ബെംഗളൂരു: നിപാനി ഡിപ്പോയിലെ ബസ് ഡ്രൈവർ വലിച്ച് കെഎസ്ആർടിസി ബസ് ഓടിക്കുന്ന വീഡിയോ വൈറലാകുന്നു. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് ( കെഎസ്ആർടിസി ) ബസുകളിൽ ദിവസേന ആയിരക്കണക്കിന് ആളുകൾ യാത്ര ചെയ്യുന്നത്. യാത്രക്കാരെ സുരക്ഷിതമായി കൊണ്ടുപോകുക എന്നതാണ് ഡ്രൈവറുടെ ചുമതല. വാഹനമോടിക്കുമ്പോൾ ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിക്കുന്നതും പുകവലിക്കുന്നതും നിരോധിച്ചിരിക്കുന്നിടത്താണ് എന്നാൽ അതിനിടയിലാണ് ഈ സാഹസം, നിപ്പാനി യൂണിറ്റിലെ കെഎ 23, എഫ് 1045 നമ്പർ കെഎസ്ആർടിസി ബസ് ഗംഗാവതിയിൽ നിന്ന് കോലാപൂരിലേക്ക് പോവുകയായിരുന്നു. പുകവലിച്ചാണ് ഡ്രൈവർ ബസ് ഓടിച്ചത്. ഡ്രൈവർ പുകവലിക്കുന്നത്…
Read MoreAuthor: News Team
നടൻ ബൈജു സന്തോഷിനെതിരെ കേസ് എടുത്ത് പോലീസ്
മദ്യലഹരിയിൽ കാറോടിച്ച് സ്‌കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ചതിന് നടൻ ബൈജു സന്തോഷിനെതിരെ കേസ്. ഇന്നലെ അർധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിലാണ് സംഭവം. മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്. മദ്യപിച്ച് അമിതവേഗതയിൽ കാറോടിച്ചായിരുന്നു അപകടം ഉണ്ടായത്. സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട ശേഷം വളരെ മോശമായി പെരുമാറിയെന്നാണ് സ്‌കൂട്ടർ യാത്രികൻ പരാതിയിൽ പറയുന്നു. വണ്ടിയാകുമ്പോൾ തട്ടുകയും മുട്ടുകയും ചെയ്യും അതിനിപ്പോൾ എന്താണെന്നായിരുന്നു ബൈജു പറഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചവരോടായിരുന്നു നടന്റെ പ്രതികരണം. കൂടാതെ കയർക്കുകയും ചെയ്തു. മ്യൂസിയം പൊലീസ് സ്ഥലത്തെത്തി കേസെടുത്തെങ്കിലും ബൈജു പൊലീസുകാരോട് സഹകരിച്ചില്ല. വൈദ്യ…
Read Moreഭീകരാക്രമണ പദ്ധതി:പാകിസ്താൻ പൗരനുൾപ്പെടെ മൂന്നുപേരെ കർണാടക ഹൈക്കോടതി വെറുതേ വിട്ടു
ബെംഗളൂരു : ഭീകരാക്രമണത്തിന് പദ്ധതിയിട്ട കേസിൽ പാകിസ്താൻ പൗരനുൾപ്പെടെ മൂന്നുപേരെ കർണാടക ഹൈക്കോടതി വെറുതേ വിട്ടു. കറാച്ചി സ്വദേശി മുഹമ്മദ് ഫഹദ് കോയ, ബെംഗളൂരു സ്വദേശി സയദ് അബ്ദുൽ റഹ്‌മാൻ, ചിന്താമണി സ്വദേശി അഫ്‌സർ പാഷ എന്നിവരെയാണ് വിട്ടയച്ചത്. തോക്ക് കൈവശംവെച്ചതിന് സയദിന്റെ പേരിൽ ആയുധനിയമപ്രകാരം ചുമത്തിയ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. 2012-ൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്നാണ് കേസ്. കുറ്റവിചാരണയ്ക്ക് അനുമതി നൽകുന്ന സമിതിയുടെ അധ്യക്ഷനായ അന്നത്തെ ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാഘവേന്ദ്ര ഔറാദ്കർ കേസിലെ പ്രോസിക്യൂഷൻ സാക്ഷിയായി വിചാരണക്കോടതിയിൽ…
Read Moreനഗരത്തിൽ ചായയുടെ നിരക്ക് ഉടൻ കൂടാൻ സാധ്യത
ബംഗളൂരു: കാപ്പിയും ചായയും ഇല്ലങ്കിൽ പലരുടെയും ദിവസം ആരംഭിക്കുന്നില്ല എന്നാണ്. ജോലിയുടെ ഇടവേളയിൽ ഒരു കപ്പ് കടുപ്പമുള്ള കാപ്പിയോ ചായയോ പലർക്കും നിർബന്ധമാണ്. എന്നാൽ ഇവർക്കൊരു ഞെട്ടലായി സമീപഭാവിയിൽ കാപ്പിയുടെയും ചായയുടെയും വില കൂടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ ചായക്ക് പിന്നാലെ കാപ്പിയുടെ വിലയും ഉടൻ കൂടും. കാപ്പിപ്പൊടിയുടെ വില വർധിപ്പിച്ചതിന് പിന്നാലെ കാപ്പിയുടെ വിലയും കൂട്ടാനൊരുങ്ങുകയാണ് ഹോട്ടൽ ഉടമകൾ. കാപ്പിപ്പൊടിയുടെ വില വർഷം തോറും വർധിക്കുന്നതിനാൽ അനിവാര്യമായും കാപ്പിയുടെ വില വർധിപ്പിക്കേണ്ടി വന്നെന്നാണ് ഹോട്ടലുടമകളുടെ വാദം. നിലവിൽ 3.5 ലക്ഷം ടൺ കാപ്പിപ്പൊടിയാണ് നിർമ്മിക്കുന്നത്.…
Read Moreകോഴിക്കോട് റെയിൽവെ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു; ഒരാൾ കസ്റ്റഡിയിൽ
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നു വീണ് യാത്രക്കാരൻ മരിച്ചു. തമിഴ്നാട് സ്വദേശിയാണ് മരിച്ചത്. മംഗളൂരു – കൊച്ചുവേളി സ്പെഷൽ ട്രെയിനിൽ നിന്നാണ് താഴെ വീണത്. ഇന്നലെ രാത്രി പതിനൊന്നേ കാലോടെയോടെയായിരുന്നു സംഭവം. വാതിൽക്കൽ ഇരുന്നു യാത്ര ചെയ്തയാളാണ് അപകടത്തിൽപ്പെട്ടത്. തള്ളിയിട്ടതാണോയെന്ന സംശയത്തെത്തുടർന്ന് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
Read Moreകൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചു കൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു
കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചു കൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു.പൊന്നാനി മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28)ആണ് മരിച്ചത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള കുറ്റികാടിനുള്ളിലെ മരക്കൊമ്പിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് മുൻപ് രതീഷ് സുഹൃത്തിന് സ്ഥലം ഗൂഗിൾ മാപ്പ് വഴി അയച്ചു കൊടുത്തിരുന്നു. മൃതദേഹം കുറ്റിപ്പുറം ഗവണ്മെന്റ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. കുറ്റിപ്പുറം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Read More‘പൊലീസ് നിരന്തരം പിന്തുടരുന്നു; ഡിജിപിക്ക് പരാതി നൽകി നടൻ സിദ്ദിഖ്
തിരുവനന്തപുരം: പൊലീസ് തന്നെ നിരന്തരം പിന്തുടരുന്നെന്ന് ആരോപിച്ച് ഡിജിപിക്ക് പരാതി നൽകി നടൻ സിദ്ദിഖ്. ചിത്രീകരണ സ്ഥലത്ത് ഉൾപ്പെടെ താൻ പോകുന്ന സ്ഥലത്ത് എല്ലാം പൊലീസ് പിന്തുടരുന്നെന്നാണ് പരാതി. സാക്ഷികളെ സ്വാധീനിക്കാൻ സിദ്ദിഖ് ശ്രമിക്കുന്നുണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധനയെന്നാണ് പൊലീസിന്റെ വിശദീകരണം. സ്വൈരജീവിതം തടസ്സപ്പെടുത്തുന്നുവെന്നും മാധ്യമങ്ങൾക്ക് പൊലീസ് വാർത്ത ചോർത്തുന്നുവെന്നും സിദിഖിന്റെ പരാതിയിൽ പറയുന്നു. സ്വകാര്യ വാഹനങ്ങളിലും ബൈക്കുകളിലും തന്നെ പോലീസ് പിന്തുടരുന്നതായാണ് സിദ്ദിഖ് പറയുന്നത്. സിവിൽ ഡ്രസ്സിൽ ആണ് തനിക്ക് പിന്നാലെ പോലീസ് നടക്കുന്നതെന്ന് പരാതിയിൽ പറയുന്നു. മാധ്യമങ്ങൾക്ക് പോലീസ് സംഘം വാർത്ത…
Read Moreടി20 പരമ്പര തൂത്തുവാരി ഇന്ത്യ; മൂന്നാംമാച്ചില്‍ ബംഗ്ലാദേശിനോട് 133 റണ്‍സ് വിജയം
ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി ട്വന്റി പരമ്പരയിലെ മൂന്ന് മാച്ചുകളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. ഹൈദരാബാദില്‍ നടന്ന അവസാന കളിയില്‍ 133 റണ്‍സിന്റെ വലിയ വിജയമാണ് ഇന്ത്യ നേടിയത്. മലയാളി താരം സഞ്ജു സാംസണും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും തീര്‍ത്ത വെടിക്കെട്ട് ബാറ്റിങ്ങിനെ തുടര്‍ന്ന് ബംഗ്ലാദേശിന് പൊരുതി നോക്കാന്‍ പോലും കഴിയാത്ത കണക്കിലേക്ക് സ്‌കോര്‍ എത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 298 റണ്‍സ് എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലദേശിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുക്കാന്‍ മാത്രമാണു സാധിച്ചത്.…
Read Moreഹരിശ്രീ കുറിച്ച് അക്ഷരലോകത്തേക്ക് കുരുന്നുകള്‍; ഇന്ന് വിജയദശമി
തിരുവനന്തപുരം: ഇന്ന് വിജയദശമി. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പുലര്‍ച്ചെ മുതല്‍ തന്നെ എഴുത്തിനിരുത്ത് ചടങ്ങുകള്‍ തുടങ്ങി. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ശ്രീമൂകാംബിക ക്ഷേത്രത്തിലാണ് സംസ്ഥാനത്ത് ഇന്ന് പ്രധാനമായും എഴുത്തിനിരുത്ത് ചടങ്ങുകള്‍ നടക്കുന്നത്. ഏതാണ്ട് എല്ലാ ക്ഷേത്രങ്ങളിലും എഴുത്തിനിരുത്ത് ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ആരാധനാലയങ്ങൾക്കു പുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമെല്ലാം വിദ്യാരംഭ ചടങ്ങുകൾ ഇന്ന് നടക്കുകയാണ്. ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്കുള്ള യാത്രയുടെ നാന്ദി കുറിക്കുന്ന ദിനമാണ് വിജയദശമി.
Read Moreവെള്ളച്ചാട്ടം ആസ്വദിക്കാനെത്തി, മലവെള്ളപ്പാച്ചിലിൽ കുടുങ്ങി വിനോദ സഞ്ചാരികൾ
തൊടുപുഴ: വെള്ളച്ചാട്ടം കണ്ടു നിൽക്കെ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ കുടുങ്ങി വിനോദ സഞ്ചാരികൾ. ഇടുക്കി തൊമ്മന്‍കുത്ത് ആനചാടി കുത്തിലാണ് സംഭവം. വിനോദ സഞ്ചാരികൾ വെള്ളച്ചാട്ടം കണ്ട് പുഴയില്‍ നില്‍ക്കുമ്പോഴാണ് മല മുകളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് വെള്ളം കുത്തിയൊലിച്ച് എത്തിയത്. ഇതോടെ പരിഭ്രാന്തരായ സ്ത്രീകളും കുട്ടികളുമടങ്ങിയ വിനോദ സഞ്ചാരികൾ ആനചാടി കുത്തില്‍ ഒറ്റപ്പെടുകയായിരുന്നു. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. കനത്ത മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് പാറക്കെട്ടിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ അഗ്നിശമന സേനയെത്തി രക്ഷപ്പെടുത്തി. കുട്ടികള്‍ ഉള്‍പ്പെടെയുള്ള എറണാകുളം സ്വദേശികളായ 15 സഞ്ചാരികളെയാണ് അഗ്നിശമന സേന…
Read More