരത്തോളം തൊഴിലവസരങ്ങളുണ്ടാക്കുന്നതിന്റെ ഭാഗമായിട്ടാണ് മേള സംഘടിപ്പിക്കുന്നത്. തൊഴിൽമേളയിൽ അമ്പതോളം കമ്പനികൾ പങ്കെടുക്കുമെന്ന് ‘പ്രൈഡ് സർക്കിൾ’ അധികൃതർ അറിയിച്ചു. ഐ.ടി., ഫ്രണ്ട്ഓഫീസ്, ഓഫീസ് അഡ്മിൻ, ഹൗസ്‌കീപ്പിങ് തുടങ്ങിയ മേഖലകളിലാണ് അവസരമുണ്ടാവുക. തൊഴിലവസരങ്ങളും ഭിന്നലൈംഗിക വിഭാഗക്കാരും ബെംഗളൂരുവിൽ കൂടുതലായതിനാലാണ് ഇവിടെ തൊഴിൽമേള സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്ന് സംഘാടകർ പറഞ്ഞു. താത്പര്യമുള്ള ഉദ്യോഗാർഥികൾ [email protected] എന്ന മെയിലിൽ അറിയിക്കണം.

Read More

കേരള സമാജം ഹ്രസ്വ ചലച്ചിത്ര മൽസരം സംഘടിപ്പിക്കുന്നു; ഒന്നാം സമ്മാനം 25000 രൂപ.

ബെംഗളൂരു : കേരള സമാജം നടത്തുന്ന ഹ്രസ്വ ചലച്ചിത്ര മൽസരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം. സാമൂഹിക സാംസ്കാരിക – മാനുഷിക വിഷയങ്ങളിൽ 5മുതൽ 30 മിനിറ്റ് വരെ ദൈർഘ്യമുള്ള ഡോക്യുമെൻററി, ആനിമേഷൻ, ഡ്രാമ, ലൈവ് ആക്ഷൻ, കോമഡി വിഭാഗത്തിലാണ് മൽസരങ്ങൾ നടത്തുന്നത്. എൻട്രികൾ ജൂൺ 15 വരെ സമർപ്പിക്കാം, ജൂലൈ 7ന് ഇന്ദിരാനഗർ കൈരളി നികേതൻ ഹാളിൽ വച്ച് നടക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. ഒന്നാം സമ്മാനം 25000 രൂപയാണ്, ഏറ്റവും നല്ല നടൻ നടി എന്നിവർക്ക് 5000 രൂപ വീതവും സമ്മാനമുണ്ട്. എൻട്രി…

Read More

മഡിവാളയിൽ താമസിക്കുന്ന മലയാളിയുവാവിനെ കാണാനില്ല എന്ന് പരാതി.

ബെംഗളൂരു : ഉല്ലാസ് .യു.പിള്ള എന്ന 32 വയസ്സുകാരനെ മേയ് ഒന്നാം തീയതി മുതൽ കാണ്മാനില്ല എന്ന് പരാതി. ചെങ്ങന്നൂർ ഓതറ സ്വദേശിയാണ്, എച്ച്.എസ്.ആർ ലേ ഔട്ടിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം മടിവാള മാരുതി നഗറിലാണ് താമസം, ഈ മാസം ഒന്നാം തീയതി ബി.ഇ.എൽ റോഡിലുള്ള കൂട്ടുകാരുടെ റൂമിൽ പോയിരുന്നു, വൈകിട്ട് അദ്ദേഹത്തെ കൂട്ടുകാർ ഹെബ്ബാളിൽ ഡ്രോപ്പ് ചെയ്തതായി പറയുന്നു, അതിന് ശേഷം ഉല്ലാസിനെ കുറിച്ച് ഒരു വിവരവുമില്ല, മൊബൈൽ സ്വിച്ച്‌ഓഫ്‌ ആണ്, ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ കിട്ടുന്നവർ…

Read More

‘ചിത്രവിപഞ്ചികയുടെ നിത്യകാമുകൻ’…ഹൃദ്യാനുഭവമായി സർഗധാര സാംസ്‌കാരികസമിതിയുടെ വയലാര്‍ അനുസ്മരണ പരിപാടി.

ബെംഗളൂരു : ആദ്ധ്യാത്മിക മനസ്സുള്ള യുക്തിവാദിയും വിപ്ലവകാരിയുമായ കവിയായിരുന്നു വയലാർ രാമവർമ്മ.അദ്ദേഹത്തിന്റെ ചലച്ചിത്രഗാനരചനകൾ മലയാളികൾ ഹൃദയത്തിലേറ്റി തലമുറകളായി കൊണ്ടുനടക്കുന്നു .വയലാറെഴുതി ദേവരാജൻ മാഷ് ഈണം നൽകി യേശുദാസ്‌ ആലപിച്ച ശ്രുതി മധുര ഗാനങ്ങൾ മലയാളിസമൂഹത്തെ വളരെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട് . മലയാള സിനിമാഗാനവിഭാഗത്തിന്റെ സുവർണ്ണ കാലമായിരുന്നു അത് .അതുപോലൊരു ത്രിമൂർത്തിസംഗമം ഇനി സംഭവിക്കാൻ യുഗങ്ങളോളം കാത്തിരിക്കേണ്ടിവരും ….സർഗധാര സാംസ്‌കാരികസമിതി വിലയിരുത്തി . വയലാർ അനുസ്മരണത്തിന്റെ ഭാഗമായി സർഗധാര സംഘടിപ്പിച്ച ‘ചിത്രവിപഞ്ചികയുടെ നിത്യകാമുകൻ ‘എന്ന സംഗീതപരിപാടി ആസ്വാദകർക്ക് വ്യത്യസ്തവും അവിസ്മരണീയവുമായ അനുഭവമായി .എഴുത്തുകാരൻ സുധാകരൻ രാമന്തളി…

Read More

നഗരത്തിലെ മലയാളി യുവാക്കളുടെ കൂട്ടായ്മയായ ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ് നടത്തുന്ന ക്രിക്കറ്റ് പ്രീമിയർ ലീഗ് 5ന് മഡിവാളയിൽ.

BMSC Premier League 2019 on 5th May at Madiwala St.Johns Quarters Ground

Read More

കേരള സമാജം ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷികാഘോഷം നടന്നു.

ബെംഗളൂരു : ബെംഗളൂരു കേരള സമാജം ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷികാഘോഷം ഉൽഘാടനം സിനർജി ഗ്രൂപ്പ് ചെയർമാൻ സാങ്കി പ്രസാദ് നിർവ്വഹിച്ചു. ആംബുലൻസ് സർവ്വീസിന്റെ ഉത്ഘാടനവും ഡയാലിസിസ് യൂണിറ്റിന്റെ പ്രഖ്യാപനവും നടത്തി. ചലച്ചിത്ര നടൻ ജഗദീഷ് മുഖ്യാതിഥി ആയിരുന്നു.പ്രസിഡന്റ് പി.ഡി.പോൾ, സെക്രട്ടറി ഇ.വി.പോൾ, പി കെ രമേശ്, ജോസഫ് ജോയ്, പി കെ വാസു എന്നിവർ സംസാരിച്ചു. പിന്നണി ഗായകരായ വിധു പ്രതാപ്, രഞ്ജിനി ജോസ് എന്നിവരുടെ ഗാനമേളയും അരങ്ങേറി.

Read More

സ്വകാര്യ ബസ്സുകളുടെ ചൂഷണത്തിന് എതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി മലയാളി യുവാവ്‌.

ബെംഗളൂരു : കല്ലട ട്രാവല്‍സുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങള്‍ക്ക് ശേഷം സ്വകാര്യ ബസ്സുകളുടെ ചൂഷണത്തിന് എതിരെ വ്യത്യസ്തമായ ഒരു പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുകയാണ് മലയാളിയായ ഒരു യുവാവ്‌. ഈ ആശയവുമായി കോട്ടയം പുതുപ്പള്ളിയിൽ നിന്നും അനു മോൻ സാലി എന്ന 20കാരൻ സൈക്കിളിൽ ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചു ., 27ന് പുലർച്ചെ യാത്ര തിരിച്ച അനു ഇന്ന്   ബംഗളൂരുവിൽ എത്തിച്ചേരും, യാത്രക്കാരോടുള്ള ജീവനക്കാരുടെ മോശം പെരുമാറ്റം മാറ്റണമെന്നും, ഭീമമായ ചാർജിനെ കുറയ്ക്കണമെന്നും ആണ് ചെറുപ്പക്കാരന്റെ ആഗ്രഹം, അനു എസ് എച് സ്കൂൾ ഓഫ്‌ മെഡിക്കൽ…

Read More

‘ചിത്രവിപഞ്ചികയുടെ നിത്യകാമുകൻ’വയലാർ അനുസ്മരണ പരിപാടി മെയ് 1ന് ജാലഹള്ളിയിൽ.

ബെംഗളൂരു : വയലാർ അനുസ്മരണത്തിന്റെ ഭാഗമായി സർഗധാര സാംസ്കാരികസമിതി ‘ചിത്രവിപഞ്ചികയുടെ നിത്യകാമുകൻ’ എന്ന ചലച്ചിത്രഗാന പരിപാടി സംഘടിപ്പിക്കുന്നു . മെയ് ഒന്നിന്‌ രാവിലെ പത്തരയ്‌ക്ക്  ജാലഹള്ളി വെസ്റ്റിലെ കേരളസമാജം നോർത്ത്‌ വെസ്റ്റ് ഹാളിൽ നടക്കുന്ന പരിപാടിയിൽ നഗരത്തിലെ ഗായികാഗായികമാർ പങ്കെടുക്കും. ഏകോപനം:ശശീന്ദ്രവർമ്മ.ഡോക്ടർ കെ .കെ.ബെൻസൺ മുഖ്യാതിഥിയാകും .സർഗധാര പ്രഡിഡന്റ്  ശാന്താമേനോൻ അദ്ധ്യക്ഷത വഹിക്കും .9964352148

Read More
Click Here to Follow Us