മെട്രോയിലും ഇനി 5ജി : തൂണുകളിൽ 5ജി സെല്ലുലാർ ടവർ വരുന്നു

ബംഗളുരു: മെട്രോ ട്രെയിനുകൾക്കുള്ളിലും സ്റ്റേഷനുകളിലും മൊബൈൽ നെറ്റ്‌വർക്ക് കൂടുതൽ കാര്യക്ഷമമാക്കാൻ ബി എം ആർ സി നടപടി തുടങ്ങി.

അതിന്റെ ഭാഗമായി മെട്രോ തൂണുകളിൽ 5ജി സെല്ലുലർ ടവറുകൾ സ്ഥാപിക്കുന്നതിന് ടെലികോം കമ്പനികളിൽ നിന്ന് കരാർ ക്ഷണിച്ചു.

പാർക്കിങ് കേന്ദ്രങ്ങൾ ഉൾപ്പെടെ സ്റ്റേഷന്റെ എല്ലാ ഭാഗങ്ങളിലും 5ജി നെറ്റ്‌വർക്ക് ഉറപ്പാക്കാനാണ് ലക്ഷമിടുന്നത്.

  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി

വിഷയം സംബന്ധിച്ച പരാതി വ്യാപകമായതോടെ 5ജി സംവിധാനം ശക്തമാക്കാൻ ബി എം ആർ സിയ്ക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായി ) നിർദേശം നൽകിയിരുന്നു.

നിലവിൽ എം ജി റോഡ് മെട്രോ സ്റ്റേഷനിൽ 5ജി സേവനം ലഭിക്കുന്നുണ്ട്.

സ്റ്റേഷന്റെ 200 മീറ്റർ പരിധിയിൽ സെക്കൻഡിൽ 1.45 ജി ബി ഡൗൺലോഡ് വേഗവും 65 എം ബി ഡൗൺലോഡ് വേഗവും ലഭിക്കുന്ന ടവറുകൾക്ക് ടെലികോം കമ്പനികളിൽ നിന്ന് വാടക ഈടാക്കുണ്ട്.

  ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!

അതിനാൽ ടിക്കറ്റിതര വരുമാനം കൂടി ലക്ഷ്യമിട്ടാണ് മറ്റിടങ്ങളിലും പദ്ധതി കാര്യക്ഷാമമാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
[masterslider id="10"]

Related posts