ശ്രീനാരായണ സമിതി വൈവാഹിക സംഗമം

ബെംഗളൂരു ∙ ശ്രീനാരായണ സമിതിയുടെ നേതൃത്വത്തിൽ വൈവാഹിക സംഗമം ജനുവരി 26ന് അൾസൂരിലെ സമിതി ഹാളിൽ നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി റജിസ്റ്റർ ചെയ്യണമെന്നു ജനറൽ സെക്രട്ടറി കെ.സുധാകരൻ അറിയിച്ചു. ഫോൺ: 080 25548133, 9448276947.

Read More

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ധ്വജോൽസവം

ബെംഗളൂരു ∙ ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ വാർഷിക ധ്വജോൽസവം 16നു കൊടിയേറും. വൈകിട്ട് ദീപാരാധനയ്ക്കുശേഷം തന്ത്രി കണ്ഠര് രാജീവര് കൊടിയേറ്റ് നിർവഹിക്കും. ഉൽസവ ദിവസങ്ങളിൽ രാവിലെ അഞ്ചിനു നിർമാല്യ ദർശനം, അഭിഷേകം, ഗണപതിഹോമം, ഉഷഃപൂജ, അന്നദാനം, ദീപാരാധന, പ്രസാദവിതരണം, അത്താഴപൂജ എന്നിവ ഉണ്ടായിരിക്കും. 22ന് ഉൽസവബലിയും 23ന് ആറാട്ടും ഘോഷയാത്രയും ഉണ്ടായിരിക്കും.

Read More

നൻമ മലയാളി കൾചറൽ അസോസിയേഷന്റെ ക്രിസ്തുമസ് ആഘോഷം വരുന്ന ശനിയാഴ്ച.

ബെംഗളൂരു : നൻമ മലയാളി കൾചറൽ അസോസിയേഷന്റെ  ക്രിസ്തുമസ്  ആഘോഷം വരുന്ന ശനിയാഴ്ച്ച ഡിസംബർ 10 ന് വി ബി എച്ച് സി വൈഭവ അപ്പാർട്ട്മെന്റിൽ വച്ച് നടക്കും. ഓരോ വീടുകളിലും കേക്ക് നിർമ്മാണം, പ്രഛന്ന വേഷം, കരോൾ ഗാനാലാപന  മൽസരങ്ങളും  സംഘടിപ്പിച്ചിട്ടുണ്ട്.ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെ തുടങ്ങുന്ന ആഘോഷ പരിപാടി രാത്രി പത്തു മണിയോടെ അവസാനിക്കും. സാന്താക്ലോസിന്റെ  വീടുകൾ തോറുമുള്ള സന്ദർശനവും ലക്കി ഡ്രോ യും സംഘടിപ്പിച്ചിട്ടുണ്ട്.

Read More

നീലസന്ദ്ര കേരള മുസ്‌ലിം വെൽഫെയർ മിലാദ് സംഗമം

ബെംഗളൂരു∙ നീലസന്ദ്ര കേരള മുസ്‌ലിം വെൽഫെയർ അസോസിയേഷന്റെ മിലാദ് സംഗമം എൻ.എ.ഹാരിസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നാസർ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഗഫൂർ സഖാഫി മുഖ്യപ്രഭാഷണം നടത്തി. കെഎംസിസി ജനറൽ സെക്രട്ടറി എം.കെ.നൗഷാദ്, സെക്രട്ടറി ഹാഷിം, എംഎഎ ജനറൽ സെക്രട്ടറി ടി.സി. സിറാജ്, ലത്തീഫ് ഹാജി, സിദിഖ് തങ്ങൾ, നന്ദകുമാർ, കെ.മുനീർ, സുഹൈൽ ഫൈസി എന്നിവർ നേതൃത്വം നൽകി.

Read More

നഴ്സസ് അസോസിയേഷൻ കർണാടക സമ്മേളനം തുടങ്ങി.

ബെംഗളൂരു ∙ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) കർണാടക സംസ്ഥാന സമ്മേളനം ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഹാരിസ് മണലമ്പാറ, അനീഷ് മാത്യു, അനൂപ്, അംജിത്, സുബിൻ മാത്യു എന്നിവർ പ്രസംഗിച്ചു. കർണാടക യുഎൻഎയുടെ ആദ്യ മെമ്പർഷിപ് കാർഡ് വിതരണവും ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനത്തിൽ ഭാരവാഹികളായി അംജിത് എം.തങ്കപ്പൻ (പ്രസി), അനിൽ പാപ്പച്ചൻ (കോഓർഡിനേറ്റർ), സുബിൻ മാത്യു (വർക്കിങ് പ്രസി), ജോൺസൻ (ജന സെക്ര), അനിൽ കലമ്പുകാട്ടിൽ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.

Read More

കേരള സമാജം അൾസൂർ സോണിന് പുതിയ ഓഫിസ്

ബെംഗളൂരു‌ : കേരള സമാജം അൾസൂർ സോണിന്റെ പുതിയ ഓഫിസ് ഉദ്ഘാടനം കോർപറേറ്റർ മഞ്ജുനാഥ് നിർവഹിച്ചു. ചെയർമാൻ ടി.വി.നാരായണൻ അധ്യക്ഷത വഹിച്ചു. കേരള സമാജം പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജികുമാർ, പി.വി.എൻ.ബാലകൃഷ്ണൻ, ഒ.വി.മനോജ് കുമാർ, ഷിജോ ഫ്രാൻസിസ്, ബഷീർ, പി.കെ.സുധീഷ്, രാജശേഖരൻ, ആർ.ജെ.നായർ, കെ.ദാമോദരൻ, സീന മനോജ് എന്നിവർ പങ്കെടുത്തു. സോണിന്റെ നേതൃത്വത്തിൽ ജനുവരി ഏഴിനു രക്തദാന ക്യാംപും മെഡിക്കൽ ക്യാംപും സംഘടിപ്പിക്കും.

Read More

ഹെവൻലി ആർമീസ് വാർഷികം നടത്തി

ബെംഗളൂരു ∙ കർണാടകയിലെ പെന്തക്കോസ്ത് ശുശ്രൂഷകരുടെ പ്രാർഥനാ കൂട്ടായ്മ ഹെവൻലി ആർമീസിന്റെ 14ാം വാർഷിക സമ്മേളനം പാസ്റ്റർ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്രദർ സുരേഷ് ബാബു വചനപ്രഭാഷണം നടത്തി. ഹെവൻലി ആർമീസ് പ്രസിഡന്റ് പാസ്റ്റർ സിബി ജേക്കബ്, സെക്രട്ടറി കെ.എൻ.സന്തോഷ് എന്നിവർ പ്രസംഗിച്ചു.

Read More

ക്രൈസ്റ്റ് കോളജ് സയൻസ് ഫെസ്റ്റ് ആരംഭിച്ചു.

ബെംഗളൂരു ∙ ക്രൈസ്റ്റ് കോളജ് ജൂനിയർ അക്കാദമി സംഘടിപ്പിച്ച ഇന്റർകൊളീജിയറ്റ് സയൻസ് ഫെസ്റ്റിവൽ ‘ഹോപ്’ (ഹോൾവേ ഓഫ് പ്രൊജക്ട് എക്സ്പോ) ഇൻഫോസിസ് സ്ഥാപകരിൽ ഒരാളായ ക്രിസ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫാ. വിൻസന്റ്, ഫാ. ലിജോ എന്നിവർ പ്രസംഗിച്ചു. രണ്ടുദിവസത്തെ ഫെസ്റ്റിൽ വിവിധ കോളജുകളിൽനിന്നായി 30 പ്രൊജക്ടുകൾ അവതരിപ്പിച്ചു. ക്രൈസ്റ്റ് ജൂനിയർ കോളജ് ഫെസ്റ്റിലെ ജേതാക്കളായി. സമാപന സമ്മേളനത്തിൽ പ്രി–യൂണിവേഴ്സിറ്റി ബോർഡ് അസിസ്റ്റന്റ് ഡയറക്ടർ എച്ച്.വി.ഉഷാദേവി, മുൻ ഡപ്യൂട്ടി ഡയറക്ടർ വെങ്കടേശ്വരപ്പ എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു.

Read More

മത്സ്യ വിഭവങ്ങള്‍ കഴിച്ചു നിര്‍വൃതി അടയണോ? മൽസ്യമേള ഇന്ന് കണ്ഠീരവ സ്റ്റേഡിയത്തിൽ ആരംഭിക്കും പ്രവേശനം സൌജന്യം.

ബെംഗളൂരു∙ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൽസ്യ മേള ഇന്ന് കണ്ഠീരവ സ്റ്റേഡിയത്തിലാരംഭിക്കും. നാലു ദിവസത്തെ മേളയിൽ സംസ്ഥാനത്തെ തീരമേഖലകളിൽ നിന്നുള്ള മൽസ്യവിഭവങ്ങൾ ലഭ്യമാക്കുന്ന ഫുഡ്കോർട്ടും പാചക മൽസരവും അലങ്കാര മൽസ്യ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതൽ രാത്രി ഒൻപത് വരെയാണ് മേള. പ്രവേശനം സൗജന്യം.

Read More

കർമണി ഉൽസവത്തിന് തുടക്കമായി

ബെംഗളൂരു∙ സംസ്ഥാന വനിതാ വികസന കോർപറേഷന്റെ നേതൃത്വത്തിൽ കർമണി ഉൽസവത്തിന് മഹാലക്ഷ്മി ലേഔട്ടിലെ വിവേകാനന്ദ ഗ്രൗണ്ടിൽ തുടക്കമായി. വിവിധ വനിതാ സ്വയം സഹായസംഘങ്ങളുടെ തനത് കരകൗശല, ഭക്ഷ്യ വിഭവങ്ങളാണ് മേളയിലെ പ്രധാന ആകർഷണം. പ്രദർശനം ഞായറാഴ്ച സമാപിക്കും.

Read More
Click Here to Follow Us