ദീപ്തി വെൽഫെയർ അസോസിയേഷന്റെ രജത ജൂബിലി ആഘോഷങ്ങളുടെ കർട്ടൻ ഉയർന്നു.

ബെംഗളൂരു :ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ രജതജൂബിലി ആഘോഷങ്ങളുടെ കര്‍ട്ടന്‍ റൈസര്‍ ജാലഹള്ളി വെസ്റ്റിലെ പ്രീമിയര്‍ കംഫര്‍ട്ട് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കര്‍ണ്ണാടക ലാന്‍ഡ് ട്രിബുണല്‍ അംഗം പി.ദിവാകരന്‍ മുഖ്യാതിഥിയായിരുന്നു. പ്രസിഡണ്ട് വിഷ്ണുമംഗലം കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ രജതജൂബിലി ആഘോഷപരിപാടികളുടെ ബ്രോഷര്‍ പി.ദിവാകരന്‍ പ്രകാശനം ചെയ്തു. പ്രവേശന പാസ്സുകളുടെ വിതരണോല്‍ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.

ജനറല്‍ സെക്രട്ടറി കെ.സന്തോഷ് കുമാര്‍, ആഘോഷകമ്മിറ്റി ചെയര്‍മാന്‍ വി.സോമരാജന്‍, ജനറല്‍ കണ്‍വീനര്‍ പി.വി.സലീഷ്, കള്‍ച്ചറല്‍ സെക്രട്ടറി പി.കൃഷ്ണകുമാര്‍, വെല്‍ഫെയര്‍ സെക്രട്ടറി പി.കെ.സജി, ട്രഷറര്‍ രാംനാഥ് കാമത്ത്, കെഎന്‍എസ്എസ് മല്ലേശ്വരം കരയോഗം പ്രസിഡണ്ട് പി.കെ.പ്രേമചന്ദ്രന്‍, പാലക്കാട് ഫോറം പ്രസിഡണ്ട് സുരേന്ദ്രന്‍ നായര്‍, ബിനു ബേബി, വി.എസ്.കാസിം, രാജേഷ് വെട്ടംതൊടി, സി.ഡി.ആന്റണി, എം.പി.അച്ചുതന്‍, സന്തോഷ് ടി ജോണ്‍, സെബി സെബാസ്റ്റ്യന്‍, കെ.സദാനന്ദന്‍, മദീശന്‍, സംഗീതസംവിധായകന്‍ ഹരികുമാര്‍ ഹരേറാം, ഗായകന്‍ മണികണ്ഠന്‍, ജോണ്‍സണ്‍ കോശി, ജി.ഹരികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വടംവലി മത്സരം സെപ്റ്റംബര്‍ ഒമ്പതിന് ജാലഹള്ളി അയ്യപ്പക്ഷേത്രത്തിന് സമീപമുളള ദോസ്തി മൈതാനിയിലും സാംസ്‌കാരിക സമ്മേളനവും മെഗാഷോ ഉള്‍പ്പെടെയുള്ള കലാപരിപാടികളും സെപ്റ്റംബര്‍ ഇരുപത്തിമൂന്നിന് തുംകൂര്‍ റോഡിലെ നീലകണ്ഠ കണ്‍വെന്‍ഷന്‍ സെന്ററിലുമാണ് നടക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം
  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!
[masterslider id="10"]

Related posts