ശാസ്ത്ര സാഹിത്യവേദി വനിതാവിഭാഗം സ്ത്രീശക്തിയുടെ നേതൃത്വത്തിൽ വനിതാ ദിനാഘോഷം നടത്തി.

ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാവിഭാഗം സ്ത്രീശക്തിയുടെ നേതൃത്വത്തിൽ നടത്തിയ വനിതാ ദിനാഘോഷം കെ.ജി. ഇന്ദിര ഉദ്ഘാടനം ചെയ്തു. ഭാഭ അറ്റോമിക് ഗവേഷണ കേന്ദ്രത്തിലെ റിട്ട.സയന്റിസ്റ്റ് സുരേഷ് കോടൂർ മുഖ്യപ്രഭാഷണം നടത്തി. ഗീതാ നാരായണൻ, കൽപന പ്രതീഷ്, റീന, ആർ.വി.ആചാരി, കെ.ആർ.കിഷോർ, ടി.എം.ശ്രീധരൻ, എം.ബി.മോഹൻദാസ്, ആർ.വി. പിള്ള, പൊന്നമ്മദാസ് എന്നിവർ പ്രസംഗിച്ചു.

Read More

റിന്‍സണ് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് കർണാടക പ്രവാസി കോൺഗ്രസ് പ്രവർത്തകർ ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡിയെ സന്ദർശിച്ചു.

ബെംഗളൂരു ∙ മലയാളി വെബ്ടാക്സി ഡ്രൈവറെ കാർ തട്ടിയെടുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കർണാടക പ്രവാസി കോൺഗ്രസ് പ്രവർത്തകർ ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡിയെ സന്ദർശിച്ചു. തൃശൂർ അയ്യന്തോൾ സ്വദേശി റിൻസൻ ടി.സോമന്റെ മൃതദേഹമാണ് ഹൊസൂരിലെ സ്കൂളിനു മുന്നിലുള്ള ഓടയിൽ കണ്ടെത്തിയത്. സമീപകാലത്ത് കർണാടകയിൽ കേരള ആർടിസി ബസുകൾക്കു നേരെയുണ്ടായ അതിക്രമങ്ങളും മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതായി ഭാരവാഹികൾ അറിയിച്ചു.

Read More

മാലൂർ വ്യവസായ മേഖലയിലെ എണ്ണ ഫാക്ടറിയിൽ വൻ തീപിടിത്തം.

കോലാർ : മാലൂർ വ്യവസായ മേഖലയിലെ എണ്ണ ഫാക്ടറിയിൽ വൻ തീപിടിത്തം. ആളപായമില്ലെന്നു സൂചന. തീ പടർന്നപ്പോൾ ഉള്ളിൽ തൊഴിലാളികളാരും ഉണ്ടായിരുന്നില്ലെന്ന് ഫാക്ടറി ഉടമകൾ പറഞ്ഞു. തൊഴിലാളികളിൽ ചിലർ ഉള്ളിൽ കുടുങ്ങിയിട്ടുണ്ടെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. എണ്ണ ബാരലുകൾ ഒന്നിനു പിന്നാലെ മറ്റൊന്നായി പൊട്ടിത്തെറിച്ചത് ഫാക്ടറിക്കു സമീപത്തേക്കു ചെന്നുള്ള തീയണയ്ക്കൽ പ്രവർത്തനങ്ങൾക്ക് തടസ്സമായി.

Read More

ബി.എം.എഫ് സ്നേഹവിരുന്ന് സംഘടിപ്പിച്ചു

ബാംഗ്ലൂർ: ബാംഗ്ലൂർ മലയാളി ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിദ്യാരണാപുരയിലെ ചൈതന്യ സേവാശ്രമത്തിലെ അന്തേവാസികൾക്കായി സ്നേഹവിരുന്ന് സംഘടിപ്പിച്ചു. ഏഴിനും പത്തിനും ഇടയിലുള്ള പത്തോളം കുരുന്നുകളാണ് ഇവിടത്തെ അന്തേവാസികളായുള്ളത്. ഇവർക്കായി ട്രസ്റ്റ് അംഗങ്ങൾ വസ്ത്രം, കിടക്ക, പാഠ്യ ഉപകരണങ്ങൾ, പലവ്യഞ്ജനങ്ങൾ, പലഹാരങ്ങൾ, ഫാൻ, സ്റ്റഡി ടേബിൾ, കസേര എന്നിങ്ങനെ ഒട്ടനവധി സാധന സാമഗ്രികൾ അന്നേ ദിവസം കൈമാറി. തുടർന്ന് വിഭവസമൃദ്ധമായ ഭക്ഷണവും ട്രസ്റ്റ് അംഗങ്ങൾ അന്തേവാസികൾക്കായി ഒരുക്കിയിരുന്നു. വ്യവസായികൾ,വിദ്യാർത്ഥികൾ, ഐടി മേഖലയിൽ ജോലി ചെയ്യുന്നവർ എന്നിങ്ങനെ 80 ഓളം അംഗങ്ങളുടെ പ്രാധിനിത്യം ശ്രദ്ധേയമായിരുന്നു. ട്രസ്റ്റ് ചെയർമാൻ…

Read More

സർഗ്ഗധാരയുടെ “വർണലയം”ജാലഹള്ളിയിൽ.

ബെംഗളൂരു:ഏപ്രിൽ 22 ഞായറാഴ്ച കാലത്ത് 10 മണിക്ക് ജലഹള്ളി നോർത്ത് വെസ്റ്റ് കേരളസമാജം ഹാളിൽ വച്ച് സർഗധാര, “വർണ്ണലയം” എന്ന പരിപാടി നടത്തുന്നു.1മുതൽ 5 വരെയും 6 മുതൽ പ്ലസ് 2 വരെയും ഉള്ള കുട്ടികൾക്കായി ചിത്രരചനാമത്സരം, കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ സുനിൽ ഉപാസന, കേരളചലച്ചിത്ര അവാർഡ് നേടിയ “സ്വനം”എന്ന ചിത്രത്തിന്റെ സംവിധായകൻ ദീപേഷ് എന്നിവരെ ആദരിക്കൽ,മലയാള കവിതാലാപനം,സ്വനം എന്ന ചലച്ചിത്രപ്രദർശനം എന്നിവയാണ് കാര്യപരിപാടികൾ. ചിത്രരചനയിൽ പങ്കെടുക്കാൻ ഈ നമ്പറിൽ വിളിക്കുക.9964352148, 9964947929

Read More

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ബെംഗളൂരു യൂണിറ്റിന്റെ നേതൃത്വത്തിൽ സെമിനാർ നടത്തി.

ബെംഗളൂരു ∙:ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ബെംഗളൂരു യൂണിറ്റിന്റെ നേതൃത്വത്തിൽ സെമിനാർ നടത്തി. പ്രസിഡന്റ് ഡോ. പി.എസ്.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. ബി.മല്ലപ്പ മുഖ്യപ്രഭാഷണം നടത്തി. ഡോ. രാജൻ, ഡോ. അസീം നസീർ, ഡോ. വിനയ വിപിൻ, ഡോ. രാധിക, ഡോ. നാരായണൻ നമ്പൂതിരി, ഡോ. ചന്ദ്രൻ, ഡോ. മായ, ഡോ. ശ്രേയസ്സ്, ഡോ. വീണ, ഡോ. രശ്മി, ഡോ. ജോൺസൻ, ഡോ. സുജ, ഡോ. രമേശ് എന്നിവർ പ്രസംഗിച്ചു.

Read More

മണ്ഡ്യ രൂപത പ്രസംഗ മൽസരം നടത്തുന്നു.

ബെംഗളൂരു : മണ്ഡ്യ രൂപത ഇന്റർചർച്ച് പ്രസംഗ മൽസരം വികാരി ജനറൽ റവ.ഡോ. മാത്യു കോയിക്കര ഉദ്ഘാടനം ചെയ്തു. യങ് കപ്പിൾസ് അപ്പസ്തലേറ്റ് സെക്രട്ടറി ഫാ. ലാലു തണ്ടത്തിലാക്കൽ അധ്യക്ഷത വഹിച്ചു. പുരുഷ വിഭാഗത്തിൽ സജി ഡൊമിനിക് (ഹോളി ഫാമിലി ഫൊറോന പള്ളി, ഹൊങ്ങസന്ദ്ര) ഒന്നാം സ്ഥാനവും പ്രവീൺ ആന്റോ (സെന്റ് ചാവറ പള്ളി, ഈജിപുര), രണ്ടാം സ്ഥാനവും കെ.എം. ഫ്രാൻസിസ് (ഹോളി ഫാമിലി പള്ളി) മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ സിദി സോജി (സാന്തോം പള്ളി, ഹുളിമാവ്) ഒന്നാം സ്ഥാനവും ജിജി…

Read More

മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വ പരിശീലന ക്യാംപ് നടത്തി.

ബെംഗളൂരു : മുസ്‌ലിം യൂത്ത് ലീഗ് ധാർവാഡിൽ സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാംപ് മുസ്‌ലിം ലീഗ് കർണാടക മുൻ പ്രസിഡന്റ് ഇനാംദർ ഉദ്ഘാടനം ചെയ്തു. 70 വർഷം പിന്നിട്ട മുസ്‌ലിം ലീഗിന്റെ പ്രവർത്തനം കർണാടകയിൽ ശക്തിപ്പെടുത്തുന്നതിനായി ഏഴു കർമപദ്ധതികൾക്കു രൂപം നൽകിയതായി ഭാരവാഹികൾ അറിയിച്ചു. മൈസൂരു, ധാർവാഡ്, മംഗളൂരു, ബെളഗാവി, വിജയാപുര, കലബുറഗി, ബെംഗളൂരു എന്നിവിടങ്ങളിലായി നേതൃത്വ പരിശീലന ക്യാംപ്, മതേതര കൂട്ടായ്മ, സെമിനാറുകൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം ജൂൺ ആദ്യം മൈസൂരുവിൽ നടക്കും. അടുത്ത മാർച്ച് 11നു മംഗളൂരുവിൽ…

Read More

ജറുസലേം മാർത്തോമ്മാ മിഷൻ നോമ്പുകാല ധ്യാനം ഇന്ന്.

ബെംഗളൂരു : നോമ്പുകാലം ദൈവിക കാഴ്ചയുടെ അനന്യതയും അസാധാരണത്വവും കൊണ്ടാടുന്ന കാലമാണെന്നു റവ. സജീവ് തോമസ്. ഹെബ്ബാൾ ജറുസലേം മാർത്തോമ്മാ ഇടവക മിഷന്റെ നോമ്പുകാല ധ്യാനയോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വികാരി റവ. വർഗീസ് മാത്യു അധ്യക്ഷത വഹിച്ചു. രണ്ടാം ദിവസമായ ഇന്നു വൈകിട്ട് 6.30നു ധ്യാനയോഗം ആരംഭിക്കും. നാളെ രാവിലെ 7.30നു ഓശാന ശുശ്രൂഷകൾക്കുശേഷം ധ്യാനയോഗം സമാപിക്കും.  6.30നു സന്ധ്യാപ്രാർഥനയും ഉണ്ടായിരിക്കും. ഫോൺ: 9632524264

Read More

മലയാളി കോൺഗ്രസ് സെൽ ബിടിഎം മണ്ഡലയോഗം നടത്തി

ബെംഗളൂരു : കർണാടക മലയാളി കോൺഗ്രസ് സെൽ ബിടിഎം മണ്ഡലയോഗം സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: ടോണി (പ്രസി), ചാർളി മാത്യു, അടൂർ രാധാകൃഷ്ണൻ (വൈസ് പ്രസി), മാത്യു കെ.ജോസഫ്, നവാസ്, ആനന്ദ്, പി.ഡി.പോൾ, തോമാച്ചൻ, അനിൽ, ഡെൻസൻ (ജന. സെക്ര), ബീന, ജിജോ, ബാബു, എബി വർഗീസ്, ടോജി, എ.എസ്.ജോസ് (സെക്ര), എസ്.സി.ജോർജ് (ട്രഷ).

Read More
Click Here to Follow Us