ഇത് ഒരു നഗരമല്ല, മനോഹരമായ അനുഭവം’; വൈറൽ ആയി സംരംഭകന്റെ നഗരത്തെക്കുറിച്ചുള്ള കുറിപ്പ്

ബെംഗളൂരു: 14 വർഷം നീണ്ട ബെംഗളൂരു വാസം അവസാനിപ്പിച്ച് പൂനെയിലേക്ക് ചേക്കാറാനിരിക്കെ വൈകാരിക കുറിപ്പുമായി സംരംഭകൻ. ആക്ടീവ് വെയർ ബ്രാൻഡായ സിമ്രത്തിൻ്റെ സഹ സ്ഥാപകനായ അസ്താന ഉജ്ജവൽ ആണ് ഇഷ്ടനഗരത്തോട് വിടപറയാൻ ഒരുങ്ങവെ ഓർമകൾ അയവിറക്കുന്നത്. തൻ്റെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തെ രൂപപ്പെടുത്തിയ ബെംഗളൂരുവിന് അസ്താന ഉജ്ജവൽ നന്ദി അറിയിക്കുന്നു. ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങളും ബെംഗളൂരു നൽകിയെന്ന് സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി. ഞാൻ ബെംഗളൂരുവിൽ  നിന്ന് പൂനെയിലേക്ക് പോകുകയാണ്. 14 വർഷത്തിലധികമായി ബെംഗളൂരു എൻ്റെ സ്വദേശമാണ്. ജീവിതത്തിലെ എല്ലാ…

Read More

യാത്രാത്തിരക്ക്; കേരളത്തിലേക്ക് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി പ്രഖ്യാപിച്ചു

ബെംഗളൂരു : ശബരിമല തീർഥാടനത്തോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി പ്രഖ്യാപിച്ചു. ഹുബ്ബള്ളി-കൊല്ലം (07313), ബെളഗാവി-കൊല്ലം (07317) എന്നീ ട്രെയിനുകളാണ് ദക്ഷിണ പശ്ചിമ റെയില്‍വേ പ്രഖ്യാപിച്ചത്. ഹുബ്ബള്ളി-കൊല്ലം ട്രെയിന്‍ ഡിസംബർ അഞ്ചു മുതൽ ജനുവരി ഒൻപതു വരെയും ബെളഗാവി-കൊല്ലം തീവണ്ടി ഡിസംബർ ഒൻപതു മുതൽ ജനുവരി 13 വരെയുമാകും സർവീസ് നടത്തുക. രണ്ടു ട്രെയിനുകളും ആഴ്ചയിലൊരു സർവീസ്‌ വീതം ആകെ ആറു സർവീസുകളാണ്  നടത്തുക. ഹുബ്ബള്ളി-കൊല്ലം (07313):  ഡിസംബർ അഞ്ചു മുതൽ വ്യാഴാഴ്ചകളിൽ വൈകീട്ട് 5.30-ന് എസ്.എസ്.എസ്. ഹുബ്ബള്ളിയിൽനിന്ന് പുറപ്പെടുന്ന…

Read More

നഗരത്തിലെ സ്കൂളുകളിൽ പഠിക്കുന്ന അച്ചടക്കമില്ലാത്ത വിദ്യാർഥികളെ ശിക്ഷിക്കാൻ അനുമതിതേടി സ്കൂളുകൾ

ബെംഗളൂരു : അച്ചടക്കമില്ലാതെ പെരുമാറുന്ന വിദ്യാർഥികൾക്ക് തക്കതായ ശിക്ഷനൽകാൻ സർക്കാരിന്റെ അനുമതിതേടി സ്കൂളുകൾ. ഈ ആവശ്യമുന്നയിച്ച് അസോസിയേറ്റഡ് മാനേജ്‌മെന്റ് ഓഫ് പ്രൈമറി ആൻഡ് സെക്കൻഡറി സ്കൂൾസ് പ്രതിനിധികൾ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പരാതിനൽകി. അടുത്തിടെ വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പയ്ക്ക് കന്നഡ അറിയില്ലെന്ന് വിദ്യാർഥി പറഞ്ഞതിന്റെ പശ്ചാത്തലത്തിൽക്കൂടിയാണിത്.

Read More

നവജാത ശിശുവിനെ ടോയ്‌ലറ്റിൽ ഇട്ട് ഫ്ലഷ് ചെയ്തു; കുഞ്ഞിൻ്റെ മൃതദേഹം പൈപ്പിൽ കുടുങ്ങി!

ബെംഗളൂരു: രാമനഗര ജില്ലയിലെ ഹരോഹള്ളിയിലെ ആശുപത്രിയിൽ നവജാത ശിശുവിനെ ടോയ്‌ലറ്റിൽ നിന്ന് ഒഴുക്കിവിട്ടു. സംഭവത്തിൽ ഹരോഹള്ളി പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. ആശുപത്രിയുടെ താഴത്തെ നിലയിലെ ശുചിമുറിയിൽ കയറിയ മെഡിക്കൽ ജീവനക്കാരാണ് സ്ത്രീകളുടെ ശുചിമുറിയിൽ വെള്ളം കെട്ടിക്കിടക്കുന്നത് കണ്ടത്. വെള്ളം ഒഴുകിപ്പോകാത്തതിനാൽ ശുചിമുറി വൃത്തിയാക്കാൻ മെഡിക്കൽ സ്റ്റാഫ് ജീവനക്കാരോട് നിർദേശിച്ചു. അതനുസരിച്ച്, ജോലിക്കാർ ഒരു വാക്വം ഉപയോഗിച്ച് വൃത്തിയാക്കി. തുടർന്ന്, എന്തോ കുഴപ്പമുണ്ടെന്ന് കണ്ടെത്തി. തുണിയോ മറ്റെന്തെങ്കിലുമോ കുടുങ്ങിയിരിക്കുമെന്നാണ് ആദ്യം സംശയിച്ചു. ടോയ്‌ലറ്റ് ക്ലീനിംഗ്, അൺബ്ലോക്കിംഗ്…

Read More

ക്രസ്മസ്, പുതുവര്‍ഷ അവധിയാത്രയ്ക്ക് 50% വരെ അധിക നിരക്ക്: കേരള ആർ ടി സിയുടെ സൂപ്പർ ഫ്ലെക്സി കൊള്ള തുടരുന്നു

ബെംഗളൂരു: ക്രസ്മസ്, പുതുവര്‍ഷ അവധി തിരക്ക് മുതലെടുത്ത് കേരള ആര്‍യടി.സി.യുടെ ഫ്ലെക്സി ടിക്കറ്റ് കൊളള തുടരുന്നു. ബംഗളുരുവിൽ നിന്നും നാട്ടിലേക്കുള്ള പതിവ് സർവീസുകളിൽ ഇത്തവണ 50% വരെ അധിക നിരക്കാണ് ഈടാക്കുന്നത്. ഡിസംബർ 18 മുതൽ ജനുവരി 5 വരെയുള്ള സർവീസുകളിലാണ് സൂപ്പർ ഫ്ലെക്സി എന്നാ പേരിൽ അധിക നിരക്ക് ഈടാക്കുന്നത്. ഇതോടെ എറണാകുളം തൃശൂർ റൂട്ടുകളിൽ കർണാടക ആർ ടി സി യുടെ പ്രതിദിന എ സി സർവീസുകളെക്കാൾ കേരളത്തിന്റെ ടിക്കറ്റ് നിരക്ക് 5-10%വരെ ഉയർന്നു. 4 വർഷം മുൻപ് ഫ്ലെക്സി ടിക്കറ്റ്…

Read More

മത്സരപ്പരീക്ഷാപരിശീലനകേന്ദ്രം സ്ഥാപകൻ ജീവനൊടുക്കി

death suicide murder accident

ബെംഗളൂരു : ദാവണഗെരെയിൽ മത്സരപ്പരീക്ഷാപരിശീലനകേന്ദ്രം സ്ഥാപകൻ ജീവനൊടുക്കി. ജി.എൻ. ശരതാണ്‌ (35) കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ചത്. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. ഒട്ടേറെത്തവണ എഴുതിയ ഐ.എ.എസ്., കെ.എ.എസ്. പരീക്ഷകളിൽ ജയിക്കാനാകാത്തതിൽ ശരത് നിരാശനായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. വീടിനുസമീപം തന്നെയാണ് ശരത് പരിശീലനകേന്ദ്രം നടത്തിയിരുന്നത്.

Read More

വിദ്യാർഥിനികളുടെ നേർക്ക് ലൈംഗികാതിക്രമം; സ്കൂളധ്യാപകൻ അറസ്റ്റിൽ

ബെംഗളൂരു : വിദ്യാർഥിനികളുടെ നേർക്ക് ലൈംഗികാതിക്രമം നടത്തിയതിന് ബെംഗളൂരുവിൽ സ്കൂളധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ. ആനേക്കൽ താലൂക്കിലെ അധ്യാപകൻ മഞ്ജുനാഥിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

Read More

നമ്മ മെട്രോ ഹൊസൂരിലേക്ക് നീളുന്നു; നിർമാണം തമിഴ്‌നാടും കർണാടകയും ഒന്നിച്ച്

ബെംഗളൂരു:  മെട്രോ റെയില്‍ ഹൊസൂരിലേക്ക് നീട്ടുന്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സി.എം.ആര്‍.എല്‍. ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷനുമായി (ബി.എം.ആര്‍.എല്‍.) യോജിച്ച് പ്രവര്‍ത്തിക്കും. തമിഴ്‌നാടിന്റെയും കര്‍ണാടകയുടെയും അതിര്‍ത്തികള്‍ കടന്നുപോകുന്ന പദ്ധതി രണ്ട് കോര്‍പ്പറേഷനുകളും ചേര്‍ന്ന് നടപ്പിലാക്കാനാണ് തീരുമാനം. അതാത് അതിര്‍ത്തിക്കുളളില്‍ വരുന്ന നിര്‍മാണം അതാത് സംസ്ഥാനങ്ങള്‍ക്കായിരിക്കും. തമിഴഅനാട് ഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സി.എം.ആര്‍.എല്‍.ല്ലും നേത്യത്വം നല്‍കും . പാതയുടെ 12 കി.മീ. കര്‍ണാടകയിലും 11.കി.മീ. തമിഴ്‌നാട്ടിലുമാണ്. വിശദമായ പഠനരേഖ തയ്യാറാക്കാനുളള നടപടികള്‍ വേഗത്തിലാക്കുമെന്ന് സി.എം.ആര്‍.എല്‍ അതിക്യതര്‍ അറിയിച്ചു.

Read More

ബെംഗളൂരുവിലെ യുവതിയുടെ കൊലപാതകം; പ്രതിക്കായി അന്വേഷണം കേരളത്തിലേക്കും

ബെംഗളൂരു: ഇന്ദിരാനഗറിലെ സര്‍വീസ് അപ്പാര്‍ട്ട്മെന്റില്‍ യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് ആരവിന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. കൊലപാതകം ആസൂത്രിതമാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇതോടെ യുവതിയുടെ ആൺ സുഹൃത്ത് കണ്ണൂര്‍ സ്വദേശി ആരവിനെ തിരഞ്ഞ് പോലീസ് കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കും. അസം സ്വദേശിയും ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയുമായ മായ ഗൊഗോയി(25)യെയാണ് സര്‍വീസ് അപ്പാര്‍ട്ട്മെന്റില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഒന്നിലധികം തവണ കുത്തേറ്റ നിലയിലാണ് മൃതശരീരം കാണപ്പെട്ടത്. ഇരുവരും പ്രണയത്തിലായിരുന്നെന്നും മായ ഗൊഗോയിയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആരവ് യുവതിയുമായി അപ്പാർട്മെന്‍റിൽ എത്തിയതെന്നും…

Read More

ചാമുണ്ഡീ ദേവിക്ക് സ്വർണരഥം പണികഴിപ്പിച്ച് നൽകുമെന്ന് സംസ്ഥാന സർക്കാർ 

Siddaramaiah

ബെംഗളൂരു : മൈസൂരുവിലെ ചാമുണ്ഡിമലയിലെ ക്ഷേത്രത്തിൽ ചാമുണ്ഡീദേവിക്ക് സ്വർണരഥം പണികഴിപ്പിക്കാനൊരുങ്ങി കർണാടക സർക്കാർ. ഇതിനുള്ള പദ്ധതി തയ്യാറാക്കി സമർപ്പിക്കാൻ ഹിന്ദു റിലിജസ് എൻഡോവ്‌മെന്റ് വകുപ്പിന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകി. മരത്തിൽ നിർമിച്ച രഥമാണ് നിലവിലുള്ളത്. 100 കോടിയോളം രൂപ ചെലവിലായിരിക്കും സ്വർണരഥ നിർമാണം. പദ്ധതി യാഥാർഥ്യമായാൽ അടുത്ത വർഷത്തെ മൈസൂരു ദസറയ്ക്ക് ചാമുണ്ഡീദേവിയെ എഴുന്നള്ളിക്കുക സ്വർണരഥത്തിലായിരിക്കും. നിയമനിർമാണ കൗൺസിൽ അംഗം ദിനേഷ് ഗൂളിഗൗഡ നൽകിയ നിവേദന പ്രകാരമാണ് മുഖ്യമന്ത്രി നടപടി സ്വീകരിച്ചത്. രഥം നിർമിക്കാൻ ഭക്തജനങ്ങളുടെ സംഭാവനകൂടി സ്വീകരിക്കാമെന്ന് ദിനേഷ് നിർദേശിച്ചിരുന്നു. ഇപ്പോഴുള്ള…

Read More
Click Here to Follow Us