കേരള സമാജം കെ ആര്‍ പുരം സോണിന്റെ പുതിയ ഡയാലിസിസ് കേന്ദ്രം ഇന്ന് ഉത്ഘാടനം ചെയ്യും.

വൃക്ക രോഗികള്‍ക്ക് സഹായവുമായി കേരള സമാജം കേരള സമാജം കെ ആര്‍ പുരം സോണ്‍ പുതിയ ഡയാലിസിസ് കേന്ദ്രത്തിനു തുടക്കം ഓഗസ്റ്റ് 5 ന് ബാംഗ്ലൂര്‍ കേരള സമാജത്തിന്റെ നേതൃത്വത്തില്‍ രണ്ടാമത്തെ ഡയാലിസിസ് കേന്ദ്രത്തിനു തുടക്കം . നിര്‍ധനരായ വൃക്ക രോഗികളെ സഹായിക്കാനായി കേരള സമാജം കെ ആര്‍ പുരം സോണിന്റെ നേതൃത്വത്തില്‍ കൃഷ്ണ രാജപുരം ശ്രീ ലക്ഷ്മി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് പുതിയ കേന്ദ്രം തയ്യാറാക്കുന്നത്. കൃഷ്ണ രാജപുരം ശ്രീ ലക്ഷ്മി ഹോസ്പിറ്റല്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ ഡയാലിസിസ് കേന്ദ്രത്തിന്റെ…

Read More

തണൽ മരത്തിന്റെ ഒന്നാം വാർഷികാഘോഷം ഇന്ന്.

ബെംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തണൽ മരം എന്ന കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷം 05/08/2018 നു കാർമെലാരത്തുള്ള സ്നേഹധനിൽ വെച്ചു നടക്കും. 2017 ജൂലൈ 2നു ഫേസ്ബുക് കൂട്ടായ്മയായി ആരംഭിച്ച തണൽ മരം അനാഥലയങ്ങളിലും വൃദ്ധസദനങ്ങളിലും ഒഴിവ് ദിനങ്ങളിൽ പരുപാടികൾ നടത്തിയാണ് മുന്നേറിയത്. ഇതിനോടകം 25 വ്യത്യസ്ത കേന്ദ്രങ്ങളിൽ തണൽമരം അതിന്റെ സഹായം എത്തിച്ചിട്ടുണ്ട്. പതിവ് പോലെ കളികളും ചിരികളുമായി ഒരു ദിനം തന്നെയാണ് ഈ അനിവേഴ്സറി ദിവസത്തിലും ഉദ്ദേശിക്കുന്നത് എന്നു തണൽ മരം ഭാരവാഹികൾ അറിയിച്ചു.  

Read More

സർജപുര മലയാളി സമാജത്തിന്റെ സംഗീത ഹാസ്യ സന്ധ്യ ഓഗസ്റ് 12 ന് ;രമേഷ് പിഷാരടി പങ്കെടുക്കും.

ബെംഗളൂരു : സർജപുര മലയാളി സമാജം സംഘടിപ്പിക്കുന്ന സംഗീത ഹാസ്യ സന്ധ്യ ഓഗസ്റ് 12 ന് , സർജപുര BRS School ഓഡിറ്റേറിയത്തിൽ നടക്കും.ഗ്രാമി അവാർഡ് ജേതാവായ ശ്രി.മനോജ് ജോർജും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നും ശ്രി.രമേഷ് പിഷാരടി അവതരിപ്പിക്കുന്ന കോമഡി ഷോയും അരങ്ങേറും. സർജപുര മലയാളി സമാജത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന പരിപാടിയിൽ മാതൃ ഫൌണ്ടേഷൻ ചെയർപേഴ്സൺ പത്മശ്രീ ഡോ. മാലതി ഹൊള്ള , ഫൌണ്ടേഷൻ അന്ധേവാസികൾ എന്നിവർ അതിഥികളായിരിക്കും , സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ സംബന്ധിക്കും. കൂടുതൽ…

Read More

ദീപ്തി വെൽഫെയർ അസോസിയേഷന്റെ രജത ജൂബിലി ആഘോഷങ്ങളുടെ കർട്ടൻ ഉയർന്നു.

ബെംഗളൂരു :ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ രജതജൂബിലി ആഘോഷങ്ങളുടെ കര്‍ട്ടന്‍ റൈസര്‍ ജാലഹള്ളി വെസ്റ്റിലെ പ്രീമിയര്‍ കംഫര്‍ട്ട് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കര്‍ണ്ണാടക ലാന്‍ഡ് ട്രിബുണല്‍ അംഗം പി.ദിവാകരന്‍ മുഖ്യാതിഥിയായിരുന്നു. പ്രസിഡണ്ട് വിഷ്ണുമംഗലം കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ രജതജൂബിലി ആഘോഷപരിപാടികളുടെ ബ്രോഷര്‍ പി.ദിവാകരന്‍ പ്രകാശനം ചെയ്തു. പ്രവേശന പാസ്സുകളുടെ വിതരണോല്‍ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.സന്തോഷ് കുമാര്‍, ആഘോഷകമ്മിറ്റി ചെയര്‍മാന്‍ വി.സോമരാജന്‍, ജനറല്‍ കണ്‍വീനര്‍ പി.വി.സലീഷ്, കള്‍ച്ചറല്‍ സെക്രട്ടറി പി.കൃഷ്ണകുമാര്‍, വെല്‍ഫെയര്‍ സെക്രട്ടറി പി.കെ.സജി, ട്രഷറര്‍ രാംനാഥ് കാമത്ത്, കെഎന്‍എസ്എസ് മല്ലേശ്വരം കരയോഗം…

Read More

സർഗധാര “കഥയുടെ കൈവഴികൾ”

ആഗസ്ത് 5 ഞായറാഴ്ച കാലത്ത് 10.30ന്  ജലഹള്ളി  നോർത്ത് വെസ്റ്റ് കേരളസമജം ഹാളിൽ വച്ച്,   സർഗധാര  “കഥയുടെ കൈവഴികൾ” എന്ന പരിപാടി നടത്തുന്നു.ബാംഗ്ലൂരിലെ എഴുത്തുകാരുടെ കഥകൾ, എഴുത്തുകാരിയും ചിത്രകാരിയുമായ ശ്രീമതി ശ്രീദേവി വിജയൻ അവലോകനം ചെയ്യുന്നതാണ്.9964352148,9964947929.

Read More

നാഗദോഷമുണ്ട്,ഗ്രാമത്തില്‍ ഉള്ളവരെല്ലാം ആയുസെത്താതെ മരിക്കും;മലയാളി ജ്യോതിഷിയുടെ പ്രവചനത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിപ്പോയി.

ബെംഗളൂരു : ഗ്രാമത്തിനു നാഗദോഷം ഉണ്ടെന്നും താമസിക്കുന്നവരെല്ലാം ആയുസ്സെത്താതെ മരിക്കുമെന്നും മലയാളി ജ്യോതിഷി പ്രവചിച്ചതിനെ തുടർന്നു കന്നഡ ഗോത്രഗ്രാമത്തിൽനിന്നു കുടുംബങ്ങൾ പലായനം ചെയ്തു. ചിക്കമഗളൂരു നരസിംഹരാജയിലെ ഷിഗേവാണി ഗ്രാമത്തിൽ താമസിക്കുന്ന ഹക്കി പിക്കി ഗോത്രവർഗക്കാരിലെ 25 കുടുംബങ്ങളാണു പേടിച്ചോടിയത്.ഇവിടെയുള്ള 60 കുടുംബങ്ങളിലെ 29 പേർ നാലുവർഷത്തിനിടെ മരിച്ചതോടെയാണു ജനങ്ങൾ ഭയന്നതും ജ്യോതിഷിയെ സമീപിച്ചതും. നാഗങ്ങൾക്കായി അമ്പലം പണിതെങ്കിലും മരണം തുടർന്നതോടെ ഭയന്നുപോയെന്നും കഴിഞ്ഞയാഴ്ചയും ഒരാൾ മരിച്ചപ്പോഴാണു നാടുവിടാൻ തീരുമാനിച്ചതെന്നും ഗ്രാമവാസികൾ പറയുന്നു.കൊപ്പാളിലേക്കും ഉഡുപ്പി കോട്ടേശ്വരയിലേക്കുമാണു പല കുടുംബങ്ങളും ചേക്കേറിയത്. ഇവരുടെ അന്ധവിശ്വാസം മാറ്റിയെടുക്കാൻ ഏറെ…

Read More

ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിന്റെ സുവിശേഷ മഹായോഗം നാളെ

മൈസൂരു: ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിന്റെ സുവിശേഷ മഹായോഗം നാളെ വൈകിട്ട് നാലിനു കെഎസ്ആർടിസി സബേർബൻ ബസ് സ്റ്റാൻഡിനു സമീപത്തെ വെസ്‌ലി ചർച്ച് ഹാളിൽ നടക്കും, പ്രഫ. എം.വൈ യോഹന്നാൻ മുഖ്യസന്ദേശവും ജോൺ കുര്യാക്കോസ് സുവിശേഷ പ്രഭാഷണത്തിനും നേതൃത്വം നൽകും. ഫോൺ: 9448322741.

Read More

കെഎൻഎസ്എസിന്റെ നേതൃത്വത്തിൽ ഉള്ള കർക്കടക വാവുബലി ഓഗസ്റ്റ് 11ന്

ബെംഗളൂരു :കെഎൻഎസ്എസിന്റെ നേതൃത്വത്തിൽ കർക്കടക വാവുബലി ഓഗസ്റ്റ് 11ന് അൾസൂർ തടാകക്കരയിലെ കല്യാണിതീർഥത്തിൽ നടക്കും. രാവിലെ 4.30നു ഗണപതിഹോമം, ബലിതർപ്പണ ചടങ്ങുകൾ 9.30 വരെ നീളും. കൂപ്പണുകൾക്ക് ഫോൺ: 9448486802, 9845009410

Read More

സമ്പൂർണ രാമായണ പാരായണവും ആദ്ധ്യാത്മിക പ്രഭാഷണവും

സമന്വയ വാർത്തൂർ ഭാഗും സർജപുര അയ്യപ്പ ഭക്ത സംഘവും സംയുക്തമായി നടത്തിവരുന്ന രാമായണ പാരായണത്തിന്റെ ഭാഗമായി സമ്പുർണ രാമായണപാരായണം . *Date : 5th August 2018* *Time : 6.00 AM onwards.* *Prabhashanam* : Time 5.30pm onwards. By *Sri. Binu Padmam* ( *Venue* : Confident Antilia _ 3, Hosahalli, (Sarjapur – Athibele Road), Bangalore. Contact : 9513321496  

Read More

മലയാളം മിഷന്‍ ക്ലാസുകള്‍.

ബെംഗളൂരു : കർമലാരാം മൗണ്ട് കാർമൽ പള്ളിയിൽ ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ സഹകരണത്തോടെ ആരംഭിച്ച മലയാളം മിഷൻ ക്ലാസിന്റെ ഉദ്ഘാടനം വികാരി ഫാ.ജോസഫ് വടക്കേൽ നിർവഹിച്ചു. ബിനു ദിവാകരൻ, റോയ് ജോയ്, മഞ്ജിത്ത് സുമൻ, മെറിൻ റെനി, ടി.അർച്ചന, പി.ബിന്ദു, അലക്സാണ്ടർ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 12.30നാണ് ക്ലാസുകൾ ആരംഭിക്കുക.

Read More
Click Here to Follow Us