ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചിത്രമേളയ്ക്ക് തുടക്കമാകുന്നു; ഓൺലൈനായി രജിസ്റ്റർ ചെയ്യാം

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചിത്രമേളയ്ക്ക് ( ബി.ഐ.എസ്.എഫ്.എഫ്.) സൈറ്റിൽ https://www.bisff.in രജിസ്റ്റർ ചെയ്ത് ഓൺലൈനായി മേളയിൽ പങ്കെടുക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ചലച്ചിത്രമേള വ്യാഴാഴ്ചയാണ് തുടങ്ങുന്നത്. കോവിഡ് വ്യാപന സാഹചര്യത്തിൽ ഇത്തവണ ഓൺലൈനിലാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. പൂർണമായും സൗജന്യമായാണ് രജിസ്ട്രേഷൻ. പ്രമുഖ സംവിധായകൻ റുബൻ ഓസ്റ്റ്‌ലുൻഡ്‌ ഓൺലൈനിലൂടെ മേള ഉദ്ഘാടനം ചെയ്യും. സംവിധായകരും സാങ്കേതിക പ്രവർത്തകരും പങ്കെടുക്കുന്ന വെബിനാറുകളും മേളയോടനുബന്ധിച്ച് സംഘടിപ്പിക്കും. ഇന്ത്യൻ മത്സരവിഭാഗം, കർണാടക മത്സരവിഭാഗം, അന്താരാഷ്ട്ര മത്സരവിഭാഗം, അനിമേഷൻ മത്സരവിഭാഗം എന്നിങ്ങനെ നാലു മത്സരവിഭാഗങ്ങളാണ് മേളയിലുള്ളത്. ആദ്യദിനം ഫ്രാൻസ്, യു.എസ്., റഷ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഹ്രസ്വചിത്രങ്ങളാണ്…

Read More

വിജയത്തിളക്കം ആവർത്തിച്ച് കേരള സമാജം ഐ.എ.എസ് അക്കാദമി.

1 – ഐ എഫ് എസ് , 3 – ഐ എ എസ്  4 -ഐ പി എസ് , 4 ഐ ആര്‍ എസ്   ബെംഗളൂരു: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്കുകൾ കൈവരിച്ച്   ബാംഗ്ലൂർ കേരള സമാജം ഐ. എ .എസ് അക്കാദമിക്ക് തകര്‍പ്പന്‍ ജയം. മൂന്നു മലയാളികൾ ഉൾപ്പെടെ12 പേർ തെരഞ്ഞെടുക്കപ്പെട്ടു. 105-ാം റാങ്കോടെ തിരുവനന്തപുരം തിട്ടമംഗലം പ്രശാന്തിയിൽ റിട്ട. കോഓപ്പറേറ്റീവ് സൊസൈററി അസി. രജിസ്ട്രാർ ശ്രീകുമാരൻ നായരുടെയും രജനീ ദേവിയുടെയും മകനും ബെംഗളൂരു എ.ഐ.ജി. അനലിറ്റിക്സിൽ  എൻജിനീയറുമായ…

Read More

മായാമാധവം ഗോകുലോത്സവം സമാപിച്ചു.

ബെംഗളൂരു : ബാലഗോകുലം ബെംഗളൂരുവിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 1ന് ആരംഭിച്ച മായാമാധവം ഗോകുലോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് സാംസ്കാരികസമ്മേളനം ഓഗസ്റ്റ് 2 ഞായറാഴ്ച വൈകുന്നേരം ഓൺലൈനിൽ നടന്നു. പ്രശസ്ത അഷ്ടപദിയാട്ടം, മോഹിനിയാട്ടം കലാകാരി കലാമണ്ഡലം ഷീബ കൃഷ്ണകുമാർ ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു. ഷീബാ കൃഷ്ണകുമാർ പ്രശസ്ത കഥകളി ഗുരു പദ്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമൻ മാസ്റ്ററുടെ ശിഷ്യയാണ്. സമ്മേളനത്തിൽ ബാലഗോകുലം ബെംഗളൂരു പ്രസിഡണ്ട് ശ്രീ ജയശങ്കർ എം.സി അദ്ധ്യക്ഷത വഹിച്ചു. അഷ്ടപദിയാട്ടം എന്ന അപൂർവ്വ നൃത്തരൂപത്തെക്കുറിച്ചും സമകാലിക കലാരംഗത്തെക്കുറിച്ചും കലാമണ്ഡലം ഷീബ കൃഷ്ണകുമാറിനോട് മായാമാധവം സംയോജകനും ബാലഗോകുലം…

Read More

ഇതുവരെ പേരില്ലാത്ത ഡെംളൂരിലെ ഈ റോഡിന് ഇനി ഏറ്റവും ബുദ്ധിയുള്ള പേര് !

ബെംഗളൂരു: ഡോംലൂരിലെ ദൂപനപാളയയിലെ ഇത് വരെ പേരില്ലാതിരുന്ന ഒരു റോഡിനു ഒടുവിൽ ഒരു പേര് കിട്ടിയിരിക്കുന്നു. മുഗൾ രാജാവ് അക്ബറിന്റെ സഭയിലെ ബുദ്ധിമാനായ ബീർബലിന്റെ പേര് കിട്ടിയ ഈ റോഡ് ബീർബൽ സ്ട്രീറ്റ് എന്നാണ്  ഇനി മുതൽ അറിയപ്പെടാൻ പോകുന്നത്.  ഏകദേശം 2000 പേർ ബീർബൽ സ്ട്രീറ്റിൽ താമസിക്കുന്നുണ്ട്. തന്റെ വാർഡിലെ റോഡുകൾക് ചരിത്ര സംബന്ധമായ പേരുകൾ നൽകാൻ ശ്രദ്ധിക്കുന്ന ആളാണ് ഡോംലൂരിലെ കോര്പറേറ്റർ ഗുണ്ടന്ന എന്നറിയപ്പെടുന്ന സി ആർ ലക്ഷ്മിനാരായണ. ഈ വാർഡിലെ ജീവിത നിലവാരം ഉയർത്തുന്നതിനായി എന്ത് ചെയ്യാൻ കഴിയുമോ അതെല്ലാം…

Read More

കൊറോണ വന്നാൽ ഓണം ഞങ്ങൾ ഓൺലൈനിൽ നടത്തും; ഓൺലൈനിൽ ഓണാഘോഷങ്ങൾ നടത്താനൊരുങ്ങി ബാംഗ്ലൂർ മലയാളീ സോൺ എന്ന ഫേസ്ബുക്ക് കൂട്ടായ്മ.

Bangalore Online Onam

ബെംഗളൂരു: തിരക്കേറിയ ബെംഗളൂരു നഗരത്തിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം 10 ലക്ഷത്തിനു മുകളിൽ മലയാളികൾ ആണ് താമസിക്കുന്നത്. ബെംഗളൂരു മലയാളികളുടെ എന്ത് ആവശ്യത്തിനും എന്നും മുന്നിട്ടിറങ്ങുന്നതിൽ വലിയൊരു പങ്കാണ് ബാംഗ്ലൂർ മലയാളീസ് സോൺ എന്ന ഫേസ്ബുക്ക് കൂട്ടായ്മക്കുള്ളത്. 2017 മാർച്ചിൽ ബെംഗളൂരുവിൽ ഉള്ള കുറച്ചു സുഹൃത്തുക്കൾ ചേർന്ന് തുടങ്ങിയ ഈ സൗഹൃദ കൂട്ടായ്മ ഇന്ന് 40000 അംഗങ്ങൾ ഉള്ള  വലിയൊരു കുടുംബം ആണ്. ഓണാഘോഷങ്ങൾ, വാർഷികാഘോഷങ്ങൾ, ഫ്‌ളാഷ്മൊബ്, ഫിലിം ഫെസ്റ്റിവൽ തുടങ്ങി 15 ൽ ഏറെ ഗ്രൂപ്പ് ഇവെന്റുകൾ ആണ് 2017 മുതൽ 2019…

Read More

കർണാടകയിലെ മലയാളം മിഷൻ ക്ലാസുകൾ ഇനി ഓൺലൈനിൽ !

ബെംഗളൂരു : കൊറോണ രോഗവ്യാപന സാധ്യതകൾ പരിഗണിച്ച് 2020 മാർച്ച് പകുതിയോടെ മുടങ്ങി പോയതാണ് കർണാടകത്തിലെ മലയാളം മിഷന്റെ ക്ലാസുകൾ. ഏപ്രിൽ പകുതി തൊട്ട് ഇതുവരെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളും മറ്റും വഴി വിവിധ പഠന പ്രവർത്തനങ്ങളുമായി കുട്ടികളെ നിരന്തരമായി പിന്തുടരുകയും  പഠന പ്രക്രിയയിൽ സജീവമായി നില നിർത്തുകയും ചെയ്യുകയായിരുന്നു. ലോക്ക് ഡൌൺ കാലയളവിൽ കുട്ടികളും രക്ഷിതാക്കളും ക്ലാസ്സുകൾക്ക്  നല്ല പിന്തുണ നൽകി. മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ കീഴിലുള്ള പഠനകേന്ദ്രങ്ങളിൽ പുതിയ അദ്ധ്യയന വർഷത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് ഓൺലൈൻ പ്രവേശനോത്സവം ജൂലൈ 26,…

Read More

കർണാടക പൊതു പ്രവേശന പരീക്ഷ;പ്രതിഷേധവുമായി എൻ.എസ്.യു.ഐ.

ബെംഗളൂരു: ജൂലൈ 30 നും 31 നുമായി നടത്താൻ ഇരിക്കുന്ന കർണാടക പൊതു പ്രവേശന പരീക്ഷ മാറ്റിവെക്കുവാൻ സംസ്ഥാന ഗവർണർ വാജുഭായ് വാല സംസ്ഥാന ഗവൺമെന്റിനെ നിർദ്ദേശിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് നാഷണൽ സ്റ്റുഡന്റസ് യൂണിയൻ ഓഫ് ഇന്ത്യ അംഗങ്ങൾ രാജ് ഭവന് മുന്നിൽ പ്രതിഷേധം പ്രകടനം നടത്തി. കോവിഡ് മഹാമാരി പടരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ജീവൻ പോലും അപകടത്തിലാകും എന്നറിഞ്ഞു കൊണ്ടും പൊതു പ്രവേശന പരീക്ഷ ഇതിന് ഇടയിൽ നടത്തുന്നത് അപലപനീയമാണ് എന്ന്  എൻ എസ് യൂ ഐ സംസ്ഥാന പ്രസിഡണ്ട് മഞ്ജു…

Read More

“ബ്ലൂ ബോക്സ്”ബെംഗളൂരു മലയാളി ഒരുക്കിയ ഹ്രസ്വചിത്രം ശ്രദ്ധിക്കപ്പെടുന്നു.

ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥനായ ഹരിക്ക് വരുന്ന സന്ദേശം. കൊഡ് ഭാഷയിൽ ആയത് കോണ്ട് സുഹൃത്തും ഗെയിം ഡെവലപ്പറും ആയ സാം അലക്സിന്റെ സഹായം തേടി കോഡുകളിൽ മറഞ്ഞിരിക്കുന്ന രഹസ്യം കണ്ടുപിടിക്കുന്നു. ഹരി തന്റെ മറ്റൊരു സുഹൃത്തായ SI സാജൻ സെക്കറിയയുടെ സഹായത്താൽ അയൽ സംസ്ഥാനത്തു നിന്നും കേരളത്തിലേക്ക് വരുന്ന പഴകിയതും രാസപദാർത്ഥങ്ങൾ ഇട്ടതുമ്മായ മൽസ്യ കടത്തിലെ വലിയൊരു സംഘത്തെ വലയിലാക്കുന്നു. സാമ്പത്തിക നേട്ടത്തിന് വേണ്ടി നാം നശിപ്പിക്കുന്നത് നമ്മുടെ നാടിനെയാണ് ഇതാണ് കഥയുടെ ഇതിവൃത്തം. ബെംഗളൂരു മലയാളിയായ സനിൽ ഇരിട്ടിയാണ് ഈ ഹ്രസ്വ…

Read More

നഴ്സിംഗ് റിക്രൂട്ട്മെൻ്റിന് വേണ്ടി ഓൺലൈൻ അഭിമുഖം നടത്തി.

ബെംഗളൂരു : നഴ്സിംഗ്  റിക്രൂട്ട്മെന്റിന്റെ ഭാഗമായി 02/07/2020ന് ബെംഗളൂരു നോർക്ക റൂട്സിന്റെ ഓഫീസിൽ വെച്ച്  സൗദിയിലെ അൽ മൗവാസത് മെഡിക്കൽ സർവിസ്സ് ഹോസ്പിറ്റലിലേക്ക് സ്കൈപ്പ് വഴി ഓൺലൈനായി അഭിമുഖം  നടന്നു. നിലവിലെ കോവിഡ് 19  സാഹചര്യം കണക്കിലെടുത്തുകൊണ്ട് സാമൂഹിക അകലം പാലിച്ചും, ഉദ്യോഗാർഥികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചു കൊണ്ടുമാണ് റിക്രൂട്ട്മെന്റ് നടത്തിയത്. തിരഞ്ഞെടുക്കപ്പെടുന്നവർക്കു ശമ്പളം കൂടാതെ വിസ,താമസം,വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്.

Read More

“ഒന്നിച്ചിരിക്കാം ഇത്തിരി നേരം”ലോക്ഡൗണ്‍ കാലത്തെ ആഘോഷങ്ങള്‍, ഡയലോഗ് സെന്‍റര്‍ മഡിവാള സൗഹൃദ സംഗമം.

ബെംഗളൂരു : ഭീതിയാണ് കോവിഡ്-19 ലോകത്താകമാനം വിതച്ചതെന്നും കരുതലാണ് ഭീതിയേക്കാള്‍ അനിവര്യമായിട്ടുള്ളതെന്നും പ്രശസ്ത ടെലിഫിലിം ഡയറക്ടറും ഫാമിലി കൗൺസിലറുമായ സലാം കൊടിയത്തൂർ പറഞ്ഞു. മാനസികമായി കരുത്താര്‍ജ്ജിക്കുകയാണ് നാം ചെയ്യേണ്ടതെന്ന്  ഒന്നിച്ചിരിക്കാം ഇത്തിരി നേരം എന്ന ബാനറില്‍ ഡയലോഗ് സെന്‍റര്‍ മഡിവാള ചാപ്റ്റര്‍ നടത്തിയ സൗഹൃദ സംഗമത്തില്‍ പ്രഭാഷണം  നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക് ഡൗണ്‍ കാലത്ത് നിശ്ശബ്ദമായി കടന്ന് പോയ മൂന്ന് പ്രമുഖ ആഘോഷങ്ങള്‍ വിഷു , ഈസ്റ്റര്‍, ഈദുല്‍ ഫിത്വര്‍ ഒന്നിച്ചാഘോഷിക്കുന്ന സൗഹൃദ മലയാളി സംഗമം ബംഗളൂരുവിന്‍റെ വിവിധ ഭാഗങ്ങളിള്‍ സംഘ്ടിപ്പിച്ചു കൊണ്ട്…

Read More
Click Here to Follow Us