സർക്കാർ സ്‌കൂളിലെ ചെറുപയർ കഴിച്ച് 46 വിദ്യാർത്ഥികൾ ആശുപത്രിയിൽ

food poison students

ബംഗളുരു : ചെറുപയർ കഴിച്ച് അസുഖം ബാധിച്ച 46 വിദ്യാർത്ഥികൾ ആശുപത്രിയിൽ. സംഭവം ജില്ലയിലെ പാവഗഡ താലൂക്കിലെ കോണനകുരികെ ഗ്രാമത്തിലെ സർക്കാർ സീനിയർ പ്രൈമറി സ്കൂളിലാണ് നടന്നത്. ഉച്ചയ്ക്ക് ലഘുഭക്ഷണത്തിനിടെ നൽകിയ ഭക്ഷണം കഴിച്ചാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കൊടലെ രോഗബാധിതരായ കുട്ടികൾ പാവഗഡ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ജീവന് അപകടമില്ല. തഹസിൽദാർ വരദരാജു, ബിഇഒ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

Read More

പുതുവർഷത്തിൽ ബിഎംടിസിയുടെ 320 ഇലക്ട്രിക് എസി ബസുകൾ ബെംഗളൂരുവിൽ സർവീസ് നടത്തും

ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ ( ബിഎംടിസി ) 320 പുതിയ ബസുകൾ ( ബസ് ) പുതുവർഷത്തിനായി ജനുവരിയിൽ നഗരത്തിൽ സർവീസ് നടത്തും. 320 എസി ഇലക്ട്രിക് ബസുകൾക്കാണ് ടെൻഡർ ക്ഷണിച്ചത്. അശോക് ലെയ്‌ലാൻഡ് കമ്പനിയുടെ പങ്കാളിയായ ഒഎം കമ്പനിയാണ് ഈ ടെൻഡർ നേടിയത്. ഇതിനോടകം വർക്ക് ഓർഡർ നൽകിയിട്ടുണ്ട്. 320 ബസുകൾ 12 വർഷത്തേക്ക് പാട്ടത്തിനെടുക്കും. ഈ ബസുകൾക്ക് കിലോമീറ്ററിന് 65 മുതൽ 80 രൂപ നിരക്കിൽ സർവീസ് നടത്തുമെന്നു ബിഎംടിസി ചീഫ് ട്രാഫിക് മാനേജർ പ്രഭാകർ റെഡ്ഡി പറഞ്ഞു.…

Read More

ഫെംഗൽ ചുഴലിക്കാറ്റ്; ചെന്നൈയിൽ ലാൻഡ് ചെയ്യേണ്ട അഞ്ച് അന്താരാഷ്ട്ര വിമാനങ്ങൾ ഉൾപ്പെടെ 16 വിമാനങ്ങൾ ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു

ബെംഗളൂരു: ഫെംഗൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ കാറ്റും കനത്ത മഴയും കാരണം ചെന്നൈ വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനങ്ങൾ ബെംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു. ചുഴലിക്കാറ്റ് കാരണം 16 മണിക്കൂറോളം ചെന്നൈ വിമാനത്താവളം പ്രവർത്തനരഹിതമായിരുന്നു. അഞ്ച് അന്താരാഷ്ട്ര വിമാനങ്ങൾ ഉൾപ്പെടെ 16 വിമാനങ്ങളാണ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (കെഐഎ) തിരിച്ചുവിട്ടത്. നാല് ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങൾ, ആകാശ എയർ, സ്പൈസ് ജെറ്റ്, സ്റ്റാർ എയർ എന്നിവയുടെ വിമാനങ്ങളും തിരിച്ചുവിട്ടവയിൽ ഉൾപ്പെടുന്നു. അബുദാബിയിൽ നിന്ന് ചെന്നൈയിലേക്കുള്ള രണ്ട് വിമാനങ്ങൾ (ഇൻഡിഗോ, ഇത്തിഹാദ്), ദുബായിൽ നിന്ന് ചെന്നൈയിലേക്കുള്ള എമിറേറ്റ്സ്…

Read More

നഗരത്തിലെ ക്രിസ്മസ് വിപണി ഉണർന്നു

STREET

ബംഗളുരു : ക്രിസ്മസ് – പുതുവർഷ ആഘോഷങ്ങളെ വരവേറ്റ നഗരത്തിൽ ശൈത്യകാല ഷോപ്പിംഗ് ഫെസ്റ്റിവലുകൾ സജീവമായി. ഇ കോമേഴ്‌സ് സ്ഥാപനങ്ങളുടെ ഓഫർ മേളകൾക്ക് ബദലായി പുലർച്ചെ വരെ നീളുന്ന ആഘോഷപരിപാടികളാണ് ഷോപ്പിംഗ് മാളുകളിൽ ഒരുക്കിയിട്ടുള്ളത്. പാതി വിലയിൽ വസ്ത്രങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങാൻ അവസരമൊരുക്കുന്നതിന് പുറമെ വിവിധ നാടുകളിൽ നിന്നുള്ള രുചി വൈവിദ്ധ്യം അറിയുന്നതിന് ഭക്ഷ്യമേളകളും ഡി ജെ പാർട്ടികളും ക്രമീരിച്ചിട്ടുണ്ട്. പുതുവർഷ ഉല്ലാസ പാർട്ടികൾക്കായി ഹോട്ടലുകളും പബ്ബ്കളും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. താമസ സൗകര്യവും പരിധിയില്ലാതെ മദ്യവും ഭക്ഷണവും ഉൾപ്പെടെയാണ് പാക്കേജ് ഉൾപ്പെടുത്തിചിരിക്കുന്നത്.

Read More

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ഡി.എ. വർധിപ്പിച്ച്

ബെംഗളൂരു : കർണാടകത്തിൽ സർക്കാർ ജീവനക്കാരുടെ ഡി.എ. വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. 8.5 ശതമാനത്തിൽനിന്ന് 10.75 ശതമാനമായാണ് ക്ഷാമബത്ത വർധിപ്പിച്ചത്. ഓഗസ്റ്റ് ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണിത്. ഏഴാം ശമ്പളക്കമ്മിഷൻ ശുപാർശയുടെ ഭാഗമായാണ് വർധന. 5.3 ലക്ഷം സർക്കാർ ജീവനക്കാർക്കും സർക്കാർ ബോർഡുകളിലും കോർപ്പറേഷനുകളിലുമുള്ള 2.2 ലക്ഷം ജീവനക്കാർക്കും ഇതിന്റെ ഗുണം ലഭിക്കും.

Read More

മെട്രോയിലും ഇനി 5ജി : തൂണുകളിൽ 5ജി സെല്ലുലാർ ടവർ വരുന്നു

ബംഗളുരു: മെട്രോ ട്രെയിനുകൾക്കുള്ളിലും സ്റ്റേഷനുകളിലും മൊബൈൽ നെറ്റ്‌വർക്ക് കൂടുതൽ കാര്യക്ഷമമാക്കാൻ ബി എം ആർ സി നടപടി തുടങ്ങി. അതിന്റെ ഭാഗമായി മെട്രോ തൂണുകളിൽ 5ജി സെല്ലുലർ ടവറുകൾ സ്ഥാപിക്കുന്നതിന് ടെലികോം കമ്പനികളിൽ നിന്ന് കരാർ ക്ഷണിച്ചു. പാർക്കിങ് കേന്ദ്രങ്ങൾ ഉൾപ്പെടെ സ്റ്റേഷന്റെ എല്ലാ ഭാഗങ്ങളിലും 5ജി നെറ്റ്‌വർക്ക് ഉറപ്പാക്കാനാണ് ലക്ഷമിടുന്നത്. വിഷയം സംബന്ധിച്ച പരാതി വ്യാപകമായതോടെ 5ജി സംവിധാനം ശക്തമാക്കാൻ ബി എം ആർ സിയ്ക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായി ) നിർദേശം നൽകിയിരുന്നു. നിലവിൽ എം ജി റോഡ് മെട്രോ…

Read More

തമിഴ്‌നാട്ടിൽ കരതൊട്ട് ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; ബെംഗളൂരുവിലും കാലാവസ്ഥാമാറ്റം; മഴയ്ക്ക് സാധ്യത

തമിഴ്‌നാട്ടില്‍ ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കര തൊട്ടു. വൈകീട്ട് അഞ്ചരയോടെ പുതുച്ചേരിയിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്. ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലെ മഹാബലിപുരത്തേക്ക് അടുക്കുന്നതിന്റെ ഫലമായി ബെംഗളൂരുവിലും കാലാവസ്ഥയിൽ മാറ്റം. ശനിയാഴ്ച രാവിലെ മുതൽ നഗരത്തിൽ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. ഇടയ്ക്കിടെ ചാറ്റൽമഴയും പെയ്യുന്നുണ്ട്. അടുത്ത രണ്ടുദിവസം ബെംഗളൂരുവിലും സമീപ പ്രദേശങ്ങളിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസത്തേക്ക് സൗത്ത് ഇന്റീരിയർ ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരു, കോലാർ, ചിക്കബെല്ലാപുര, രാമനഗര, ചാമരാജനഗർ എന്നീ ജില്ലകളിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും. ഈ ജില്ലകളിൽ…

Read More

‘കോമ്രേഡ് ആഗി നന്ന ബദുക്കു’; കെ.കെ ശൈലജ ടീച്ചറുടെ ആത്മകഥയുടെ കന്നഡ പരിഭാഷ പ്രകാശനം ഇന്ന്

ബെംഗളൂരു: മുൻ കേരള ആരോഗ്യ മന്ത്രിയും എംഎൽഎയുമായ കെ.കെ. ശൈലജ ടീച്ചറുടെ ആത്മകഥയുടെ (‘മൈ ലൈഫ് ഏസ് എ കോമ്രേഡ് -സഖാവെന്ന നിലയിൽ എന്റെ ജീവിതം) കന്നഡ പരിഭാഷ ‘കോമ്രേഡ് ആഗി നന്ന ബദുക്കു’വിൻ്റെ പ്രകാശനം ഇന്ന് നടക്കും. ബസവനഗുഡി നാഷണൽ കോളേജ് എച്ച്. എൻ. മൾട്ടി മീഡിയ ഹാളിൽ വൈകിട്ട് 3.30 നാണ് പരിപാടി. ഡോ. വസുന്ധര ബഹുപതി പുസ്തകം പ്രകാശനം ചെയ്യും. പരിഭാഷക ഡോ. എച്ച്. എസ്. അനുമപ സംസാരിക്കും. തുടർന്ന് പൊതുജനാരോഗ്യം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ…

Read More

സിസി കുറവ് എങ്കിലും അപകടം കൂടുതൽ; നഗരത്തിൽ ഇ–സ്കൂട്ടറുകൾ അപകടത്തിൽപെടുന്നത് പതിവ്,

ബെംഗളൂരു ∙ 30 സിസിയിൽ താഴെയുള്ള ഇലക്ട്രിക് സ്കൂട്ടറുകൾ ഉൾപ്പെട്ട അപകടങ്ങൾ നഗരത്തിൽ വർധിക്കുന്നു. വൺവേ തെറ്റിക്കുന്നതും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതുമാണ് ഇത്തരം സ്കൂട്ടറുകൾ ഉൾപ്പെട്ട മിക്ക അപകടങ്ങൾക്കും കാരണം. ആപ്പിലൂടെ ഓൺലൈനായി പണമടച്ച് വാടകയ്ക്കെടുക്കാവുന്ന സ്കൂട്ടറുകളാണിവ. സാധാരണ സ്കൂട്ടറുകളുമായി താരതമ്യം ചെയ്യുമ്പോൾ, കുറഞ്ഞ ചെലവിൽ യാത്ര നടത്താമെന്നതാണ് ഓൺലൈൻ വിതരണ ജീവനക്കാർക്കിടയിൽ ഉൾപ്പെടെ ഇവയുടെ പ്രിയം വർധിക്കാൻ കാരണം. ഇവയുടെ പരമാവധി വേഗം 25 കിലോമീറ്ററാണ്. എന്നാൽ, വിതരണം വേഗത്തിലാക്കാൻ നടപ്പാതകളിലൂടെ ഉൾപ്പെടെ ഇത്തരം ഇ–സ്കൂട്ടർ റൈഡർമാർ സഞ്ചരിക്കുന്നുണ്ട്. ‌ ശബ്ദരഹിതമായതിനാൽ കാൽനടയാത്രക്കാരുടെ…

Read More

മണ്ഡ്യയിൽ ഒരേ സമയം മൂന്ന് പശുകിടാവുകൾക്ക് ജന്മം നൽകി പശു

ബെംഗളൂരു: എച്ച്എഫ് ഇനത്തിൽപ്പെട്ട ഒരു പശു ഒരേസമയം 3 പെൺകിടാവുകൾക്ക് ജന്മം നൽകി. അപൂർവ്വമായി ചിലയിടങ്ങളിൽ പശുക്കൾ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതിനും ഉദാഹരണങ്ങളുണ്ട്. എന്നാൽ പശു മൂന്നു കുഞ്ഞുങ്ങളെ പ്രസവിച്ച വാർത്ത നിങ്ങൾ കേട്ടിട്ടുണ്ടോ? . ഇതിനെക്കുറിച്ചുള്ള വാർത്തയിപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്, ഒരു പശു ഒരേ സമയം മൂന്ന് പശുക്കുട്ടികൾക്ക് ജന്മം നൽകിയെന്ന വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് നെറ്റിസൺസ്. മണ്ഡ്യ ജില്ലയിലെ പാണ്ഡവപൂർ താലൂക്കിലെ ഡിങ്ക ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. ഒരു വൈറൽ വീഡിയോയിൽ, മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ ശേഷം പശു…

Read More
Click Here to Follow Us