മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് കുട്ടിക്കവിയരങ്ങ് സംഘടിപ്പിക്കുന്നു.

ബെംഗളൂരു :ലോക മാതൃ ഭാഷാ ദിനത്തോടനുബന്ധിച്ചു കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് മലയാളം മിഷൻ മാതൃഭാഷാ പ്രതിജ്ഞയും, സമാജം മലയാളം മിഷൻ വിദ്യാർഥികൾ പങ്കെടുക്കുന്ന “കുട്ടി കവിയരങ്ങും” സംഘടിപ്പിക്കുന്നു. കെങ്കേരി സാറ്റലൈറ്റ് ടൗണിലെ ഭാനു സകൂളിൽ  Feb. 23 നു വൈകീട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ മലയാളം മിഷന് വേണ്ടിയുള്ള ദീർഘകാലത്തെ അധ്യാപനസേവനത്തിനു കേരളസർക്കാരിന്റെ ആദരവിനർഹരായ  സമാജത്തിലെ അധ്യാപികമാരെ ആദരിക്കും. For KERALA SAMAJAM BANGALORE SOUTH WEST(R) SATHEESH THOTTASSERY || SECRETARY Mob:+91 9845185326, 9341240641 www.keralasamajambsw.org

Read More

പ്രത്യയശാസ്ത്രത്തിലൂന്നിയ സംശുദ്ധ രാഷ്ട്രീയത്തിൽ നമ്മൾ കുടുങ്ങിക്കിടക്കുന്നതിൽ അർത്ഥമില്ല:ജിഗ്നേഷ് മേവാനി.

ബെംഗളൂരു : ജാതി ഉന്മൂലനം ചെയ്യാതെ മതേതര ഇന്ത്യ എന്ന ആശയം സാക്ഷാത്കരിക്കാനാവില്ല. സ്വേച്ഛാധിപത്യത്തിന്റെ ഉയർച്ചയും അതിനെതിരെ ഇപ്പോൾ നടക്കുന്ന ദേശവ്യാപകമായ പ്രതിഷേധവും മുസ്ലിങ്ങൾ, ദളിതർ തുടങ്ങിയ ന്യൂനപക്ഷ സമുദായങ്ങൾ അഭിമുഖീകരിക്കുന്ന നീതിനിഷേധത്തെക്കുറിച്ച് സംസാരിക്കാനും സെക്കുലറിസത്തെയും ഭരണഘടനയെക്കുറിച്ചുമുള്ള ആശയങ്ങൾ വികസിപ്പിക്കാനുമുള്ള മികച്ച അവസരമാണ് നൽകുന്നതെന്ന് ദലിത് നേതാവും സാമൂഹിക പ്രവർത്തകനുമായ ജിഗ്നേഷ് മേവാനി പറഞ്ഞു. ഫെബ്രുവരി 15 ന് ബെംഗളൂരുവിൽ “സെക്കുലർ ഡെമോക്രസി: വെല്ലുവിളികളും പ്രതീക്ഷകളും” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവിൽ ലിബർട്ടീസ് കളക്ടീവ് സംഘടിപ്പിച്ച “ഹം ദേഖേംഗെ – വോയ്‌സ് ഓഫ് ഡെമോക്രാറ്റിക്…

Read More

രക്തദാന ക്യാമ്പ് നടത്തി.

ബെംഗളൂരു: യെലഹങ്ക, ഹെബ്ബാൾ AlKMCC കമ്മിറ്റി യലഹങ്ക ശുശ്രുഷ ഹോസ്പിറ്റൽ മുൻവശം നടത്തിയ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാവിലെ 10:30 ന് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം നാലുമണിക്ക് സമാപിക്കുമ്പോൾ ജാതിമതഭേദമന്യേ വൻജനാവലി ക്യൂവിൽ ആയിരുന്നു. ഡോക്ടർ ശശിധര കുമാർ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. AIKMCC ഏരിയ  നേതാക്കളായ നസീർ റോയൽ മാർട്ട്, റഷീദ് യലങ്ക, മുനീർ ഹെബ്ബാൾ, അയ്യൂബ് ഹസനി നൗഷാദ് നൈസ്മാർട്ട്, അഷ്ഫാഖ്, അസീസ് യൂ കെ, ഫാഇദ്, സിയാദ് ഗഫൂർ,എന്നിവർക്കു പുറമേ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ റഹീം…

Read More

സിവിൽ ലിബർട്ടീസ് കളക്ടീവിന്റെ “ഹം ദേഖേങ്കേ”ഫെബ്രുവരി 15ന്.

ബെംഗളൂരു : ഇന്ത്യയുടെ ജനാധിപത്യവും ബഹുസ്വരതയും നിലനിർത്താനുള്ള പ്രതിരോധപ്രവർത്തങ്ങൾക്ക് ശക്തി പകരുക എന്ന ലക്ഷ്യത്തോടെ സിവിൽ ലിബർട്ടീസ് കളക്റ്റീവ് 2020 ഫെബ്രുവരി 15, ശനിയാഴ്ച്ച  ‘ഹം ദേഖേങ്കെ: ജനാധിപത്യപരമായ  വിയോജിപ്പിന്റെ സ്വരങ്ങൾ’  (Hum Dhekenge – Voices of Democratic Dissent) എന്ന പേരിൽ ഒരു പരിപാടി സംഘടിപ്പിക്കുന്നു. ഈ സമരങ്ങളിൽ സജീവ പങ്കാളിത്തം പുലർത്തുന്ന ആക്ടിവിസ്റ്റുകളും കലാകാരന്മാരും പങ്കെടുക്കുന്ന സംവാദങ്ങളും സാംസ്ക്കാരിക പരിപാടികളും ഇതിന്റെ ഭാഗമായി നടത്തും.  ഇന്ത്യയിലെ ദളിത് മുന്നേറ്റങ്ങളുടെ പ്രധാനനേതാക്കളിൽ ഒരാളും സാമൂഹ്യ പ്രവർത്തകനുമായ ജിഗ്നേഷ് മേവാനി മുഖ്യ പ്രഭാഷണം നടത്തും.…

Read More

പ്രവേശനോൽസവം നടത്തി.

ബെംഗളൂരു : രാജരാജേശ്വരി നഗർ മലയാളി സമാജം മലയാളം മിഷൻ കണിക്കൊന്ന,  സൂര്യകാന്തി പഠനക്ലാസ്സുകളിലേക്കുള്ള പ്രവേശനോത്സവം നടത്തി. മിഷൻ പ്രസിഡന്റ് കെ. ദാമോദരൻ ഉത്‌ഘാടനം നിർവഹിച്ചു. ഡോ. ജിജോ. ഇ. വി അധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാളം മിഷൻ വെസ്റ്റ് സോൺ സെക്രട്ടറി സതീഷ് തോട്ടശ്ശേരി, സമാജം സെക്രട്ടറി രാഗേഷ്, ശ്രീഹരി, അധ്യാപികമാരായ ജിഷ രമേഷ്, പാർവതി എന്നിവർ സംസാരിച്ചു. രമേഷ്,  ഷാജി കുന്നോത്ത്,  ചന്ദ്രൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Read More

സമൂഹ വിവാഹ ദമ്പതികളുടെ പുന:സമാഗമമൊരുക്കി കെ.എം.സി.സി.

ബെംഗളൂരു: കർണാടകത്തിൽ വിവിധ ചേരി പ്രദേശങ്ങളിൽ സാമ്പത്തികമായ പ്രയാസത്താൽ ദാമ്പത്യ ജീവിതം സ്വപ്നം കണ്ട 59 നിർധന കുടുംബങ്ങൾക്ക് എ.ഐ.കെ.എം.സി.സി ബെംഗളൂരു സെൻട്രൽ കമ്മിറ്റി 2019 ഫിബ്രവരി 10 ന് ഖുദ്ദുസ് സാഹിബ് ഈദ് ഗാഹിൽ സമൂഹ വിവാഹം സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങിലൂടെ വിവാഹിതരായി കുടുംബ ജീവിതം നയിക്കുന്ന കുടുംബങ്ങളുടെ പുന:സമാഗമം കഴിഞ്ഞ ദിവസം നടന്നു. എ.ഐ.കെ.എം.സി.സി യുടെ നിരവധി ചരിത്ര പ്രവർത്തനങ്ങളുടെ ഏടുകളിൽ ഈ കുടുംബസംഗമവും സ്ഥാനം പിടിച്ചു. വിവിധ ജീവിത സാഹചര്യത്തിൽ നിന്നും വിവാഹം എന്ന സ്വപ്ന ലോകത്തേയ്ക്ക് കൈ പിടിച്ച്…

Read More

സൈൻറ് വിൻസെന്റ് കുംബളങ്ങോട് പള്ളിയിൽ ഇടവക ദിനം ആചരിച്ചു.

ബെംഗളൂരു : സൈന്റ്. വിൻസെന്റ് കുംബളങ്ങോട് ഇടവക പള്ളിയിൽ ഈ ഞായറാഴ്ച (02.02.2020) വൈകിട്ടു 5 മണി മുതൽ ഇടവക ദിനം ആചരിച്ചു. വിശുദ്ധ കുർബാന, പബ്ലിക് മീറ്റിംഗ്, സമ്മാനദാനം, ഇടവക അംഗങ്ങളുടെ വിവിധ ഇനം കലാപരിപാടികളായ ഒപ്പന, മാർഗം കളി, സിനിമാറ്റിക് ഡാൻസ്, മൈം, സ്നേഹ വിരുന്ന് എന്നിവ അരങ്ങേറി. ,പ്രസ്തുത പരിപാടികളിൽ റെക്ടർ ഫാദർ റാഫി അധ്യക്ഷൻ ആയിരുന്നു, ശ്രീ. സുരേഷ് കൊടൂർ വിശിഷ്ട അതിഥിയായി. ഇടവക വികാരി ഫാ.സിബി കരികില മറ്റത്തിൽ ,ഫാ. ബിനു ഒ.എഫ്.എം, ഫാ.കുര്യാക്കോസ് ഒ.എഫ് .എം…

Read More

ബി.എം.എസ്.സി ബാഡ്മിൻറൺ ടൂർണമെൻറ്;സമ്മാനത്തുക 5000 രൂപ.

ബെംഗളൂരു : ക്രിക്കറ്റ്, ഫുട്ബാൾ ടൂർണമെൻറുകൾക്കുശേഷം ബംഗളൂരുവിലെ മലയാളികളുടെ കായിക കൂട്ടായ്മയായ ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ് ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഒമ്പതിന് രാവിലെ മുതൽ ഗൊട്ടികരെ ഫിറ്റോൺ സ്പോർട്സിലാണ് ബാഡ്മിൻറൺ ടൂർണമെൻറ് നടക്കുക. ബംഗളൂരുവിലെ മലയാളികൾക്ക് എല്ലാവർക്കും ടീമായി ടൂർണമെൻറിൽ പങ്കെടുക്കാൻ അവസരമൊരുക്കുന്ന തരത്തിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. ബാഡ്മിൻറൺ കളിക്കാൻ അറിയുന്ന ബംഗളൂരു മലയാളിയായ ഏതൊരാൾക്കും മത്സരത്തിൽ പങ്കെടുക്കാം. മത്സരമെന്നതിനാക്കാൾ സൗഹൃദത്തിനും കായിക വിനോദങ്ങൾ പ്രൊത്സാഹിപ്പിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും വേണ്ടിയാണ് ടൂർണമെൻറ് നടത്തുന്നത്. മൂന്നു പുരുഷന്മാരും ഒരു വനിതയും ഉൾപ്പെട്ട നാലുപേരടങ്ങിയ…

Read More

“സർഗ്ഗധാരയുടെ അക്ഷരപഥത്തിലെ പുതുനാമ്പുകൾ”

ബെംഗളൂരു : വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട്‌ സ്വയം നവീകരിക്കുന്ന സംഘടനയാണ് ബംഗളുരുവിലെ സർഗധാര സാംസ്‌കാരിക സമിതി .എസ്‌ .നവീൻ (ഗോസ് ഓൺ കണ്ട്റി),ദിലീപ് മോഹൻ( പറങ്ങോടൻ ),ശിഹാബുദ്ദീൻ കെ .ജെ (ഫെതേർഡ്‌ വേർഡ്സ് )എന്നീ യുവഎഴുത്തുകാരുടെ പുസ്തകങ്ങൾ അവലോകനം ചെയ്തുകൊണ്ട് സർഗധാര നടത്തിയ ‘അക്ഷരപഥത്തിലെ പുതുനാമ്പുകൾ’ ശ്രദ്ധേയമായി  .കൊച്ചുകഥകളുടെ സമാഹാരമായ ഗോസ് ഓൺ കണ്ട്റി ,എഴുത്തുകാരി അനിത പ്രേംകുമാർ അവലോകനം ചെയ്തു . ഷാജി അക്കിത്തടം ,ജിഷ സരോഷ് എന്നിവർ ആസ്വാദനം നിർവഹിച്ചു .മീരയാണ് ഫെതേർഡ്‌ വേർഡ്സ് അവലോകനം ചെയ്തത് .രതി,ഷിഹാബുദ്ദീന്റെ മലയാള കവിത…

Read More

നോർക്ക ഇൻഷ്യൂറൻസ് കാർഡിനുള്ള അപേക്ഷ സ്വീകരിച്ചു

ബെംഗളൂരു :ടി .സി .പാളയ  കൈരളി വെൽഫേർ  അസോസിയേഷൻ  അംഗങ്ങളുടെ   നോർക്ക ഇൻഷുറൻസ് കാർഡ്  അപേക്ഷകൾ   വൈസ്  പ്രസിഡന്റ്   ജോണി  കുരിയനിൽ നിന്ന്   നോർക്ക ഓഫീസർ റീസ രഞ്ജിത്തിന്  സ്വീകരിച്ചു..

Read More
Click Here to Follow Us