മലയാളം മിഷൻ പ്രവേശനോത്സവങ്ങളുടെ ഉൽഘാടനം ഇന്ന്.

ബെംഗളൂരു: മലയാളം  മിഷൻ  കർണ്ണാടക  2021 ലെ ചാപ്റ്റർ തല  പ്രവേശനോത്സവങ്ങളുടെ  ഉദ്ഘാടനം ബെംഗളൂരു വെസ്റ്റ് മേഖലാ  പ്രവേശനോത്സവത്തോടുകൂടി  ജൂലൈ 4 2021, ഞായറാഴ്ച്ച വൈകുന്നേരം 4  മണിക്ക് ഓൺലൈൻ ആയി  സംഘടിപ്പിക്കുന്ന വിവരം സന്തോഷത്തോടെ  അറിയിക്കുന്നു. മലയാളം മിഷൻ  ഡയറക്ടർ  പ്രൊഫ. സുജ സൂസൻ ജോർജ്ജ്  ഉത്ഘാടനം  ചെയ്യുന്ന പ്രവേശനോത്സവത്തിൽ  കർണാടക ചാപ്റ്റർ  പ്രസിഡൻറ്  ദാമോദരൻ  മാഷ്    കുട്ടികൾക്കായി കണിക്കൊന്ന പഠനാരംഭം കുറിക്കുന്നു. നോർക്ക ബെംഗളൂരു ഡെവലപ്മെൻറ് ഓഫീസർ  ശ്രീമതി  റീസ  രഞ്ജിത് ആശംസകൾ  നേർന്ന്  സംസാരിക്കും . കർണ്ണാടക  ചാപ്റ്ററിലെ…

Read More

രണ്ടാമത് സൗജന്യ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് നടത്തി”തണൽ”.

ബെംഗളൂരു: സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന നിർധനരും നിരാലംബരുമായവർക്ക് കൈത്താങ്ങായിക്കൊണ്ട് ദയ റിഹാബിലിറ്റേഷന്റെ കീഴിലുള്ള തണൽ ബെംഗളൂരു വീണ്ടുമൊരു സൗജന്യ കോവിഡ് കുത്തിവെപ്പ് ക്യാമ്പ് നടത്തി. കോറമംഗല ഫോറം മാളിൽ നടന്ന ക്യാമ്പിൽ 1434 പേർക്കു കോവിഡ്ഷിൽഡ് വാക്‌സിൻ നൽകി. ഇതിൽ ഭൂരിഭാഗവും നിര്ധനരായിരുന്നു. കഴിഞ്ഞ വാരം വൈറ്റ്ഫീൽഡ് ശാന്തി നികേതൻ മാളിൽ നടത്തിയ ആദ്യ ക്യാമ്പിൽ 840 പേർക്ക് കുത്തിവെപ്പ് നൽകിയിരുന്നു. മലബാർ ഗോൾഡ് ഗ്രൂപ്പ് ആണ് ക്യാമ്പ് സ്പോൺസർ ചെയ്തത്. നാരായണ ഹെൽത്തു ഗ്രൂപ്പ് ഈ മെഗാ കാമ്പിനുള്ള വാക്‌സിനും മറ്റു മെഡിക്കൽ സഹായങ്ങളും…

Read More

തണൽ സൗജന്യ കോവിഡ് വാക്സിൻ കുത്തിവെപ്പ് ക്യാമ്പ് സംഘടിപ്പിച്ചു.

ബെംഗളൂരു: പൊതുസമൂഹത്തിൽ മുഖ്യധാരയിലുള്ളവർ പോലും കോവിഡ് വാക്‌സിൻ ലഭിക്കാൻ പ്രയാസമനുഭവപ്പെടുന്ന ഈ സാഹചര്യത്തിൽ, നിർധനരും നിരാലംബരുമായ സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക്‌ സൗജന്യ കോവിഡ് കുത്തിവെപ്പിന് അവസരം ഒരുക്കി കൊണ്ടു തണൽ ബെംഗളൂരു മാതൃകയായി. തണൽ ബാംഗ്ലൂർ – ബീജിംഗ് ബൈറ്റ്സ്, കരോൾ ഫൗണ്ടേഷൻ, മേഴ്‌സി മിഷൻ എന്നി സന്നദ്ധ സംഘടനകൾക്കൊപ്പം സംയുക്തമായി വൈറ്റെഫിൽഡ് നെക്സസ് ശാന്തിനികേതൻ ഫോറം മാളിൽ നടത്തിയ ക്യാമ്പിൽ 840 പേർക്കു കോവിഷീൽഡ് വാക്‌സിൻ സൗജന്യമായി നൽകി. ഇതിൽ ഭൂരിഭാഗവും നിർധനരായിരുന്നു. നാരായണ ഹെൽത്ത് ഗ്രൂപ്പാണ് ഈ മെഗാ ക്യാമ്പിനുള്ള വാക്‌സിനും…

Read More

“വിശക്കുന്നവർക്ക് ഒരു കൈത്താങ്ങു”മായി പ്രവാസി കോൺഗ്രസ്.

ബെംഗളൂരു : കോവിഡ് രണ്ടാം തരംഗം ഗുരുതരമായി ജനങ്ങളെ ബാധിക്കുകയും, ലോക്ക് ഡൗണിന്റെ ഭാഗമായി അനേകർ ദുരിതം അനുഭവിക്കും ചെയ്യുന്ന ഈ സാഹചര്യത്തിൽ വിശക്കുന്നവർക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുമായി കെ പി സി യുടെ കെ ആർ പുരം ടീം. രാഹുൽ ഗാന്ധിയുടെ ജന്മദിനമായ ഇന്നലെ ഭിന്നലിംഗരായ മുപ്പതോളം പേർക്ക് കേംബ്രിഡ്ജ് എഡുക്കേഷൻ ഇന്സ്റ്റിട്യൂഷൻ ചെയർമാൻ ശ്രീ. ഡി. കെ. മോഹൻ ബാബു ഭക്ഷ്യധാന്യ കിറ്റുകൾ നൽകി ഉദ്ഘാടനം നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി കെ ആർ പുരം നിയോജക മണ്ഡലത്തിലെ ഒൻപത് വാർഡുകളിലെ ദുരിതം…

Read More

ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.

ബെംഗളൂരു: സ്വർഗ്ഗറാണി ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയവും രാജരാജേശ്വരി നഗർ പോലീസ് സ്റ്റേഷനും ചേർന്ന് കോവിഡ് മൂലം ഭക്ഷണം ലഭിക്കാതെ ദുരിതമനുഭവിക്കുന്ന 150 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ഇടവക വികാരി  ഫാ.ബിബിൻ അഞ്ചെമ്പിലിന്റെയും കോവിഡ് സമിതിയുടെയും നേതൃത്വത്തിൽ  ഇടവകാംഗങ്ങളിൽ  നിന്ന്  സംഭാവനയായി സംഭരിച്ചാണ്  ഭക്ഷ്യധാന്യങ്ങൾ കിറ്റുകൾ  വിതരണം ചെയ്തത്. രാജരാജേശ്വരി നഗർ പോലീസ് ഇൻസ്പെക്ടർ ശിവണ്ണ എം, സബ് ഇൻസ്പെക്ടർ മധു  ടി എസ്,സ്പെഷ്യൽ ബ്രാഞ്ച് ഹെഡ് കോൺസ്റ്റബിൾ കുമാർ, ജോൺസൺ കെ ജെ, ഷിബു പി സി, മൈക്കൽ…

Read More

കേരള.പി.സി.സി.അധ്യക്ഷന് അഭിനന്ദനമറിയിച്ച് കർണാടക മലയാളി കോൺഗ്രസ്.

സാധാരണ കോൺഗ്രസ്സ് പ്രവർത്തകർക്ക് ഉണർവും ആവേശവും നൽകി കോൺഗ്രസ്സ് പ്രസ്ഥാനത്തിന് ശക്തിപകർന്നു പാർട്ടിയെ  അധികാരത്തിലേക്ക് തിരികെയെത്തിക്കാൻ  കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റി പ്രെസിഡന്റായി തിരഞ്ഞെടുത്ത  കെ സുധാകരന് കഴിയും .എതിരാളികളിനിന്നു ഒരുപാടു വെല്ലിവിളികൾ നേരിട്ട അദ്ദേഹത്തിന് ഓരോ കോൺഗ്രസ്സ് പ്രവർത്തകനെയും ചേർത്ത് നിർത്തി മുന്നോട്ടുപോകുവാൻ കഴിയട്ടെ  എന്ന് ആശംസിക്കുന്നു  .പുതിയ  കെ പി സി സി പ്രെസിഡന്റ്  കെ സുധാകരൻ എം പി ,വർക്കിംഗ് പ്രെസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എം പി , പി ടി തോമസ് എം എൽ എ , ടി…

Read More

വാക്സിൻ ചലഞ്ച്;കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ കൈമാറി കല ബെംഗളൂരു.

ബെംഗളൂരു : മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് ആദ്യ ഘട്ടത്തിൽ സഹായ ഹസ്തവുമായി എത്തിയ സി.പി.ഐ.എം അനുഭാവ സംഘടനയായ കല ബെംഗളൂരു കോവിഡിന്റെ രണ്ടാം താരംഗത്തിൽ വാക്സിൻ ചലഞ്ചുമായി ബന്ധപ്പെട്ടു 1 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ സിഎംഡിആർഎഫ് ഫണ്ടിലേക്ക് കൈമാറിയത്. കർണാടകത്തിൽ ആകമാനം നടക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കല ഇന്ന് മുന്നണി പോരാളിയായി പ്രവർത്തിക്കുന്നുണ്ട്. ആ സാഹചര്യത്തിലാണ് CMDRF ലേക്ക് നടന്ന വാക്‌സിൻ ചലഞ്ച് കല ഏറ്റെടുത്തത്. കലയുടെ പ്രവത്തനങ്ങൾക്ക് ബെംഗളൂരുവിൽ തുടക്കം കുറിച്ചവരിൽ പ്രമുഖനായ പൊതുമരാമത്തു മന്ത്രി ശ്രീ.…

Read More

ചാച്ചാ നെഹ്റുവിന്റെ ഓർമ്മകൾ പുതുക്കി പ്രവാസി കോൺഗ്രസ്.

ബെംഗളൂരു : പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ അമ്പത്തിയേഴാമത് ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ ഓർമ്മകൾ പുതുക്കി പ്രവാസി കോൺഗ്രസ്, ഇന്ന് രാവിലെ കോവിഡ് വാർ റൂമിൽ നടന്ന കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ലളിതമായ ചടങ്ങിൽ ഭാരവാഹികൾ ശ്രദ്ധാഞ്ജലി അർപ്പിച്ചു. പിന്നീട് രാഘവേന്ദ്ര സർക്കിളിന് അടുത്തുള്ള ചേരിയിലെ കുട്ടികൾക്കും, നിവാസികൾക്കും പ്രഭാത ഭക്ഷണം വിതരണം ചെയ്തു. കോവിഡ് രണ്ടാം തരംഗം ഗുരുതരമായ സന്ദർഭത്തിൽ കോവിഡ് ബാധിച്ചവരെ സഹായിക്കുവാൻ വിപുലമായ രീതിയിലുള്ള സേവാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പ്രവാസി കോൺഗ്രസ്‌സിന്റെ കോവിഡ് ഹെൽപ്പ് ഡെസ്കിന്റെ ഭാഗമായിട്ടുള്ള രണ്ടു വാർ റൂമികളുടെ പ്രവർത്തനങ്ങളായ…

Read More

കോവിഡ് ബാധിതരായ മാനസിക രോഗികളുടെ ചികിൽസക്ക് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സംഭാവന 12 ലക്ഷം രൂപ.

ബെംഗളൂരു: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ബെംഗളൂരു ഭദ്രാസനം നിംഹാൻസിൽ ചികിത്സയിൽ കഴിയുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കോവിഡ് ബാധിധരായ മാനസിക രോഗികളുടെ ചികിത്സയ്ക്ക് 12 ലക്ഷം രൂപ നൽകി. ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. ഏബ്രഹാം മാർ സെറാഫിം, ഭദ്രാസന സെക്രട്ടറി വന്ദ്യ. സന്തോഷ് സാമുവേൽ അച്ചൻ, കൗണ്സിൻ അംഗങ്ങളായ മാത്യു ജേക്കബും സകരിയ മാത്യുവും ചേർന്നു തുകയുടെ ചെക്ക് നിംഹാൻസ് ഡയറക്ടർ ഡോ. സതീഷ് ചന്ദ്രെ ഗിർമാജിക്ക് കൈമാറി. കോവിഡ് ബാധിച്ച് ദുരിതം അനുഭവിക്കുന്ന ആളുകളെ സഹായിക്കുവാൻ വേണ്ടി ബെംഗളൂരു ഭദ്രാസനം…

Read More

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അനുസ്മരിച്ചു.

ബെംഗളൂരു: ആധുനിക ഇന്ത്യയെ കെട്ടിപ്പടുത്തുവാൻ പ്രയത്‌നിച്ച  മഹാരഥനായിരുന്നു മുൻ  പ്രധാനമന്ത്രി രാജീവ്ഗാന്ധി . ശാസ്ത്രസാങ്കേതിക രംഗത്ത് വൻ വിപ്ലവം അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ  നടത്തുകയുണ്ടായി .18 വയസുകാർക്കു വോട്ടവകാശം നൽകി .രാജ്യത്തെ മറ്റൊരു തലത്തിലേക്ക് നയിച്ച ദീർഘവീക്ഷണമുള്ളൊരു  ഒരു നേതാവിനെ യാണ് നമുക്ക് നഷ്ടപെട്ടത് . കർണാടക മലയാളി  കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടന്ന ഓൺലൈൻ  രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തുകൊണ്ട്  പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ പറഞ്ഞു . കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവർക്കു  കെ എം സി നടത്തിവരുന്ന സഹായങ്ങളും , സേവനങ്ങളും …

Read More
Click Here to Follow Us