തമിഴ്‌നാട്ടിൽ കരതൊട്ട് ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; ബെംഗളൂരുവിലും കാലാവസ്ഥാമാറ്റം; മഴയ്ക്ക് സാധ്യത

തമിഴ്‌നാട്ടില്‍ ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കര തൊട്ടു. വൈകീട്ട് അഞ്ചരയോടെ പുതുച്ചേരിയിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്.

ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലെ മഹാബലിപുരത്തേക്ക് അടുക്കുന്നതിന്റെ ഫലമായി ബെംഗളൂരുവിലും കാലാവസ്ഥയിൽ മാറ്റം.

ശനിയാഴ്ച രാവിലെ മുതൽ നഗരത്തിൽ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. ഇടയ്ക്കിടെ ചാറ്റൽമഴയും പെയ്യുന്നുണ്ട്. അടുത്ത രണ്ടുദിവസം ബെംഗളൂരുവിലും സമീപ പ്രദേശങ്ങളിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അടുത്ത രണ്ട് ദിവസത്തേക്ക് സൗത്ത് ഇന്റീരിയർ ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരു, കോലാർ, ചിക്കബെല്ലാപുര, രാമനഗര, ചാമരാജനഗർ എന്നീ ജില്ലകളിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും. ഈ ജില്ലകളിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതർ അറിയിച്ചു.

  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ

ബെംഗളൂരുവിൽ ഞായറാഴ്ച ശരാശരി താപനില 20.6 ഡിഗ്രി സെൽഷ്യസായിരിക്കും. കൂടിയ താപനില 24.6 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19.9 ഡിഗ്രി സെൽഷ്യസും ആകുമെന്നാണ് പ്രവചനം.

ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് രൂപംകൊണ്ട ഫെയ്‌ഞ്ചൽ ചുഴലിക്കാറ്റ് മഹാബലിപുരത്തിനും കാരക്കലിനും ഇടയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡി. പുവിയരസൻ പറഞ്ഞു.

തീരത്തേക്ക് അടുക്കുമ്പോൾ ചുഴലിക്കാറ്റ് ദുർബലമാകുമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച മാണ്ഡ്യ, മൈസൂരു, ചാമരാജനഗർ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്.

  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു

ദുർബലമാകുന്നതിനാൽ ചുഴലിക്കാറ്റിന്റെ പ്രത്യാഘാതം ചെറുതായിരിക്കുമെന്നാണ് വിലയിരുത്തൽ. ഉത്തര കന്നഡ, ചിക്കമഗളൂരു, ചാമരാജനഗർ, ഉഡുപ്പി, ബെലഗാവി, ദക്ഷിണ കന്നഡ, ഹാസൻ, കുടക്, ശിവമോഗ എന്നീ ജില്ലകളിലും ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
[masterslider id="10"]

Related posts