കേരള സമാജം കെ ആര്‍ പുരം സോണിന്റെ പുതിയ ഡയാലിസിസ് കേന്ദ്രം ഇന്ന് ഉത്ഘാടനം ചെയ്യും.

വൃക്ക രോഗികള്‍ക്ക് സഹായവുമായി കേരള സമാജം
കേരള സമാജം കെ ആര്‍ പുരം സോണ്‍ പുതിയ ഡയാലിസിസ് കേന്ദ്രത്തിനു തുടക്കം ഓഗസ്റ്റ് 5 ന്

ബാംഗ്ലൂര്‍ കേരള സമാജത്തിന്റെ നേതൃത്വത്തില്‍ രണ്ടാമത്തെ ഡയാലിസിസ് കേന്ദ്രത്തിനു തുടക്കം .

നിര്‍ധനരായ വൃക്ക രോഗികളെ സഹായിക്കാനായി കേരള സമാജം കെ ആര്‍ പുരം സോണിന്റെ നേതൃത്വത്തില്‍ കൃഷ്ണ രാജപുരം ശ്രീ ലക്ഷ്മി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് പുതിയ കേന്ദ്രം തയ്യാറാക്കുന്നത്.

കൃഷ്ണ രാജപുരം ശ്രീ ലക്ഷ്മി ഹോസ്പിറ്റല്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ ഡയാലിസിസ് കേന്ദ്രത്തിന്റെ ഉത്ഘാടനം രാവിലെ 9:00 മണിക്ക് കെ ആര്‍ പുരം എം എല്‍ എ ബൈരതി ബസവരാജ് നിര്‍വഹിക്കും സോണ്‍ ചെയര്‍മാന്‍ പി ദിവാകരന്‍ അധ്യക്ഷത വഹിക്കും , ശ്രീ ലക്ഷ്മി ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ: എ സി സാംബശിവ , കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണന്‍ , ജനറല്‍ സെക്രട്ടറി റജികുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും .

  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ

തുടക്കത്തില്‍ രണ്ടു ഡയാലിസിസ് മഷീനുകളാണ് തയ്യാറാക്കുന്നതെന്ന് കണ്‍വീനര്‍ മോഹനന്‍ പിള്ള , ഹനീഫ് എം , രാഘവന്‍ നായനാര്‍ തുടങ്ങിയവര്‍ അറിയിച്ചു.

  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു

നിലവില്‍ കേരള സമാജം ഈസ്റ്റ് സോണിന്റെ നേതൃത്വത്തില്‍ കമ്മനഹള്ളി സ്പെഷ്യലിസ്റ്റ് ആസ്പത്രിയുമായി സഹകരിച്ച് രണ്ടു ഡയാലിസിസ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് . ഇതിനോടകം നാലായിരത്തില്‍ അധികം ഡയാലിസിസുകളാണ് ഈ കേന്ദ്രത്തി ലൂടെ പാവപ്പെട്ട രോഗികള്‍ക്ക് സമാജം ലഭ്യമാക്കിയിരിക്കുന്നതെന്ന് കേരള സമാജം ജനരല്‍ സെക്രട്ടറി റജികുമാര്‍ പറഞ്ഞു .

വിശദ വിവരങ്ങള്‍ക്ക്- 9448811111, 9448703225

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുംഗഭദ്ര നദിയിൽ കൂറ്റൻ മുതല; ദാവൻഗരെയിൽ ഗ്രാമവാസികൾ പരിഭ്രാന്തിയിൽ
[masterslider id="10"]

Related posts