രണ്ടാമത്തെ കോവിഡ് വാർറും ആരംഭിച്ച് പ്രവാസി കോൺഗ്രസ്.

ബെംഗളൂരു : കോവിഡ് രണ്ടാം തരംഗം ഗുരുതരമായി പടർന്നു പിടിക്കുന്ന ഈ സന്ദർഭത്തിൽ കോവിഡ് ബാധിച്ചവരെ സഹായിക്കുവാൻ വിപുലമായ രീതിയിലുള്ള സേവാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കർണാടക പ്രവാസി കോൺഗ്രസ്‌സിന്റെ വോളന്റീർസിന് വളരെയധികം അഭ്യർത്ഥനകൾ വന്നതിനെത്തുടർന്ന് കോവിഡ് ഹെൽപ്പ് ഡെസ്കിന്റെ ഭാഗമായിട്ടുള്ള രണ്ടാമത്തെ വാർ റൂം ഇന്ന് ബന്നാർഘട്ട റോഡിൽ കെ.പി.സി സൗത്ത് ഡിസ്ട്രിക്ട് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു. ഇന്ന് രാവിലെ നടന്ന കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ലളിതമായ ചടങ്ങിൽ കോൺഗ്രസ് നേതാവ് ശ്രീ.ആർ.കെ.രമേശ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ശ്രീ. വിനു തോമസ്, ശ്രീ.ഷിബു ശിവദാസ്, ശ്രീ.…

Read More

ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സംഭാവന നൽകി മലങ്കര ഓർത്തഡോക്സ് സഭ.

ബെംഗളൂരു : മലങ്കര ഓർത്തഡോക്സ് സഭയുടെ ബെംഗളൂരു ഭദ്രാസനം നടത്തി വരുന്ന കോവിഡ് 19 അനുബന്ധ ചാരിറ്റി പ്രൊജക്റ്റുകളുടെ ഭാഗമായി 5 ഓക്സിജൻ കോണ്സെൻട്രേറ്റർ മെഷീനുകൾ ബൃഹത് ബെംഗളൂരു മഹാനഗര പാലികെയെക്കു (BBMP) സംഭാവന നൽകി. ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. എബ്രഹാം മാർ സെറാഫിം തിരുമേനിയും ഭദ്രാസന സെക്രട്ടറി വന്ദ്യ. സന്തോഷ് സാമുവേൽ അച്ഛനും മെഷീനുകൾ BBMP ജോയിന്റ് കമ്മീഷണർ മിസ്സിസ്. പല്ലവി കെ.ആർ.ന് കൈമാറി. കൂടാതെ 2 ഓക്‌സിജൻ കോണ്സന്ട്രേറ്റർ മെഷീനുകൾ ബെംഗളൂരു ഓർത്തഡോക്സ്‌ ഭദ്രാസന അരമനയിലും എത്തിയിട്ടുണ്ട്. ഇതു ഭദ്രസനത്തിലെ…

Read More

കോവിഡ് ബാധിച്ച് മലയാളി മരിച്ചു.

ബെംഗളൂരു: നഗരത്തിൽ ഇന്റീരിയർ ഡിസൈനറായിയിരുന്ന കണ്ണൂർ സ്വദേശി എം.വി.നിഗേഷ് (42) കോവിഡ് ബാധിച്ച് മരിച്ചു. അബിഗെരെയിൽ താമസിച്ചിരുന്ന ഇദ്ദേഹം സമന്വയ എക്സിക്യുട്ടീവ് അംഗവും വിശ്വകർമ വെൽഫെയർ അസോസിയേഷൻ ജോയന്റ് സെക്രട്ടറിയുമായിരുന്നു. കോവിഡ് ബാധിച്ച് നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് ഡിസ്ചാർജായി നാട്ടിലെത്തി തുടർചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷമായിരുന്നു മരിച്ചത്. കണ്ണൂർ കിഴുന്ന മീത്തലെ വീട്ടിൽ പരേതനായ ഗോവിന്ദന്റെ മകനാണ് നിഗേഷ്. അമ്മ; ശാന്തിനി. ഭാര്യ; ഷെൽന. മക്കൾ: നിഗ്മയ, നകുൽ.

Read More

രണ്ടാം തരംഗത്തിലും കോവിഡ് രോഗികൾക്ക് ആശ്വാസവുമായി മലയാളി സംഘടനകൾ;പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മലയാളം മിഷൻ.

2020 മാർച്ച് മാസം  ആദ്യവാരത്തിലാണ് കോവിഡ്  മഹാമാരിയുമായി ബന്ധപ്പെട്ട പ്രതിസന്ധി ബെംഗളൂരുവിൽ പൊട്ടിപ്പുറപ്പെട്ടത്. ബെംഗളൂരുവിലെ മലയാളി സമൂഹത്തെ എങ്ങിനെ ഈ വിഷമ സന്ധിയിൽ സഹായിക്കാം എന്ന ചിന്തയിൽ നിന്നാണ് മലയാളം മിഷൻ കർണാടക ചാപ്റ്റർ ന്റെ നേതൃത്വത്തിൽ ബെംഗളൂരുവിലെ എല്ലാ മലയാളി സംഘടനകളെയും സംഘടിപ്പിച്ചുകൊണ്ട് കോവിഡ് അനുബന്ധ പ്രവർത്തങ്ങൾക്കുവേണ്ടി ഒരു ഹെല്പ് ഡെസ്ക് രൂപീകരിച്ചത്. ജാതി മത രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി എല്ലാവരും ഈ സദുദ്യമത്തോട് കഴിഞ്ഞ ഒരു വർഷത്തിൽപരമായി നിർലോഭം സഹകരിച്ചു പ്രവർത്തിക്കുന്നു. ഈ മഹത്തായ പ്രവർത്തനത്തിൽ സഹകരിച്ച, ബെംഗളൂരുവിലെ എല്ലാ സന്നദ്ധ…

Read More

കോവിഡ് വാർ റൂം ആരംഭിച്ച് പ്രവാസി കോൺഗ്രസ്.

ബെംഗളൂരു : കോവിഡ്-19 ഗുരുതരമായി പടർന്നു പിടിക്കുന്ന ഈ സന്ദർഭത്തിൽ കോവിഡ് ബാധിച്ചവരെ സഹായിക്കുവാൻ വിപുലമായ രീതിയിലുള്ള സേവാ പ്രവർത്തനത്തിനിറങ്ങാൻ കർണാടക പ്രവാസി കോൺഗ്രസ്‌ തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തിൽ കോവിഡ് ഹെൽപ്പ് ഡെസ്കിന്റെ ഭാഗമായിട്ടുള്ള വാർ റൂം ഇന്ന് ബെംഗളൂരുവിൽ പ്രവർത്തനമാരംഭിച്ചു. ഇന്ന് രാവിലെ നടന്ന കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ലളിതമായ ചടങ്ങിൽ ചടങ്ങിൽ എ. ഐ സി സി മെമ്പറും, കർണാടക പ്രവാസി കോൺഗ്രസ് പ്രസിഡണ്ടുമായ അഡ്വ. സത്യൻ പുത്തൂർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ശ്രീ. വിനു തോമസ്, ശ്രീ.ജിജു ജോസ് എന്നിവർ സംസാരിച്ചു. ശ്രീ.…

Read More

രക്ത ദാന ക്യാമ്പ് നടത്തുന്നു.

സെൻ്റ് തോമസ് യൂത്ത് അസോസിയേഷൻറെ നേതൃത്വത്തിൽ ഈ വരുന്ന മെയ് ഒന്നാം തീയതി രാവിലെ പത്തുമണി മുതൽ രക്തദാനക്യാമ്പ് സെൻറ് തോമസ് ഫൊറോന ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് ആളുകൾ രക്തം ദാനം ചെയ്യാൻ മുന്നോട്ടു വരാത്തത് മറ്റ് അസുഖങ്ങളാൽ വലയുന്നവർക്ക് രക്തം ലഭിക്കുവാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ ബുദ്ധിമുട്ട് ഒഴിവാക്കി ബ്ലഡ് ബാങ്കുകളെ സഹായിക്കുവാനായി സെൻറ് തോമസ് യൂത്ത് നടത്തുന്ന ഈ രക്തദാന ക്യാമ്പിലേക്ക് നിങ്ങളുടെ സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു. രജിസ്റ്റർ ചെയ്യുന്നവർക്ക് അന്നേദിവസം യാത്ര ചെയ്യുവാൻ ഉള്ള പാസ്…

Read More

എ.ഐ.എം.എ.ജനറൽ ബോഡി യോഗവും തിരഞ്ഞെടുപ്പും നടത്തി.

ബെംഗളൂരു : ഓൾ  ഇന്ത്യ മലയാളി അസോസിയേഷൻ കർണാടക ചാപ്റ്റർ ജനറൽ ബോഡി യോഗവും പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 24/04/2021 ശനിയാഴ്ച വൈകിട്ട് 4.00 മണിക്ക്, നാഷണൽ ട്രഷറർ ശ്രീ ആർ കെ ശ്രീധരന്റെ നിരീക്ഷണത്തിൽ, കോവിഡ് മാനദണ്ഡ പ്രകാരം  zoom പ്ലാറ്റഫോംമിൽ നടന്നു.  പ്രസിഡന്റ്‌ ശ്രീ.ബിനു  ദിവാകരൻ അധ്യക്ഷനായിരുന്നു. ഈശ്വര  പ്രാർത്ഥനയോടുകുടി യോഗം ആരംഭിച്ചു. ശ്രീമതി സുകന്യ സ്വാഗതം പറഞ്ഞു. ശ്രീ ബിനു ദിവാകരൻ അധ്യക്ഷ പ്രസംഗം നടത്തി   സെക്രട്ടറി  ശ്രീ. കെ  വി ഗിരീഷ് കുമാർ വാർഷിക റിപ്പോർട്ട്‌…

Read More

സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തി.

ബെംഗളൂരു : കർണാടക പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ബി ബി എം പി യുടെ നേതൃത്വത്തിൽ, 2021 ഏപ്രിൽ 18 ഞായറാഴ്ച രാവിലെ 10.30 മുതൽ, ഉച്ചയ്ക്ക് 3.30 വരെ ബംഗാളൂർ, കെ അർ പുരം സെന്റ് മേരീസ് പള്ളി അങ്കണത്തിൽ വച്ച് സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തി. എ.ഐ.സി.സി മെമ്പറും കർണാടക പ്രവാസി കോൺഗ്രസ്സ് പ്രസിഡണ്ടുമായ അഡ്വക്കേറ്റ് സത്യൻ പുത്തൂർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ 200 അധികം വ്യക്തികൾക്ക് കോവിഡ് വാക്സിനേഷൻ നൽകി. വാക്സിനേഷൻ ക്യാമ്പിന് ശ്രീ.വിനു തോമസ്, ശ്രീ.ബിനു ചുന്നകര,ശ്രീ.സുബാഷ് കുമാർ,ശ്രീ.സുമേഷ്…

Read More

കർണാടക പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ബെംഗളൂരു : കർണാടക പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ, 2021 ഏപ്രിൽ 18 ഞായറാഴ്ച രാവിലെ 10.30 മുതൽ, ഉച്ചയ്ക്ക് 1.30 വരെ ബംഗാളൂർ, കെ അർ പുരം വാരണാസി റോഡിലുള്ള സെന്റ് മേരീസ് പള്ളി അങ്കണത്തിൽ വച്ച് നടത്തപ്പെടുന്ന ആയിരിക്കും. വാക്സിനേഷന് താൽപര്യമുള്ളവർ മുൻകൂട്ടി താഴെപ്പറയുന്ന ഏതെങ്കിലുമൊരു വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു ബിനു ചുനക്കര (9448481869),ജോർജ് പിന്റോ(9019186089),സുഭാഷ് കുമാർ(9980211027),സുമേഷ് കെ എ(9916504787). 45 വയസ്സിന് മുകളിലുള്ള ഏവർക്കും വാക്‌സിനേഷൻ ക്യാമ്പിൽ പങ്കെടുക്കാം. ആധാർ കാർഡ്, ആധാർ കാർഡ് പകർപ്, ബന്ധപ്പെട്ട മൊബൈലും കൊണ്ടു…

Read More

മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയുടെ ബെംഗളൂരു ഭദ്രാസനത്തിലെ ആദ്യത്തെ സൗജന്യ കോവിഡ് 19 വാക്‌സിനെഷൻ ക്യാമ്പ്.

ബെംഗളൂരു : മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയുടെ ബെംഗളൂരു ഭദ്രാസനത്തിലെ ആദ്യത്തെ സൗജന്യ കോവിഡ് 19 വാക്‌സിനെഷൻ ക്യാമ്പ് ഹെബ്ബാൾ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ സിറിയൻ ദേവാലയവും ബൃഹത് ബെംഗളൂരു മഹാനഗര പാലികെയും (BBMP) സംയുക്തമായിട്ടു 2021 ഏപ്രിൽ 16ആം തീയതി നടത്തപ്പെടുകെയുണ്ടായി. ഇടവക വികാരി വ. സന്തോഷ് സാമുവേൽ അച്ഛൻ ദീപം തെളിയിച്ച് ക്യാമ്പ് ഉദ്ഗാടനം ചെയ്തു.പരിപാടിയിൽ ട്രൂസ്റ്റീ ജോണ് ജോർജ്ജ്, സെക്രട്ടറി ജോസ് ജോർജ്ജ്, മറ്റു കമ്മിറ്റി അംഗങ്ങൾ, ബൃഹത് ബെംഗളൂരു മഹാനഗര പാലികെ ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരോടൊപ്പം സന്നിഹിതരായിരുന്നു. ക്യാമ്പിൽ…

Read More
Click Here to Follow Us