ഷൂട്ടിംഗ് സ്ഥലത്തേക്ക് കാർ അയച്ച് വിളിച്ചു വരുത്തി ശീതളപാനീയത്തിൽ മയക്കുമരുന്ന് ചേർത്ത് നൽകി;നഗ്ന വീഡിയോകൾ എടുത്ത് ഭീഷണിപ്പെടുത്തി;കന്നഡ നടൻ “ധർമ്മ”ക്ക് എതിരെ കേസ്.

ബെംഗളൂരു : മലയാളത്തിലെ ഒരു പ്രമുഖ സിനിമാ നടിയെ ആക്രമിക്കാൻ ശ്രമിക്കുകയും ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ വച്ച് നഗ്നചിത്രം പകർത്തുകയും ചെയ്ത സംഭവം ദക്ഷിണേന്ത്യൻ സിനിമാ ലോകത്തെ മൊത്തം പിടിച്ച് കുലുക്കിയതാണ്, ഏകദേശം ഇതിന് സമാനമായ സംഭവമാണ് ” സാൻഡൽ വൂഡി “ൽ നിന്ന് ഉള്ള പുതിയ വാർത്ത.

2017 മാർച്ച് ഒന്നിന് നടന്ന സംഭവത്തേക്കുറിച്ചാണ് കന്നഡയിലെ ഒരു നടി പോലീസിൽ പരാതി നൽകിയിരിക്കുന്നത്.രാജരാജേശ്വരി നഗറിൽ സിനിമാ ചിത്രീകരണം നടക്കുമ്പോൾ പ്രതിയായ ധർമേന്ദ്ര കാറയച്ച് നടിയെ താമസസ്ഥലത്തേക്ക് വരുത്തുകയും ശീതളപാനീയത്തിൽ മയക്കുമരുന്ന് ചേർത്ത് നൽകുകയും ചെയ്തു എന്നാണ് ബേഗൂർ പോലീസ് സ്‌റ്റേഷനിൽ നടി നൽകിയ പരാതിയിൽ പറയുന്നത്.

  റോഡില്‍ വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ച വയോധികൻ പിടിയിൽ

കഴിഞ്ഞ ഒരു വര്‍ഷമായി ഈ വീഡിയോ യുടെ പേരില്‍ നടിയെ ഭീഷണിപ്പെടുത്തി 18 ലക്ഷം രൂപവരെ കൈക്കലാക്കിയതായും പരാതിയില്‍ ഉണ്ട്,നടിയുടെ മാതാപിതാക്കളെ കാണിക്കുകയോ വീഡിയോ സോഷ്യല്‍ മീഡിയവഴി വീഡിയോ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും എന്നായിരുന്നു ഭീഷണി.ഇത് പുറത്ത് പറഞ്ഞാന്‍ നടിയുടെ ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും വകവരുത്തിക്കളയും എന്നും “ധര്‍മ” ഭീഷണി പ്പെടുത്തി.

  ഓൺലൈൻ മുഖേന വിവാഹക്ഷണക്കത്ത് പൂജിച്ച് കുങ്കുമവും താലിച്ചരടും വീട്ടിലെത്തിക്കും സംഭവം ഇങ്ങനെ

കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്രിസ്മസ്, പുതുവത്സരയാത്രയ്ക്കായുള്ള ട്രെയിനുകളുടെ ടിക്കറ്റ് തീർന്നു; നിലവിലെ സ്റ്റാറ്റസുകൾ അറിയാൻ വായിക്കാം

Related posts

Click Here to Follow Us